June 9, 2025
  • June 9, 2025
Breaking News

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി ഇന്ന് കേരളത്തില്‍; രാഹുല്‍ ഗാന്ധി നാളെയെത്തും

by on April 14, 2024 0

  കൊച്ചി: ലോക്സഭാതെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നാളെ കേരളത്തിലെത്തും. രാത്രി എട്ടുമണിയോടെ നെടുമ്ബാശ്ശേരിയില്‍ ഇറങ്ങുന്ന നരേന്ദ്ര മോദി ഹെലികോപ്ടർ മാർഗം കൊച്ചി നാവിക സേനാ താവളത്തിലെത്തും. എറണാകുളം ഗസ്റ്റ് ഹൗസില്‍ രാത്രി തങ്ങിയശേഷം തിങ്കളാഴ്ച രാവിലെ ആലത്തൂർ മണ്ഡലത്തിലെ കുന്നംകുളത്തേക്ക് പ്രചാരണത്തിനായി പോകും. ഇവിടുത്തെ റോഡ് ഷോയ്ക്കും പ്രസംഗത്തിനുശേഷം ആറ്റിങ്ങല്‍ മണ്ഡലത്തിലെ കാട്ടാക്കടയിലാണ് രണ്ടാമത്തെ പ്രചാരണ പരിപാടി. നരേന്ദ്ര മോദിയുടെ കേരള സന്ദർശനത്തോടനുബന്ധിച്ച്‌ ഇന്നും നാളെയും (14.04.2024,15.04.204) എറണാകുളം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 14...

Read More

ബെംഗളൂരു രാമേശ്വരം കഫേ സ്ഫോടനം; മുഖ്യ പ്രതികൾ എൻഐഎ കസ്റ്റഡിയിലെന്ന് സൂചന

by on April 12, 2024 0

ബെംഗളൂരു രാമേശ്വരം കഫേ സ്ഫോടനക്കേസിലെ മുഖ്യ പ്രതികൾ എൻഐഎ കസ്റ്റഡിയിലെന്ന് സൂചന. ശിവമോഖ സ്വദേശികളായ ഹുസൈൻ ഷാസിബ്, അബ്‌ദുൾ മദീൻ എന്നിവരെ പശ്ചിമ ബംഗാളിൽ നിന്ന് പിടികൂടിയെന്നാണ് വിവരം. എന്നാൽ, ഇത് ഔദ്യോഗികമായി സ്ഥിരീകരിക്കാൻ എൻഐഎ തയ്യാറായില്ല. മാർച്ച് മൂന്നിനാണ് കർണാടക പൊലീസിൽ നിന്നും എൻഐഎ ഈ കേസിന്റെ അന്വേഷണം ഏറ്റെടുക്കുന്നത്. മുസമ്മിൽ ശരീഫാണ് സ്‌ഫോടനത്തിന്റെ ആസൂത്രകനെന്ന് എൻഐഎ മുൻപ് തന്നെ കണ്ടെത്തിയിരുന്നു. കഫെയിൽ നടന്ന സ്‌ഫോടനത്തിൽ ഹോട്ടൽ ജീവനക്കാർക്കും ഭക്ഷണം കഴിക്കാനെത്തിയവർക്കും ഉൾപ്പെടെ നിരവധി...

Read More

കോഴിക്കോട് ഒഞ്ചിയത്ത് രണ്ട് യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി

by on April 12, 2024 0

  കോഴിക്കോട് ഒഞ്ചിയത്ത് രണ്ട് യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി. ഓര്‍ക്കട്ടാശേരി സ്വദേശി രണ്‍ദീപ്(30), കുന്നുമക്കര സ്വദേശി അക്ഷയ്(23) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇരുവരും അമിത അളവില്‍ ലഹരി മരുന്ന് ഉപയോഗിച്ചിരുന്നതായാണ് പ്രാഥമിക നിഗമനം. ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹങ്ങളുടെ സമീപത്ത് നിന്ന് സിറിഞ്ച് ഉള്‍പ്പെടെയുള്ളവ കണ്ടെത്തിയിട്ടുണ്ട്. യുവാക്കളെ കാണാതായതിനെ തുടര്‍ന്ന് നാട്ടുകാരും സുഹൃത്തുക്കളും നടത്തിയ അന്വേഷണത്തിലാണ് യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മയക്കുമരുന്ന് അമിതമായി ഉപയോഗിച്ചത് ആണ് ഇരുവരുടെയും മരണത്തിന് കാരണമായേക്കുന്നതെന്നാണ് പൊലീസിന്റെ...

