April 23, 2026
  • April 23, 2026

ഹണി ട്രാപ്പ് കേസിലെ പ്രതിയെ തേടിയെത്തി, ഒടുവില്‍ ഒളിവിലായിരുന്ന മരട് അനീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

by on January 15, 2026 0 In Uncategorized

ആലപ്പുഴ: കുപ്രസിദ്ധ ഗുണ്ടാ നേതാവ് മരട് അനീഷ് പൊലീസ് കസ്റ്റഡിയില്‍. മുളവുകാട് പൊലീസ് ആണ് കസ്റ്റഡിയില്‍ എടുത്തത്. പൊലീസുകാരെ ഭീഷണിപ്പെടുത്തിയ കേസില്‍ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ തമിഴ്‌നാട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇയാള്‍ ഒളിവിലായിരുന്നു. അതേസമയം ഹണി ട്രാപ്പ് കേസ് പ്രതിയേ തേടി എത്തിയപ്പോഴാണ് അനീഷിനെ കസ്റ്റഡിയില്‍ എടുത്തത്. ഹണി ട്രാപ്പ് കേസിലെ പ്രതിയായ യുവതിയെ അറസ്റ്റ് ചെയ്യാന്‍ എത്തിയപ്പോള്‍ അവിടെ അനീഷുമുണ്ടായിരുന്നു. വാഹനത്തില്‍ ഒരു സംഘം കൊണ്ടുവന്ന സ്വര്‍ണം തടഞ്ഞുവെച്ച്...

Read More

ശബരിമല സ്വര്‍ണക്കൊള്ള കേസ്: പി.എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്യും

by on January 15, 2026 0 In Uncategorized

കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ് പ്രശാന്തിനെ എസ്‌ഐടി വീണ്ടും ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി വൈകാതെ ഹാജരാകണമെന്ന് പ്രശാന്തിനെ പ്രത്യേക അന്വേഷണസംഘം അറിയിച്ചു. ഇന്നലെയാണ് എസ്‌ഐ ടി പ്രശാന്തിനെ ബന്ധപ്പെട്ടത്.അതേസമയം, ശബരിമലയിലെ ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണപ്പാളി കടത്തിയ കേസില്‍ തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റ് ജയിലിലെത്തി രേഖപ്പെടുത്തും. കട്ടിളപ്പാളി കടത്തിയ കേസില്‍ ആയിരുന്നു നേരത്തെ അറസ്റ്റ് ചെയ്തത്. കേസില്‍ കെ പി ശങ്കരദാസിനെ ഇന്ന് റിമാന്‍ഡ് ചെയ്യും. ശങ്കരദാസ് ചികിത്സയിലുള്ള തിരുവനന്തപുരത്തെ...

Read More

തമിഴ് ജനതയ്ക്ക് ഇന്ന് തൈപ്പൊങ്കൽ; കേരളത്തിലെ ആറ് ജില്ലകളിൽ ഇന്ന് പ്രാദേശിക അവധി

by on January 15, 2026 0 In Uncategorized

സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളില്‍ പ്രാദേശിക അവധി. തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി ബാധകമാകുക. തമിഴ്നാടിന്റെ പ്രധാന വിളവെടുപ്പ് ഉത്സവമായ തൈപ്പൊങ്കല്‍ പ്രമാണിച്ചാണ് അതിർത്തി പങ്കിടുന്ന കേരളത്തിലും അവധി പ്രഖ്യാപിച്ചത്. തമിഴ്നാട്ടിൽ ഇന്നു മുതൽ 18 വരെ തുടർച്ചയായി നാല് ദിവസങ്ങൾ പൊതു അവധിയാണ്. തമിഴ്നാടിനൊപ്പം തെലങ്കാനയും പൊങ്കലിന് സമാനമായി നീണ്ട അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വിളവെടുപ്പ് ഉത്സവമായ തൈപ്പൊങ്കൽ ആഘോഷത്തിലാണ് തമിഴ് ജനത. രാവിലെ മുതൽ...

Read More

കൊച്ചി ബിനാലെ ഫൗണ്ടേഷനില്‍ നിന്ന് ബോസ് കൃഷ്ണമാചാരി രാജിവെച്ചു

by on January 14, 2026 0 In Uncategorized

പ്രശസ്ത ചിത്രകാരന്‍ ബോസ് കൃഷ്ണമാചാരി കൊച്ചി ബിനാെല ഫൗണ്ടേഷനിൽ നിന്ന് രാജി വച്ചു. കൊച്ചി–മുസിരിസ് ബിനാലെയുടെ പ്രസിഡന്റും ഫൗണ്ടേഷന്റെ ട്രസ്റ്റ് അംഗവുമായിരുന്നു അദ്ദേഹം. കുടുംബപരമായ കാരണങ്ങളാണ് രാജിയ്ക്ക് പിന്നിലെന്നാണ് വിശദീകരണം. കൊച്ചി മുസിരിസ് ബിനാലെയുടെ സ്ഥാപകരില്‍ ഒരാളാണ് ബോസ് കൃഷ്ണമാചാരി. 2012ലെ ആദ്യ ബിനാലെയുടെ സഹക്യൂറേറ്ററായിരുന്നു. ബിനാലെയുടെ വളര്‍ച്ചയില്‍ ഏറെ സ്വാധീനം ചെലുത്തിയ വ്യക്തിയാണ് അദ്ദേഹം. 2025 ഡിസംബർ 12ന് ആരംഭിച്ച് 110 ദിവസത്തിനു ശേഷം 2026 മാർച്ച് 26നാണ് ബിനാലെ സമാപിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും...

