April 30, 2025
  • April 30, 2025
Breaking News
  • Home
  • Uncategorized
  • അര്‍ജന്റീനക്ക് മറക്കാനാകുമോ സൗദി ടീമിനെ; ലോക കപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറിക്ക് രണ്ട് വയസ്സ്

അര്‍ജന്റീനക്ക് മറക്കാനാകുമോ സൗദി ടീമിനെ; ലോക കപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറിക്ക് രണ്ട് വയസ്സ്

By on November 23, 2024 0 37 Views
Share

Argentina vs Soudi Arabia 2022

2022 നവംബര്‍ 22 നായിരുന്നു ലോക കപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം അര്‍ജന്റീനക്ക് വന്നുഭവിച്ചത് ആ ദിനമായിരുന്നു. ലുസൈല്‍ സ്റ്റേഡിയത്തില്‍ ഇറങ്ങിയ സൗദി ടീമിലെ കളിക്കാരില്‍ ഭൂരിഭാഗവും മെസിയുടെ ആരാധകരായിരുന്നു. മെസിയെ ആദ്യമായി അടുത്ത് കാണാന്‍ ഭാഗ്യം ലഭിച്ചവര്‍. എന്നാല്‍ മെസിയോടുള്ള ആരാധനയൊന്നും മത്സരത്തില്‍ കാണിക്കാതെ അര്‍ജന്റീനയോട് പൊരുതി കളിക്കുകയായിരുന്നു സൗദി സംഘം. 2014ല്‍ നഷ്ടപ്പെട്ട ലോകകിരീടം മെസ്സിയും സംഘവും ഒടുവില്‍ സ്വന്തമാക്കിയത് എട്ടു വര്‍ഷങ്ങള്‍ക്കിപ്പുറം 2022-ലെ ഖത്തര്‍ ലോകകപ്പിലായിരുന്നു.

ഡിസംബര്‍ 18-ന് നടന്ന ഫൈനലില്‍ ഷൂട്ടൗട്ടില്‍ ഫ്രാന്‍സിനെ മറികടന്ന് മെസിയും സംഘംവും കപ്പ് ഉറപ്പിക്കുമ്പോള്‍ ആ വീര്യത്തിലേക്ക് അര്‍ജന്റീന സംഘത്തെ എത്തിക്കാന്‍ തോല്‍വി സമ്മാനിച്ചത് സൗദി അറേബ്യയായിരുന്നു. ലോകകപ്പിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അട്ടിമറികളിലൊന്നായിരുന്നു അത്. 2019-ലെ കോപ്പ അമേരിക്ക സെമിയില്‍ ബ്രസീലിനോട് പരാജയപ്പെട്ടതിന് ശേഷം തുടര്‍ച്ചയായ 36 മത്സരങ്ങളില്‍ തോല്‍വിയറിയാതെ മുന്നേറിയ അര്‍ജന്റീനയെ 2-1 സ്‌കോറില്‍ സൗദി കീഴടക്കുകയായിരുന്നു. നിലവില്‍ അല്‍ ഇത്തിഹാദിന് കളിക്കുന്ന സലേ അല്‍ സഹീരി 48-ാം മിനിറ്റിലും സൗദി ക്ലബ്ബായ അല്‍ ഹിലാല്‍ താരം സലീം അല്‍ ദസൗരി 53-ാം മിനിറ്റിലും നേടിയ ഗോളുകള്‍ അര്‍ജന്റീനയുടെ ഹൃദയം തകര്‍ക്കുന്നതായിരുന്നു. മത്സരത്തില്‍ അര്‍ജന്റീനയുടെ ഏക ഗോള്‍ പെനാല്‍റ്റിയില്‍ നിന്ന് മെസി കണ്ടെത്തിയെങ്കിലും പിന്നീട് ലോക ഒന്നാം നമ്പര്‍ ടീമിനെ ശരിക്കും വരിഞ്ഞുമുറുക്കുകയായിരുന്നു സൗദി. ഗ്യാലറി തന്നെ നിശബ്ദമായി പോയ ആ മത്സരത്തില്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും സൗദി പ്രതിരോധം ഭേദിക്കുന്നതില്‍ മെസിപ്പട പരാജയപ്പെട്ടു. മെസിയുടെ ആരാധകരായ സൗദി താരങ്ങള്‍ മത്സരത്തിന് ശേഷം അദ്ദേഹത്തോടൊപ്പം സെല്‍ഫി എടുക്കുന്ന ദൃശ്യങ്ങള്‍ കാല്‍പ്പന്തുകളിയിലെ അപൂര്‍വ്വ നിമിഷങ്ങളായിരുന്നു.

Leave a comment

Your email address will not be published. Required fields are marked *