അമേരിക്കയുമായി ചര്‍ച്ചയ്ക്കില്ല; സമവായത്തിന് ഇറാന്‍ മുന്‍കൈയെടുത്തെന്ന വാര്‍ത്ത തള്ളി ഇറാന്‍ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറി
അമേരിക്കയുമായി ചര്‍ച്ചയ്ക്കില്ലെന്ന് ഇറാന്‍ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറി അലി ലാരിജാനി. സമവായത്തിന് ഇറാന്‍ മുന്‍കൈയെടുത്തെന്ന റിപ്പോര്‍ട്ടുകള്‍ ഇറാന്‍ തള്ളി. ഒമാന്റെ മധ്യസ്ഥതയില്‍ അമേരിക്കയുമായി സംസാരിക്കാമെന്ന് ഇറാന്‍ സമ്മതിച്ചതായി വാര്‍ത്തകള്‍ വന്നിരുന്നു. ഇതേക്കുറിച്ച് അല്‍ ജസീറ റിപ്പോര്‍ട്ടര്‍ ചോദിച്ചപ്പോഴാണ് തങ്ങള്‍ അമേരിക്കയുമായി ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്ന് അലി ലാരിജാനി വ്യക്തമാക്കിയത്. ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഇറാന്‍ ഉദ്യോഗസ്ഥര്‍ തന്നോട് പറഞ്ഞതായി ട്രംപും പ്രതികരിച്ചിരുന്നു. നാല് ആഴ്ചകളോളം യുദ്ധം നീണ്ടേക്കാമെന്നും ട്രംപ് പറഞ്ഞിരുന്നു. (Will not negotiate with the...
Read More