April 25, 2026
  • April 25, 2026

മൂന്നാറിൽ വീണ്ടും ഓൺലൈൻ ടാക്സി തടയൽ

by on November 12, 2025 0 In Uncategorized

ഇടുക്കി മൂന്നാറിൽ വീണ്ടും ഓൺലൈൻ ടാക്സി തടഞ്ഞതായി പരാതി. വിദേശ വനിതകളെ ഓൺലൈൻ ടാക്സിയിൽ കൊണ്ടുപോകാൻ അനുവദിക്കില്ലെന്നാണ് ആരോപണം. മൂന്നാറിലെ ടാക്സി ഡ്രൈവർമാരാണ് ഇസ്രായേലി വിദേശികളുമായി കൊച്ചിയിലേക്ക് പോയ വാഹനം തടഞ്ഞത്. സംഭവത്തിൽ ഓൺലൈൻ ടാക്സി ഡ്രൈവർ ആൻറണി പെരുമ്പള്ളി മൂന്നാർ പൊലീസിനെ വിവരമറിയിക്കുകയും ചെയ്യുകയായിരുന്നു. ഏകദേശം അരമണിക്കൂറോളം വാഹനം തടഞ്ഞു നിർത്തുകയും വിദേശ വനിതകളെ വാഹനത്തിൽ കയറ്റാൻ കഴിയില്ലെന്നും ഓൺലൈൻ ടാക്സി സർവീസ് നടത്താൻ കഴിയില്ലെന്നും പറഞ്ഞു. പിന്നീട് പൊലീസ് ഇടപെട്ടാണ് ഓൺലൈൻ ടാക്സിയിൽ...

Read More

ഡൽഹി സ്ഫോടനം; പരുക്കേറ്റവരെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ച് പ്രധാനമന്ത്രി

by on November 12, 2025 0 In Uncategorized

ഡൽഹി സ്ഫോടനത്തിൽ പരുക്കേറ്റവരെ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എൽഎൻജെപി ആശുപത്രിയിൽ എത്തിയാണ് പരുക്കേറ്റവരെ കണ്ടത്. ഭൂട്ടാനിൽ നിന്നും മടങ്ങിയെത്തിയ പ്രധാനമന്ത്രി നേരെ ആശുപത്രിയിലേക്ക് എത്തുകയായിരുന്നു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ സുരക്ഷാ കാര്യങ്ങൾക്കുള്ള കേന്ദ്രമന്ത്രിസഭാ സമിതി യോഗം ഇന്ന് വൈകിട്ട് ചേരും. അതേസമയം ഡൽഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ അന്വേഷണം ഊർജിതമാക്കി എൻഐഎ. അഡീഷണൽ ഡയറക്ടർ ജനറൽ വിജയ് സാഖറെയുടെ നേതൃത്വത്തിൽ പത്തംഗ എൻഐഎ സംഘത്തെ അന്വേഷണത്തിന് നിയോഗിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം പതിനഞ്ചായി. സിഗ്നലിന് പിൻവശത്തെ...

Read More

ഡൽഹി സ്ഫോടനം, അമിത് ഷാ രാജിവെയ്ക്കണം; ധാർമിക ഉത്തരവാദിത്വം കേന്ദ്രം ഏറ്റെടുക്കണം: കെ സി വേണുഗോപാൽ

by on November 12, 2025 0 In Uncategorized

ഡൽഹി സ്ഫോടനത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ എം പി. അമിത് ഷാ രാജിവെയ്ക്കണം. ധാർമിക ഉത്തരവാദിത്വം കേന്ദ്രം ഏറ്റെടുക്കണം. മുംബൈ ഭീകരാക്രമണത്തിൽ കേന്ദ്ര ആഭ്യന്തര lമന്ത്രി രാജിവെച്ചിരുന്നുവെന്നും വേണുഗോപാൽ പറഞ്ഞു. ശബരിമല സ്വര്‍ണക്കൊള്ളയില്‍ ആശാന്‍ സ്‌ക്വയറില്‍ നിന്നാരംഭിക്കുന്ന കോൺഗ്രസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു കെ സി വേണുഗോപാല്‍.SIT അന്വേഷണത്തിൽ സംശയം ഉണ്ട്. ഹൈക്കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണമാണ്. എന്നാൽ SITയുടെ കൈപ്പിടിച്ച് കെട്ടാനും നീക്കം നടക്കുന്നു. പല ഡീലുകളും നടന്നേക്കാം. ഹൈക്കോടതി...

