April 26, 2025
  • April 26, 2025
Breaking News

മസ്ഹർ മൊയ്തുവിന് ആദരം

By on October 23, 2024 0 181 Views
Share

തലശ്ശേരി: തലശ്ശേരിയുടെ സ്നേഹം ഏറെ സന്തോഷം നല്കുന്നതായും, തലശ്ശേരിക്ക് മാത്രമല്ല കേരളത്തിന് തന്നെ അഭിമാനമാണ് ഫീൽഡിംഗ് കോച്ചായി മസ്ഹറിൻ്റെ നിയമനമെന്നും, ഇത്തരം അംഗീകാരങ്ങൾക്ക് പ്രോത്സാഹനം നല്കുന്ന ഇത് പോലുള്ള ചടങ്ങുകൾ ഏറെ അഭിനന്ദനാർഹമെന്നും തലശ്ശേരി സബ് കലക്ടർ കാർത്തിക് പാണിഗ്രാഹി പറഞ്ഞു. ഇന്ത്യൻ ക്രിക്കറ്റ് എ ടീമിൻ്റെ ഫീൽഡിംഗ് കോച്ചായി തെരഞ്ഞെടുക്കപ്പെട്ട ഒ.വി. മസ്ഹർ മൊയ്തുവിന് തലശ്ശേരി യംഗ്സ്റ്റേഴ്സിൻ്റെ ആഭിമുഖ്യത്തിൽ നല്കിയ സ്നേഹാദരവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹംസ കേളോത്ത് അധ്യക്ഷത വഹിച്ചു. അബ്ദുറഷീദ് എം.പി, അബദുൽ ജലീൽ പി.ഒ എന്നിവർ ചേർന്ന് സബ് കലക്ടർക്ക് മൊമെൻ്റാ നല്കി. വിശിഷ്ടാതിഥിയായി പങ്കെടുത്ത ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡണ്ട് എ.സി.എം ഫിജാസ് അഹമ്മദിന്, അസ്ലം കാരിയത്തും നൗഫൽ പയേരിയും ചേർന്ന് പൊന്നാട അണിയിച്ചു.


റിട്ട. എക്സൈസ് ഡപ്യൂട്ടി കമ്മീഷണർ സുരേഷ് പി.കെ, റിട്ട. അസിസ്റ്റൻ്റ് കമാൻ്റൻ്റ് അനിരുദ്ധൻ, ഡോ.ഫാത്തിമ നഷ് വ, ഒ.വി.മുഹമ്മദ് റഫീഖ്, മുനീർ, എഞ്ചിനീയർ അബ്ദുൽ സലീം, സി.രാമചന്ദ്രൻ , സൂര്യ, ഷുഹൈൽ ബംഗ്ല, വി.കെ.ബദറുൽ ഹുദ, അക്ബർ ലുലു, സിറാജ് കാത്താണ്ടി, രഗീഷ് എന്നിവർ സംസാരിച്ചു. മസ്ഹർ മൊയ്തു മറുപടി പ്രസംഗം നടത്തി. മുഹമ്മദ് നിസാർ പടിപ്പുരക്കൽ സ്വാഗതവും, ഷാജി തീർത്ഥ നന്ദിയും പറഞ്ഞു.
ജാഫർ ജാസ്, അക്ബർ നടമ്മൽ, എ.അസ്ഹർ, എം.മുഹമ്മദ് ഫസീഷ്, സി.കെ.മുഹമ്മദ് റാഫി, കെ.കെ.സാജിദ്, സരുൺ, നിതിൻ, എം.പി.മുഹമ്മദ് നജീബ്, റാഹിദ് തുടങ്ങിയവർ നേതൃത്വം നല്കി

Leave a comment

Your email address will not be published. Required fields are marked *