April 26, 2026
  • April 26, 2026

തെരുവുനായ്ക്കള്‍ക്ക് തീറ്റ നല്‍കുന്നതിന് നിയന്ത്രണമോ? സുപ്രീം കോടതിയുടെ നിര്‍ണായക ഉത്തരവ് ഇന്ന്

by on November 7, 2025 0

  രാജ്യത്തെ തെരുവുനായ ശല്യവുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീം കോടതി ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചേക്കും. സംസ്ഥാനങ്ങള്‍ സമർപ്പിച്ച മറുപടി പരിശോധിച്ചായിരിക്കും ജസ്റ്റിസ് വിക്രംനാഥന്‍റെ ബെഞ്ച് ഉത്തരവ് പറയുക.   സംസ്ഥാനങ്ങളുടെ മറുപടി ക്രോഡീകരിച്ച്‌ സമർപ്പിക്കാൻ അമിക്കസ് ക്യൂറിക്ക് നിർദേശം നല്‍കിയിരുന്നു. ഇടക്കാല ഉത്തരവിനു ശേഷം എല്ലാ കക്ഷികളുടെയും വാദം വിശദമായി കേള്‍ക്കുമെന്നും സുപ്രിംകോടതി അറിയിച്ചിരുന്നു.ദേശീയ മൃഗ ക്ഷേമ ബോർഡിനെയും കോടതി കേസില്‍ കക്ഷിയാക്കിയിട്ടുണ്ട്.   സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളുടെ പരിസരത്ത് തെരുവുനായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നത്...

Read More

നിർമ്മിതി ബുദ്ധിക്ക് കുതിപ്പ് നൽകാൻ,ഗൂഗിളിന്റെ ലോകോത്തര ഡാറ്റാ സെന്റർ:- ടി ഷാഹുൽ ഹമീദ് 

by on November 7, 2025 0

നിർമ്മിതി ബുദ്ധിക്ക് കുതിപ്പ് നൽകാൻ,ഗൂഗിളിന്റെ ലോകോത്തര ഡാറ്റാ സെന്റർ:- ടി ഷാഹുൽ ഹമീദ്   ഇന്റർനെറ്റ് സെർച്ച് എൻജിൻ ഭീമനായ ഗൂഗിൾ, ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് (വിസാഗ്) 1.32 ലക്ഷം കോടി രൂപ മുതൽമുടക്കി ഒരു ഗിഗാവാട്ട് (GW) ശേഷിയുള്ള നിർമ്മിതി ബുദ്ധി (AI) ഡാറ്റാ സെന്റർ ഹബ്ബ് സ്ഥാപിക്കാനുള്ള തീരുമാനം ഇന്ത്യയുടെ സാങ്കേതികവിദ്യാ മേഖലയ്ക്ക് ഒരു വലിയ കുതിപ്പാണ് നൽകുന്നത്.അമേരിക്കയ്ക്ക് പുറത്തുള്ള ഏറ്റവും വലിയ നിക്ഷേപമാണ് ഗൂഗിൾ ഇന്ത്യയിൽ നടത്താൻ പോകുന്നത്.അമേരിക്കയ്ക്ക് പുറത്തുള്ള ഏറ്റവും വലിയ...

Read More

എല്‍ഡിഎഫുമായും യുഡിഎഫുമായും പ്രാദേശിക സഖ്യമാകാം, സംസ്ഥാന തലത്തില്‍ ഇല്ല; വെല്‍ഫയര്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി

by on November 7, 2025 0

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാന തലത്തില്‍ മുന്നണികളുമായി സഖ്യത്തിനില്ലെന്ന് വെല്‍ഫയർ പാർട്ടി ജനറല്‍ സെക്രട്ടറി കെ. എ ഷഫീഖ്. സംസ്ഥാനതലത്തില്‍ സഖ്യമില്ലെങ്കിലും പ്രാദേശികമായി മുന്നണികളുമായി സഖ്യമുണ്ടാക്കുമെന്നും ഷഫീഖ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. യുഡിഎഫുമായും എല്‍ഡിഎഫുമായും സഖ്യമുണ്ടാക്കാൻ പ്രാദേശിക ഘടകങ്ങള്‍ക്ക് അനുവാദനം നല്‍കിയിട്ടുണ്ട്. പാർട്ടി നിശ്ചയിച്ച സീറ്റുകളില്‍ വെല്‍ഫെയർ പാർട്ടി മത്സരിക്കും. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും പുലർത്തിയ നിലപാട് തന്നെയാണ് ഇത്തവണയും.   പാർട്ടിക്ക് സ്വാധീനമുള്ള സ്ഥലത്ത് സ്ഥാനാർത്ഥികളുണ്ടാകും. അവിടെ വിജയിക്കാനായി ബിജെപി ഒഴികെയുള്ള ഏത് രാഷ്ട്രീയ...