Read More

‘ആന്തരികാവയവങ്ങളുടെ പരുക്ക് സാരമുള്ളത്’; മലമ്പുഴയിൽ അപകടത്തിൽപെട്ട ആനയുടെ ആരോഗ്യനില അതീവ ഗുരുതരമെന്ന് ഡോക്ടർമാർ

by on April 12, 2024 0

പാലക്കാട് മലമ്പുഴയിൽ അപകടത്തിൽപ്പെട്ട ആനയുടെ ആരോഗ്യനില അതീവ ഗുരുതരമെന്ന് ഡോക്ടർമാർ. എഴുന്നേൽക്കാനുളള ആനയുടെ ശ്രമം പരാജയപ്പെട്ടു. ആന്തരിക അവയവങ്ങളുടെ പരുക്ക് സാരമുള്ളതാണെന്നാണ് ഡോക്ടർമാർ പറയുന്നത്. ആനയുടെ കാലിൻ്റെ കുഴ തെറ്റിയതാകാമെന്ന് നിഗമനം. സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റാൻ കഴിയാത്ത സ്ഥിതിയാണുള്ളത്. വനത്തിൽ താത്ക്കാലിക സൗകര്യമൊരുക്കിയാണ് ആനയെ നിരീക്ഷിക്കുന്നത്‌. വിദഗ്ധ ചികിത്സ നൽകി വരുകയാണെന്നും ചീഫ് വെറ്ററിനറി സർജൻ ഡോ. ഡേവിഡ് എബ്രഹാം പറഞ്ഞു. വിഷയത്തിൽ പരാതിയുമായി ആന പ്രേമിസംഘം രം​ഗത്തെത്തി. കാട്ടാനക്ക് മതിയായ ചികിത്സ നൽകുന്നില്ലെന്നാണ് ആരോപണം....

Read More

‘32,000 ഒന്നും വേണ്ട, വെറും പത്ത് പേരുടെ വിവരങ്ങള്‍ മതി’; കേരള സ്റ്റോറി വെല്ലുവിളിയില്‍ പ്രതിഫലം ഒരു കോടി

by on April 11, 2024 0

‘ദി കേരള സ്റ്റോറി’യില്‍ പരാമര്‍ശിച്ച, മുസ്ലിം യുവാക്കള്‍ പ്രണയം നടിച്ച് മതംമാറ്റി ഐഎസില്‍ ചേര്‍ത്ത പത്ത് സ്ത്രീകളുടെ വിവരങ്ങള്‍ നല്‍കിയാല്‍ ഒരു കോടി രൂപ പ്രതിഫലം നല്‍കാമെന്ന് എഴുത്തുകാരനും സോഷ്യല്‍ മിഡിയ ബ്ലോഗറുമായ നസീര്‍ ഹുസൈന്‍ കിഴക്കേടത്ത്. കേരളത്തിലെ മുസ്ലിം മതത്തില്‍ ജനിച്ച് മുസ്ലിം വിശ്വാസികള്‍ ആയി ജീവിക്കുന്ന യുവാക്കള്‍ പ്രേമിച്ച് മതം മാറ്റി ഇസ്ലാമിക്ക് സ്റ്റേറ്റില്‍ അംഗങ്ങള്‍ ആക്കിയ പത്ത് സ്ത്രീകളുടെ പേരും അഡ്രസും നല്‍കിയാല്‍ ഒരു കോടി രൂപ പ്രതിഫലം നല്‍കാമെന്ന് നസീര്‍...

Read More

കുറഞ്ഞ ഓവർ നിരക്ക്; ആദ്യ തോൽവിയ്ക്ക് പിന്നാലെ സഞ്ജു സാംസണ് വൻതുക പിഴ ചുമത്തി BCCI

by on April 11, 2024 0

സീസണിലെ ആദ്യ തോൽവിക്ക് പിന്നാലെ രാജസ്ഥാൻ റോയസ് ക്യാപ്റ്റന് വൻ തുക പിഴ ചുമത്തി ബിസിസിഐ. ​ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിലെ കുറഞ്ഞ ഓവർ നിരക്കിന്റെ പേരിലാണ് പിഴ ചുമത്തിയിരിക്കുന്നത്. സഞ്ജുവിന് 12 ലക്ഷം രൂപയാണ് പിഴ ചുമത്തിയത്. സീസണിൽ ആദ്യമായാണ് കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ സഞ്ജുവിന് പിഴശിക്ഷ ലഭിക്കുന്നത്.(IPL 2024: RR skipper Sanju Samson fined Rs 12 lakh for slow over rate) ആദ്യ പിഴവായാതിനാലാണ് പിഴശിക്ഷ 12 ലക്ഷമായി...

Read More

മോദിയുടെ ചിത്രമുപയോഗിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം വേണ്ട; ഈശ്വരപ്പയ്‌ക്കെതിരെ പരാതിയുമായി ബിജെപി

by on April 11, 2024 0

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഉപയോഗിക്കുന്നതിനെതിരെ മുതിര്‍ന്ന നേതാവ് കെ എസ് ഈശ്വരപ്പയ്‌ക്കെതിരെ ബിജെപി. മോദിയുടെ ചിത്രം ഉപയോഗിക്കുന്നതില്‍ നിന്ന് ഈശ്വരപ്പയെ തടയണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന നേതൃത്വം ഇലക്ഷന്‍ കമ്മിഷനെ സമീപിച്ചു. ശിവമോഗയില്‍ പാര്‍ട്ടി ഔദ്യോഗിക സ്ഥാനാര്‍ഥിക്കെതിരെ മുന്‍ മന്ത്രിയും കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രിയുമായ കെ എസ് ഈശ്വരപ്പ വിമതനായി മത്സരിക്കാനിറങ്ങിയ സാഹചര്യത്തിലാണ് ബിജെപി നീക്കം.(Karnataka BJP against KS Eshwarappa using Modi’s photo in election campaign) ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കും...

