June 9, 2025
  • June 9, 2025
Breaking News

എന്തിനാണ് ബിജെപി പ്രഭാരിയുമായി മുഖ്യമന്ത്രി ചർച്ച നടത്തിയത്?; തൻ്റെ മേൽ വർഗീയ ചാപ്പ അടിച്ചിട്ട് കാര്യമില്ല: ഷാഫി പറമ്പിൽ

by on April 29, 2024 0

എൽഡിഎഫ് കൺവീനർ ബി.ജെ.പി പ്രഭാരിയുമായി നടത്തിയ ചർച്ച മറച്ചു വെക്കാനാണ് തനിക്കെതിരായ വർഗീയ ആരോപണം എന്ന് വടകര യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ. എന്തിനാണ് മുഖ്യമന്ത്രി ബി.ജെ.പി പ്രഭാരിയുമായി ചർച്ച നടത്തിയത് എന്നും ഷാഫി പറമ്പിൽ ചോദിച്ചു. അത് ഒരു മനുഷ്യക്കുഞ്ഞ് അറിയാതെ നടത്തിയ രഹസ്യ ചർച്ചയാണത്. അത് ആസൂത്രിതമാണ്. ഇതിന് കൃത്യമായ ഉത്തരം പറയാതെ തൻ്റെ മേൽ വർഗീയ ചാപ്പ അടിച്ചത് കൊണ്ട് കാര്യമില്ല. ആ ചാപ്പയുടെ പരിപ്പ് ഇനി വേവില്ല. മതത്തിൻ്റെ പ്ലസ്...

Read More

വെള്ളാനിക്കര സഹകരണ ബാങ്കിലെ രണ്ട് സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചു; ഒരാളുടെ തലയ്ക്ക് അടിയേറ്റ് രക്തം വാർന്ന നിലയിൽ

by on April 29, 2024 0

തൃശൂര്‍ വെള്ളാനിക്കര സര്‍വീസ് സഹകരണ ബാങ്കില്‍ സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ച നിലയില്‍. കാര്‍ഷിക സര്‍വകലാശാല ക്യാമ്പസിനകത്ത് പ്രവര്‍ത്തിക്കുന്നതാണ് ബാങ്ക്. ബാങ്കിലെ രണ്ട് സെക്യൂരിറ്റി ജീവനക്കാരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളാനിക്കര സ്വദേശികളായ അരവിന്ദാക്ഷന്‍, ആന്റണി എന്നിവരാണ് മരിച്ചത്. പൊലീസ് എത്തി പരിശോധന നടത്തുകയാണ്. കൊലപാതകത്തിന് ശേഷമുള്ള ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. ആന്റണിയുടെ മൃതദേഹം തലയ്ക്ക് അടിയേറ്റ് രക്തം വാർന്ന നിലയിൽ. അരവിന്ദാക്ഷന്റെ മൃതദേഹം കണ്ടെത്തിയത് ബാങ്കിന് പിറകിലെ കാനയിൽ നിന്ന്. മൃതദേഹത്തിന് സമീപത്ത് നിന്ന് വിഷക്കുപ്പി...

Read More

‘ബുദ്ധിയുള്ളവര്‍ ആരെങ്കിലും ബിജെപിയിലേക്ക് പോകുമോ?’, വിവാദങ്ങള്‍ക്കെതിരെ തുറന്നടിച്ച് ഇ പി ജയരാജന്‍

by on April 29, 2024 0

ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെ താന്‍ കണ്ടിട്ടില്ലെന്ന് ആവര്‍ത്തിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. തനിക്കെതിരായ ആരോപണം ആസൂത്രിതമാണെന്നും ഇ പി ജയരാജന്‍ പറഞ്ഞു. ബുദ്ധിയുള്ളവര്‍ ആരെങ്കിലും ബിജെപിയിലേക്ക് പോകുമോ എന്ന് ഇ പി ജയരാജന്‍ വിവാദങ്ങള്‍ക്കെതിരെ തുറന്നടിച്ചു. പ്രകാശ് ജാവദേക്കറാണ് തന്നെ കാണാന്‍ വന്നത്. ജാവദേക്കര്‍ തന്നെ വന്നുകണ്ട കാര്യം പാര്‍ട്ടിയെ അറിയിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. (E P Jayarajan on his meeting with Prakash Javadekar) ശോഭാ സുരേന്ദ്രനെ ഉമ്മന്‍...

