June 10, 2025
  • June 10, 2025
Breaking News

‘ഓപ്പറേഷന്‍ കണ്ണൂര്‍ ക്ലീന്‍’; എം.ഡി.എം.എ.യുമായി യുവാവ് പിടിയില്‍

by on June 10, 2023 0

കണ്ണൂര്‍: മാരകലഹരിമരുന്നായ എം.ഡി.എം.എ.യുമായി യുവാവ് പിടിയില്‍. വളപട്ടണം കപ്പക്കടവ് സ്വദേശി റിജാസിനെയാണ് 12 ഗ്രാം എം.ഡി.എം.എ.യുമായി പോലീസ് പിടികൂടിയത്. ‘ഓപ്പറേഷൻ കണ്ണൂര്‍ ക്ലീനി’ന്റെ ഭാഗമായി പോലീസ് നടത്തിയ പട്രോളിങ്ങിനിടെ ശനിയാഴ്ച പുലര്‍ച്ചെ പാറക്കണ്ടി ഭാഗത്തുനിന്നാണ് യുവാവ് ലഹരിമരുന്നുമായി പിടിയിലായത്. ബെംഗളൂരുവില്‍നിന്നാണ് ഇയാള്‍ എം.ഡി.എം.എ. വില്‍പ്പനയ്ക്കായി എത്തിച്ചതെന്ന് പോലീസ് പറഞ്ഞു.

Read More

കോഴിക്കോട് കൂടരഞ്ഞിയില്‍ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച്‌ അപകടം; രണ്ട് മരണം

by on June 10, 2023 0

കോഴിക്കോട്: കോഴിക്കോട് കൂടരഞ്ഞിയില്‍ വാഹനപകടത്തില്‍ രണ്ട് മരണം. തോട്ടപ്പള്ളി സ്വദേശി ജിബിൻ സാബു, കാരശ്ശേരി പാറത്തോട് സ്വദേശി അമേസ് സെബാസ്റ്റ്യൻ എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വെെകിട്ട് 5.45-ഓടെയായിരുന്നു അപകടം.   കൂടരഞ്ഞി മുക്കം റോഡില്‍ താഴെക്കൂടരഞ്ഞിയില്‍ വെച്ച്‌ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടത്തില്‍പ്പെട്ടവരെ നാട്ടുകാരും പോലീസും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  

Read More

വിദ്യ വ്യാജരേഖ വിവാദം: പരാതി ലഭിച്ചാല്‍ നടപടി ഉറപ്പെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

by on June 10, 2023 0

ദില്ലി: മഹാരാജാസ് കോളേജുമായി ബന്ധപ്പെട്ട വ്യാജരേഖാ വിവാദത്തില്‍ പരാതി ലഭിച്ചാല്‍ ഉറപ്പായും നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. ദില്ലിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള സര്‍ക്കാരിന് സംസ്ഥാനത്തെ സര്‍വകലാശാലകളെ നിയന്ത്രിക്കണമെങ്കില്‍ അതിന് പ്രത്യേക വകുപ്പ് ഉണ്ടാക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു.   വിദ്യയുമായി ബന്ധപ്പെട്ട വിവാദത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഗവര്‍ണറുടെ ചോദ്യം. കേരളത്തിലെ സര്‍വകലാശാലകള്‍ക്ക് സ്വാതന്ത്ര്യവും അന്തസ്സും ഉറപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞു. സര്‍വകലാശാലകളിലും കോളേജുകളിലും കേരളത്തില്‍ യൂണിയൻ പ്രവര്‍ത്തനങ്ങളും പുറത്തു നിന്നുള്ള...

Read More

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നാളെ ബസ് കണ്ടക്ടറാകും, സംഭവമിങ്ങനെ….

by on June 10, 2023 0

ബാംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ പ്രധാന വാഗ്ദാനമായ സ്ത്രീകള്‍ക്ക് സൗജന്യയാത്ര പദ്ധതിയായ ശക്തിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി സിദ്ധരാമയ്യ നാളെ നിര്‍വഹിക്കും. സിദ്ധരാമയ്യ ബസ് കണ്ടക്ടറുടെ വേഷത്തിലെത്തി സ്ത്രീകള്‍ക്ക് ടിക്കറ്റ് മുറിച്ച്‌ നല്‍കിയാണ് പദ്ധതി ഉദ്ഘാടനം ചെയ്യുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് വാഗ്ദാനം ചെയ്ത അഞ്ച് വാഗ്ദാനങ്ങളിലൊന്നാണ് ശക്തി പദ്ധതി. പദ്ധതിയുടെ ഉദ്ഘാടനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി ബിഎംടിസി ബസില്‍ യാത്ര ചെയ്യുകയും സ്ത്രീകള്‍ക്ക് സൗജന്യ ടിക്കറ്റ് നല്‍കുകയും ചെയ്യുമെന്ന് സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചു.   മന്ത്രിമാരും നിയമസഭാംഗങ്ങളും...