Read More

‘വിവാദ പ്രസ്താവന വേണ്ട, വികസനം പറഞ്ഞാല്‍ മതി’; സ്ഥാനാര്‍ത്ഥികള്‍ക്ക് കര്‍ശന നിര്‍ദേശവുമായി ബിജെപി കേന്ദ്ര നേതൃത്വം

by on April 11, 2024 0

തെരഞ്ഞെടുപ്പ് പ്രചാരണം കൂടുതല്‍ ആവേശത്തോടെ മുന്നേറുന്നതിനിടെ വിവാദപ്രസ്താവനകള്‍ അരുതെന്ന് സ്ഥാനാര്‍ത്ഥികള്‍ക്ക് കര്‍ശന നിര്‍ദേശവുമായി ബിജെപി ദേശീയ നേതൃത്വം. സ്ഥാനാര്‍ത്ഥികള്‍ പ്രകോപനപരമാകുന്ന പ്രസ്താവനകള്‍ നടത്തരുതെന്നാണ് ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശം. സ്ഥാനാര്‍ത്ഥികളുടെ പ്രസ്താവനകള്‍ തുടര്‍ച്ചയായി വിവാദമാകുന്ന സാഹചര്യത്തിലാണ് നിര്‍ദേശം. (No controversial statement, BJP central leadership strict instructions to candidates) വിവാദങ്ങളില്‍ നിന്ന് അകന്നു നില്‍ക്കാനും വികസനത്തെ സംബന്ധിച്ച് സംസാരിക്കാനുമാണ് സ്ഥാനാര്‍ത്ഥികള്‍ക്കുള്ള ഉപദേശം. സ്ഥാനാര്‍ത്ഥികള്‍ക്ക് എതിരായി തെറ്റായ പരാമര്‍ശം ഏതെങ്കിലും ഭാഗത്ത് നിന്ന് ഉണ്ടായാല്‍ ഉടന്‍...

Read More

by on April 11, 2024 0

താൻ ജയിച്ചാൽ സുൽത്താൻ ബത്തേരി ഗണപതിവട്ടം എന്നാക്കുമെന്ന കെ സുരേന്ദ്രന്റെ പ്രതാവനയ്‌ക്കെതിരെ ടി സിദ്ദിഖ്. പേര് മാറ്റം നടപ്പിലാക്കാനുള്ള പ്രാപ്‌തിയും കഴിവും സുരേന്ദ്രനില്ല. ജനശ്രദ്ധ കിട്ടാൻ വേണ്ടിയുള്ള ശ്രമമാണ് സുരേന്ദ്രൻ നടത്തുന്നതെന്നും സിദ്ദിഖ് വിമർശിച്ചു. സുരേന്ദ്രനല്ല മോദി വിചാരിച്ചാലും വയനാട്ടിൽ അത് വിലപ്പോകില്ല. ചരിത്രത്തെ അപനിർമിക്കുകയാണ് സംഘപരിവാർ അജണ്ട. സുൽത്താൻ ബത്തേരിയുടെ യഥാർത്ഥ പേര് ഗണപതിവട്ടം എന്നാണെന്ന് കെ സുരേന്ദ്രൻ. അക്രമിയുടെ പേരിൽ ഒരു സ്ഥലം എന്തിനാണ് അറിയപ്പെടുന്നതെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. ടിപ്പുസുൽത്താൻ കൊള്ളക്കാരൻ...

Read More

ഫാത്തിമ മകനൊപ്പം അവസാനമായി പെരുന്നാൾ ആഘോഷിച്ചത് 18 വർഷം മുൻപ്; കണ്ണീരോടെ റഹീമിന്റെ മാതാവ് Bureau report

by on April 10, 2024 0

സൗദിയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന അബ്ദുൾ റഹീമിന്റെ മാതാവിന് ഇത് മകൻ കൂടെയില്ലാത്ത മറ്റൊരു പെരുന്നാളാണ്. അടുത്ത പെരുന്നാൾ ദിനമെങ്കിലും മകന്റെ കൂടെ ആഘോഷിക്കണമെന്ന പ്രാർത്ഥനയിലാണ് ഈ മാതാവ്. റഹീമിന്റെ മോചനത്തിനായി കഠിനപ്രയത്‌നത്തിലാണ് ഒരു നാട് ഒന്നാകെ. ( abdul rahim mother alone on eid ) പതിനെട്ടു വർഷം മുൻപാണ് ഫാത്തിമ, മകൻ അബ്ദുൾ റഹീമിനൊപ്പം അവസാനമായി പെരുന്നാൾ ആഘോഷിച്ചത്. വീണ്ടുമൊരു പെരുന്നാൾ ദിനമെത്തുമ്പോൾ കണ്ണീരോടെ മകന്റെ വരവിനായി കാത്തിരിക്കുകയാണ് ഈ മാതാവ്....

Read More