May 1, 2025
  • May 1, 2025
Breaking News
  • Home
  • LOCAL NEWS
  • THALASSERRY
  • ഒ.ആബു സ്മാരക പുരസ്ക്കാരം പക്കർ പന്നൂരിന്*

ഒ.ആബു സ്മാരക പുരസ്ക്കാരം പക്കർ പന്നൂരിന്*

By editor on March 15, 2023
0 136 Views
Share

 

*ഒ.ആബു സ്മാരക പുരസ്ക്കാരം പക്കർ പന്നൂരിന്*

തലശ്ശേരി: വിഖ്യാത മാപ്പിളപ്പാട്ടു രചയിതാവും ഗ്രന്ഥകാരനുമായ ഒ.ആബുവിൻ്റെ പേരിൽ തലശ്ശേരി മാപ്പിള കലാകേന്ദ്രം ഏർപ്പെടുത്തിയ പതിനാലാമത് ഒ.ആബു സ്മാരക അവാർഡ് മാപ്പിളപ്പാട്ട് രചയിതാവും മാപ്പിള കലാ ഗവേഷകനുമായ പക്കർ പന്നൂരിന്.
ഫൈസൽ എളേറ്റിൽ, ടി.കെ. ഡി. മുഴപ്പിലങ്ങാട്, എ.കെ.മുസ്തഫ എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മിറ്റിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്. പതിനായിരത്തി ഒന്ന് (10001) രൂപയും ശില്പവുമടങ്ങുന്ന അവാർഡ് ഏപ്രിൽ അവസാന വാരം തലശ്ശേരിയിൽ നടക്കുന്ന ചടങ്ങിൽ വെച്ച് സമ്മാനിക്കുമെന്ന് മാപ്പിള കലാകേന്ദ്രം പ്രസിഡണ്ട് പ്രൊഫ.എ.പി.സുബൈർ, ജന.സെക്രട്ടറി ഉസ്മാൻ പി. വടക്കുമ്പാട് എന്നിവർ അറിയിച്ചു.
പ്രമുഖ ഗായകർ പാടിയ നിരവധിഗാനങ്ങൾ പക്കർ പന്നൂർ രചിച്ചിട്ടുണ്ട്. “ഒട്ടേറെ ജാതിമതക്കാർ…”, ” ആകെപ്പാടഞ്ചോ പത്തോ..”, “ഹറം ചുറ്റിയുയരുന്ന പൂങ്കാറ്റേ..”, “കിളിയേ കിളിയേ പനങ്കിളിയേ..”, “മസ്ജിദുന്നബവി തൻ..”, “കാക്കാശിന് ഗതിയില്ലാത്തോർ..”, “കാലച്ചെറുപ്പത്തിലെൻ..”, “കരളിൻ്റെ കടവത്ത്..”, “അല്ല പൊന്നേയിപ്പണി..”, “മിഴിനീരെൻ കവിളത്ത്..”, “പറഞ്ഞു വന്നാൽ നമ്മൾ സകലമൊന്നാ.. ” തുടങ്ങിയ ഹിറ്റുകൾ രചിച്ച പക്കർ പന്നൂർ എന്ന ഇ- കെ.പന്നൂർ, നെടിയനാട് ഗവ. പ്രൈമറി സ്കൂളിൽ ഹെഡ്മാസ്റ്റർ ആയിരിക്കെ 2005 ൽ റിട്ടയർ ചെയ്തു.
സർക്കാർ, സർക്കാരേതര സ്ഥാപനങ്ങളും സംഘടനകളും നടത്തുന്ന സെമിനാറുകളിലും ക്ലാസ്സുകളിലും മാപ്പിള കലാ വിഷയങ്ങൾ അവതരിപ്പിക്കുന്ന പക്കർ, സ്കൂൾ കലോത്സവങ്ങളിൽ സ്ഥിരം വിധികർത്താവാണ്. കോഴിക്കോട് കൊടുവള്ളിക്കടുത്ത പന്നൂർ സ്വദേശിയായ ഇദ്ദേഹം, മഹാകവി മൊയിൻ കുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി എക്സിക്യൂട്ടീവ് അംഗം കൂടിയാണ്.

Leave a comment

Your email address will not be published. Required fields are marked *