May 1, 2025
  • May 1, 2025
Breaking News
  • Home
  • Uncategorized
  • രാസലഹരിയുമായി യുവാവും യുവതിയും എക്സൈസ് പിടിയില്‍

രാസലഹരിയുമായി യുവാവും യുവതിയും എക്സൈസ് പിടിയില്‍

By editor on July 27, 2023
0 102 Views
Share

കൊച്ചി: എറണാകുളം നഗരം കേന്ദ്രീകരിച്ച്‌ വൻതോതില്‍ രാസലഹരി വില്‍പന നടത്തുന്ന സംഘത്തിലെ രണ്ടുപേര്‍ എക്സൈസി‍െൻറ പിടിയില്‍.

ഇടുക്കി ഉടുമ്ബൻചോല ഉപ്പുകണ്ടം പൂയപ്പള്ളി വീട്ടില്‍ അരവിന്ദ് (32), കാക്കനാട് സ്വദേശിയും ഇപ്പോള്‍ പള്ളിക്കര പിണര്‍മുണ്ടയില്‍ താമസിക്കുന്ന അഞ്ചാംകുന്നത്ത് വീട്ടില്‍ ആഷ്ലി (24) എന്നിവരാണ് എറണാകുളം എക്സൈസ് ഇന്‍റലിജൻസി‍െൻറയും സിറ്റി എക്സൈസ് റേഞ്ചി‍െൻറയും സംയുക്ത നീക്കത്തില്‍ പിടിയിലായത്.

 

ഇവരുടെ പക്കല്‍നിന്ന് 18.55 ഗ്രാം ക്രിസ്റ്റല്‍ രൂപത്തിലുള്ള എം.ഡി.എം.എയും 15 എക്സ്റ്റസി പില്‍സും (1.246 ഗ്രാം) പിടിച്ചെടുത്തു. ഒരിടവേളക്കുശേഷമാണ് അതീവ വിനാശകാരിയായ എക്സ്റ്റസി പില്‍സ് ഇത്രയും അധികം പിടിച്ചെടുക്കുന്നതെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു.

 

ബംഗളൂരുവില്‍നിന്ന് മയക്കുമരുന്ന് എത്തിച്ച്‌ നഗരത്തിലെ വ്യത്യസ്ത ഇടങ്ങളില്‍ ഓണ്‍ലൈനായി മുറിയെടുത്ത് വില്‍പന നടത്തിവരുകയായിരുന്നു. മൂന്നുമാസംമുമ്ബ് അരവിന്ദി‍െൻറ ഉടമസ്ഥതയിലുള്ള 14 ലക്ഷത്തോളം രൂപ വില വരുന്ന സൂപ്പര്‍ ബൈക്കുമായി കൂട്ടാളി മിന്നല്‍ മച്ചാനെ എം.ഡി.എം.എയുമായി പിടികൂടിയിരുന്നു.

Leave a comment

Your email address will not be published. Required fields are marked *