May 1, 2025
  • May 1, 2025
Breaking News
  • Home
  • Uncategorized
  • മഅ്ദനി വീണ്ടും ആശുപത്രിയില്‍; സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്

മഅ്ദനി വീണ്ടും ആശുപത്രിയില്‍; സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്

By editor on July 24, 2023
0 94 Views
Share

കൊ ല്ലം: പി.ഡി.പി.ചെയര്‍മാൻ അബ്ദുന്നാസര്‍ മഅ്ദനിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത പനിയും ശാരീരിക അസ്വാസ്ഥ്യങ്ങളും അലട്ടിയതിനെ തുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

മഅ്ദനിയുടെ രക്തസമ്മര്‍ദവും പ്രമേഹവും രക്തത്തിലെ ക്രിയാറ്റിനും കൂടിയ നിലയിലാണുള്ളത്. കൊല്ലം അസീസിയ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് മഅ്ദനിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ജാമ്യവ്യവസ്ഥകളില്‍ സുപ്രിംകോടതി ഇളവ് അനുവദിച്ചതോടെയാണ് മഅ്ദനി കേരളത്തിലെത്തിയത്. കൊല്ലം ജില്ല വിട്ടുപോകരുത് എന്ന നിബന്ധനയോടെയാണ് അനുമതി. 15 ദിവസം കൂടുമ്ബോള്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാകരണം.

 

കേസിന്റെ വിചാരണ നടക്കുന്നതിനാലാണ് നേരത്തെ ബംഗളൂരു വിട്ടുപോകരുതെന്ന് കോടതി നിര്‍ദേശിച്ചത്. നിലവില്‍ വിചാരണ ഏകദേശം പൂര്‍ത്തിയായ സാഹചര്യത്തില്‍ കൂടിയാണ് മഅദ്‌നിക്ക് കേരളത്തിലേക്ക് വരാൻ അനുമതി ലഭിച്ചത്.

Leave a comment

Your email address will not be published. Required fields are marked *