June 9, 2025
  • June 9, 2025
Breaking News

കെ.കെ ശൈലജക്കെതിരായ പ്രചാരണം; മുസ്ലിം ലീഗ് ഭാരവാഹിക്കെതിരെ കേസെടുത്ത് പൊലീസ്

by on April 17, 2024 0

കെ.കെ ശൈലജക്കെതിരായ പ്രചാരണത്തിൽ മുസ്ലിം ലീഗ് ഭാരവാഹിക്കെതിരെ കേസെടുത്ത് പൊലീസ്. ന്യൂ മാഹി സ്വദേശി അസ്ലമിനെതിരെയാണ് പൊലീസ് കേസെടുത്തത്. വാട്‌സ്ആപ്പ് ഗ്രൂപ്പിൽ വ്യാജപ്രചരണം നടത്തിയെന്നാണ് കേസ്. ( case against muslim league worker for spreading fake visuals against kk shailaja ) നവ മാധ്യമങ്ങളിലൂടെ കെ.കെ ശൈലജയുടെ ഫോട്ടോ മോർഫ് ചെയ്തും സംഭാഷണം എഡിറ്റു ചെയ്തും വ്യാജ പ്രചാരണം നടത്തുന്നുവെന്നാണ് കേസ്. സംഭവത്തിൽ എതിർ സ്ഥാനാർത്ഥി ഷാഫി പറമ്പിലിനെതിരെ കെ.കെ ശൈലജ...

Read More

ഇറാനെതിരെ ഉപരോധങ്ങൾ ഏർപ്പെടുത്തുവാൻ അമേരിക്ക; എണ്ണ കയറ്റുമതിയെ ബാധിച്ചേക്കും

by on April 17, 2024 0

ഇറാനെതിരെ ഉപരോധങ്ങൾ ഏർപ്പെടുത്തുവാൻ അമേരിക്ക തയ്യാറെടുക്കുന്നു. ഉപരോധങ്ങൾ പ്രാബല്യത്തിൽ വന്നാൽ ഇറാന്റെ എണ്ണ കയറ്റുമതിയെ സാരമായി ബാധിച്ചേക്കും. അതേസമയം ഇറാനെതിരെയുള്ള പ്രത്യാക്രമണം ചർച്ച ചെയ്യാൻ ഇസ്രയേൽ വാർ കാബിനറ്റ്‌ അഞ്ചാം തവണയും കൂടി. തിരിച്ചടി ഇസ്രയേൽ പരിമിതപെടുത്തുമെന്ന പ്രതീക്ഷയിലാണ് അമേരിക്ക. അമേരിക്ക അടക്കം സഖ്യകക്ഷികള്‍ തിരിച്ചടിക്ക് ഇസ്രയേലിനെ പിന്തുണയ്ക്കുന്നില്ല. ഇസ്രയേല്‍ പ്രതികാരനടപടിയിലേക്ക് നീങ്ങിയാല്‍ അമേരിക്ക പങ്കാളിയാകില്ലെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിനെ അറിയിച്ചിരുന്നു. തിരിച്ചടിക്കണമെന്ന് ഇസ്രയേല്‍ യുദ്ധകാല മന്ത്രിസഭയില്‍ അഭിപ്രായം ഉയര്‍ന്നെങ്കിലും...

Read More

ഗള്‍ഫില്‍ നാശം വിതച്ച് മഴ; വിവിധയിടങ്ങളില്‍ റെഡ്, ഓറഞ്ച് അലേര്‍ട്ടുകള്‍

by on April 17, 2024 0

ഗള്‍ഫില്‍ കനത്ത മഴ തുടരുന്നു. യുഎഇയിലെ വിവിധയിടങ്ങള്‍ വെളളത്തിനടിയിലായി. ഒമാനില്‍ മഴയില്‍ 10 കുട്ടികളുള്‍പ്പെടെ മരിച്ചവരുടെ എണ്ണം 18 ആയി. ദുബായ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെയും മഴ ബാധിച്ചു. ബഹറൈനില്‍ മഴയില്‍ മലയാളികളുടെ ഉള്‍പ്പെടെ വ്യാപാരസമുച്ചയങ്ങളിലും മനാമ സെന്‍ട്രല്‍ മാര്‍ക്കറ്റിലും വെളളം കയറി. മഴ തുടരുന്ന പശ്ചാത്തലത്തില്‍ യുഎഇയില്‍ വിവിധിയിടങ്ങളില്‍ ഓറഞ്ച്, യെല്ലോ, റെഡ് അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു.(Orange and red alert UAE heavy rain) പലയിടത്തും റോഡുകളിലും താഴ്ന്ന് പ്രദേശങ്ങളിലും വെളളം നിറഞ്ഞ് വാഹനഗതാഗതം താറുമാറായി....

