June 9, 2025
  • June 9, 2025
Breaking News

കോണ്‍ഗ്രസ് അധികാരത്തില്‍ വരികയുമില്ല, പൗരത്വ ഭേദഗതി നിയമം റദ്ദാക്കുകയുമില്ല; സിഎഎ അസാധുവാക്കുമെന്ന ചിദംബരത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ ആഞ്ഞടിച്ച്‌ അമിത് ഷാ

by on April 23, 2024 0

  ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പൗരത്വ ഭേദഗതി നിയമവും ക്രിമിനല്‍ നിയമങ്ങളും അസാധുവാക്കുമെന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ ആഞ്ഞടിച്ച്‌ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കോണ്‍ഗ്രസ് ഒരിക്കലും അധികാരത്തില്‍ വരാൻ പോകുന്നില്ലെന്നും, പൊതുജനക്ഷേമത്തിനായി നടപ്പാക്കിയ നിയമങ്ങള്‍ ഒരു കാരണവശാലും റദ്ദാക്കിലെന്നും അമിത് ഷാ പറഞ്ഞു.   കോണ്‍ഗ്രസ് എല്ലാക്കാലത്തും പ്രീണനത്തിന്റെ പാതയാണ് പിന്തുടരുന്നതെന്നും, ആദ്യഘട്ട വോട്ടെടുപ്പോടെ തങ്ങള്‍ പരാജയത്തിലേക്ക് നീങ്ങുകയാണെന്ന് മനസിലാക്കിയ പ്രതിപക്ഷ പാർട്ടികള്‍ ആകെ പരിഭ്രാന്തിയിലായിരിക്കുകയാണെന്നും അമിത് ഷാ പരിഹസിച്ചു. കഴിഞ്ഞ...

Read More

ഇൻസുലിൻ നല്‍കുന്നില്ല, കെജ്‌രിവാളിനെ ജയിലില്‍ കൊലപ്പെടുത്താൻ ശ്രമം; ‘ഇന്ത്യ’ റാലിയില്‍ സുനിതാ കെജ്‌രിവാള്‍

by on April 21, 2024 0

  റാഞ്ചി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ വധിക്കാൻ തിഹാർ ജയിലില്‍ ശ്രമം നടക്കുന്നുവെന്ന ആം ആദ്മി പാർട്ടി (എ.എ.പി.) ആരോപണം ആവർത്തിച്ച്‌ ഭാര്യ സുനിതാ കെജ്രിവാളും കെജ്രിവാളിന് ഇൻസുലിൻ നല്‍കാതെ തിഹാർ ജയില്‍ അധികൃതർ വധിക്കാൻ ശ്രമിക്കുന്നുവെന്ന് അവർ ആരോപിച്ചു. റാഞ്ചിയിലെ ഇന്ത്യ സഖ്യത്തിന്റെ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു സുനിതാ കെജ്രിവാള്‍.   കെജ്രിവാളിന്റെ ഭക്ഷണം പോലും നിരീക്ഷിക്കപ്പെടുന്നു. അദ്ദേഹം ഒരു പ്രമേഹരോഗിയാണ്. കഴിഞ്ഞ 12 വർഷമായി അദ്ദേഹത്തിന് ദിവസം 50 യൂണിറ്റ് ഇൻസുലിൻ...

Read More

എം എം ഹസൻ കോൺഗ്രസിന്റെ സ്റ്റെപ്പിനിയോ… ഐ ഷിഹാബുദീൻ

by on April 21, 2024 0

എം എം ഹസ്സൻ കോൺഗ്രസ്‌ന്റെ സ്റ്റെപ്പിനിയോ,, ഐ ഷിഹാബുദീൻ,, കായംകുളം : ഓരോ വണ്ടിക്കും സ്റ്റെപ്പിനി കൊണ്ട് നടക്കുന്നപോലെയാണ് കോൺഗ്രസ്‌ പാർട്ടി എം എം ഹസ്സനെ കൊണ്ട് നടക്കുന്നതെന്ന് കോൺഗ്രസ്‌ എസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി ഐ ഷിഹാബിദീൻ അഭിപ്രായപെട്ടു,ഇടതുപക്ഷ ജനാതിപത്യ മുന്നണി സ്ഥാനാർഥി എ എം ആരീഫിന്റെ കായംകുളത്തെ മൂനാം ഘട്ട തെരഞ്ഞെടുപ്പ് പര്യടന സ്വീകരണയോഗത്തിൽ മത്സ്യ മാർക്കറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം,പഞ്ചറായ വാഹനത്തിൽ ടയർ മാറുന്നപോലെ ഇലക്ഷൻ സമയത്ത് പ്രസിഡന്റ് മാറ്റിവെക്കാനുള്ള ഒരു ടയർ...

