April 23, 2026
  • April 23, 2026

രാജ്‌കോട്ടില്‍ രാജകീയ ജയത്തോടെ പരമ്പര പിടിക്കാന്‍ ടീം ഇന്ത്യ; ഇന്ത്യ – ന്യൂസീലന്‍ഡ് രണ്ടാം ഏകദിനം ഇന്ന്

by on January 14, 2026 0 In Uncategorized

ഇന്ത്യ – ന്യൂസീലന്‍ഡ് രണ്ടാം ഏകദിനം ഇന്ന് നടക്കും. ഉച്ചയ്ക്ക് ഒന്നര മുതല്‍ രാജ്‌കോട്ടിലാണ് മത്സരം. ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം.വഡോദരയിലെ ഒന്നാം ഏകദിനത്തില്‍ ഇടയ്‌ക്കൊന്ന് പതറിയെങ്കിലും 4 വിക്കറ്റിനായിരുന്നു ന്യൂസീലന്‍ഡിനെതിരായ ഇന്ത്യന്‍ ജയം.301 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യ 2ന് 234 റണ്‍സെന്ന നിലയില്‍ നിന്ന് പൊടുന്നനെ 5ന് 242ലേക്ക് വീണെങ്കിലും ഹര്‍ഷിത റാണയുടെ കാമിയോ ഇന്നിങ്‌സും ക്രീസില്‍ ഉറച്ച് നിന്ന കെഎല്‍ രാഹുലിന്റെയും കരുത്തില്‍ വിജയലക്ഷ്യം തൊട്ടു. പരമ്പര വിജയം അവസാന കളിയിലേക്ക്...

Read More

ഡിജിറ്റൽ അറസ്റ്റ് നാടകം പൊളിച്ച് കണ്ണൂർ സിറ്റി സൈബർ പോലീസ്

by on January 14, 2026 0 In Uncategorized

കണ്ണൂർ: ഡാറ്റാ പ്രൊട്ടക്ഷൻ ബോർഡ് ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥൻ എന്ന വ്യാജേന റിട്ടയേർഡ് ബാങ്ക് മാനേജറെ ‘ഡിജിറ്റൽ അറസ്റ്റ്’ ചെയ്ത് പണം തട്ടാനുള്ള നീക്കം തോട്ടട സ്വദേശിയായ റിട്ടയേർഡ് ബാങ്ക് മാനേജർ പ്രമോദ് മഠത്തിലിന്‍റെ ജാഗ്രതയിലും കണ്ണൂർ സിറ്റി സൈബർ പോലീസ് സമയോചിതമായ ഇടപെടലിലൂടെ പൊളിച്ചു. ജനുവരി 11നാണ് തട്ടിപ്പിന് തുടക്കമിട്ട ഫോൺ കോൾ പ്രമോദ് മഠത്തിലിന് ലഭിക്കുന്നത്. മുംബൈയിലെ കാനറ ബാങ്കിൽ പ്രമോദിന്റെ പേരിൽ ഒരു അക്കൗണ്ടും സിം കാർഡും എടുത്തിട്ടുണ്ടെന്നും, നിരോധിച്ച സംഘടനയായ...

Read More

മുണ്ടക്കൈ ദുരന്തബാധിതര്‍ക്കുള്ള ഭവനപദ്ധതിക്കായി ഭൂമി വാങ്ങി കോണ്‍ഗ്രസ്; രജിസ്റ്റര്‍ ചെയ്തു

by on January 13, 2026 0 In Uncategorized

കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായുള്ള ഭവനപദ്ധതിക്കായി കോണ്‍ഗ്രസ് ഭൂമി വാങ്ങി. മേപ്പാടി പഞ്ചായത്തിലെ കുന്നമ്പറ്റയില്‍ മൂന്നേക്കാല്‍ ഏക്കര്‍ ഭൂമിയാണ് വാങ്ങിയത്. കെപിസിസി പ്രസിഡന്റിന്റെ പേരിലാണ് ഭൂമി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.1100 സ്‌ക്വയര്‍ ഫീറ്റുള്ള വീടും എട്ട് സെന്റ് സ്ഥലവുമാണ് കോണ്‍ഗ്രസ് നല്‍കുക എന്നാണ് സൂചന. വൈകാതെ രണ്ട് ഇടങ്ങളില്‍ ഭൂമി വാങ്ങും. കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും ചേര്‍ന്ന് 100 വീടുകള്‍ നിര്‍മ്മിക്കുമെന്നാണ് വിവരം.   കോണ്‍ഗ്രസ് 100 വീടുകള്‍ നിര്‍മ്മിക്കുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. യൂത്ത് കോണ്‍ഗ്രസ് 30...

