June 10, 2025
  • June 10, 2025
Breaking News

തിരുവനന്തപുരത്ത് ഒരു കോൺഗ്രസ് നേതാവ് കൂടി ബിജെപിയിലേക്ക്; തങ്കമണി ദിവാകരൻ ബിജെപിയിൽ

by on April 2, 2024 0

തിരുവനന്തപുരത്ത് ഒരു കോൺഗ്രസ് നേതാവ് കൂടി ബിജെപിയിലേക്ക്. തങ്കമണി ദിവാകരനാണ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ സഹോദരി കൂടിയാണ് തങ്കമണി ദിവാകരൻ. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത് തങ്കമണി ദിവാകരനായിരുന്നു. എഐസിസി അംഗമായ തങ്കമണി മഹിളാ കോൺഗ്രസിന്റെ സംസ്ഥാന കമ്മിറ്റി അംഗമാണ്.

Read More

ഭീകരവാദ പരിശീലനം ലഭിച്ചവരാണ് യുഡിഎഫിന് പിന്തുണ നൽകുന്നത്, SDPI പിന്തുണ അപകടകരമെന്ന് കെ സുരേന്ദ്രൻ

by on April 2, 2024 0

DPI പിന്തുണ അപകടകരമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഭീകരവാദ പരിശീലനം ലഭിച്ചവരാണ് യുഡിഎഫിന് പിന്തുണ നൽകുന്നത്. രാഹുൽ ഗാന്ധിയും യുഡിഎഫ് നേതാക്കളും ഇത് അവരുടെ നയമാണോ എന്ന് വ്യക്തമാക്കണം. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതികളെ കുറിച്ച് ജനങ്ങളെ ബോധാവാന്മാരാക്കാൻ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. യുവാക്കൾക്കായി തൊഴിലവസരങ്ങൾ സൃഷ്ടിച്ച് കൊണ്ട് കൂടുതൽ നിക്ഷേപങ്ങളും വ്യവസായങ്ങളും സംസ്ഥാനത്ത് എത്തിക്കും. അത്യാധുനിക സംവിധാനങ്ങളുടെ സഹായത്തോടെ കൃഷി നവീകരിക്കുന്നതിനുള്ള സഹായങ്ങൾ കർഷകർക്ക് നൽകും. റോഡുകൾ, തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ തുടങ്ങിയവയുടെ...

Read More

മരിച്ചയാളുടെ പേരിലുള്ള പെൻഷൻ തട്ടിയ സംഭവം; കോൺഗ്രസ് നേതാവിനെതിരെ കേസെടുത്തു

by on April 2, 2024 0

  ലപ്പുറം ആലങ്കോട് മരിച്ചയാളുടെ പേരിലുള്ള സാമൂഹ്യ സുരക്ഷാ പെൻഷൻ തട്ടിയ സംഭവത്തിൽ കോൺഗ്രസ് നേതാവിനെതിരെ കേസെടുത്തു. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയും പഞ്ചായത്ത് അംഗവുമായ ഹക്കീം പെരുമുക്കിനെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം ചങ്ങരംകുളം പൊലീസ് കേസെടുത്തത്. പെൻഷന് വിതരണ ചുമതല ഉണ്ടായിരുന്ന ചങ്ങരംകുളം ബാങ്ക് നൽകിയ പരാതിയിലാണ് കേസ് എടുത്തത്. 2019 ഡിസംബറിൽ മരിച്ച പെരിഞ്ചിരിയിൽ അബ്ദുള്ളയുടെ ഒരു വർഷത്തോളമുള്ള പെൻഷൻ തട്ടി എടുത്തു എന്നാണ് പരാതി. 2020 സെപ്റ്റംബർ മാസം വരെ പെൻഷൻ...

Read More

ബിജെപി കോൺഗ്രസിൽ നിന്ന് ഓരോ ആളുകളെ അടർത്തിയെടുക്കുന്നു, സിപിഐഎമ്മിനെ മൊത്തത്തിൽ കച്ചവടം ചെയ്യുന്നു: എംഎം ഹസൻ

by on April 1, 2024 0

ബിജെപി കോൺഗ്രസിൽ നിന്ന് ഓരോ ആളുകളെ അടർത്തിയെടുക്കുകയാണെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ. പക്ഷേ, ബിജെപി സിപിഐഎമ്മിനെ മൊത്തത്തിൽ കച്ചവടം ചെയ്യുന്നു. കേരളത്തിൽ ബിജെപിയും സിപിഐഎമ്മും തമ്മിൽ അന്തർധാരയാണെന്നും എംഎം ഹസൻ പ്രതികരിച്ചു. ബിജെപിയുമായി സിപിഐഎം ഒരു പാലം ഇട്ടിരിക്കുന്നു. അന്തർധാരയുള്ളതുകൊണ്ടാണ് മുഖ്യമന്ത്രിക്ക് പുറത്തിറങ്ങി നടക്കാനാക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ മുസ്ലിങ്ങൾക്ക് വേണ്ടി കണ്ണീരൊഴുക്കുന്നത് വോട്ട് ബാങ്ക് ലക്ഷ്യം വെച്ചാണ്. തൃശൂരിലെ സിപിഐഎം നേതാക്കളെയെല്ലാം കേന്ദ്ര ഏജൻസികൾ പേടിപ്പിച്ച് നിർത്തിയിരിക്കുന്നു. എസ്ഡിപിഐ പിന്തുണയെക്കുറിച്ച് അറിയില്ല. പിന്തുണ...

