June 9, 2025
  • June 9, 2025
Breaking News

പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് ശേഷം ലക്ഷ്വദീപിൽ സഞ്ചാരികളുടെ ഒഴുക്ക്: ലക്ഷ്വദീപ് ടൂറിസം

by on April 6, 2024 0

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്വദീപ് സന്ദർശനത്തിന് ശേഷം ലക്ഷ്വദീപ് ടൂറിസം മേഖലയിൽ വൻ സ്വാധീനം ഉണ്ടായെന്ന് ലക്ഷ്വദീപ് ടൂറിസം വകുപ്പ്. സന്ദർശകരുടെ എണ്ണം വർധിച്ചുവെന്ന് ടൂറിസം വകുപ്പ്. ദ്വീപ് സന്ദർശിക്കുന്ന ആളുകളുടെ എണ്ണത്തിൽ കുത്തനെ വർദ്ധനവ് ഉണ്ടായതായി ടൂറിസം ഓഫീസർ ഇംതിയാസ് മുഹമ്മദ് ടി ബി. ലക്ഷദ്വീപിനെ കുറിച്ചുള്ള അന്വേഷണങ്ങളും വലിയ തോതിൽ വർദ്ധിച്ചതായി അദ്ദേഹം വ്യക്തമാക്കി. ദ്വീപിനെക്കുറിച്ച് ചോദിച്ച് കൊണ്ട് വളരെയധികം പേർ വിളിക്കുന്നു എന്നത് തന്നെയാണ് വളരെ വലിയ മാറ്റം. ദേശീയതലത്തിൽ നിന്ന്...

Read More

വയനാട്ടിലെ ഹൈസ്കൂൾ മലയാളം അധ്യാപക നിയമനം; സുപ്രിം കോടതിയുടെ താക്കീതിന് പിന്നാലെ ഉദ്യോഗാർത്ഥികൾക്ക് നിയമനം

by on April 6, 2024 0

വയനാട്ടിലെ ഹൈസ്കൂൾ മലയാള അധ്യാപക നിയമനത്തിൽ നാല് ഉദ്യോഗാർത്ഥികൾക്ക് നിയമനം നൽകാൻ തീരുമാനം. സുപ്രിംകോടതിയുടെ താക്കീതിന് പിന്നാലെയാണ് നടപടി. ഒരുമാസത്തിനകം നിയമനം നൽകും. പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് ഉത്തരവ് പുറത്തിറക്കി. അവിനാഷ് പി റാലി പിആർ, ജോൺസൺ, ഇവി ഷീമ എം എന്നിവർക്ക് ഒരുമാസത്തിനകം നിയമനം നൽകും. കഴിഞ്ഞ ഒക്ടോബറിൽ നൽകിയ ഉത്തരവ് നടപ്പിലാക്കാത്തതിനെതിരെ ഉദ്യോഗാർത്ഥികൾ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. നിയമനം നൽകിയില്ലെങ്കിൽ പൊതുവിദ്യാഭ്യാസ വകുപ്പിനെതിരെ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്ന് സുപ്രീം കോടതി മുന്നറിയിപ്പ് നൽകിയിരുന്നു....

Read More

മദ്യനയ അഴിമതിക്കേസ്; ജയിലിൽ കഴിയുന്ന കെ കവിതയെ ചോദ്യം ചെയ്യാൻ അനുമതി തേടി സിബിഐ

by on April 5, 2024 0

ഡൽഹി മദ്യനയ അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന കെ കവിതയെ ചോദ്യം ചെയ്യാൻ അനുമതി തേടി സിബിഐ കോടതിയെ സമീപിച്ചു. ഇഡി അറസ്റ്റ് ചെയ്ത കെ കവിത ജുഡീഷ്യൽ കസ്റ്റഡിയിലാണ്. കേസിൽ കവിതയുടെ മൊഴി രേഖപ്പെടുത്തേണ്ടതുണ്ടെന്നും കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ സിബിഐ പറയുന്നു.തിങ്കളാഴ്ച കവിതയുടെ ഇടക്കാല ജാമ്യാ അപേക്ഷയിൽ റൗസ് അവന്യൂ കോടതി വിധി പറയാനിരിക്കെയാണ് സിബിഐ നീക്കം. കേസിൽ ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിംഗിന് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു. സഞ്ജയ് സിംഗിന്...