Read More

കെ കെ ശൈലജക്കെതിരായ സൈബർ അധിക്ഷേപം; യൂത്ത് കോൺഗ്രസ് പ്രവർത്തകനെതിരെ കേസ്

by on April 19, 2024 0

വടകര എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജക്കെതിരായ സൈബർ അധിക്ഷേപത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനെതിരെ കേസ്. തൊട്ടിൽപാലം സ്വദേശി മെബിൻ ജോസിനെതിരെയാണ് തൊട്ടിൽപാലം പൊലീസ് കേസെടുത്തത്. സമൂഹമാധ്യമങ്ങൾ വഴി അശ്ലീല പരാമർശം നടത്തിയെന്ന പരാതിയിലാണ് നടപടി. കലാപാഹ്വാനം, സ്ത്രീകളെ അധിക്ഷേപിക്കൽ എന്നിവയാണ് ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ. (shailaja cyber attack congress) ശൈലജയ്ക്കെതിരായ സൈബർ ആക്രമണം നടത്തിയെന്ന പരാതിയില്‍ ഇതുവരെ രജിസ്റ്റർ ചെയ്തത് ആറ് കേസുകളാണ്. കോഴിക്കോട് നടുവണ്ണൂർ സ്വദേശിയായ ഗൾഫ് മലയാളി കെ എം മിൻഹാജിനെ...

Read More

മുഖ്യമന്ത്രി കള്ളപ്രചരണം നിർത്തി മെറിറ്റ് അടിസ്ഥാനത്തിൽ ബിജെപിയെ നേരിടണം; സന്ദീപ് വചസ്പതി

by on April 19, 2024 0

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വചസ്പതി. മുഖ്യമന്ത്രി കള്ളപ്രചരണം നിർത്തി മെറിറ്റ് അടിസ്ഥാനത്തിൽ ബിജെപിയെ നേരിടണം. കേരളത്തിൽ ബിജെപി ജയിക്കില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് എന്തടിസ്ഥാനത്തിലാണ് എന്നും അദ്ദേഹം ചോദിച്ചു. കോൺഗ്രസുമായി എന്ത് ഡീൽ ആണ് സിപിഐഎം നടത്തിയത്? മുഖ്യമന്ത്രി വ്യക്തമാക്കണം. ബിജെപി കേരളത്തിൽ എന്ത് ചെയ്തു എന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തിന് മറുപടി പറയാൻ ബിജെപി തയ്യാറാണ്. കള്ളപ്രചരണം നിർത്തി മെറിറ്റ് അടിസ്ഥാനത്തിൽ ബിജെപിയെ നേരിടണം. എങ്ങനെയാണ് നേമത്ത് ബിജെപി അക്കൗണ്ട്...

Read More

‘ഇലക്ടറൽ ബോണ്ടിൽ തെളിഞ്ഞത് ബിജെപിയുടെ അഴിമതി’; കേരളത്തിൽ ബിജെപിയെ എതിർക്കുന്നത് എൽഡിഎഫ് എന്ന് വൃന്ദ കാരാട്ട്

by on April 19, 2024 0

ഭാരതീയ ജനത പാർട്ടിയല്ല, ഭാരതീയ ബോണ്ട്‌ പാർട്ടിയാണ് ബിജെപി എന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. ഇലക്ടറൽ ബോണ്ടിൽ തെളിഞ്ഞത് ബിജെപിയുടെ അഴിമതിയാണ് എന്നും വൃന്ദ കാരാട്ട് പറഞ്ഞു. എന്തുകൊണ്ട് പിണറായി വിജയനെ കേന്ദ്ര സർക്കാർ അറസ്റ്റ് ചെയ്യുന്നില്ല എന്ന് രാഹുൽ ഗാന്ധി ചോദിക്കുന്നു. രാഹുലിന്റേത് ലജ്ജിപ്പിക്കുന്ന ചോദ്യമാണ്. ബിജെപിയെ സഹായിക്കാനുള്ള ചോദ്യമാണിത്. കേരളത്തിൽ ബിജെപിയെ എതിർക്കുന്നത് എൽഡിഎഫ് ആണ്. കേന്ദ്ര സർക്കാർ സാമ്പത്തികമായി ബുദ്ധിമുട്ടിക്കുകയാണ്. ഇതിനെതിരെ കേരളം നടത്തിയ പോരാട്ടത്തിൽ നിന്ന്...

Read More

വടകര മടപ്പള്ളിയില്‍നിന്ന് മൂന്ന് കിലോ വെടിമരുന്ന് കണ്ടെടുത്തു

by on April 18, 2024 0

വടകര: പാനൂർ ബോംബ് സ്ഫോടനകേസുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയ്ക്കിടെ മടപ്പള്ളിയിൽനിന്ന് മൂന്നു കിലോ വെടിമരുന്ന് കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് വടകര മടപ്പള്ളി സ്വദേശി ഉൾപ്പടെയുള്ള മൂന്നുപേരെ പാനൂർ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. പാനൂരിലെ ബോംബ് കേസിലെ പ്രതികൾക്ക് എവിടെനിന്ന് സ്ഫോടക വസ്തുക്കൾ കിട്ടിയെന്നതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ചോദ്യം ചെയ്യൽ. സ്ഫോടക വസ്തുക്കൾ എത്തിച്ചതിൽ ഇവർക്ക് പങ്കുണ്ടെന്നാണ് സംശയം.