Read More

പോലീസിൻ്റെ പണപ്പിരിവ് : പള്ളൂർ പോലീസ് സ്റ്റേഷനിലേക്ക് ഡി.വൈ.എഫ്.ഐ മാർച്ച് നടത്തി

by on November 6, 2025 0 In Uncategorized

പോലീസിൻ്റെ പണപ്പിരിവ് : പള്ളൂർ പോലീസ് സ്റ്റേഷനിലേക്ക് ഡി.വൈ.എഫ്.ഐ മാർച്ച് നടത്തി     പള്ളൂർ: മാഹി പോലീസിൻ്റെ പണപ്പിരിവിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ പള്ളൂർ പോലീസ് സ്റ്റേഷനിലേക്ക് മാർച്ചും തുടർന്ന് ധർണ്ണയും നടത്തി. പള്ളൂരിലൂടെ കടന്നുപോവുന്ന ദേശീയപാത ബൈപ്പാസിൽ പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് ടിപ്പർ ലോറി ഇടിച്ച് സ്കൂട്ടർ യാത്രിക രമിത മരിച്ചതെന്ന് ഡി.വൈ.എഫ്.ഐ. ആരോപിച്ചു. രമിതയുടെ മരണത്തിന് കാരണമായ പോലീസിൻ്റെ പണപ്പിരിവും അലംഭാവവും അവസാനിപ്പക്കണമെന്നാവശ്യപ്പെട്ടാണ് മാർച്ച് നടത്തിയത്. റോഷിത്ത് ഉദ്ഘാടനം ചെയ്തു....

Read More

നിയമസഭ സ്പീക്കര്‍ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു; ഖബറ‌ടക്കം നാളെ ഉച്ചക്ക് 12 ന്

by on November 6, 2025 0 In Uncategorized

തിരുവനന്തപുരം: നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി ആമിന എ എൻ (42) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഖബറടക്കം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12-ന് വയലളം ജുമാമസ്ജിദ് ഖബറിസ്ഥാനില്‍ ന‌ടക്കും. ഭര്‍ത്താവ്: എ.കെ.നിഷാദ് (മസ്‌ക്കറ്റ്). പിതാവ്: പരേതനായ കോമത്ത് ഉസ്മാന്‍. മാതാവ്: പരേതയായ എ.എന്‍.സെറീന. മക്കള്‍: ഫാത്തിമ നൗറിന്‍(ചാര്‍ട്ടേഡ് അക്കൗണ്ടന്റ്), അഹമ്മദ് നിഷാദ് (ബിടെക് വിദ്യാര്‍ഥി വെല്ലൂര്‍), സാറ. മറ്റൊരു സഹോദരന്‍: എ.എന്‍.ഷാഹിര്‍.    

Read More

ലാലേട്ടന്റെ ‘തുടരും’ ഇന്ത്യൻ പനോരമയിലേക്ക്; 56-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കും

by on November 6, 2025 0 In Uncategorized

മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത ‘തുടരും’ ഗോവ ചലച്ചിത്ര മേളയിലേക്ക്. അൻപത്തിയാറാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിലെ (IFFI) ഇന്ത്യൻ പനോരമ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. നവംബർ 20 മുതൽ 28 വരെ ഗോവയിൽ വെച്ചാണ് ഫെസ്റ്റിവൽ അരങ്ങേറുന്നത്. കെ.ആര്‍. സുനിലും തരുണും ചേർന്ന് തിരക്കഥ ഒരുക്കിയ ചിത്രത്തിൽ ഷണ്‍മുഖൻ എന്ന സാധാരണക്കാരനായ ടാക്സി ഡ്രൈവറായാണ് മോഹൻലാൽ ചിത്രത്തിലെത്തുന്നത്. ലളിത എന്ന കഥാപാത്രത്തെയാണ് ശോഭന അവതരിപ്പിക്കുന്നത്. ഫര്‍ഹാൻ ഫാസില്‍, മണിയൻപിള്ള രാജു, ബിനു...

Read More

‘ ചികിത്സ കിട്ടാതെ മരിച്ച വേണു ആരോഗ്യ കേരളം വെന്റിലേറ്ററിലായതിന്റെ ഇര’; വി ഡി സതീശന്‍

by on November 6, 2025 0 In Uncategorized

ആരോഗ്യ കേരളം വെന്റിലേറ്ററിലായതിന്റെ ഇരയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ മരിച്ച കൊല്ലം പന്മന സ്വദേശി വേണു എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വേണു മരിച്ചതല്ല, ഒന്‍പതര വര്‍ഷം കൊണ്ട് ഈ സര്‍ക്കാര്‍ തകര്‍ത്തു തരിപ്പണമാക്കിയ ആരോഗ്യവകുപ്പും കുത്തഴിഞ്ഞ സംവിധാനങ്ങളും ചേര്‍ന്ന് കൊലപ്പെടുത്തിയതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സിസ്റ്റം തകര്‍ത്ത ആരോഗ്യമന്ത്രിക്കും സര്‍ക്കാരിനും വേണുവിന്റെ മരണത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞു മാറാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. മരണ ശേഷവും, തന്നെ മരണത്തിലേക്ക് തള്ളിവിടുന്നവരെ കുറിച്ച്...

