June 12, 2025
  • June 12, 2025
Breaking News
  • Home
  • Uncategorized
  • ജവഹർ കൾച്ചറൽ ഫോറം -തലശ്ശേരി’യുടെ ആഭിമുഖ്യത്തിൽ തലശ്ശേരിയിൽ നടന്ന അയ്യങ്കാളി അനുസ്മരണ സമ്മേളനം സ്വാമി പ്രേമാനന്ദ ഉദ്ഘാടനം ചെയ്യുന്നു.

ജവഹർ കൾച്ചറൽ ഫോറം -തലശ്ശേരി’യുടെ ആഭിമുഖ്യത്തിൽ തലശ്ശേരിയിൽ നടന്ന അയ്യങ്കാളി അനുസ്മരണ സമ്മേളനം സ്വാമി പ്രേമാനന്ദ ഉദ്ഘാടനം ചെയ്യുന്നു.

By on August 29, 2024 0 148 Views
Share

അയ്യങ്കാളി കേരളീയ നവോത്ഥാന നായകരിൽ
ഉത്തംഗൻ
– സ്വാമി പ്രേമാനന്ദ
– 1863 ൽ ജനിച്ച അയ്യങ്കാളി ജീവിതലുടനീളം അനുഭവിച്ച പ്രതികൂലമായ മുഴുവൻ സാഹചര്യങ്ങളെയും അതിജീവിച്ചു കേരളത്തിലെ പിന്നോക്ക ജനതയുടെ സർവ്വതോമുഖമായ പുരോഗതിക്ക് വേണ്ടി പ്രവർത്തിച്ച ധീരനായ സാമൂഹ്യ വിപ്ലവകാരിയാണെന്ന് മഹാത്മാ അയ്യങ്കാളി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ടു സ്വാമി പ്രേമാനന്ദ പ്രസംഗിച്ചു.
– പിന്നോക്ക ജനവിഭാഗങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം, ക്ഷേത്ര പ്രവേശനം .വിദ്യാഭ്യാസ അവകാശങ്ങൾ, കർഷകത്തൊഴിലാളി സമരം തുടങ്ങിയവ ഏറെറടുത്ത് നേതൃത്വം നൽകി വിജയിപ്പിച്ച മഹാത്മാ അയ്യങ്കാളി കേരളീയ നവോത്ഥാന നായകരിൽ ഏറ്റവും ശ്രേഷ്ഠമായ വ്യക്തിത്വത്തമായിരുന്നുവെന്നും ജവഹർ കൾച്ചറൽ ഫോറം – തലശ്ശേരി തലശ്ശേരി ശാരദാ കൃഷ്ണയ്യർ ഹാളിൽ സംഘടിപ്പിച്ച മഹാത്മാ അയ്യങ്കാളി അനുസ്മരണ ഉദ്ഘാടന പ്രസംഗം നടത്തവെ സ്വാമി പ്രേമാനന്ദ പറഞ്ഞു
– പ്രൊഫ. ദാസൻ പുത്തലത്ത്, കെ.മുസ്തഫ, സലിം താഴെ കോറോത്ത്, ഗഫൂർ മനയത്ത്, ഷീബാ ലിയോൺ,അഫ്സൽ പള്ളിത്താഴ . സുരേന്ദ്രൻ കൂവക്കാട് ‘കെ.പി. രൻജിത്ത് കുമാർ ,നടമ്മൽ രാജൻ , പി.അശോക് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
– വയനാടു ദുരന്തത്തിൽ ദുരിതമനുഭവിച്ചവർക്ക് വയനാട്ടിൽ ചെന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ തലശ്ശേരി ക്കാരായ മൺസൂർ മട്ടാമ്പ്രം, ലത്തീഫ് കൂത്തുപറമ്പ എന്നിവരെ സ്വാമി പ്രേമാനന്ദ പൊന്നാട അണിയിച്ച് ആദരിച്ചു കെ.ശിവദാസൻ അദ്ധ്യക്ഷം വഹിച്ചു.


– എം.വി സതീശൻ സ്വാഗതവും തച്ചോളി അനിൽ നന്ദിയും പറഞ്ഞു
– കെ.ശിവദാസൻ
– ചെയർമാൻ
– ജവഹർ കൾച്ചറൽ ഫോറം – തലശ്ശേരി

Leave a comment

Your email address will not be published. Required fields are marked *