May 1, 2025
  • May 1, 2025
Breaking News
  • Home
  • LOCAL NEWS
  • മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ലാപ്ടോപ് വിതരണം ചെയ്തു

മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ലാപ്ടോപ് വിതരണം ചെയ്തു

By editor on February 5, 2023
0 91 Views
Share

മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ലാപ്ടോപ് വിതരണം ചെയ്തു

ന്യൂമാഹി : ന്യൂമാഹി ഗ്രാമപഞ്ചായത്തിലെ മത്സ്യത്തൊഴിലാളികളുടെ ഉന്നത വിദ്യാഭ്യാസം ചെയ്യുന്ന മക്കൾക്ക് ലാപ്ടോപ് വിതരണം ചെയ്തു. മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ നിന്നുള്ള 15 വിദ്യാർഥികൾക്കാണ് പഠന സഹായമായി ലാപ്ടോപ് വിതരണം ചെയ്തത്. ന്യൂമാഹി ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത്‌ പ്രസിഡൻ്റ് എം.കെ. സെയ്ത്തു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് അർജുൻ പവിത്രൻ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത്‌ അംഗങ്ങളായ ടി.എ ഷർമിരാജ്, കെ.പി. രഞ്ജിനി, കെ. വത്സല, ശഹദിയ മധുരിമ, കെ.ടി.ഫാത്തിമ, കെ.ഷീബ, പഞ്ചായത്ത്‌ സെക്രട്ടറി കെ.എ. ലസിത എന്നിവർ പ്രസംഗിച്ചു. അസി. സെക്രട്ടറി ആർ.അരുൺ ജിതേഷ്, അസി. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ കെ.വി.സരിത, ഫിഷറീസ് പ്രൊമോട്ടർ സി.എം. ആര്യ, മത്സ്യത്തൊഴിലാളികളും വിദ്യാർഥികളും സംബന്ധിച്ചു. ന്യൂമാഹി ഗ്രാമപഞ്ചായത്ത് 2022-23 സാമ്പത്തിക വർഷത്തിൽ മത്സ്യ മേഖലക്കായി നീക്കിവച്ചത് 19 ലക്ഷം രൂപയോളമാണ്. ഇതിൽ 15 കുട്ടികൾക്ക് ലാപ്ടോപ് നൽകുന്നതിനായി 5,70,240 രൂപ ചെലവഴിച്ചു.

Leave a comment

Your email address will not be published. Required fields are marked *