ഗുരുവായൂര്‍ ക്ഷേത്ര പരിസരത്ത് വീണ്ടും റീല്‍സ് ചിത്രീകരണം; ജസ്‌ന സലീമിനെതിരെ കേസെടുത്തു
ഗുരുവായൂരില്‍ വീണ്ടും റീല്‍സ് ചിത്രീകരണം നടത്തിയ ജസ്‌ന സലീമിനെതിരെ കേസെടുത്തു. ദേവസ്വം അഡ്മിനിസ്‌ട്രേറ്ററുടെ പരാതിയിലാണ് നടപടി. കലാപശ്രമം വകുപ്പുകള്‍ ചുമത്തിയാണ് കേസ്. ഗുരുവായൂര്‍ ക്ഷേത്ര പരിസരത്തും നടപ്പന്തലിലും റീല്‍സ് ചിത്രീകരണം പാടില്ലെന്നതാണ് ഹൈക്കോടതി ഉത്തരവ്. അത് മറികടന്നാണ് ജസ്‌ന സലീം പടിഞ്ഞാറേ നടയിലല്‍ റീല്‍സ് ചിത്രീകരിച്ചത്. നേരത്തെ റീല്‍ ചിത്രീകരിച്ചതിന് ജസ്‌നക്കെതിരെ കേസെടുത്തിരുന്നു. മാധ്യമങ്ങള്‍ക്കടക്കം കടുത്ത നിയന്ത്രണം നിലനില്‍ക്കുന്ന മേഖലയിലായിരുന്നു വീണ്ടുമെത്തി ജെസ്ന റീല്‍ ചിത്രീകരിച്ചത്. സംഭവം ശ്രദ്ധയില്‍പ്പെട്ട ഗുരുവായൂര്‍ ദേവസ്വം ഔദ്യോഗികമായി പൊലീസില്‍ പരാതി...
Read More