Read More

വിരുന്നിനിടെ ഭക്ഷണം എടുക്കാന്‍ ബുദ്ധിമുട്ടി പ്രതിക റാവല്‍; എടുത്തു നല്‍കി മോദി, ഹൃദ്യമെന്ന് സോഷ്യല്‍ മീഡിയ

by on November 6, 2025 0 In Uncategorized

ന്യൂഡല്‍ഹി: ലോകകപ്പിനിടെ പരിക്കേറ്റ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം അംഗം പ്രതിക റാവലിന് ഭക്ഷണം എടുത്തു നല്‍കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദൃശ്യങ്ങള്‍ വൈറല്‍. ലോകകപ്പ് ജേതാക്കളായ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് ബുധനാഴ്ച പ്രധാനമന്ത്രിയുടെ ന്യൂഡല്‍ഹിയിലെ ഔദ്യോഗിക വസതിയില്‍ സ്വീകരണമൊരുക്കിയിരുന്നു. ഇതിന്റെ ഭാഗമായ വിരുന്നിനിടെയാണ് പരിക്കേറ്റ് വീല്‍ചെയറിലിരുന്ന പ്രതികയ്ക്ക് അവരുടെ പേര് വിളിച്ച് മോദി ലഘുഭക്ഷണം എടുത്ത് നല്‍കിയത്. വിരുന്നിനിടെ ഭക്ഷണം എടുക്കാന്‍ പ്രതിക ബുദ്ധിമുട്ടുന്നത് ശ്രദ്ധയില്‍പ്പെട്ട പ്രധാനമന്ത്രി ഉടന്‍ തന്നെ താരത്തിനടുത്തെത്തി ഭക്ഷണം...

Read More

മാലിന്യം നിറച്ച ചാക്ക് പരിശോധിക്കുന്നതിനിടയിൽ ഹരിത കർമ്മ സേനാംഗത്തിന് ആക്രമണം; ചാക്കിൽ വൈദ്യുതി ബില്ലും, സ്കൂളിലെ പരീക്ഷാപേപ്പറും

by on November 6, 2025 0 In Uncategorized

തൃശ്ശൂർ കൊടുങ്ങല്ലൂരിൽ ഹരിത കർമ്മ സേനാംഗത്തിന് നേരെ ആക്രമണം. ഹരിത കർമ്മ സേനാംഗം ആശ സതീഷിനെയാണ് പ്രദേശവാസിയായ ഹന്ന എന്ന യുവതി ആക്രമിച്ചത്. ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ മാലിന്യം നിറച്ച പ്ലാസ്റ്റിക് ചാക്ക് പരിശോധിച്ച് വീഡിയോ ചിത്രീകരിക്കുന്നതിനിടയിലാണ് ആശക്ക് മർദ്ദനമേറ്റത്. ചാക്കിൽ നിന്നും വൈദ്യുതി ബില്ലും, സ്കൂളിലെ പരീക്ഷാപേപ്പറും കണ്ടെടുത്തിരുന്നു. മാലിന്യം ഉപേക്ഷിച്ചത് താനാണെന്ന് മറ്റുള്ളവർക്ക് വ്യക്തമായതോടെയാണ് ഹന്ന ഹരിത കർമ്മ സേനാംഗത്തെ ആക്രമിച്ചത്. എടവലങ്ങ പഞ്ചായത്തിലെ കാതിയാളത്ത് മാലിന്യങ്ങൾ ശേഖരിക്കുന്നതിനിടെ ഇന്നലെ ഉച്ചയോടെയാണ് സംഭവം...

Read More

സ്നേഹവിരുന്നൊരുക്കിയവർക്ക് സ്നേഹസമ്മാനങ്ങൾ നൽകി.

by on November 6, 2025 0 In Uncategorized

ടെലിച്ചറി സോഷ്യൽ വെൽഫെയർ ട്രസ്റ്റിൻ്റെ കീഴിൽ തലശ്ശേരി ധർമ്മടം മീത്തലെ പീടികയിൽ പ്രവർത്തിച്ചു വരുന്ന സ്നേഹക്കൂട്ടിൽ സ്നേഹവിരുന്നൊരുക്കിയ എൻ. എസ്. എസ് വളണ്ടിയർമാരെ നോവലിസ്റ്റ് സി.കെ രാജലക്ഷ്മി അനുമോദിച്ചു. വളണ്ടിയർമാർക്ക് പുസ്തകങ്ങളും സർട്ടിഫിക്കറ്റുകളും നൽകി. ജീവകാരുണ്യ പ്രവർത്തക എൻ . ദീപ്ന വിദ്യാലയത്തിൽ വെച്ചു നടന്ന പരിപാടിക്ക് നേതൃത്വം നൽകി. സ്കൂൾ ലൈബ്രറിയിലേക്ക് നൽകിയ പുസ്തകങ്ങൾ കോർഡിനേറ്റർ വി.കെ സുശാന്ത് കുമാർ ഏറ്റുവാങ്ങി. എൻ എസ് എസ് വളണ്ടിയമാർ ചെയ്ത പ്രവർത്തനങ്ങൾ വളരെ മികച്ചതാണെന്നും അത്...

Read More