April 25, 2025
  • April 25, 2025
Breaking News
  • Home
  • Uncategorized
  • ചമ്പാട് ബൈക്ക് നിയന്ത്രണം വിട്ട് സിപിഎം നേതാക്കൾക്ക് പരിക്കേറ്റ സംഭവത്തിൽ പൊലീസ് കേസെടുക്കും ; ബൈക്ക് ഡ്രൈവർക്കും പരിക്ക്.

ചമ്പാട് ബൈക്ക് നിയന്ത്രണം വിട്ട് സിപിഎം നേതാക്കൾക്ക് പരിക്കേറ്റ സംഭവത്തിൽ പൊലീസ് കേസെടുക്കും ; ബൈക്ക് ഡ്രൈവർക്കും പരിക്ക്.

By on November 21, 2024 0 103 Views
Share

സിപിഎം പാനൂർ ഏരിയാ സമ്മേളനത്തിൻ്റെ ഭാഗമായി റോഡിൽ കൊടിതോരണങ്ങൾ കെട്ടുകയായിരുന്ന നേതാക്കൾക്കും, പ്രവർത്തകർക്കുമിടയിലേക്ക് നിയന്ത്രണം വിട്ട ബൈക്ക് പാഞ്ഞുകയറി 2 പേർക്ക് പരിക്ക്
മേലെ ചമ്പാട് കാർഗിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്തായിരുന്നു അപകടം. സിപിഎം ചമ്പാട് ലോക്കൽ കമ്മിറ്റിയംഗവും, കാർഗിൽ ബ്രാഞ്ച് സെക്രട്ടറിയുമായ നസീർ ഇടവലത്ത്, ചമ്പാട് യുപി നഗർ ബ്രാഞ്ച് സെക്രട്ടറി സജിലേഷ് എന്നിവർക്കാണ് പരിക്കേറ്റത്.


ബുധനാഴ്ച രാത്രി 9.30 ഓടെയായിരുന്നു സംഭവം. 27 വർഷങ്ങൾക്ക് ശേഷം ചമ്പാട് നടക്കുന്ന സി പി എം പാനൂർ ഏരിയാ സമ്മേളനത്തിൻ്റെ ഭാഗമായി കൊടിതോരണങ്ങൾകെട്ടുന്നവർക്കിടയിലേക്ക് പാനൂരേക്ക് വരികയായിരുന്ന KL 84 B 2071 നമ്പർ ബൈക്ക് പാഞ്ഞുകയറുകയായിരുന്നു.
അപകടത്തിൽ സി പി എം ബ്രാഞ്ച് സെക്രട്ടറിമാരായ നസീർ ഇടവലത്ത്, കെ. സജിലേഷ് എന്നിവർക്കാണ് പരിക്കേറ്റത്. നസീർ ഇടവലത്തിന് കാലിനും, സജിലേഷിന് കാലിനും, കൈക്കുംപരിക്കേറ്റു. സമീപത്ത് നിർത്തിയിട്ടിരുന്ന സജിലേഷിൻ്റെ KL 58 J 9669 നമ്പർ ബൈക്കിനും കേടുപാടുണ്ടായി.

അപകടമുണ്ടായ ഉടൻ പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ ബോധരഹിതനായി. മദ്യലഹരിയിലായിരുന്നു ഇയാളെന്ന് പരിക്കേറ്റവർ പറഞ്ഞു. വിവരമറിഞ്ഞ് പാനൂർ പൊലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. ഇയാളുടെ തലക്കും പരിക്കുണ്ട്..

സിപിഎം ബ്രാഞ്ച് അംഗങ്ങളായ എം.കെ സതീശൻ, നവാസ്, രജിലൻ, അലി എന്നിവർ സമീപത്തുണ്ടായിരുന്നെങ്കിലും തലനാരിഴക്ക് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അതേ സമയം ബൈക്കിൻ്റെ നിയന്ത്രണം തെറ്റിച്ചുള്ള വരവ് പിന്നിലുള്ള വാഹന യാത്രക്കാർ മൊബൈലിൽ പകർത്തിയിരുന്നു. ഈ ദൃശ്യങ്ങളടക്കം പൊലീസിന് കൈമാറിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുക്കും.

 

Leave a comment

Your email address will not be published. Required fields are marked *