June 10, 2025
  • June 10, 2025
Breaking News
  • Home
  • Uncategorized
  • മാഹി സ്പോർട്സ് ക്ലബ്‌ ഫുട്ബോൾ ടൂർണ്ണമെന്റ് പോസ്റ്റർ പ്രകാശനം ഗോകുലം ഗോപാലൻ നിർവഹിച്ചു

മാഹി സ്പോർട്സ് ക്ലബ്‌ ഫുട്ബോൾ ടൂർണ്ണമെന്റ് പോസ്റ്റർ പ്രകാശനം ഗോകുലം ഗോപാലൻ നിർവഹിച്ചു

By on January 13, 2025 0 165 Views
Share

മാഹി സ്പോർട്സ് ക്ലബ്ബ് ലൈബ്രറി & കലാസമിതിയുടെ ആഭിമുഖ്യത്തിൽ നിയമസഭാ സ്പീക്കർ അഡ്വ: എ എൻ ഷംസീർ മുഖ്യരക്ഷാധികാരിയായി 2025 ഫിബ്രവരി 08 മുതൽ 23 വരെ മയ്യഴി സ്പോർട്സ് ഗ്രൗണ്ടിൽ നടക്കാനിരിക്കുന്ന വിന്നേർസിനുള്ള ഡൗൺടൗൺ മാൾ ട്രോഫിക്കും , സൈലം ഷീൽഡിന്നും റണ്ണേർസിനുള്ള ലക്സ് ഐവി സലൂൺ ട്രോഫി ക്കും മെൻസ് ക്ലബ്ബ് സലൂൺ ഷീൽഡിനും വേണ്ടിയുള്ള 41ആമത് അഖിലേന്ത്യ സെവൻസ് ഫ്ലഡ് ലൈറ്റ് ഫുട്ബോൾ ടൂർണമെന്റിന്റെ പോസ്റ്റർ തലശ്ശേരിയിൽ വച്ച് ഗോഗുലം ഗ്രൂപ്പിൻ്റെ ചെയർമാനും ജീവകാരുണ്യ സാംസ്കാരിക പ്രവർത്തകനുമായ സർവ്വശ്രീ ഗോകുലം ഗോപാലൻ പ്രകാശനം ചെയ്തു.

മയ്യഴി ഫുട്ബാൾ ടൂർണ്ണമെൻ്റ് കമ്മറ്റി ചെയർമാൻ അനിൽ വിലങ്ങിൽ പോസ്റ്റർ ഏറ്റുവാങ്ങി.

ചടങ്ങിൽ മാഹി സ്പോട്സ് ക്ലബ്ബ് ജനറൽ സിക്രട്ടറി അടിയേരി ജയരാജൻ, മയ്യഴി ഫുട്ബാൾ ടൂർണ്ണമെൻ്റ് കമ്മറ്റിയുടെ മീഡിയാ സെൽ കോർഡിനേറ്റർ ശ്രീകുമാർ ഭാനു എന്നിവർ സന്നിഹിതരായി.

Leave a comment

Your email address will not be published. Required fields are marked *