April 25, 2025
  • April 25, 2025
Breaking News
  • Home
  • Uncategorized
  • അശാസ്ത്രീയ ചികിത്സകൾ ഹെപ്പറ്റൈറ്റിസ് ഗുരുതരമാകും: ഐഎംഎ പാനൽ

അശാസ്ത്രീയ ചികിത്സകൾ ഹെപ്പറ്റൈറ്റിസ് ഗുരുതരമാകും: ഐഎംഎ പാനൽ

By on November 30, 2024 0 109 Views
Share

കണ്ണൂർ: ഹെപ്പറ്റൈറ്റിസ് രോഗത്തിനുള്ള (മഞ്ഞപ്പിത്തം) അശാസ്ത്രീയ ചികിത്സകൾ രോഗം ഗുരുതരമാകാനും മരണത്തിനു വരെ കാരണമാകുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ എം എ) കണ്ണൂരിൽ സംഘടിപ്പിച്ച പാനൽ ഡിസ്കഷൻ അഭിപ്രായപ്പെട്ടു. രോഗപ്രതിരോധശേഷിയുള്ള ആളുകളിൽ നിസ്സാരമായി അനുഭവപ്പെടുന്ന ഈ വൈറൽ രോഗം മുതിർന്നവരിലും പ്രതിരോധശേഷി കുറഞ്ഞവരിലും ഗുരുതരമായ സങ്കീർണതകൾക്ക് കാരണമാകാം. ഹെപ്പറ്റൈറ്റിസിന് ഒറ്റമൂലി, പ്രകൃതി ചികിത്സകൾ വഴി രോഗം മൂർച്ഛിക്കാനുള്ള സാധ്യത കൂടുതലാണ്. ജീവിതശൈലി രോഗങ്ങൾ ഉള്ളവർക്കും കരൾ രോഗമുള്ളവർക്കും ഈ രോഗം അതീവ സങ്കീർണമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാം. മൂന്നു ഘട്ടങ്ങളായി ഗുരുതരാവസ്ഥയിലേക്ക് പോകാനുള്ള സാഹചര്യം പരിഗണിച്ചുകൊണ്ട് വിദഗ്ധ ചികിത്സ തേടണം എന്ന് പ്രശസ്ത ഗ്യാസ്ട്രോ എൻട്രോളജി സ്റ്റുകൾ അടങ്ങുന്ന പാനൽ അഭിപ്രായപ്പെട്ടു. ഹെപ്പറ്റൈറ്റിസ് എ പ്രതിരോധകുത്തിവെപ്പ് ഫലപ്രദമാണ്. വ്യക്തി ശുചിത്വം, അണുവിമുക്തമായ വെള്ളം, ആരോഗ്യകരമായ ഭക്ഷണം എന്നിവ വഴി ഈ രോഗത്തെ പ്രതിരോധിക്കാനാകും.

പ്രമുഖ ഗ്യാസ്ട്രോ എന്ററോളജി സ്പെഷ്യലിസ്റ്റുകളടങ്ങിയ പാനൽ ഡിസ്കഷനിൽ
ഡോ ജസീം അൻസാരി മോഡറേറ്ററായി. ഡോ സാബു കെ ജി, ഡോ കവിത, ഡോ വിവേക് കുമാർ, ഡോ വിജോഷ് കുമാർ, ഡോ ജാവേദ് പാനലിന് നേതൃത്വം നൽകി. ഐഎംഎ പ്രസിഡണ്ട് ഡോ നിർമ്മൽ രാജ് അധ്യക്ഷനായി. സംസ്ഥാന പ്രവർത്തക സമിതി അംഗം ഡോ സുൽഫിക്കർ അലി, ഡോ മനു മാത്യൂസ്, ഡോ ലതാ രാജീവൻ, ഡോ മുഹമ്മദലി, ഡോ പി കെ ഗംഗാധരൻ, ഡോ രാജ് മോഹൻ, ഡോ എം സി ജയറാം, ഡോ വി സുരേഷ്, ഡോ വിപിൻ സി നായർ, ഡോ ഹരിനാഥ് സാഗർ, ഡോ എം പി അഷ്റഫ്, ഡോ മുസ്താഖ് ചർച്ചയിൽ പങ്കെടുത്തു

ഹെപ്പറ്റൈറ്റിസ് രോഗം: പ്രതിരോധവും ചികിത്സയും എന്ന വിഷയത്തിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കണ്ണൂർ ഐഎംഎ ഹാളിൽ സംഘടിപ്പിച്ച പാനൽ ഡിസ്കഷൻ

Leave a comment

Your email address will not be published. Required fields are marked *