Read More

ഇഡി വീണ്ടും കേരളത്തില്‍; തന്ത്രിയെ ബിജെപി പിന്തുണയ്ക്കുന്നത് എന്തിന്?

by on January 13, 2026 0 In Uncategorized

ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ രാഷ്ട്രീയ പോരാട്ടം കനക്കും. സംസ്ഥാനം തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ എല്ലാ രാഷ്ട്രീയ കക്ഷികളും മുന്നണി നേതാക്കളും സ്വര്‍ണക്കൊള്ളയെ എതിരാളെകളെ ആക്രമിക്കാനുള്ള ആയുധമാക്കി മാറ്റുകയാണ്. തദ്ദേശതിരഞ്ഞെടുപ്പില്‍ ‘പോറ്റിയെ കേറ്റിയെ’ എന്ന പാരഡിപ്പാട്ട് ഇടത് പക്ഷത്തെ ഏറെ പ്രകോപിപ്പിച്ചിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പിന്നാലെ സി പി ഐ എം നേതാവും മുന്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷനായിരുന്ന എ പത്മകുമാറും, എന്‍ വാസുവും അറസ്റ്റിലായി. ഇതോടെയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ സി പി ഐ എമ്മിനെതിരെ കടുത്ത ആരോപണവുമായി...

Read More

നവകേരള സർവേ ഫണ്ട് വിനിയോഗം, സർക്കാർ വ്യക്തത വരുത്തണം; വിശദീകരണം തേടി ഹൈക്കോടതി

by on January 13, 2026 0 In Uncategorized

തിരുവനന്തപുരം: നവകേരള സർവേ ഫണ്ട് വിനിയോഗം ചോദ്യം ചെയ്തുള്ള ഹർജിയിൽ സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി. സർവേക്ക് ഫണ്ട് നൽകുന്നതിൽ സർക്കാർ വ്യക്തത വരുത്തണമെന്നും ഫണ്ട് വിനിയോഗത്തെ കുറിച്ച് സർക്കാർ സത്യവാങ്മൂലം നൽകണമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. സർക്കാർ ഒരാഴ്ചയ്ക്കകം മറുപടി സത്യവാങ്മൂലം നൽകണം. കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ നൽകിയ ഹർജിയിലാണ് നിർദേശം. കഴിഞ്ഞ ഒക്ടോബർ 29ലെ മന്ത്രിസഭാ യോഗമാണ് നവകേരള സിറ്റിസൺസ് റെസ്പോൺസ് പ്രോഗ്രാം എന്ന...

Read More

രേഷ്മയുടെ മരണത്തിന് പിന്നിൽ ബ്ലേഡ് മാഫിയ സംഘത്തിൻറെ ഇടപെടൽ ഉണ്ടായിട്ടുണ്ട്; സ്ഥിരീകരിച്ച് സുഹൃത്ത്

by on January 13, 2026 0 In Uncategorized

ഇസ്രായേലിൽ ദുരുഹ സാഹചര്യത്തിൽ മരിച്ച ജിനേഷിന്റെ ഭാര്യ രേഷ്മയുടെ ആത്മഹത്യയിൽ ബ്ലേഡ് മാഫിയ സംഘത്തിൻറെ ഇടപെടൽ സാധ്യത സ്ഥിരീകരിച്ച് താമരശ്ശേരി സ്വദേശി ശ്രീഹരിയുടെ വെളിപ്പെടുത്തൽ. ജിനേഷ് ഇസ്രായേലിലേക്ക് പോകുന്നതിന് 3 മാസം മുമ്പ് രേഷ്മയ്ക്കൊപ്പം തന്നെ കാണാൻ വന്നിരുന്നുവെന്ന് ശ്രീഹരി പറഞ്ഞു. ജിനേഷിനെ ആക്രമിച്ച വിവരമടക്കം രേഷ്മ പങ്കുവെച്ചു. ഇത് ബ്ലേഡ് മാഫിയ സംഘം തന്നെ ഭീഷണിപ്പെടുത്തിയ ശബ്ദ സന്ദേശങ്ങൾ ശ്രീഹരി  കൈമാറി. ബ്ലേഡ് പലിശക്കാരായ ബീനാച്ചി സ്വദേശികളായ സഹോദരങ്ങളും താനുമായി കേസ് നിലനിൽക്കുന്നത് അറിഞ്ഞാണ്...

Read More

കൊച്ചി വിടാന്‍ ബ്ലാസ്റ്റേഴ്സ് ? ഹോം ഗ്രൗണ്ടായി കോഴിക്കോടും മലപ്പുറവും പരിഗണനയില്‍

by on January 13, 2026 0 In Uncategorized

കേരള ബ്ലാസ്റ്റേഴ്‌സ് കൊച്ചി വിട്ടേക്കും. കലൂര്‍ സ്റ്റേഡിയത്തിന് പകരം ഹോം ഗ്രൗണ്ടായി കോഴിക്കോടോ, മലപ്പുറമോ തിരഞ്ഞെടുക്കാനാണ് ആലോചന.അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഫെബ്രുവരി 14ന് സീസണ്‍ ആരംഭിക്കുമെങ്കിലും ഒറ്റ ലെഗ് ആയാണ് ടൂര്‍ണമെന്റ്. ഇതോടെ ബ്ലാസ്റ്റേഴ്‌സിന് കൂടിപ്പോയാല്‍ കിട്ടുക ആറോ ഏഴോ ഹോം മത്സരങ്ങള്‍ മാത്രമാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നില്‍ക്കെ വന്‍ തുക വാടകയായി കൊടുത്ത് കലൂര്‍ സ്റ്റേഡിയത്തില്‍ കളിക്കണമോയെന്ന ചിന്തയിലാണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ്.   പകരം കോഴിക്കോട് കോര്‍പ്പറേഷന്‍ ഇഎംഎസ് സ്റ്റേഡിയമോ, മലപ്പുറം പയ്യനാട് സ്റ്റേഡിയമോ ഹോം...

