June 11, 2025
  • June 11, 2025
Breaking News
  • Home
  • Uncategorized
  • ഡോക്ടർ ബി ആർ അംബേദ്ക്കർ അനുസ്മരണ സമ്മേളനം

ഡോക്ടർ ബി ആർ അംബേദ്ക്കർ അനുസ്മരണ സമ്മേളനം

By on December 7, 2024 0 110 Views
Share

മതവിശ്വാസികളും, രാഷ്ട്രീയ പ്രവർത്തകരും അവരുടെ വിശ്വാസ പ്രമാണങ്ങളെ ഭരണ ഘടനക്ക് മുകളിൽ സ്ഥാപിക്കാൻ ശ്രമിക്കുകയാണെങ്കിൽ ഇന്ത്യൻ ഭരണഘടന തന്നെ അപ്രത്യക്ഷമാവുമെന്ന് ഭരണഘടനാ ശിൽപി ഡോക്ടർ ബി ആർ. അംബേദ്ക്കർ ഭരണഘടന നിർമ്മാണ സമയത്ത് തന്നെ പറഞ്ഞ കാര്യം പ്രസക്തമായ ഒരു കാലഘട്ടത്തിലൂടെയാണ് രാഷ്ട്രം കടന്ന് പോവുന്നതെന്ന് ഡോക്ടർ ബി ആർ അംബേദ്ക്കർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ടു പ്രമുഖ ചരിത്രകാരൻ പ്രൊഫസർ ദാസൻ പുത്തലത്ത് പറഞ്ഞു.


ബി.ആർ. അംബേദ്ക്കർ ചരമ വാർഷിക ദിനത്തിൽ
ജവഹർ കൾച്ചറൽ ഫോറം – തലശ്ശേരി സംഘടിപ്പിച്ച അംബേദ്ക്കർ അനുസ്മരണ സമ്മേളനത്തിൽ കെ.ശിവദാസൻ ആദ്ധ്യക്ഷം വഹിച്ചു.
അംബേദ്ക്കറുടെ നിയമരംഗത്തും, മറ്റു വിവിധ മേഖലകളിലുമുള്ള ബഹുമുഖമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും ,അംഗീകരിക്കുകയും ചെയ്തു കൊണ്ടു അദ്ദേഹത്തെ എല്ലാ രംഗത്തും ഉന്നതിയിൽ എത്തിക്കുന്നതിന് പ്രവർത്തിച്ചതിൽ മുഖ്യമായ പങ്ക് വഹിച്ചത് ഡോക്ടർ രാജേന്ദ്ര പ്രസാദാണന്നും പ്രൊഫ.ദാസൻ പുത്തലത്ത് പറഞ്ഞു.
പ്രൊഫ. ഏ.പി. സുബൈർ, നസീർ കരിയാമ്പത്ത്,വി കെ വി റഹീം’ സി എച്ച് അനൂപ്, കെ.പി. രൻജിത്ത് കുമാർ, ഷാനി പ്രദീപ് ,സുബൈർ കെട്ടിനകം ,അഫ്സൽ പള്ളിത്താഴ ഏകെ ഇബ്രാഹിം എന്നിവർ പ്രസംഗിച്ചു.
സലീം താഴെ കോറോത്ത് സ്വാഗതവും സുരേന്ദ്രൻ കൂവക്കാടൻ നന്ദിയും പറഞ്ഞു
കെ.ശിവദാസൻ ( ഒപ്പ് )
ചെയർമാൻ
ജവഹർ കൾച്ചറൽ ഫോറം – തലശ്ശേരി
9400451864
9847223360

Leave a comment

Your email address will not be published. Required fields are marked *