April 25, 2025
  • April 25, 2025
Breaking News
  • Home
  • Uncategorized
  • വയനാട്‌ ‌ നിയമനക്കോഴ; മുൻ ഡിസിസി പ്രസിഡന്റിനെതിരെ പരാതി

വയനാട്‌ ‌ നിയമനക്കോഴ; മുൻ ഡിസിസി പ്രസിഡന്റിനെതിരെ പരാതി

By on February 8, 2025 0 85 Views
Share

വയനാട്‌ ‌ നിയമനക്കോഴയിൽ മുൻ ഡിസിസി പ്രസിഡന്റും കെപിസിസി നിർവാഹക സമിതി അംഗവുമായ കെ എൽ പൗലോസിനെതിരെ പരാതി.‌ പൗലോസ്‌ ഉൾപ്പെടെയുള്ള കോൺഗ്രസ്‌ നേതാക്കൾ 12 ലക്ഷം രൂപ കോഴ വാങ്ങിയെന്ന്‌ പാടിച്ചിറ വാക്കനോലിൽ സനു രാജപ്പൻ ബത്തേരി ഡിവൈഎസ്‌പിക്ക്‌ പരാതി നൽകി. കെ എൽ പൗലോസിന്‌ അഞ്ച്‌ ലക്ഷവും അദ്ദേഹത്തിന്റെ നിർദേശ പ്രകാരം ബാങ്ക്‌ പ്രസിഡന്റായിരുന്ന ജോർജ്‌ തട്ടാംപറമ്പിലിന്‌ രണ്ട്‌ ലക്ഷം, കോൺഗ്രസ്‌ നേതാക്കളായ വാഴയിൽ ജോയിക്ക്‌ മൂന്നുലക്ഷം, വർഗീസ്‌ മൂരിയൻകാവിലിന്‌ രണ്ട്‌ ലക്ഷം രൂപയും നൽകിയെന്ന്‌ പരാതിയിൽ പറയുന്നു.

കടം വാങ്ങിയ പണത്തിന്റെ പലിശ തിരിച്ച് കൊടുക്കാൻ സാധിക്കാതിരുന്നതിനാൽ വധഭീഷണിയുണ്ടായി. തുടർന്ന്‌ ജീവനൊടുക്കാൻ ശ്രമിച്ചതായും സനു രാജപ്പന്റെ പരാതിയിലുണ്ട്‌.‌ നിയമനക്കോഴയിൽ കുരുങ്ങി ഡിസിസി ട്രഷറർ എൻ എം വിജയനും മകനും ജീവനൊടുക്കിയതിൽ ഡിസിസി പ്രസിഡന്റ്‌ എൻ ഡി അപ്പച്ചനും ഐ സി ബാലകൃഷ്‌ണൻ എംഎൽഎയും അറസ്റ്റിലായിരുന്നു.

Leave a comment

Your email address will not be published. Required fields are marked *