Read More

ഒരു വയസുള്ള സഹോദരനെ മാറോടടക്കി പിടിച്ചിരിക്കുന്ന 13കാരന്‍; നാല് അദ്ഭുത കുഞ്ഞുങ്ങള്‍, രക്ഷാദൗത്യത്തിന്റെ വിജയം

by on June 10, 2023 0

കൊളംബിയയില്‍ വിമാനം തകര്‍ന്ന് ആമസോണ്‍ മഴക്കാട്ടില്‍ കാണാതായ നാല് കുഞ്ഞുങ്ങളെയും ജീവനോടെ കണ്ടെത്തിയെന്ന ഏറെ ആശ്വാസകരമായ വാര്‍ത്ത അറിഞ്ഞാണ് ഇന്ന് ലോകം ഉണ‍ര്‍ന്നത്. അപകടം നടന്ന് നാല്‍പതാം ദിനമാണ് കൊളംബിയൻസൈന്യവും സന്നദ്ധ സംഘങ്ങളും നടത്തിയ തെരച്ചില്‍ ലക്ഷ്യം കണ്ടത്. മൂത്തകുട്ടി ലെസ്‍ലിക്ക് പ്രായം 13, ഒമ്ബത് വയസുള്ള സൊലെയ്നി, നാല് വയസുള്ള ടിയെൻ, കാണാതാകുമ്ബോള്‍ 11 മാസം മാത്രം പ്രായമുണ്ടായിരുന്ന ക്രിസ്റ്റിൻ ഇവരാണ് ആ അദ്ഭുത കുഞ്ഞുങ്ങള്‍.   ഒരു വയസുള്ള ക്രിസ്റ്റിനെ മാറോടടക്കി പിടിച്ചിരിക്കുന്ന...

Read More

അച്ഛന്റെ ക്രൂരതയില്‍ പൊലിഞ്ഞ കുഞ്ഞുജീവന്‍;നക്ഷത്രക്ക് അമ്മക്കരികില്‍ അന്ത്യവിശ്രമം, നെഞ്ചുനീറി യാത്രാമൊഴിയുമായി നാട്

by on June 10, 2023 0

ആലപ്പുഴ: അച്ഛൻ അതിക്രൂരമായി കൊലപ്പെടുത്തിയ മാവേലിക്കരയിലെ 4 വയസ്സുകാരി നക്ഷത്രക്ക് നാടിന്‍റെ യാത്രാമൊഴി. നക്ഷത്രയുടെ അമ്മ വിദ്യയുടെ മരണം സംബന്ധിച്ചും ദുരൂഹത ഏറുകയാണ്.   രണ്ട് വര്‍ഷം മുമ്ബ് ആത്മഹത്യ ചെയ്ത വിദ്യയെ, ഭര്‍ത്താവ് ശ്രീമഹേഷ് കെട്ടിത്തൂക്കിയതാണോ എന്ന് സംശയം ഉണ്ടെന്ന് വിദ്യയുടെ അച്ഛനും അമ്മയും പറയുന്നു. പൂമ്ബാറ്റയെപ്പോലെ പാറിക്കളിച്ച്‌ നടന്ന നാല് വയസുകാരി നക്ഷത്ര. അച്ഛൻ ശ്രീമഹേഷ് ഇല്ലാതാക്കിയ ആ കുഞ്ഞ് ജീവനെ അവസാനമായി ഒരു വട്ടം കൂടി കാണാൻ നാട് മുഴുവൻ കായംകുളം...

Read More

കോഴിക്കോട് ബസ് മറിഞ്ഞ് 20 പേര്‍ക്ക് പരിക്ക്

by on June 10, 2023 0

കോഴിക്കോട്: കോഴിക്കോട് – കണ്ണൂര്‍ പാതയില്‍ മടപ്പള്ളിക്ക് സമീപം ബസ് മറിഞ്ഞ് 20 പേര്‍ക്ക് പരിക്ക്. തലശ്ശേരി ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസാണ് അപകടത്തില്‍പെട്ടത്. പരിക്കേറ്റവരെ വടകരയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