Read More

അഡ്വാനിക്ക് ‘ഭാരതരത്ന’ സമ്മാനിച്ചു; പുരസ്കാരം നല്‍കാന്‍ രാഷ്ട്രപതി അഡ്വാനിയുടെ വീട്ടിലെത്തി; മോദിയും ജഗ്ദീപ് ധന്‍കറും സംബന്ധിച്ചു

by on March 31, 2024 0

അഡ്വാനിക്ക് ‘ഭാരതരത്ന’ സമ്മാനിച്ചു; പുരസ്കാരം നല്‍കാന്‍ രാഷ്ട്രപതി അഡ്വാനിയുടെ വീട്ടിലെത്തി; മോദിയും ജഗ്ദീപ് ധന്‍കറും സംബന്ധിച്ചു ഡല്‍ഹി: മുന്‍ മുന്‍ ഉപപ്രധാനമന്ത്രി എല്‍.കെ.അഡ്വാനിക്ക് ഭാരത രത്ന പുരസ്ക്കാരം സമ്മാനിക്കാന്‍ രാഷ്ട്രപതിയും പ്രധാനമന്ത്രിയും അഡ്വാനിയുടെ വീട്ടിലെത്തി. രാഷ്ട്രപതി ദ്രൗപദി മുര്‍മുവാണ് ഭാരതരത്ന സമ്മാനിച്ചത്. അഡ്വാനിയുടെ ആരോഗ്യനില പരിഗണിച്ചാണ് പുരസ്കാരം രാഷ്ട്രപതി വീട്ടിലെത്തി നല്‍കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍, മുന്‍ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു എന്നിവര്‍ സന്നിഹിതരായിരുന്നു.   ബിജെപി നേതാവ് എല്‍.കെ.അഡ്വാനി...

Read More

ആലപ്പുഴ ലോകസഭാ മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി എ എം അരിഫിന്റെ എരുവ മേഖല ഇലക്ഷൻ കമ്മിറ്റി ഓഫീസ് കായംകുളംഎം എൽഎ അഡ്വ : യു.പ്രതിഭ ഉൽഘാടനം ചെയ്തു

by on March 30, 2024 0

കായംകുളം :ആലപ്പുഴ ലോകസഭാ മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി എ എം അരിഫിന്റെ എരുവ മേഖല ഇലക്ഷൻ കമ്മിറ്റി ഓഫീസ് കായംകുളംഎം എൽഎ അഡ്വ : യു.പ്രതിഭ ഉൽഘാടനം ചെയ്തു, യോഗത്തിൽ കോൺഗ്രസ്‌ എസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി ഐ ഷിഹാബുദീൻ അധ്യക്ഷത വഹിച്ചു, സി പി എം മേഖല സെക്രട്ടറി ജെ കെ നിസാം, എൻ സി പി ജില്ലാ പ്രസിഡന്റ് സാദത്ത് ഹമീദ്, സി പി ഐ ഏരിയഅസിസ്റ്റന്റ് സെക്രട്ടറി അഡ്വ...

Read More

കാസര്‍ഗോഡ് മദ്രസയിലെ അധ്യാപകന്റെ കൊലപാതകം; ആര്‍എസ്‌എസ് പ്രവര്‍ത്തകരായ പ്രതികളെ വെറുതെ വിട്ടു

by on March 30, 2024 0

കാസര്‍ഗോഡ് മദ്രസയിലെ അധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയകേസില്‍ പ്രതികളെ വെറുതെ വിട്ടു. കാസര്‍ഗോഡ് ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയാണ് പ്രതികളെ വെറുതെ വിട്ടത്. പ്രതികളെല്ലാം ആര്‍എസ്‌എസ് പ്രവര്‍ത്തകരാണ്. വിധിയുടെ പശ്ചാത്തല ത്തില്‍ ജില്ലയില്‍ പൊലീസ് സുരക്ഷ ശക്തമാക്കാന്‍ നിര്‍ദ്ദേശം നല്‍കി. സംഘപരിവാര്‍ പ്രവര്‍ത്തകരായ കേളുഗുഡ്ഡെയിലെ അജേഷ് എന്ന അപ്പു, നിതിന്‍കുമാര്‍, കേളുഗുഡ്ഡെ ഗംഗൈ റോഡിലെ അഖിലേഷ് എന്ന അഖില്‍ എന്നിവരാണ് കേസിലെ പ്രതികള്‍.    

