June 12, 2025
  • June 12, 2025
Breaking News

പ്രഭാത വാർത്തകൾ* 2023 | ജൂൺ 14 | ബുധൻ | 1198 | എടവം 31 | അശ്വതി  ➖➖➖➖➖➖➖➖➖➖➖➖➖➖

by on June 14, 2023 0

*പ്രഭാത വാർത്തകൾ* 2023 | ജൂൺ 14 | ബുധൻ | 1198 | എടവം 31 | അശ്വതി ➖➖➖➖➖➖➖➖➖➖➖➖➖➖ ◾സര്‍ക്കാരും പ്രതിപക്ഷവും തമ്മില്‍ തുറന്ന പോര്. സര്‍ക്കാരിനെതിരേ തുടര്‍ച്ചയായി അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ച കെപിസിസി പ്രസിഡന്റ് കെ. സുധാകരനേയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനേയും പോലീസിനെ ഉപയോഗിച്ച് അഴിമതി, സാമ്പത്തിക തിരിമറി കേസുകളില്‍ കുടുക്കിയെന്നാണ് ആരോപണം. നിയമപരമായും രാഷ്ട്രീയപരമായും പരസ്പരം ഏറ്റുമുട്ടാനാണ് പ്രതിപക്ഷത്തിന്റെയും ഭരണപക്ഷത്തിന്റേയും തീരുമാനം. പ്രതിപക്ഷത്തിനെതിരേ പോലീസ് നടപടികള്‍ക്കും സര്‍ക്കാരിനെതിരേ സമരപരമ്പരകള്‍ക്കും...

Read More

നിഹാലിന്റെ കുടുംബത്തിന് സഹായ ധനം അനുവദിക്കണം; സിപിഐ എം

by on June 13, 2023 0

നിഹാലിന്റെ കുടുംബത്തിന് സഹായ ധനം അനുവദിക്കണം; സിപിഐ എം   മുഴപ്പിലങ്ങാട് തെരുവുനായ അക്രമത്തിൽ ദാരുണമായി കൊല്ലപ്പെട്ട നിഹാൽ നൗഷാദിന്റെ കുടുംബത്തിന് സംസ്ഥാന സർക്കാർ ധനസഹായം അനുവദിക്കണമെന്ന് സിപിഐ എം മുഴപ്പിലങ്ങാട് ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. കാണാതായത് മുതൽ നിഹാലിനെ കണ്ടെത്താൻ സിപിഐ എം പ്രവർത്തകർ നിതാന്ത പരിശ്രമത്തിലായിരുന്നു. ദുരന്തം നടന്നതുമുതൽ കുടുംബത്തിന്റെ ദു:ഖത്തിൽ പങ്കുചേരാനും ആശ്വസിപ്പിക്കാനും മുതിർന്ന നേതാക്കളുൾപ്പെടെ എത്തിച്ചേർന്നു. എന്നാൽ ദാരുണമായ സംഭവത്തിൽ നാട് വിറങ്ങലിച്ച് നിന്നപ്പോൾ രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് യുഡിഎഫും...

Read More

ന്യൂമാഹിയിൽ പലഹാര ഗ്രാമം പദ്ധതി

by on June 13, 2023 0

13-06-2023 ന്യൂമാഹി ന്യൂമാഹിയിൽ പലഹാര ഗ്രാമം പദ്ധതി   ന്യൂമാഹി: കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന ‘പലഹാര ഗ്രാമം’ പദ്ധതിയുമായി ബന്ധപ്പെട്ട യോഗം ന്യൂമാഹി ഗ്രാമപഞ്ചായത്ത് ഹാളിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ഈ വിജയൻ മാസ്റ്റർ പങ്കെടുത്തുകൊണ്ട് നടന്നു. പഞ്ചായത്ത് പ്രസിഡണ്ട് എം.കെ സെയ്ത്തു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് അർജുൻ പവിത്രൻ, ബ്ലോക്ക് ഇൻഡസ്ട്രിയൽ ഓഫീസർ രജിത്ത് കുമാർ, പഞ്ചായത്ത് സെക്രട്ടറി കെ.എ ലസിത, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.എം രഘുരാമൻ ജനപ്രതിനികൾ...