Read More

ഫ്രഷ് കട്ട്’ സമരം: ഡിഐജിക്കെതിരായ പരാതി അന്വേഷിക്കുന്നത് റൂറൽ എസ്പി, ‘സുതാര്യതയിൽ ആശങ്ക’

by on November 12, 2025 0 In Uncategorized

കോഴിക്കോട്: ഫ്രഷ് കട്ട് മാലിന്യസംസ്കരണ കേന്ദ്രത്തിനെതിരായ പ്രതിഷേധ സമരത്തിൽ ഡിഐജി യതീഷ് ചന്ദ്രയുടെ ഇടപെടൽ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പരാതിയിൽ അന്വേഷണം. കോഴിക്കോട് റൂറൽ എസ്പി കെഇ ബൈജുവിനാണ് അന്വേഷണ ചുമതല. മേലുദ്യോഗസ്ഥനെതിരെയുള്ള പരാതി അന്വേഷിക്കുന്നതിന് കീഴുദ്യോഗസ്ഥനെ ചുമതലപെടുത്തിയാൽ സത്യസന്ധവും സുതാര്യവുമായ അന്വേഷണം നടക്കുമോ എന്ന് ആശങ്കയുണ്ടെന്ന് പരാതിക്കാരൻ. ഐജിക്ക് മുകളിലുള്ള ഉദ്യോഗസ്ഥനെ കൊണ്ട് പരാതി അന്വേഷിപ്പിക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു. ഡിഐജി യതീഷ് ചന്ദ്രയും കമ്പനി ഉടമകളും തമ്മിലുള്ള ഇടപാടുകളും ബന്ധങ്ങളും അന്വേഷിച്ച് സമരത്തിന് ഇടയിൽ ഉണ്ടായ...

Read More

അനുസ്മരണ സമ്മേളനം

by on November 12, 2025 0 In Uncategorized

മൗലാന അബുൾ കലാം ആസാദിനെ പോലുള്ള ദേശീയ നേതാക്കളെ വിസ്മരിച്ചതാണ് ഇന്ത്യൻ നേഷനൽ കോൺഗ്രസ്സിൻ്റെ ഇന്നത്തെ മോശമായ സ്ഥിതിക്ക് കാരണമെന്ന് മൗലാന അബുൾ കലാം ആസാദ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ടു പ്രൊഫ. ഏ.പി. സുബൈർ പറഞ്ഞു. ജവഹർ കൾച്ചറൽ ഫോറം – തലശ്ശേരി യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മൗലാന അബുൾ കലാം ആസാദ് അനുസ്മരണ സമ്മേളനത്തിൽ കെ. ശിവദാസൻ അദ്ധ്യക്ഷനായിരുന്നു. സ്വാതന്ത്ര്യ സമര സേനാനിയും പ്രഥമ ഇന്ത്യൻ വിദ്യാഭ്യാസ വകുപ്പു മന്ത്രിയുമായ മൗലാന...

Read More

ഡൽഹി സ്ഫോടനം: ശ്രീനഗറിൽ നിന്ന് മറ്റൊരു ഡോക്ടർ കൂടി കസ്റ്റഡിയിൽ

by on November 12, 2025 0 In Uncategorized

ഡൽഹി ചെങ്കോട്ട സ്ഫോടന കേസുമായി ബന്ധപ്പെട്ട് ശ്രീനഗറിൽ നിന്ന് മറ്റൊരു ഡോക്ടർ കൂടി കസ്റ്റഡിയിൽ. തജാമുൾ അഹമ്മദ് മാലികിനെയാണ് കസ്റ്റഡിയിൽ എടുത്തത്. എസ്എച്ച്എംഎസ് ആശുപത്രിയിൽ ആണ് ഇയാൾ ഡോക്ടർ ആയി ജോലി ചെയ്യുന്നത്. ജമ്മു കശ്മീരിൽ ഭീകരർക്കായി വ്യാപക റെയ്‌ഡ്‌ നടക്കുന്നു. സോപോർ,കുൽഗാം എന്നിവിടങ്ങളിലായി 230 ഇടങ്ങളിൽ റെയ്‌ഡ്‌ തുടരുന്നു. ഇതിനിടെയാണ് ഒരാളെ കൂടെ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. നിരോധിത സംഘടനയായ ജമാഅത്തെ ഇസ്ലാമി (ജെഇഐ) അംഗങ്ങളുടെ വീടുകളും റെയ്‌ഡ്‌ നടക്കുന്നുണ്ട്. ഫരീദാബാദ് ഭീകര സംഘവുമായി ബന്ധപ്പെട്ട്...