Read More

‘വയനാട്ടിലെല്ലാ സ്ഥലത്തും കാട്ടാനയില്ലേ? കോൺഗ്രസ് വാങ്ങിയ സ്ഥലം കാട്ടാനശല്യമുള്ള മേഖലയാണെന്ന വിമർശനത്തിൽ സണ്ണി ജോസഫ്

by on January 14, 2026 0 In Uncategorized

ചൂരൽമല പുരപുനരധിവാസത്തിന് കോൺഗ്രസ് വാങ്ങിയ സ്ഥലം കാട്ടാനശല്യമുള്ള മേഖലയാണെന്ന വിമർശനത്തിൽ മറുപടിയുമായി സണ്ണി ജോസഫ്. വയനാട്ടിൽ എല്ലാ സ്ഥലത്തും കാട്ടാന ശല്യം ഉണ്ടല്ലോയെന്ന് സണ്ണി ജോസഫിന്റെ മറുപടി.കാട്ടാനശല്യം രൂക്ഷമായ സ്ഥലമാണല്ലോ എന്ന ചോദ്യത്തിന് വയനാട്ടിൽ എവിടെയാണ് കാട്ടാന ശല്യം ഇല്ലാത്തതെന്നും ബത്തേരിയിലും കൽപ്പറ്റയിലും ആന ഇറങ്ങിയില്ലേ എന്നുമുള്ള മറുചോദ്യമാണ് സണ്ണി ജോസഫ് ഉന്നയിച്ചത്. ചെങ്കുത്തായ കുന്നുംപ്രദേശമല്ലേ എന്ന ചോദ്യത്തിന് വയനാട് കുന്നുള്ള സ്ഥലമല്ലേയെന്നും സണ്ണി ജോസഫ് പറഞ്ഞു. മുണ്ടക്കൈ-ചൂരല്‍മല ദുരന്ത ബാധിതര്‍ക്കു വീടുകള്‍ നിര്‍മിക്കാന്‍ കോണ്‍ഗ്രസ്...

Read More

കലയാണ് മതം എന്ന് മുഖ്യമന്ത്രി; സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് തൃശ്ശൂരിൽ തിരി തെളിഞ്ഞു

by on January 14, 2026 0 In Uncategorized

തൃശൂരിൽ കലാപൂരത്തിന് തിരിതെളിഞ്ഞു. സംസ്ഥാന സ്‌കൂൾ കലോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. അഞ്ച് നാൾ നീണ്ടുനിൽക്കുന്ന കൗമാര കലാ സംഗമത്തിൽ 25 വേദികളിലായി പതിനയ്യായിരത്തോളം വിദ്യാർഥികൾ മാറ്റുരയ്ക്കും. കലയാണ് മതം എന്നും കലാകാരൻമാരെ മതത്തിന്റെ കണ്ണിലൂടെ കാണരുതെന്നും മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു വലിയ കലാകാരന്മാർക്ക് പോലും പലപ്പോഴും ജാതിയും മതവും വെല്ലുവിളി തീർത്തിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി കലാമണ്ഡലം ഹൈദരാലിക്കുണ്ടായ അനുഭവം ഓർമിപ്പിച്ചു. ദൈവത്തിന്റെ പാട്ടുകളാണ് കഥകളി പദങ്ങളായി അദ്ദേഹം പാടിയിരുന്നത്. നല്ല...

Read More

ഇറാനിലെ പ്രക്ഷോഭങ്ങളിൽ പന്ത്രണ്ടായിരത്തിലധികം പേർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്

by on January 14, 2026 0 In Uncategorized

ഇറാനിലെ പ്രക്ഷോഭങ്ങളിൽ പന്ത്രണ്ടായിരത്തിലധികം പേർ കൊല്ലപ്പെട്ടെന്ന് ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട്. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇറാൻ ഇന്റർനാഷണൽ ചാനലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇറാനിലെ പ്രക്ഷോഭകർക്ക് അമേരിക്കൻ സഹായം ഉടൻ എത്തുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു.പ്രക്ഷോഭം അടിച്ചമർത്താൻ ഇറാൻ സുരക്ഷാസേന കൂട്ടക്കുരുതി തുടരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് പുറത്തുവരുന്ന റിപ്പോർട്ട്. മൂവായിരത്തോളം പേർ ഇതുവരെ കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക വിവരം. എന്നാൽ ജനുവരി 8, 9 തീയതികളിൽ മാത്രം 12,000-ത്തിലധികം പേർ കൊല്ലപ്പെട്ടുവെന്നാണ് ഇറാൻ ഇന്റർനാഷണൽ പറയുന്നത്. ഇറാനിലെ പ്രക്ഷോഭകരെ...