Read More

മാധ്യമപ്രവര്‍ത്തകരെ കള്ളക്കേസെടുത്ത് ജയിലിലടച്ചാലും സത്യം മൂടിവെക്കാനാവില്ല: യെച്ചൂരി

by on June 13, 2023 0

ഡല്‍ഹി: മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയാലും കള്ളക്കേസെടുത്ത് ജയിലിലടച്ചാലും സത്യത്തെ മൂടിവെക്കാനാവില്ലെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കര്‍ഷക സമര കാലത്ത് മോദി സര്‍ക്കാരില്‍ നിന്ന് ഭീഷണികളുണ്ടായെന്ന ട്വിറ്റര്‍ മുന്‍ സി.ഇ.ഒ ജാക്ക് ഡോര്‍സിയുടെ വെളിപ്പെടുത്തലുകളോട് പ്രതികരിക്കുകയായിരുന്നു യെച്ചൂരി.   “മാധ്യമങ്ങളെ ക്രൂരമായ രീതിയില്‍ കൈകാര്യം ചെയ്യുന്നു. വിയോജിപ്പുകളെ ഭയപ്പെടുത്തുന്നു. മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുന്നു. അവരെ അധിക്ഷേപിക്കുകയും കള്ളക്കേസില്‍ ജയിലിലടക്കുകയും ചെയ്യുന്നു. മോദി സര്‍ക്കാരിന്റെ ഒരു നിഷേധത്തിനും മാധ്യമ ഉള്ളടക്കത്തിന്‍റെ സത്യത്തെ അവ്യക്തമാക്കാനാവില്ല”- സീതാറാം യെച്ചൂരി ട്വീറ്റ് ചെയ്തു....

Read More

പകര്‍ച്ചപ്പനികള്‍ക്കെതിരെ ജാഗ്രത വേണം: മന്ത്രി വീണാ ജോര്‍ജ്

by on June 13, 2023 0

മഴക്കാലമായതിനാല്‍ പകര്‍ച്ചപ്പനികള്‍ക്കെതിരെ ജാഗ്രത പാലിക്കേണ്ട സമയമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഡെങ്കിപ്പനി, ഇന്‍ഫ്ളുവന്‍സ, എലിപ്പനി, സിക എന്നിവ ബാധിക്കാതിരിക്കാന്‍ എല്ലാവരും ഒരുപോലെ ജാഗ്രത പാലിക്കേണ്ടതാണ്. നീണ്ടുനില്‍ക്കുന്ന പനി പകര്‍ച്ചപ്പനിയാകാന്‍ സാധ്യതയുള്ളതിനാല്‍ ആരംഭത്തിലേ ചികിത്സ തേടണം. മെഡിക്കല്‍ സ്റ്റോറില്‍ നിന്നും ഗുളിക വാങ്ങി സ്വയം ചികിത്സ പാടില്ല. എല്ലാ പ്രധാന ആശുപത്രികളിലും പനി ക്ലിനിക്കുകള്‍ ആരംഭിച്ചിട്ടുണ്ട്. സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളില്‍ ചികിത്സാ പ്രോട്ടോകോള്‍ ലഭ്യമാക്കിയിട്ടുണ്ട്. ജീവനക്കാര്‍ക്ക് പരിശീലന പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്ത് അവശ്യ മരുന്നുകള്‍...

Read More

ഈഡിസ് കൊതുകുകളില്‍ വൈറസ് സാന്നിധ്യം: ജാഗ്രത പാലിക്കണമെന്ന് ഡി.എം.ഒ

by on June 13, 2023 0

തിരുവനന്തപുരം ജില്ലയില്‍ ഡെങ്കിപ്പനി, ചിക്കുൻഗുനിയ, സിക എന്നീ രോഗങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍, ഈഡിസ് കൊതുകുകളെയും ലാര്‍വയെയും ശേഖരിച്ച്‌ നടത്തിയ പഠനത്തില്‍ ഡെങ്കിപ്പനി, ചിക്കുൻഗുനിയ, സിക എന്നീ രോഗങ്ങള്‍ പകര്‍ത്തുന്ന വൈറസുകളെ കണ്ടെത്തിയതായി ഡിഎംഒ അറിയിച്ചു.    

Read More

*📄 സിവിൽ സർവിസ് പ്രിലിമിനറി ഫലം വന്നു: 14,624 പേർ യോഗ്യത നേടി*

by on June 13, 2023 0

*📄 സിവിൽ സർവിസ് പ്രിലിമിനറി ഫലം വന്നു: 14,624 പേർ യോഗ്യത നേടി*   ന്യൂഡൽഹി: ഈ വർഷത്തെ സിവിൽ സർവിസ് പ്രിലിമിനറി പരീക്ഷയിൽ 14,624 പേർ യോഗ്യത നേടി. തിങ്കളാഴ്ചയാണ് യൂനിയൻ പബ്ലിക് സർവിസ് കമീഷൻ (യു.പി.എസ്.സി) ഫലം പ്രഖ്യാപിച്ചത്. മേയ് 28നാണ് പരീക്ഷ നടന്നത്. വിജയികളുടെ പേരും റോൾ നമ്പറും യു.പി.എസ്.സി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിജയികൾ സിവിൽ സർവിസ് (മെയിൻ) പരീക്ഷക്ക് നിശ്ചിത ഫോമിൽ അപേക്ഷ നൽകണം. അപേക്ഷ സമർപ്പണത്തിനുള്ള തീയതിയും മറ്റ്...

