June 11, 2025
  • June 11, 2025
Breaking News
  • Home
  • Uncategorized
  • മാഹിയിൽ വൻ ലഹരി വേട്ട.നിരോധിത പാൻ ഉൽപ്പന്നങ്ങളുമായി അണിയാരം സ്വദേശീയെ മാഹി സി..ഐയും ക്രൈം സ്ക്വാഡുംഅറസ്റ്റ് ചെയ്തു.

മാഹിയിൽ വൻ ലഹരി വേട്ട.നിരോധിത പാൻ ഉൽപ്പന്നങ്ങളുമായി അണിയാരം സ്വദേശീയെ മാഹി സി..ഐയും ക്രൈം സ്ക്വാഡുംഅറസ്റ്റ് ചെയ്തു.

By on March 12, 2025 0 183 Views
Share

നിരോധിത പുകയില ഉൽപന്നങ്ങളുമായാണ് അണിയാരം സ്വദേശി നൗഷാദിനെ മാഹി സർക്കിൾ ഇൻസ്പെക്ടറുടെ ആർ ഷൺമുഖത്തിൻ്റെ നേതൃത്വത്തിലുള്ള പന്തക്കൽ എസ് ഐ വി പി സുരേഷ് ബാബും ക്രൈം സ്വകാഡ് അംഗംങ്ങളായ എസ് ഐമാരായ കിഷോർ കുമാർ , മഹേഷ് വി ,എ എസ് ഐ ശ്രീജേഷ് സി വി , ഹെഡ് കോൺസ്റ്റബിൾ രോഷിത്ത് പാറമേൽ തുടങ്ങിയവർ പ്രതിയെ പന്തക്കൽ കോപ്പാലം ഭാഗത്ത് വെച്ച് അറസ്റ്റ് ചെയ്തു . മാഹി പോലീസ് സുപ്രണ്ട് ജി ശരണവണൻ്റെ പ്രത്യേകമുള്ള നിർദ്ദേ പ്രകാരം നടത്തി വരുന്ന വാഹന പരിശോധനയ്ക്ക് ഇടയിലാണ് പ്രതിയായ നൗഷാദ് കെ അറസ്റ്റിലായത്. പ്രത്യേകം കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് KL 57 A 4663 എന്ന നമ്പറിലുള്ള കാറിൽ ഡിക്കിയിൽ ചാക്കിൽ സൂക്ഷിച്ചിരുന്ന നിലയിലായിരുന്നു നിരോധിത പുകയില ഉൽപന്നങ്ങൾ കണ്ടെത്തിയത് .ഇയാളിൽ നിന്ന് ഹാൻസ് 153 ബണ്ടിൽ, കൂൾ ലിപ് 51 ബണ്ടിൽ , പുതിയ പായ്ക്ക് അധിക ഫ്രഷ്‌നെസ് 16 ബണ്ടിൽ,വിമൽ പാൻ മസാല 08 ബണ്ടിൽ, V-1 ടുബാക്കോ 08 ബണ്ടിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾക്ക് ഇയാളിൽ നിന്നും കണ്ട് എടുത്തു. നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നവരുടെ പേരിൽ തക്ക നിയമ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

Leave a comment

Your email address will not be published. Required fields are marked *