April 25, 2025
  • April 25, 2025
Breaking News
  • Home
  • Uncategorized
  • ‘അപമാനിക്കാൻ വസ്തുതാ വിരുദ്ധമായ വാർത്തകൾ പ്രചരിപ്പിച്ചു’; വ്യാജ വാർത്തകൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പിപി ദിവ്യ

‘അപമാനിക്കാൻ വസ്തുതാ വിരുദ്ധമായ വാർത്തകൾ പ്രചരിപ്പിച്ചു’; വ്യാജ വാർത്തകൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പിപി ദിവ്യ

By on November 12, 2024 0 37 Views
Share

 

വ്യാജ വാർത്തകൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പി പി ദിവ്യ. തന്നെയും കുടുംബത്തെയും അപമാനിക്കുന്നതിനായി വസ്തുതാ വിരുദ്ധമായ വാർത്തകൾ പ്രചരിപ്പിച്ചുവെന്ന് ദിവ്യ. വ്യാജ വാർത്തകൾ കെട്ടിച്ചമച്ചവർക്കും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചവർക്കും എതിരെ നിയമനടപടി സ്വീകരിക്കുമെന്നാണ് പിപി ദിവ്യ അറിയിച്ചിരിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം ദിവ്യ അറിയിച്ചിരിക്കുന്നത്.

കണ്ണൂർ എഡിഎം ആയിരുന്ന കെ നവീൻ ബാബു മരണപ്പെട്ട കേസിൽ ജയിലിൽ നിന്നിറങ്ങിയ ശേഷം ചില മാധ്യമങ്ങൾ വ്യാജ പ്രചരണങ്ങൾ നടത്തിയിരുന്നതായി ദിവ്യ പറഞ്ഞിരുന്നു. ജയിൽമോചിതയായ ശേഷം മാധ്യമങ്ങളെ കാണേണ്ട എന്ന് വിചാരിച്ചിരുന്നതാണ്. അത്രയേറെ മാധ്യമവേട്ടയ്ക്ക് ഇരയായെന്ന് പിപി ദിവ്യ പറഞ്ഞു. സമൂഹത്തിന് മുന്നിൽ തെറ്റിദ്ധാരണ പടർത്തുന്ന ഒട്ടേറെ വാർത്തകൾ നൽകി. വിമർശനങ്ങൾ ആകാം. എന്നാൽ തന്നെ അവസാനിപ്പിക്കണമെന്ന രീതിയിലാണ് മാധ്യമങ്ങൾ മുന്നോട്ടുവന്നത്. അതിൽ പ്രയാസമുണ്ടെന്ന് പിപി ദിവ്യ  പ്രതികരിച്ചിരുന്നു.

Leave a comment

Your email address will not be published. Required fields are marked *