Read More

‘മുക്തർ അൻസാരിയെ ഭക്ഷണത്തിൽ വിഷം നൽകി കൊലപ്പെടുത്തി’; ആരോപണവുമായി കുടുംബം

by on March 29, 2024 0

ഉത്തർപ്രദേശിലെ രാഷ്ട്രീയ നേതാവും ഗുണ്ടാ തലവനുമായ മുക്താർ അൻസാരിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത്. മുക്തർ അൻസാരിയെ ഭക്ഷണത്തിൽ വിഷം നൽകി കൊലപ്പെടുത്തിയതെന്ന് ആരോപണം. ബന്ദയിലെ ജയിലിൽ തടവിൽ കഴിയുന്ന മുക്താർ അൻസാരി ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചതെന്ന് പോലീസ്. ഉത്തർപ്രദേശ് സർക്കാർ മജ്‌സ്റ്റിരിയൽ അന്വേഷണത്തിന് ഉത്തരവിട്ടു. ഉത്തർപ്രദേശിലെ പ്രധാന നഗരങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഉത്തർപ്രദേശിലെ ബന്ദ ജയിലിൽ തടവിൽ കഴിയുന്ന മുക്താർ അൻസാരി ഇന്നലെ വൈകീട്ടാണ് മരിച്ചത്. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന്, ബന്ദ മെഡിക്കൽ കോളേജിൽ...

Read More

‘ഫോൺ വിവരങ്ങൾ BJPക്ക് ഇഡി ചോർത്തി നൽകാൻ ശ്രമിക്കുന്നു’; കെജ്‌രിവാളിനുവേണ്ടി പ്രചാരണം ആരംഭിച്ച് AAP

by on March 29, 2024 0

ഇഡി കസ്റ്റഡിയിൽ കഴിയുന്ന അരവിന്ദ് കെജ്‌രിവാളിനുവേണ്ടി പ്രചാരണം ആരംഭിച്ച് ആംആദ്മി പാർട്ടി. കെജ്‌രിവാളിന് പിന്തുണ അറിയിക്കാൻ വാട്സ്ആപ്പ് നമ്പർ പുറത്തുവിട്ട് സുനിത കെജ്‌രിവാൾ. അരവിന്ദ് കെജരിവാളിന്റെ ഫോൺ വിവരങ്ങൾ ബിജെപിക്ക് ഇഡി ചോർത്തി നൽകാൻ ശ്രമിക്കുന്നുവെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചു. മദ്യനയക്കേസിൽ ഡിജിറ്റൽ വിവരങ്ങൾ ശേഖരിക്കാൻ കെജ്‌രിവാളിനോട്‌ പാസ്സ്‌വേർഡ്‌ നൽകാൻ ഇഡി ആവിശ്യപ്പെടും. കെജ്‌രിവാളിന്റെയും ഫോൺ പാസ്സ്‌വേർഡ് ഇഡി ചോദിക്കുന്നത് ബിജെപിക്കായി വിവരങ്ങൾ ചോർത്താൻ ആണെന്ന് ആംആദ്മിപാർട്ടി ആരോപിച്ചു. കസ്റ്റഡിയിൽ കഴിയുന്ന കെജ്‌രിവാളിന് വേണ്ടി...

Read More

‘പാർലമെന്റിനകത്തും പുറത്തും ഇതുപോലുള്ള നേതാക്കൾ ഉണ്ടാകണം’: കെ കെ ശൈലജയ്ക്ക് വോട്ടഭ്യർഥിച്ച് കമല്‍ ഹാസന്‍

by on March 29, 2024 0

വടകര മണ്ഡലം ലോക്സഭ സ്ഥാനാർഥി കെ കെ ശൈലജയ്ക്ക് വോട്ടഭ്യർത്ഥിച്ച് നടൻ കമല്‍ ഹാസന്‍. ലോകം പകച്ചുനിന്നപ്പോഴും കരുത്തും നേതൃപാഠവും തെളിയിച്ച നേതാവാണ് കെ കെ ശൈലജയെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിൽ നിന്ന് കടുത്ത അവഗണന നേരിടുന്ന സംസ്ഥാനങ്ങളാണ് കേരളവും തമിഴ്നാടും. ഈ വ്യവസ്ഥിതിക്കെതിരെ ശബ്ദമുയർത്താൻ പാർലമെന്റിനകത്തും പുറത്തും കെ കെ ശൈലജയെപ്പോലെയുള്ള നേതാക്കൾ ഉണ്ടാകണമെന്നും കമൽ ഹാസൻ പറഞ്ഞു. 2018 ൽ കോഴിക്കോട് നിപ വൈറസ് ബാധ ഉണ്ടായപ്പോൾ ഉദ്യോഗസ്ഥർക്ക് വേണ്ട നിർദേശങ്ങൾ നൽകിയ...

Read More