April 26, 2025
  • April 26, 2025
Breaking News
  • Home
  • Uncategorized
  • കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി

By on January 2, 2025 0 38 Views
Share

വ്യാപാരി വ്യവസായി സമിതി ടൂറിസം ഡെസ്റ്റിനേഷൻ മാനേജ്മെന്റ് കമ്മിറ്റിയുടെ സഹകരണത്തോടെ കടൽപാലം പരിസരത്ത് സംഘടിപ്പിച്ച മലബാർ ധാബ സീസൺ രണ്ട് ഫുഡ് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്ത സ്പീക്കർ എഎൻ ഷംസീറിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതിൽ വ്യാപാരി വ്യവസായി സമിതി പ്രതിഷേധിച്ചു. ധാബയുടെ ഗേറ്റ് കെട്ടുന്നത് മുതൽ തടസ്സപ്പെടുത്താൻ ശ്രമിച്ചവരാണ് സ്പീക്കർക്കെതിരായ നീക്കത്തിനും പിന്നിൽ. കസ്റ്റംസ് റോഡ് പരിസരത്ത് സ്റ്റേജ് കെട്ടുമ്പോൾ വാർഡ് കൗൺസിലറുടെ ജനതത്വത്തിലാണ് പ്രശ് നമുണ്ടാക്കിയത്.


പരിപാടി നടക്കുന്നതിനിടെ പിയർറോഡ് വഴി മത്സ്യവാഹനങ്ങൾ കടന്നുപോകാൻ വാശിപിടിക്കുകയും പരിപാടി തന്നെ അലങ്കോലപ്പെടുത്താനും ശ്രമിച്ചു. ആശുപത്രി റോഡ് വഴി സുഗമമായി മത്സ്യ വാഹനം പോകാമെന്നിരിക്കെ ബോധപൂർവം പ്രശ്നം സൃഷ്ടിക്കാനാണ് ഒരു വിഭാഗം ശ്രമിച്ചത്. വിനോദസഞ്ചാരവികസനം പ്രോത്സാഹിപ്പിക്കാനാണ് തലേശരിയിൽ വിവിധങ്ങളായ പ്രവർത്തനങ്ങൾ സ്പീക്കറുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നത്. കടൽപാലം കേന്ദ്രീകരിച്ച് കോടിക്കണക്കിന് രൂപയുട വികസന പ്രവർത്തനമാണ് വരാൻ പോവുന്നത്. ബൈപാസ് തുറന്നതോടെ തലേശരി ടൗണിലവ്യാപാരമേഖലയിലുണ്ടായ മാന്ദ്യം പരിഹരിക്കാൻ കൂടി ലക്ഷ്യമിട്ടാണ് ടൂറിസം വികസനത്തിന് പദ്ധതികൾ നടപ്പാക്കുന്നത്. വികസനപദ്ധതിയെ തുരങ്കംവെക്കാനുള്ള ശ്രമം ജനങ്ങൾ തിരിച്ചറിയണം.

Leave a comment

Your email address will not be published. Required fields are marked *