June 12, 2025
  • June 12, 2025
Breaking News
  • Home
  • Uncategorized
  • മയ്യഴി ഫുട്‌ബാൾ ടൂർണ്ണമെൻ്റിൽ യുനൈറ്റഡ് FC നെല്ലിക്കുത്ത് സെമിയിൽ

മയ്യഴി ഫുട്‌ബാൾ ടൂർണ്ണമെൻ്റിൽ യുനൈറ്റഡ് FC നെല്ലിക്കുത്ത് സെമിയിൽ

By on February 21, 2025 0 34 Views
Share

മാഹി സ്പോർട്സ് ക്ലബ്ബ് ലൈബ്രറി & കലാസമിതിയുടെ ആഭിമുഖ്യത്തിൽ 2025 ഫിബ്രവരി 08 ന് ആരംഭിച്ച , മയ്യഴി ഫ്ലഡ് ലിറ്റ് ഗ്രൗണ്ടിൽ നടക്കുന്ന വിന്നേർസിനുള്ള ഡൗൺടൗൺ മാൾ ട്രോഫിക്കും ,സൈലം ഷീൽഡിന്നും അതുപോലെ റണ്ണേർസിനുള്ള ലക്സ് ഐവി സലൂൺ ട്രോഫി ക്കും മെൻസ് ക്ലബ്ബ് സലൂൺ ഷീൽഡിന്നും വേണ്ടിയുള്ള നാൽപ്പത്തി ഒന്നാമത് അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണ്ണമെൻ്റിലെ പന്ത്രണ്ടാമത് മത്സരമായ ഇന്നലെ രണ്ടാമത് ക്വാർട്ടർ ഫൈനലിൽ യുനൈറ്റഡ് FC നെല്ലിക്കുത്ത് ( 4- 1) ന് KDS കിഴിശ്ശേരിയെ പരാജയപ്പെടുത്തി.

വിശിഷ്ടാതിഥികളായി മുൻ മാഹി സ്പോർട്സ് ക്ലബ്ബിൻ്റേയും സർവ്വീസ്സസ്സിൻ്റെയും ഫുട്ബാൾ കളിക്കാരനും മുൻ സന്തോഷ് ട്രോഫി താരവുമായ സൻജയ്, മുൻ മാഹി സ്പോർട്സ് ക്ലബ്ബിൻ്റെ ബാൾ ബാഡ്മിൻ്റൺ ദേശീയ കളിക്കാരനും ഫുട്ബാൾ ഗോളിയുമായ കുട്ടൻ എന്ന ഹർഷാദ്.ഇ പി യുമാണ്.

അവരെ മൈതാനത്ത് അനുഗമിച്ചത് ടൂർണ്ണമെൻ്റ് കമ്മറ്റി അംഗങ്ങളായ വിനയൻ പുത്തലം, സുധീഷ് കുമാർ അങ്ങാടിപ്പുറത്ത്.

ഇന്നത്തെ മത്സരം

മൂന്നാമത് ക്വാർട്ടർ ഫൈനൽ

സൂപ്പർ സ്റ്റുഡിയോ .മലപ്പുറം
Vs
ടൗൺ സ്പോർട്സ് ക്ലബ്ബ് .വളപട്ടണം .

Leave a comment

Your email address will not be published. Required fields are marked *