Read More

കൈക്കൂലിയും അഴിമതിയും അറിയിക്കാം; റവന്യൂ വകുപ്പില്‍ ടോള്‍ ഫ്രീ നമ്ബര്‍; വിവരങ്ങള്‍ രഹസ്യമാക്കി വയ്ക്കും

by on June 10, 2023 0

കൈക്കൂലിയും അഴിമതിയും അറിയിക്കാം; റവന്യൂ വകുപ്പില്‍ ടോള്‍ ഫ്രീ നമ്ബര്‍; വിവരങ്ങള്‍ രഹസ്യമാക്കി വയ്ക്കും   തിരുവനന്തപുരം: റവന്യൂ വകുപ്പില്‍ അഴിമതി തടയുന്നതിന് സമഗ്ര നടപടികള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് അഴിമതി സംബന്ധിച്ച വിവരങ്ങള്‍ പരാതിക്കാരുടെ പേരും വിലാസവും വെളിപ്പെടുത്താതെ കൈമാറുന്നതിനുള്ള ടോള്‍ഫ്രീ നമ്ബര്‍ ഇന്നു നിലവില്‍ വരും. 1800 425 5255 എന്ന ടോള്‍ ഫ്രീ നമ്ബറില്‍ കൈക്കൂലി, അഴിമതി എന്നിവ സംബന്ധിച്ച പരാതികള്‍ അറിയിക്കാം. പ്രവൃത്തി ദിനങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട്...

Read More

ഹോട്ട്‌സ്‌പോട്ടുകളില്‍ രാത്രിയില്‍ മിന്നല്‍ റെയ്ഡ്; ശിവം കോലി ഒട്ടും പ്രതീക്ഷിച്ചില്ല, എംഡിഎംഎയുമായി അറസ്റ്റില്‍

by on June 10, 2023 0

തൃശൂര്‍: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. പീച്ചി കണ്ണാറ കാളക്കുന്ന് മണിവിലയത്ത് വീട്ടില്‍ രാജീവ് മകൻ ശിവം കോലി (27) ആണ് പിടിയിലായത്. മയക്കുമരുന്ന് വിപണനം നടത്തുന്നവരെ കണ്ടെത്തുന്നതിന് തൃശൂര്‍ എക്‌സൈസ് നടത്തിയ റെയ്ഡിലാണ് യുവാവ് പിടിയിലാകുന്നത്. കുട്ടികള്‍ക്കിടയില്‍ മയക്കുമരുന്ന് വിപണനം നടത്തുന്നവരെ കണ്ടെത്തുന്ന ഹോട്ട്‌സ്‌പോട്ടുകളില്‍ രാത്രി സമയങ്ങളില്‍ നടത്തിയ റെയ്ഡിലാണ് ഇയാള്‍ കുടുങ്ങിയത്.   സിന്തറ്റിക് ലഹരി വസ്തുക്കള്‍ വ്യാപകമായി വിറ്റഴിക്കപ്പെടുന്നുവെന്നും ഉപയോഗം കൂടിയെന്നും തൃശൂര്‍ ഇന്റലിജൻസാണ് വിവരം നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍...

Read More

ഹോട്ട്‌സ്‌പോട്ടുകളില്‍ രാത്രിയില്‍ മിന്നല്‍ റെയ്ഡ്; ശിവം കോലി ഒട്ടും പ്രതീക്ഷിച്ചില്ല, എംഡിഎംഎയുമായി അറസ്റ്റില്‍

by on June 10, 2023 0

തൃശൂര്‍: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. പീച്ചി കണ്ണാറ കാളക്കുന്ന് മണിവിലയത്ത് വീട്ടില്‍ രാജീവ് മകൻ ശിവം കോലി (27) ആണ് പിടിയിലായത്.   മയക്കുമരുന്ന് വിപണനം നടത്തുന്നവരെ കണ്ടെത്തുന്നതിന് തൃശൂര്‍ എക്‌സൈസ് നടത്തിയ റെയ്ഡിലാണ് യുവാവ് പിടിയിലാകുന്നത്. കുട്ടികള്‍ക്കിടയില്‍ മയക്കുമരുന്ന് വിപണനം നടത്തുന്നവരെ കണ്ടെത്തുന്ന ഹോട്ട്‌സ്‌പോട്ടുകളില്‍ രാത്രി സമയങ്ങളില്‍ നടത്തിയ റെയ്ഡിലാണ് ഇയാള്‍ കുടുങ്ങിയത്.   സിന്തറ്റിക് ലഹരി വസ്തുക്കള്‍ വ്യാപകമായി വിറ്റഴിക്കപ്പെടുന്നുവെന്നും ഉപയോഗം കൂടിയെന്നും തൃശൂര്‍ ഇന്റലിജൻസാണ് വിവരം നല്‍കിയത്. ഇതിന്റെ...

Read More