April 24, 2025
  • April 24, 2025
Breaking News
  • Home
  • Uncategorized
  • ഐ എ പി ആസ്തമ- അലർജി ശില്പശാല ഞായറാഴ്ച കണ്ണൂരിൽ

ഐ എ പി ആസ്തമ- അലർജി ശില്പശാല ഞായറാഴ്ച കണ്ണൂരിൽ

By on September 7, 2024 0 109 Views
Share

കണ്ണൂർ: ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് (ഐ എ പി) നാഷണൽ പ്രസിഡൻറ് ആക്ഷൻ പദ്ധതിയുടെ ഭാഗമായി ശിശുരോഗ വിദഗ്ധർക്കായി സംഘടിപ്പിക്കുന്ന ആസ്ത്മ – അലർജി ശില്പശാല ഞായറാഴ്ച കണ്ണൂരിൽ നടക്കും. രാവിലെ 10 മണിക്ക് ഐ എ പി ദേശീയ വൈസ് പ്രസിഡണ്ട് പ്രൊഫസർ എം ശിങ്കാരവേലു (പോണ്ടിച്ചേരി) ഉദ്ഘാടനം ചെയ്യും. ഐ എ പി പ്രസിഡണ്ട് ഡോ കെ സി രാജീവന് അധ്യക്ഷനായിരിക്കും. ഡോ ജോണി സെബാസ്റ്റ്യൻ, ഡോ എം കെ നന്ദകുമാർ, ഡോ നിമ്മി ജോസഫ്, ഡോ മൃദുല ശങ്കർ, ഡോ ശരത് ബാബു പ്രബന്ധങ്ങൾ അവതരിപ്പിക്കും. ഡോ അജിത് സുഭാഷ്, ഡോ ആര്യാദേവി, ഡോ അരുൺ അഭിലാഷ്, ഡോ പത്മനാഭ ഷേണായി, ഡോ സുൽഫിക്കർ അലി വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും.

Leave a comment

Your email address will not be published. Required fields are marked *