Read More

സംസ്ഥാനത്ത് സൈബർ തട്ടിപ്പ് വ്യാപകം; 4 ദിവസത്തിനിടെ നഷ്ടമായത് 4 കോടിയിലധികം രൂപ

by on April 5, 2024 0

സംസ്ഥാനത്ത് സൈബർ തട്ടിപ്പ് വ്യാപകമാകുമ്പോഴും ഇരുട്ടിൽ തപ്പി പൊലീസ്. കഴിഞ്ഞ നാല് ദിവസത്തിനിടെ സംസ്ഥാനത്ത് നഷ്ടമായത് നാല് കോടിയിലധികം രൂപ. തട്ടിപ്പ് വാട്‌സ്ആപ്പ് ടെലിഗ്രാം ഉൾപ്പെടെയുള്ള നവമാധ്യമങ്ങൾ ഉപയോഗിച്ച്. ( 4 crore lost in 4 days cyber fraud ) സംസ്ഥാനത്ത് ഓൺലൈൻ തട്ടിപ്പിന് ഇരയാകുന്നവരുടെ എണ്ണത്തിൽ വൻ വർധനവ്. കഴിഞ്ഞ നാല് ദിവസത്തിനിടെ സംസ്ഥാനത്ത് നാല് കോടി രൂപയിൽ അധികമാണ് തട്ടിപ്പുകൾ കൊണ്ട് പോയത്. വിവിധ തട്ടിപ്പുകളിൽ സൈബർ പോലീസ് മാത്രം...

Read More

ആഗോള ഭീകരരെ തുറന്നുകാട്ടുക മാത്രമാണ് കേരള സ്റ്റോറിയുടെ ലക്ഷ്യം: സുദീപ്തോ സെൻ

by on April 5, 2024 0

ദൂരദർശൻ വഴി കേരള സ്റ്റോറി പ്രക്ഷേപണം ചെയ്യുന്നതിനെ വിമർശിച്ചവർക്കെതിരെ ചിത്രത്തിന്റെ സംവിധായകൻ സുദീപ്തോ സെൻ. നമ്മുടെ കുട്ടിക്കാലം മുതൽ മാതാപിതാക്കളും അദ്ധ്യാപകരും പഠിപ്പിച്ചത് തെറ്റ് ചെയ്യുന്നവർക്ക് മാത്രമേ സത്യത്തെ പേടിയുള്ളൂ എന്നാണ്. സത്യം പുറത്ത് വരുന്നത് തടയുകയാണ് ചിലരുടെ ലക്ഷ്യമെന്ന് സുദീപ്തോ സെൻ പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്. നമ്മുടെ രാജ്യത്തെ ദ്രോഹിക്കാൻ ശ്രമിക്കുന്ന ഐഎസിനെയും മറ്റ് തീവ്രവാദ ഗ്രൂപ്പുകളെയും തുറന്നുകാട്ടുക മാത്രമാണ് സിനിമയുടെ ലക്ഷ്യമെന്നും സുദീപ്തോ സെൻ പറഞ്ഞു. ഞങ്ങളുടെ...

Read More

യുഡിഎഫ് റാലിയിൽ ലീഗ് പതാക കൊണ്ടു വരണോ വേണ്ടയോ എന്ന് പാർട്ടി തീരുമാനിക്കും; അതിന് ആരുടേയും സേവ വേണ്ട: എംകെ മുനീർ

by on April 5, 2024 0

യുഡിഎഫ് റാലിയിൽ ലീഗ് പതാക കൊണ്ടു വരണോ വേണ്ടയോ എന്ന് പാർട്ടി തീരുമാനിക്കുമെന്ന് എംകെ മുനീർ. അതിന് ആരുടേയും സേവ വേണ്ട. മറുപടി പറയേണ്ട ഗതികേട് ലീഗിനില്ല. ഇത് കൊണ്ടൊന്നും രാഹുൽ ഗാന്ധി തോൽക്കില്ല എന്നും എംകെ മുനീർ പറഞ്ഞു. മോദിക്ക് വരാനുള്ള വഴിയൊരുക്കുകയാണ് മുഖ്യമന്ത്രി. ഇന്ത്യയിൽ മോദിയാണോ രാഹുലാണോ ലീഗാണോ പ്രധാന വിഷയമെന്ന് മുഖ്യമന്ത്രി പറയണം. കോൺഗ്രസിനെയും ലീഗിനെയും തെറ്റിച്ച് മുഖ്യമന്ത്രി ചോര കുടിക്കാൻ നോക്കുന്നു. മുഖ്യമന്ത്രി കള്ളം പ്രചരിപ്പിക്കുന്നു. കെജ്‌രിവാളിന്റെ അറസ്റ്റ് അടക്കം...

Read More

സ്വപ്‌നം കണ്ടത് അന്യഗ്രഹ ജീവിതം?; അരുണാചലില്‍ മലയാളികളുടെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

by on April 4, 2024 0

അരുണാചല്‍ പ്രദേശില്‍ കോട്ടയം സ്വദേശികളായ ദമ്പതികളുടെയും അധ്യാപികയുടെയും മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അന്യഗ്രഹ ജീവിതത്തെ കുറിച്ചുള്ള അധ്യാപിക ആര്യയുടെ ഇ മെയില്‍ വിശദാംശങ്ങള്‍ പൊലീസിന് ലഭിച്ചു. ആര്യയുടെ സുഹൃത്തുക്കളാണ് 2021ലെ ഇ മെയില്‍ വിവരങ്ങള്‍ പൊലീസിന് നല്‍കിയത്. അരുണാചലിലേക്കുള്ള യാത്ര ആസൂത്രണം ചെയ്തത് നവീന്‍ ആണെന്നാണ് നിഗമനം. ദേവിയെയും ആര്യയെയും അരുണാചലിലേക്ക് പോകാന്‍ നവീന്‍ സ്വാധീനിച്ചു. മരണശേഷം മറ്റൊരു ഗ്രഹത്തില്‍ സുഖജീതമെന്ന് ഇരുവരെയും വിശ്വസിപ്പിച്ചു. മരണം എപ്രകാരം വേണമെന്ന് മുന്‍കൂട്ടി നിശ്ചയിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു.(Arunachal...