Read More

മോചന ദ്രവ്യം സ്വീകരിച്ച് അബ്ദുറഹീമിന് മാപ്പ് നല്‍കാന്‍ തയാറാണെന്ന് സൗദി കുടുംബം കോടതിയെ അറിയിച്ചു; മോചനം ഉടനുണ്ടാകും; തെറ്റായ പ്രചാരണങ്ങള്‍ ഒഴിവാക്കണമെന്ന് നിയമസഹായ സമിതി

by on April 29, 2024 0

സൗദി ജയിലില്‍ കഴിയുന്ന അബ്ദുറഹീമിന്റെ മോചനത്തിനുള്ള ശ്രമങ്ങള്‍ തുടരുന്നു. മോചനദ്രവ്യം സ്വീകരിച്ച് അബ്ദുറഹീമിന് മാപ്പ് നല്‍കാന്‍ തയ്യാറാണെന്ന് മരിച്ച സൗദി ബാലന്റെ കുടുംബം കോടതിയെ അറിയിച്ചു. തെറ്റിദ്ധാരണ ഉണ്ടാക്കുന്ന പ്രചാരണങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന് റിയാദിലെ നിയമസഹായ സമിതി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. (Release of Abdul Rahim from saudi jail updates) സൗദി ജയിലില്‍ കഴിയുന്ന അബ്ദുറഹീമിനെ മോചിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് റിയാദിലുള്ള ഇന്ത്യന്‍ എംബസിയും നിയമസഹായ സമിതിയും. മോചനദ്രവ്യമായ 34 കോടിരൂപ സ്വരൂപിച്ചതായും അബ്ദുറഹീമിന്...

Read More

വാഗ്ഭടാനന്ദഗുരു ജൻമദിനാഘോഷവും പുരസ്ക്കാര സമർപ്പണവും 27 ന്.

by on April 25, 2024 0

വാഗ്ഭടാനന്ദഗുരു ജൻമദിനാഘോഷവും പുരസ്ക്കാര സമർപ്പണവും 27 ന്. വാഗ്ഭടാനന്ദഗുരുവിൻ്റെ 129-ാമത് ജൻമദിനാഘോഷങ്ങളുടെ ഭാഗമായി ബഹുമുഖ പ്രതിഭകൾക്ക് പുരസ്ക്കാര സമർപ്പണവും, പുസ്തക പ്രകാശനവും നടക്കും. ഏപ്രിൽ 27 ന് വൈ:3 മണിക്ക് തിരുവനവനന്തപുരം കുളത്തൂർ കോലത്തുകരക്ഷേത്രാങ്കണത്തിൽ നടക്കുന്ന പരിപാടി ഭക്ഷ്യമന്ത്രി അഡ്വ. ജി.ആർ. അനിൽകുമാർ ഉദ്ഘാടനം ചെയ്യും. മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ എം എൽ എ മുഖ്യഭാഷണം നടത്തം ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടരി ഗുരുരത്നം ജ്ഞാനതപസ്വി പുരസ്ക്കാര സമർപ്പണം നടത്തും. ഗുരു സന്യാസി സുഖകാശ...

Read More

‘തൃശൂരിലും തിരുവനന്തപുരത്തും വിജയം ഉറപ്പ്’; എൻഡിഎക്ക് കേരളത്തിൽ മികച്ച വിജയമുണ്ടാകുമെന്ന് ഇ.ശ്രീധരൻ

by on April 24, 2024 0

എൻഡിഎക്ക് കേരളത്തിൽ മികച്ച വിജയം ഉണ്ടാകുമെന്ന് മെട്രോ മാൻ ഇ ശ്രീധരൻ. തൃശൂരിലും തിരുവനതപുരത്തും വിജയം ഉറപ്പാണ്. പൗരത്വ ഭേദഗതി നിയമം ന്യുനപക്ഷങ്ങൾക്ക് എതിരല്ലെന്നും അത് തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മൻമോഹൻസിങ് പറഞ്ഞത് ആവർത്തിക്കുക മാത്രമാണ് മോദി ചെയ്തത്. ബിജെപി വിജയിച്ചാൽ റെയിൽവെ മേഖലയിൽ മികച്ച വികസനം കൊണ്ട് വരുമെന്നും അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു. അതേസമയം കേരളത്തിലെ ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ കൊട്ടിക്കലാശം ഇന്ന് അവസാനിക്കും. ഇന്ന് വൈകിട്ട് ആറ് മണിക്ക് പരസ്യപ്രചരണം അവസാനിക്കും.അടിയൊഴുക്കുകള്‍ അനുകൂലമാക്കാനുള്ള...

Read More

‘ഞങ്ങൾ മൂന്ന് പേരും വെറും മനുഷ്യരായാണ് അവിടെ നിന്നത്’; രാജേഷ് കൃഷ്ണയുടെ ഫേസ്ബുക് പോസ്റ്റിന് മറുപടിയുമായി ആൻ്റോ ജോസഫ്

by on April 24, 2024 0

പി കെ ഫിറോസിനും, രമേഷ് പിഷാരടിക്കും, ആൻ്റോ ജോസഫിനും ‘ഭാരത’ത്തിൽ സമാധാനത്തോടെ ചേർന്ന് നിൽക്കാവുന്ന ഏക തുരുത്ത് ഇതാണ്, ഇതു മാത്രമാണെന്ന കുറിപ്പോടെ ചലച്ചിത്ര നിര്‍മാതാവ് രാജേഷ് കൃഷ്ണ പങ്കുവെച്ച പോസ്റ്റിന് താഴെ കമന്റുമായി എത്തിയിരിക്കുയാണ് നിര്‍മാതാവ് ആൻ്റോ ജോസഫ്. സുഹൃത്തേ രാജേഷേ…, ഞങ്ങൾ മൂന്ന് പേരും വെറും മനുഷ്യരായാണ് അവിടെ നിന്നത്, ഞങ്ങളിലെ മതം ചികഞ്ഞെടുത്ത് താങ്കൾ പോസ്റ്റ്‌ ചെയ്ത ഈ ചിത്രം, നിങ്ങൾ ‘സംരക്ഷിച്ച’ ടി. പി ചന്ദ്രശേഖരന്റെ വടകര എന്ന തുരുത്തിൽ...

