April 30, 2025
  • April 30, 2025
Breaking News
  • Home
  • Uncategorized
  • ബി എസ് എഫ് = തലപ്പത്തെ അഴിച്ചുപണി: കേരള കേഡര്‍ ഉദ്യോഗസ്ഥന്റ സ്ഥാനം തെറിപ്പിച്ചത് കേന്ദ്രത്തിന്റെ അതൃപ്തി?

ബി എസ് എഫ് = തലപ്പത്തെ അഴിച്ചുപണി: കേരള കേഡര്‍ ഉദ്യോഗസ്ഥന്റ സ്ഥാനം തെറിപ്പിച്ചത് കേന്ദ്രത്തിന്റെ അതൃപ്തി?

By editor on August 3, 2024
0 109 Views
Share

ന്യൂഡൽഹി: കാലാവധി ബാക്കി നിൽക്കെ ബി.എസ്.എഫ്. തലപ്പത്തുനിന്ന് നിതിൻ അഗർവാളിനെ നീക്കിയതിന് പിന്നിൽ ഏകോപനത്തിലെ പാളിച്ചയടക്കമുള്ള വിമർശനം ചൂണ്ടിക്കാട്ടിയെന്ന് ദേശീയ മാധ്യമങ്ങൾ. അന്താരാഷ്ട്ര അതിർത്തിയിലെ നുഴഞ്ഞുകയറ്റം വർധിക്കുന്ന സാഹചര്യത്തിലാണ് ബി.എസ്.എഫ്. ഡയറക്ടർ ജനറൽ സ്ഥാനത്തുനിന്ന് അഗർവാളിനെ നീക്കം ചെയ്യുന്നതെന്ന് NDTV റിപ്പോർട്ടുചെയ്തു. 1989 കേരള ബാച്ച് ഉദ്യോഗസ്ഥനായ നിതിൻ അഗർവാളിനെ സംസ്ഥാന കേഡറിലേക്ക് തിരിച്ചയച്ചു. സ്പെഷ്യൽ ഡെപ്യൂട്ടി ഡി.ജി. ആയിരുന്ന വൈ.ബി. ഖുരാനിയേയും മാറ്റിയിരുന്നു.

സേനയ്ക്കുള്ളിൽ അഗർവാളിന് നിയന്ത്രണമില്ലായിരുന്നെന്നും ഉയർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എൻ.ഡി.ടി.വി. റിപ്പോർട്ടുചെയ്തു. മറ്റ് സൈനിക വിഭാഗങ്ങളുമായുള്ള ഏകോപനക്കുറവും സ്ഥാനം തെറിക്കുന്നതിന് കാരണമായി. ഇത്തരത്തിൽ കാലാവധി പൂർത്തിയാക്കുംമുമ്പുള്ള സ്ഥാനചലനം വഴി കേന്ദ്ര സർക്കാർ ശക്തമായ സന്ദേശം നൽകുകയാണെന്നും വ്യാഖ്യാനമുണ്ട്.

 

കഴിഞ്ഞ ജൂണിലാണ് അഗർവാൾ ബി.എസ്.എഫ്. മേധാവിയായി ചുമതലയേറ്റത്. 2026 ജൂലായ് വരെയായിരുന്നു നിയമനകാലാവധി. അഗർവാളിനൊപ്പം സ്ഥാനചലനമുണ്ടായ ഖുരാനിയ 1990 ബാച്ച് ഒഡിഷ കേഡർ ഐ.പി.എസ്. ഉദ്യോഗസ്ഥനാണ്. ബി.എസ്.എഫ് തലപ്പത്തെ മാറ്റം അസാധാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Leave a comment

Your email address will not be published. Required fields are marked *