Read More

നാമനിർദ്ദേശ പത്രിക സമർപ്പിച്ച് സുരേഷ് ഗോപി; റോഡ് ഷോയിൽ വൻ ജനപങ്കാളിത്തം

by on April 4, 2024 0

തൃശൂർ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ​ഗോപി നാമനിർദേശ പത്രിക സമർപ്പിച്ചു. അയ്യന്തോൾ അമർ ജവാൻ ജ്യോതിയിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് പത്രിക സമർപ്പിക്കാനെത്തിയത്.. തൃശൂർ ലോകസഭ മണ്ഡലത്തിലെ തീരദേശ മത്സ്യത്തൊഴിലാളികളാണ് സുരേഷ് ഗോപിക്കായി കെട്ടിവെക്കാനുള്ള തുക നൽകിയത്. രാവിലെ പാറമേക്കാവ് ക്ഷേത്രത്തിലെത്തി ദർശനം നടത്തി. പ്രകടനത്തിൽ ആയിരക്കണക്കിന് ബിജെപി പ്രവർത്തകരും സംസ്ഥാന, ജില്ലാ നേതാക്കളും പങ്കെടുത്തു. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായി ഫെയ്സ്ബുക്ക് കുറിപ്പിലൂടെ സുരേഷ് ​ഗോപി ജനപിന്തുണ തേടിയിരുന്നു. ഇതുവരെ തനിക്ക് നൽകിയ സ്നേഹവും...

Read More

എസ്ഡിപിഐയുടെ കൊടികൾ മറച്ചുവെച്ചു, രാഹുൽ ഗാന്ധി മത്സരിക്കുന്നത് തീവ്രവാദികളുടെ പിന്തുണയോടെ; കെ.സുരേന്ദ്രൻ

by on April 4, 2024 0

രാഹുൽ ഗാന്ധി മത്സരിക്കുന്നത് തീവ്രവാദികളുടെ പിന്തുണയോടെയാണെന്ന ആരോപണവുമായി കെ സുരേന്ദ്രൻ. തീവ്രവാദ പിന്തുണ മറച്ചു വെക്കാനാണ് യുഡിഎഫ് റാലിയിൽ എസ്ഡിപിഐ കൊടികൾ ഒഴിവാക്കിയത്. വടക്കേ ഇന്ത്യയിലെ ജനങ്ങളിൽ നിന്നും സത്യം മറച്ചുവെക്കാനാണ് കൊടി ഒഴിവാക്കിയതെന്നും അദ്ദേഹം പറഞ്ഞു. വയനാടിന് സ്ഥിരം എംപിയെ വേണം, അതിനു രാഹുൽ ഗാന്ധി വിജയിക്കരുത്. വയനാട്ടിലെ ജനങ്ങൾ രാഹുലിനെ നന്നായി സ്‌നേഹിച്ചും ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്തില്ലെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. അമേഠി വയനാട്ടിൽ ആവർത്തിക്കുകയെന്നതാണ് ബിജെപിയുടെ ലക്ഷ്യം. കോൺഗ്രസ്‌ കുത്തക മണ്ഡലം...

Read More

കെ.സുരേന്ദ്രന്റെ പത്രികാ സമർപ്പണത്തിന് സ്‌മൃതി ഇറാനി വയനാട്ടിൽ; കൽപ്പറ്റയിൽ റോഡ്ഷോ

by on April 4, 2024 0

വയനാട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്റെ പത്രികാ സമര്‍പ്പണത്തിനായി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി ഇന്ന് വയനാട്ടിലെത്തും. ഇന്ന് രാവിലെ 11-നാണ് പത്രിക സമർപ്പണം. ഒൻപതിന് കൽപ്പറ്റയിൽ നടക്കുന്ന റോഡ്‌ഷോയിലും സ്മൃതി ഇറാനി പങ്കെടുക്കും. പത്രിക നൽകിയതിന് ശേഷം കളക്‌ട്രേറ്റിൽ മാധ്യമങ്ങളെ കാണും. ഫേസ്ബുക്ക് കുറിപ്പിലൂടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് സ്മൃതി ഇറാനി വയനാട്ടിലേയ്ക്ക് വരുന്ന വിവരം അറിയിച്ചത്. ‘ഏപ്രില്‍ 4 ന് കാലത്ത് പത്തുമണിക്ക് വയനാട്ടില്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുകയാണ്. അമേഠിയില്‍ വികസനവിപ്‌ളവം...

Read More