Read More

ലഹരി വില്പനയിലൂടെ പണം

by on November 12, 2025 0 In Uncategorized

അത്തോളി കൊളക്കാട് സ്വദേശി മർഹബ വീട്ടിൽ മുഹമ്മദ് നുഫയിൽ (26 വയസ്സ്) ലഹരി വില്പനയിലൂടെ പണം സമ്പാദിച്ച് വാങ്ങിയ ബലെനോ കാർ (KL11 BY 3927 ) ആണ് സ്മഗ്ളേഴ്സ് ആൻഡ് ഫോറിൻ എക്സ്ചേഞ്ച് മാനിപ്പുലേറ്റേഴ്സ് അതോറിറ്റി (SAFEMA) യുടെ ഉത്തരവ് പ്രകാരം കണ്ടുകെട്ടിയത്. 2025 ജൂലൈ മാസം കോഴിക്കോട് വെച്ച് സിറ്റി ഡാൻസാഫും എലത്തൂർ പോലീസും ചേർന്ന് MDMA സഹിതം പ്രതിയെ പിടികൂടിയിരുന്നു. മറ്റു വരുമാനമാർഗങ്ങൾ ഒന്നുമില്ലാത്ത പ്രതി വാഹനം വാങ്ങിയതും, ആഡംബരപൂർണ്ണമായ ജീവിതം...

Read More

ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായത് ചാവേർ ആക്രമണം

by on November 11, 2025 0 In Uncategorized

ഇന്നലെ ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായത് ചാവേർ ആക്രമണം ആണെന്ന് വിലയിരുത്തി എൻഐഎ. സ്ഥലത്ത് ഫോറെൻസിക്ക് സംഘമെത്തി പരിശോധനകൾ തുടരുകയാണ്. കൂടുതൽ സൈനികരെ കൂടി സ്ഥലത്ത് വിന്യസിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം അറസ്റ്റിലായ ഫരീദാബാദ് സംഘത്തിലെ വനിതാ ഡോക്ടർ ഷഹീൻ ഷാഹിദിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. ഡോക്ടർ ഷഹീൻ, ഡോക്ടർ മുസമ്മിൽ, ഡൽഹി സ്ഫോടനത്തിന് പിന്നിലെ ഡോക്ടർ ഉമർ മുഹമ്മദ് എന്നിവർ ജോലി ചെയ്തിരുന്ന ഫരീദാബാദ് അൽ ഫലാഹ് സർവകലാശാലയിൽ ഡൽഹി പൊലീസും പരിശോധന നടത്തുന്നു. ഇവിടെ...

Read More

അങ്കണവാടിക്ക് ഡൈനിംഗ് ടേബിൾ നൽകി

by on November 11, 2025 0 In Uncategorized

തലശ്ശേരി : കോടിയേരി വൈദ്യർ വീട് അങ്കണവാടിക്ക് ഡൈനിംഗ് ടേബിൾ നൽകി. ഒരുപാട് അടിസ്ഥാന സൗകര്യങ്ങൾ ആവശ്യമുള്ള വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അങ്കണവാടിക്ക് സുമനസുകളുടെ അകമഴിഞ്ഞ സഹായം അനിവാര്യമാണ്. ഇക്കാര്യം അറിഞ്ഞ മാധ്യമ പ്രവർത്തകനും സായാഹ്നം ന്യൂസ്പ്ലസ് മാനേജിംഗ് എഡിറ്ററുമായ പി എം അഷ്റഫ് അങ്കണവാടിയിലേക്ക് ഡൈനിംഗ് ടേബിൾ നൽകുകയായിരുന്നു.   അങ്കണവാടി ടീച്ചർ കെ പി സ്മിത സ്വാഗതം പറഞ്ഞു. വാർഡ് കൗൺസിലർ കെ മഹിജ ടീച്ചർ അധ്യക്ഷത വഹിച്ചു. പി എം അഷ്റഫ്,...

Read More

10 മാനുകൾ ചത്തു; പുത്തൂർ സുവോളജിക്കൽ പാർക്കിൽ ഗുരുതര സുരക്ഷാ വീഴ്ച

by on November 11, 2025 0 In Uncategorized

തൃശൂർ പുത്തൂർ സുവോളജിക്കൽ പാർക്കിൽ ഗുരുതര സുരക്ഷാ വീഴ്ച. 10 മാനുകൾ ചത്തു. തെരുവുനായയുടെ ആക്രമണത്തിലാണ് മാനുകൾ ചത്തതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ഡോ. അരുൺ സക്കറിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ അന്വേഷണത്തിന് നിയോഗിച്ചു. പോസ്റ്റ്മോർട്ടത്തിനു ശേഷമേ മരണ കാര്യത്തിൽ വ്യക്തത വരികയുള്ളൂ. അതേസമയം സുരക്ഷ ഓഡിറ്റിംഗ് പോലും നടത്താതെ തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നടത്തിയ ഉദ്ഘാടനം മാമാങ്കമാണ് പുത്തൂരിലേതെന്ന് കോൺഗ്രസ് നേതാവ് ഷാജി കോടങ്കണ്ടത്  പറഞ്ഞു. ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സുവോളജിക്കൽ പാർക്ക്,...

Read More