Read More

ഒൻപത് പതിറ്റാണ്ട് നീണ്ട സംഗീത സപര്യയ്ക്ക് തിരശീല വീണു; തെന്നിന്ത്യൻ ഹൃദയങ്ങളിലേക്ക് തംബുരുമീട്ടിയ കെ.ജി ജയൻ ഇനി ഓർമ

by on April 16, 2024 0

ഒൻപത് പതിറ്റാണ്ട് നീണ്ട സംഗീത സപര്യയ്ക്ക് തിരശീല വീണു. സംഗീതലോകത്ത് തന്റേതായ രാഗമുദ്ര പതിപ്പിച്ച പത്മശ്രീ കെ.ജി ജയൻ തംബരുമീട്ടിയത് തെന്നിന്ത്യയുടെ ഹൃദയങ്ങളിലായിരുന്നു. സംഗീതം ജീവിതമാക്കിയ കെ.ജി ജയൻ ഒരുക്കിയ ഭക്തിഗാനങ്ങളും സിനിമാ ഗാനങ്ങളും മറക്കാനാകില്ല. ( musician kg jayan profile ) 1934ൽ കോട്ടയത്താണ് കെ.ജി ജയന്റെ ജനനം. ഗോപാലൻ തന്ത്രികളുടേയും നാരായണിയമ്മയുടേയും നാല് മക്കളിൽ ഏറ്റവും ഇളയ ഇരട്ട സഹോദരങ്ങളായിരുന്നു കെ.ജി ജയനും, കെ.ജി വിജയനും. വളരെ ചെറുപ്പത്തിൽ തന്നെ കർണാടക...

Read More

നടൻ സൽമാൻ ഖാന്റെ വസതിയിലേക്ക് വെടിവച്ച പ്രതികൾ പിടിയിൽ

by on April 16, 2024 0

നടൻ സൽമാൻ ഖാന്റെ വസതിയിലേക്ക് വെടി വച്ച പ്രതികൾ പിടിയിൽ. ബിഹാർ സ്വദേശികളെ രണ്ടു പേരാണ് പൊലീസ് പിടിയിലായത്. വിക്കി ഗുപ്ത, സാഗർ പാൽ എന്നിവരെ ഗുജറാത്തിൽ നിന്നാണ് പിടികൂടിയത്. ഇവർക്ക് ലോറൻസ് ബിഷ്ണോയ് ഗ്യാങ്ങുമായി ബന്ധമെന്ന് പൊലീസ് അറിയിച്ചു. ഈ മാസം 14നാണ് വെടിവെപ്പുണ്ടായത്. ബൈക്കിലെത്തിയ അജ്ഞാതർ മൂന്ന് റൗണ്ട് വെടിയുതിർത്തതായാണ് അധികൃതർ അറിയിക്കുന്നത്. ആക്രമണത്തിൽ ആർക്കും പരുക്കില്ല. വെടിയുതിർത്ത ശേഷം സംഘം കടന്നുകളയുകയായിരുന്നു.

Read More

‘മാനസികമായും ശാരീരികമായും തളർന്നു’; തന്നെ ടീമിൽ പരിഗണിക്കരുതെന്നാവശ്യപ്പെട്ട് ഗ്ലെൻ മാക്സ്‌വൽ

by on April 16, 2024 0

സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ ഗ്ലെൻ മാക്സ്‌വലിനെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ടീമിൽ പരിഗണിക്കാതിരുന്നത് താരത്തിൻ്റെ തന്നെ അഭ്യർത്ഥന മൂലമെന്ന് വെളിപ്പെടുത്തൽ. സീസണിൽ ഇതുവരെ ഫോമാവാത്ത താൻ മാനസികമായും ശാരീരികമായും തളർന്നു എന്നും ഇടവേള നൽകണമെന്നും ആവശ്യപ്പെടുകയായിരുന്നു എന്നാണ് മാക്സ്‌വൽ വെളിപ്പെടുത്തിയത്. “അത് എളുപ്പമുള്ള തീരുമാനമായിരുന്നു. വേറെയാരെയെങ്കിലും പരിഗണിക്കാൻ പറ്റിയ സമയമാണ് ഇതെന്ന് ഞാൻ ക്യാപ്റ്റനോടും പരിശീലകരോടും പറഞ്ഞു. ഇങ്ങനെയുള്ള അവസ്ഥയിൽ ഇതിനു മുൻപും ആയിട്ടുണ്ട്. ഇപ്പോൾ മാനസികമായും ശാരീരികമായും ഇടവേളയെടുക്കാൻ പറ്റിയ സമയമാണ്. ഞങ്ങൾ നന്നായല്ല...