Read More

ആദ്യകാല പത്രപ്രവർത്തകൻ ഒ.കരുണൻ

by on January 14, 2026 0 In Uncategorized

കണ്ണൂർ : കണ്ണൂരിലെ ആദ്യകാല പത്രപ്രവർത്തകനും കണ്ണൂർ പ്രസ്സ് ക്ലബ് മുൻ പ്രസിഡന്റുമായ തുളിച്ചേരി കരിമ്പുഗവേഷണ കേന്ദ്രത്തിന് സമീപം ‘പവന’ത്തിൽ ഒ.കരുണൻ ( 81 ) അന്തരിച്ചു. ദീർഘകാലം ‘വീക്ഷണം’ കണ്ണൂർ ബ്യൂറോ ചീഫും പത്രപ്രവർത്തക യൂണിയൻ ഭാരവാഹിയുമായിരുന്നു. ഭാര്യ : പരേതയായ പാഞ്ചാലി ( റിട്ട. പ്രഥമാധ്യാപിക, പറശ്ശിനിക്കടവ് ഹൈസ്കൂൾ ). മകൾ : അനില ( അസി.പ്രൊഫസർ, പയ്യന്നൂർ കോളേജ് ). മരുമകൻ : പി.വി.സുനിൽ കുമാർ ( ദൃശ്യ സ്റ്റുഡിയോ, തളാപ്പ്...

Read More

മാധവ് ഗാഡ്ഗിലിനെ അനുസ്മരിച്ചു

by on January 14, 2026 0 In Uncategorized

മയ്യഴി:മാഹി സ്പോർട്സ് ക്ലബ്‌ ലൈബ്രറി ആൻ്റ് കലാസമിതിയുടെ ആഭിമുഖ്യത്തിൽ മാധവ് ഗാഡ്ഗിൽ അനുസ്മരണം നടന്നു. പ്രകൃതി സംരക്ഷണ പ്രവർത്തകനായ ശ്രീകുമാർ ഭാനു അധ്യക്ഷത വഹിച്ചു. വന്യജീവി ഫോട്ടോഗ്രാഫറും എഴുത്തുകാരനുമായ അസീസ് മാഹി മുഖ്യ പ്രഭാഷണം നടത്തി. മണ്ണിനേയും മനുഷ്യനെയും ചേർത്തുപിടിക്കുന്ന പാരിസ്ഥിതിക സങ്കൽപ്പവും പ്രകൃതിക്കു ക്ഷതമേൽക്കാത്ത വിധമുള്ള വികസന സങ്കല്പവുമായിരുന്നു മാധവ് ഗാഡ്ഗിലിന്റേത് എന്നും പശ്ചിമഘട്ടത്തെ കുറിച്ചുള്ള ഗാഡ്ഗിലിന്റെ പഠനം ചില്ലലമാരയിൽ സൂക്ഷിക്കാനുള്ളതല്ലെന്നും അത് പർവതങ്ങളുടെയും, പുഴ യുടെയും മഴയുടെയും ഭാഷയിൽ എഴുതപ്പെട്ട മുന്നറിയിപ്പായിരുന്നു വെന്നും,...

Read More

സി.ഐ.ടി.യു കണ്ണൂർ ആർ.എസ് പോസ്റ്റാഫീസിലേക്ക് നടത്തിയ മാർച്ചിലും ധർണ്ണയിലും ആയിരങ്ങൾ പങ്കെടുത്തു.

by on January 14, 2026 0 In Uncategorized

തൊഴിലാളി വിരുദ്ധ തൊഴിൽ കോഡ് പിൻവലിക്കുക, കേന്ദ്ര സർക്കാറിൻ്റെ ജനവിരുദ്ധ – തൊഴിലാളി ദ്രോഹ നടപടികൾ അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി സി.ഐ.ടി.യു കണ്ണൂർ ആർ.എസ് പോസ്റ്റാഫീസിലേക്ക് നടത്തിയ മാർച്ചിലും ധർണ്ണയിലും ആയിരങ്ങൾ പങ്കെടുത്തു.ധർണ്ണ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി സ: കെ.കെ.ദിവാകരൻ ഉൽഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് സ.സി. കൃഷ്ണൻ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി സ.കെ.പി.സഹദേവൻ, ജില്ലാ സെക്രട്ടറി സ.കെ.അശോകൻ, വൈസ് പ്രസിഡണ്ട് സ.കെ.വി.ഭവാനി എന്നിവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി സ.കെ. മനോഹരൻ സ്വാഗതം പറഞ്ഞു.സഖാക്കൾ ടി.വി.രാജേഷ്,...

Read More