Read More

*📢📚പ്ലസ് വൺ ട്രയൽ അലോട്മെന്റ് റിസൾട്ട് പ്രസിദ്ധീകരിച്ചു.*

by on June 13, 2023 0

*📢📚പ്ലസ് വൺ ട്രയൽ അലോട്മെന്റ് റിസൾട്ട് പ്രസിദ്ധീകരിച്ചു.* അപേക്ഷയിൽ ആവശ്യമായ തിരുത്തലുകൾ/ ഉൾപ്പെടുത്തലുകൾ ഇപ്പോൾ ചെയ്യാവുന്നതാണ്.   *അവസാന തീയതി : ജൂൺ 15*   (ഓർക്കുക; ട്രയൽ അലോട്മെന്റ് ഒരു സാധ്യത ലിസ്റ്റ് മാത്രം ആണ്. നൽകിയ അപേക്ഷ പ്രകാരം ലഭിക്കാൻ സാധ്യത ഉള്ള ഓപ്‌ഷനുകൾ അറിയുന്നതിനും ആവശ്യമായ തിരുത്തലുകൾ വരുത്തുന്നതിനുമുള്ള അവസരം മാത്രമാണ് ഇത്.)   ഫസ്റ്റ് അലോട്മെന്റ് ലഭിച്ച ശേഷം മാത്രം അഡ്‌മിഷൻ എടുക്കാനായി സ്‌കൂളിൽ പോയാൽ മതിയാകും.

Read More

വ്യാജ രേഖാ കേസ്: കെ വിദ്യ ഒളിവില്‍ തന്നെ

by on June 13, 2023 0

പാലക്കാട്: വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ് പ്രതി മുൻ എസ്‌എഫ്‌ഐ നേതാവ് കെ. വിദ്യ ഒളിവില്‍ തുടരുന്നു. നാല് സംഘങ്ങളായി വിദ്യക്കായി തെരച്ചില്‍ നടത്തുന്നുണ്ടെന്നാണ് പൊലീസ് വാദം. അട്ടപ്പാടി ഗവ കോളജ് പ്രിൻസിപ്പല്‍ ലാലി വര്‍ഗീസ് ഉള്‍പ്പെടെ ഇന്റര്‍വ്യൂ ബോര്‍ഡിലുള്ളവരുടെ രഹസ്യമൊഴി എടുക്കാൻ അഗളി പൊലീസ് ഇന്ന് കോടതിയെ സമീപിക്കും.   പാലക്കാട് സിജെഎം കോടതിയിലാണ് അപേക്ഷ നല്‍കുക. അധ്യാപകരുടെ മൊഴിയിലെ വൈരുദ്ധ്യത്തെ തുടര്‍ന്നാണ് രഹസ്യമൊഴി എടുക്കാൻ പൊലീസ് തീരുമാനിച്ചത്.   ഇന്നലെ കോളജില്‍ പൊലീസ് നടത്തിയ...

Read More

കെ.സുധാകരനെതിരെ ഗുരുതര ആരോപണം: 10 ലക്ഷം കൈപ്പറ്റുന്നത് കണ്ടെന്ന് മുന്‍ ജീവനക്കാരുടെ മൊ‍ഴി

by on June 13, 2023 0

മോൻസൻ മാവുങ്കല്‍ കേസില്‍ കെപിസിസി അധ്യക്ഷൻ സുധാകരനെതിരെ ഗുരുതരമായ ആരോപണം പുറത്തുവരുന്നു. മോൻസൻ മാവുങ്കലിന്‍റെ മൂന്ന് മുന്‍ ജീവനക്കാര്‍ ക്രൈംബ്രാഞ്ചിന് നല്‍കിയ മൊ‍ഴിയിലാണ് ഗുരുതര ആരോപണം ഉയര്‍ന്നത് . സുധാകരൻ 10 ലക്ഷം രൂപ കൈപ്പറ്റുന്നത് കണ്ടെന്നാണ് മൊഴി. കെ.സുധാകരന് നല്‍കിയത് സിആര്‍പിസി41 പ്രകാരമുള്ള നോട്ടീസ് ആണ്. ബുധനാ‍ഴ്ചയാണ് ചോദ്യം ചെയ്യലിന് ഹാജരാകേണ്ടത്. അവശ്യമെങ്കില്‍ അറസ്റ്റ് രേഖപ്പെടുത്താം. അറസ്റ്റിനായി ക്രൈം ബ്രാഞ്ച് നിയമോപദേശം തേടി. അതേസമയം, കെ സുധാകരൻ ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും. കേസ് നിലനില്‍ക്കില്ലെന്നും...

Read More