Read More

ന്യൂമാഹിയിലെ പൊട്ടിത്തകർന്ന റോഡുകൾ: കോൺഗ്രസ് പ്രക്ഷോഭത്തിന്

by on January 13, 2026 0 In Uncategorized

ന്യൂമാഹി: ജൽ ജീവൻ കുടിവെള്ള പദ്ധതിക്ക് വേണ്ടി വെട്ടിപ്പൊളിച്ചിട്ട റോഡുകൾ പൂർവ സ്ഥിതിയിലാക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുമെന്ന് ന്യൂമാഹി മണ്ഡലം കോൺഗ്രസ് ഭാരവാഹികൾ അറിയിച്ചു.പഞ്ചായത്തിലെ റോഡുകൾ ഭൂരിപക്ഷവും പൊട്ടിത്തകർന്ന് ഗതാഗതയോഗ്യമല്ലാതായിത്തീർന്നിരിക്കുകയാണ്. ജൽ ജീവൻ പ്രവൃത്തി തുടങ്ങി രണ്ടര വർഷം കഴിഞ്ഞിട്ടും പ്രവൃത്തി പാതിവഴിയിലാണ്. കരാറുകാർക്ക് സർക്കാർ പണം നൽകാത്തതിനാലാണ് പ്രവൃത്തി നടക്കാത്തത്. സർക്കാർ ഫണ്ട് ലഭിച്ചാൽ റോഡ് ഗതാഗതയോഗ്യമാക്കുമെന്ന് മാത്രമേ പഞ്ചായത്ത് അധികൃതർക്കും ജൽ ജീവൻ മിഷൻ അധികൃതർക്കും പറയാൻ കഴിയുന്നുളളൂ. എപ്പോൾ പ്രവൃത്തി നടക്കുമെന്നോ എപ്പോൾ...

Read More

സാങ്കേതിക സർവകലാശാലയ്ക്ക് കീഴിലുള്ള കോളജുകളിൽ ഇന്ന് കെഎസ്‌യു പഠിപ്പ് മുടക്ക്

by on January 13, 2026 0 In Uncategorized

കേരള സാങ്കേതിക സർവകലാശാലയ്ക്ക് കീഴിലുള്ള കോളജുകളിൽ ഇന്ന് കെഎസ്‌യു പഠിപ്പ് മുടക്ക്. സിൻഡിക്കേറ്റ് ചട്ടവിരുദ്ധമായി നടപടികൾ സ്വീകരിക്കുന്നു എന്ന് ആരോപിച്ചാണ് പഠിപ്പ് മുടക്ക്. പ്രധാനമായും യൂണിയൻ തിരഞ്ഞെടുപ്പുകൾ അട്ടിമറിക്കുന്നു കോടതി വിധി അംഗീകരിക്കുന്നില്ല എന്നിവയും കെഎസ്‍യു ആരോപിക്കുന്നു. ഓരോ കോളജിന്റെയും സാഹചര്യം അനുസരിച്ചായിരിക്കും അവധിയുടെ കാര്യത്തിൽ തീരുമാനം ആകുക. എന്നാൽ കെഎസ്‌യുവിന് കൂടുതൽ പ്രാതിനിധ്യമുള്ള കോളജുകളിൽ സമരം നടത്തി പഠിപ്പ് മുടക്കാനാണ് സാധ്യത.

Read More

ബ്രണ്ണൻ കോളേജിലെ പൂർവ്വകാല അദ്ധ്യാപകർ വീണ്ടും ഒത്തുചേർന്നു.

by on January 12, 2026 0 In Uncategorized

ഗവ. ബ്രണ്ണൻ കോളേജ് റിട്ടയേഡ് ടീച്ചേഴ്സ് ഫോറത്തിന്റെ പന്ത്രണ്ടാം വാർഷക ആഘോഷത്തിന്റെ ഭാഗമായി, കോളേജ് ഓഡിറ്റോറിയത്തിൽ അദ്ധ്യാപകർ ഒത്തുചേർന്നു. . ധർമ്മടം ഗ്രാമ പഞ്ചായത്തു പ്രസിഡണ്ട് ശ്രീമതി ബി ഗീതമ്മ സംഗമം ഉദ്ഘാടനം ചെയ്തു ! കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ്ജ് ഡോ. ജെ വാസന്തി ചടങ്ങിൽ മുഖ്യാതിഥിയായി . . ഫോറം പ്രസിഡണ്ട് പ്രൊഫ കെ കുമാരൻ അദ്ധ്യക്ഷത വഹിച്ചു. 80 വയസ്സു തികഞ്ഞ പ്രൊഫ കെ പി സദാനന്ദൻ, പ്രൊഫ എൻ സുഗതൻ...

Read More