Read More

ആലപ്പുഴ ജില്ലയിൽ വീണ്ടും പക്ഷിപ്പനി

by on April 18, 2024 0

ആലപ്പുഴ: പക്ഷിപ്പനി സ്ഥിരീകരിച്ച കുട്ടനാട്ടിൽ എടത്വ, ചെറുതന, ചാമ്പക്കുളം പഞ്ചായത്തുകളിൽ താറാവ് വിൽപനക്ക് നിയന്ത്രണം ഏർപ്പെടുത്തി. ജില്ലാ കളക്ടരുടെ അധ്യക്ഷതയിൽ ചേർന്ന വകുപ്പ് തല ഉദ്യോഗസ്ഥരുടെയും പഞ്ചായത്ത്‌ പ്രതിനിധികളുടെയും യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഈ പഞ്ചായത്തുകളിലെ മുഴുവൻ താറാവുകളെയും ഉടൻ കൊന്നൊടുക്കും. ഇതിനായുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു. ഒരാഴ്ചയായി കുട്ടനാട്ടിലെ എടത്വ, ചെറുതന, ചാമ്പക്കുളം എന്നീ പഞ്ചായത്തുകളിൽ താറാവുകൾ കൂട്ടത്തോടെ ചത്തിരുന്നു. തുടർന്ന് സാമ്പിളുകൾ ഭോപ്പാലിലെ ലാബിലേക്ക് അയച്ചു. ഈ...

Read More

ഒടിടിയില്‍ എത്തിയിട്ടും ആഴ്ചകളോളം തിയറ്ററില്‍ ജനം; ആ അത്ഭുത ചിത്രം ചൈനയിലെ 20,000 തിയറ്ററുകളിലേക്ക്!

by on April 18, 2024 0

ഹോളിവുഡിനെ സംബന്ധിച്ച് ലോകത്തെ പ്രധാന മാര്‍ക്കറ്റുകളിലൊന്നാണ് ചൈന. ഹോളിവുഡില്‍ നിന്നുള്ള പ്രധാന റിലീസുകളൊക്കെ വന്‍ കളക്ഷനാണ് ചൈനയില്‍ നേടാറ്. ഇന്ത്യന്‍ സിനിമകള്‍ സ്ഥിരമായി എത്താറില്ലെങ്കിലും റിലീസ് ചെയ്യപ്പെട്ട ചില ചിത്രങ്ങള്‍ അവിടെ നേടിയത് റെക്കോര്‍ഡ് കളക്ഷനാണ്. ആമിര്‍ ഖാന്‍റെ ദംഗലും പികെയും സല്‍മാന്‍ ഖാന്‍റെ ബജ്റംഗി ഭായ്ജാനും എസ് എസ് രാജമൗലിയുടെ ബാഹുബലി രണ്ടുമൊക്കെ അക്കൂട്ടത്തിലുണ്ട്. ഇപ്പോഴിതാ കഴിഞ്ഞ വര്‍ഷത്തെ ഒരു ശ്രദ്ധേയ ചിത്രവും ചൈനീസ് റിലീസിന് ഒരുങ്ങുകയാണ്. വിധു വിനോദ് ചോപ്രയുടെ സംവിധാനത്തില്‍ വിക്രാന്ത്...

Read More

ഇറച്ചി വെട്ടും, പച്ചക്കറി വിൽപ്പനയും; ഇലക്ഷൻ പ്രചാരണത്തിനിടെ മൻസൂർ അലിഖാൻ കുഴഞ്ഞുവീണു

by on April 18, 2024 0

സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന നടൻ മൻസൂർ അലിഖാൻ പ്രചാരണത്തിനിടെ കുഴഞ്ഞു വീണു. വെല്ലൂരിൽ നിന്നാണ് മൻസൂർ അലിഖാൻ മത്സരിക്കുന്നത്. വെല്ലൂരിലെ ഉൾ ഗ്രാമങ്ങളിൽ പ്രചാരണം നടത്തുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട് കുഴഞ്ഞു വീഴുകയായിരുന്നു . നിലവിൽ ചെന്നൈ കെ കെ നഗറിലുള്ള ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ് മൻസൂർ അലിഖാൻ.ഇറച്ചി വെട്ടിയും പച്ചക്കറി വിറ്റുമൊക്കെ വ്യത്യസ്തമായിട്ടായിരുന്നു മൻസൂർ അലിഖാന്റെ പ്രചാരണം.ഉൾ ഗ്രാമങ്ങളിൽ പ്രചാരണം നടത്തുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട് മൻസൂർ അലിഖാൻ കുഴഞ്ഞു വീണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

Read More