Read More

തൃശൂർ പൂരത്തിന് ആനകൾ നിൽക്കുന്നിടത്ത് നിന്ന് പാലിക്കേണ്ട ദൂരപരിധി ആറ് മീറ്റർ; നിർദേശിച്ച് കോടതി

by on April 15, 2024 0

തൃശൂർ പൂരത്തിന് ആനകൾ നിൽക്കുന്നിടത്ത് നിന്ന് പാലിക്കേണ്ട ദൂരപരിധി ആറ് മീറ്ററാക്കാൻ ഹൈക്കോടതി നിർദേശം. ആനകളുടെ ഫിറ്റ്‌നസ് പരിശോധന നിരീക്ഷിക്കാൻ മൂന്നംഗ അഭിഭാഷക സംഘത്തെയും ഹൈക്കോടതി നിയോഗിച്ചു. ( thrissur pooram distance between elephant and public reduced to 6m ) തൃശൂർ പൂരത്തിന് ആനകളും പൊതുജനവും തമ്മിലുള്ള അകല പരിധി 50 മീറ്റർ എന്നതിൽ ഇളവ് വരുത്തിയെന്ന് വനം വകുപ്പ് ഇന്ന് കോടതിയെ അറിയിച്ചു. സുരക്ഷിതമായ അകലം പാലിക്കണമെന്നാണ് പുതിയ ഉത്തരവെന്നും...

Read More

ഡോ. ബി ആർ അംബേദ്ക്കർ സ്മാരക പുരസ്കാരം 

by on April 15, 2024 0

ഡോ. ബി ആർ അംബേദ്ക്കർ സ്മാരക പുരസ്കാരം   പി എം അഷ്റഫ്, സന്തോഷ് ഇല്ലോളിൽ, കെ സി ശ്രീജിത്ത്, എൻ ശ്യാംകുമാർ, കെ ശ്രീനിവാസൻ എന്നിവർ ഏറ്റുവാങ്ങി കണ്ണൂർ : ഗ്രാമ സ്വരാജ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ഡോ. ബി ആർ അംബേദ്ക്കർ സ്മാരക പുരസ്കാര സമർപ്പണവും പുസ്തക പരിചയവും സംഘടിപ്പിച്ചു. ഡോ. ബി ആർ അംബേദ്ക്കർ ജയന്തി ആഘോഷത്തിൻ്റെ ഭാഗമായി കണ്ണൂർ താവക്കര ഗവ. യു പി സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിലാണ് അംബേദ്ക്കർ പുസ്തക...

Read More

പട്ടാമ്ബിയില്‍ യുവതിയുടെ മരണം കൊലപാതകം; ഏപ്രില്‍ 29 ന് വിവാഹം നിശ്ചയിച്ചിരുന്നു; അക്രമി സന്തോഷും ജീവനൊടുക്കി

by on April 14, 2024 0

പലക്കാട്: പട്ടാമ്ബിയില്‍ റോഡരികില്‍ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിച്ച്‌ പൊലീസ്. കാങ്ങാട്ടുപടി സ്വദേശി പ്രിവിയ (30) ആണ് മരിച്ചത്. ഈ മാസം 29 ന് പ്രിവിയയുടെ വിവാഹം നിശ്ചയിച്ചിരുന്നു. യുവതിയെ ആക്രമിച്ചത് തൃത്താല ആലൂർ സ്വദേശിയായ സന്തോഷാണെന്ന് വ്യക്തമായി. കൊലപാതകത്തിന് ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച സന്തോഷിനെ അതീവ ഗുരുതരാവസ്ഥയില്‍ എടപ്പാളിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇയാളും മരിച്ചു. ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നും ഇതില്‍ നിന്ന് പ്രിവിയ പിന്മാറി മറ്റൊരാളെ വിവാഹം കഴിക്കാൻ...

Read More

സമൃദ്ധിയുടെ നിറഞ്ഞ കാഴ്ചയിലേക്ക് കണ്‍തുറന്ന് മലയാളികൾ. പൊൻകണിയൊരുക്കി ഇന്ന് വിഷു.

by on April 14, 2024 0

കോഴിക്കോട്: സമൃദ്ധിയുടെ നിറഞ്ഞ കാഴ്ചയിലേക്ക് കണ്‍തുറന്ന് മലയാളിക്കിന്ന് വിഷു. കാണുന്ന കണി പോലെ സമ്ബല്‍ സമൃദ്ധമാകും വരുംവർഷമെന്നാണ് വിശ്വാസം. ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കുമൊപ്പം കാർഷികോത്സവം കൂടിയാണ് വിഷു. കണി കണ്ടും പടക്കം പൊട്ടിച്ചും ആഘോഷമാക്കുകയാണ് മലയാളികള്‍. വിഷുവിന്റെ വരവറിയിച്ച്‌ കണിക്കൊന്ന എന്നേ പൂത്തു. അത്രയേറെ ചൂടാണ് ഇക്കൊല്ലം. നേരം പുലരും മുന്നേ കണികാണണം. അതിനായി ഓട്ടുരുളിയില്‍ ഒരുക്കിയ സമൃദ്ധിയുടെ കാഴ്ച. കൃഷ്ണ വിഗ്രഹവും കണിവെള്ളരിയും കണിക്കൊന്നയും കാർഷിക വിളകളും. വാല്‍കണ്ണാടിയും നാളികേരവും ചക്കയും മാങ്ങയുമെല്ലാം.. അതിരാവിലെ മിഴി...

Read More