April 25, 2025
  • April 25, 2025
Breaking News
  • Home
  • Uncategorized
  • പെഹൽഗാമിൽ ആക്രമണം നടത്തിയവർ ‘സ്വാതന്ത്ര്യസമര സേനാനികൾ’; ഭീകരരെ പ്രശംസിച്ച് പാക് ഉപപ്രധാനമന്ത്രി

പെഹൽഗാമിൽ ആക്രമണം നടത്തിയവർ ‘സ്വാതന്ത്ര്യസമര സേനാനികൾ’; ഭീകരരെ പ്രശംസിച്ച് പാക് ഉപപ്രധാനമന്ത്രി

By on April 25, 2025 0 51 Views
Share

പഹൽഗാമിൽ 26 വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയ ഭീകരവാദികളെ സ്വാതന്ത്ര്യ സമര സേനാനികളെന്ന് വിശേഷിപ്പിച്ച് പാകിസ്ഥാൻ ഉപപ്രധാനമന്ത്രി ഇഷാഖ് ദാർ. ആക്രമണത്തെ പാകിസ്ഥാൻ അപലപിക്കുകയും തീവ്രവാദ സംഘടനകൾക്ക് അഭയം നൽകുന്നുവെന്ന അവകാശവാദങ്ങൾ നിഷേധിക്കുകയും ചെയ്തതിനിടെയാണ് ഉപപ്രധാനമന്ത്രിയുടെ വിശേഷണം.

“ഏപ്രിൽ 22 ന് ജമ്മു കശ്മീരിലെ പഹൽഗാം ജില്ലയിൽ ആക്രമണം നടത്തിയവർ സ്വാതന്ത്ര്യ സമര സേനാനികളായിരിക്കാം” ഇസ്ലാമാബാദിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ഇഷാഖ് ദാർ പറഞ്ഞു. ഇന്ത്യ പാകിസ്ഥാനെ ഭീഷണിപ്പെടുത്തുകയോ ആക്രമിക്കുകയോ ചെയ്താൽ തിരിച്ചടി നൽകുമെന്നും ഇഷാഖ് ദാർ പറഞ്ഞു.

അതേസമയം അതേസമയം പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച രണ്ടുപേർ പാകിസ്താനിൽ നിന്നുള്ള ഭീകരർ എന്ന് ജമ്മു കാശ്മീർ പൊലീസ് സ്ഥിരീകരിച്ചു. ഹാഷിം മുസ, അലി ഭായ് എന്നിവർ
രണ്ട് വർഷം മുൻപാണ് ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയതെന്ന് പൊലീസ് കണ്ടെത്തി. ഇരുവർക്കും ഒപ്പം കശ്മീർ സ്വദേശിയായ ആദിൽ ഹുസൈൻ തോക്കറും ഭീകര ആക്രമണത്തിൽ പങ്കെടുത്തതായി ജമ്മു കശ്മീർ പൊലീസ് കണ്ടെത്തി. ഹാഷിം മുസ മുമ്പും ഭീകരാക്രമണം നടത്തിയിട്ടുള്ളതായി കേന്ദ്ര ഏജൻസികൾ പറഞ്ഞു.

പഹൽഗാം ഭീകരാക്രമണത്തിലെ പാകിസ്ഥാൻറെ പങ്ക് ഇന്ത്യ വിവിധ രാജ്യങ്ങളോട് വിശദീകരിച്ചിരുന്നു. വിവിധ നയതന്ത്ര പ്രതിനിധികളെ വിളിച്ചാണ് ഇന്ത്യ ഇക്കാര്യം വിശദീകരിച്ചത്. യു എസ്, യു കെ, റഷ്യ എന്നിവയുൾപ്പടെയുള്ള രാജ്യങ്ങളുടെ അംബാസഡർമാരാണ് ഇന്ത്യ ക്ഷണിച്ചത് പ്രകാരം വിദേശകാര്യമന്ത്രാലയത്തിൽ എത്തിയത്.

Leave a comment

Your email address will not be published. Required fields are marked *