Read More

‘അടഞ്ഞുകിടക്കുന്ന ഫ്ളാറ്റിലെ താമസക്കാരനെന്ന് കാണിച്ച് വോട്ടർ പട്ടികയിൽ ചേർത്തു’; പരാതിയുമായി എൽഡിഎഫ്

by on April 23, 2024 0

  തൃശൂരിൽ അനധികൃതമായി വോട്ട് ചേർത്തെന്ന പരാതിയുമായി എൽഡിഎഫ്. തൃശ്ശൂർ പൂങ്കുന്നത് അടഞ്ഞുകിടക്കുന്ന ഫ്ളാറ്റിലെ താമസക്കാരൻ എന്ന് കാണിച്ച് നിരവധി പേര് വോട്ടർ പട്ടികയിൽ ചേർത്തുവെന്നാണ് പരാതി. 73 പേരുടെ വോട്ടുകൾ ഇത്തരത്തിൽ ചേർത്തുവെന്ന് എൽഡിഎഫ് ആരോപിക്കുന്നു. തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്ലിപ്പ് കൊടുക്കാനെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വോട്ടർപട്ടികയിലുള്ള ആളുകളെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കണ്ടെത്താനായില്ല. ഇതോടെ വോട്ടർ പട്ടികയിൽ പേര് ചേർത്ത ബിഎൽഒയോടും തഹസിൽദാരോടും സ്ഥലത്തണമെന്ന് എൽഡിഎഫ് ആവശ്യപ്പെട്ടു. സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എംകെ...

Read More

അനാക്കോണ്ട പാമ്പുകളെ കടത്താൻ ശ്രമം; ബംഗളൂരു വിമാനത്താവളത്തിൽ നിന്ന് യാത്രക്കാരൻ പിടിയിൽ

by on April 23, 2024 0

അനാക്കോണ്ട പാമ്പുകളെ കടത്താൻ ശ്രമിച്ചയാൾ ബംഗളൂരു വിമാനത്താവളത്തിൽ പിടിയിൽ. ബാങ്കോക്കിൽ നിന്ന് ബംഗളൂരുവിലെത്തിയ യാത്രക്കാരനെയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ബാഗുകളിൽ നിന്ന് 10 മഞ്ഞ അനാക്കോണ്ടകളെ കണ്ടെത്തിയിട്ടുണ്ട്. ( Man Attempts To Smuggle 10 Anacondas At Bengaluru Airport ) ബംഗളൂരു കസ്റ്റംസിന്റെ എക്‌സ് പോസ്റ്റിലൂടെയാണ് വാർത്ത പുറത്ത് വന്നത്. ആനക്കോണ്ടയെ കടത്താൻ ശ്രമിച്ചയാളെ കസ്റ്റിംസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്. കസ്റ്റംസ് ആക്ട് 1962 പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്നാണ് സചൂന.

Read More

‘ഏഴാംകൂലിയുടെ കയ്യിലാണ് കോണ്‍ഗ്രസ് പാർട്ടി’; കെ.സി വേണുഗോപാലിനെയും അധിക്ഷേപിച്ച് പി.വി അന്‍വർ

by on April 23, 2024 0

രാഹുൽ ഗാന്ധിക്ക് പിന്നാലെ കെസി വേണുഗോപാലിനെയും അധിക്ഷേപിച്ച് പിവി അന്‍വർ.കെ.സി വേണുഗോപാല്‍ എന്ന ഏഴാംകൂലിയുടെ കയ്യിലാണ് കോണ്‍ഗ്രസ് പാര്‍ട്ടിയെന്നാണ് പരാമർശം. ഈ നാടിനെയാകെ ചിന്നഭിന്നമാക്കുകയാണ് കെ.സി വേണുഗോപാലെന്നും പിവി അന്‍വർ പറഞ്ഞു. രാഹുലിന്റെ ഡിഎൻഎ പരിശോധിച്ച് ഉറപ്പ് വരുത്തണമെന്ന് പിവി അൻവർ നേരത്തെ പറഞ്ഞിരുന്നു. നെഹ്‌റുവിന്റെ കുടുംബത്തിൽ നിന്നുള്ളയാളാണോ രാഹുലെന്ന് സംശയമുണ്ടെന്ന് പി വി അൻവർ പറഞ്ഞു. ഗാന്ധിയെന്ന പേര് കൂടെ ചേർത്ത് പറയാൻ അർഹതയില്ലാത്ത നാലാംകിട പൗരനാണ് രാഹുലെന്നും പിവി അൻവർ പ്രതികരിച്ചിരുന്നു. എടത്തനാട്ടുകര...

Read More