June 10, 2025
  • June 10, 2025
Breaking News

കാര്‍ തെറ്റായ ദിശയില്‍ വന്ന് ഇടിച്ചുകയറ്റി; വെളിപ്പെടുത്തലുമായി ലോറി ഡ്രൈവര്‍

by on March 29, 2024 0

പത്തനംതിട്ട: രണ്ട് പേരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ ദുരൂഹത വര്‍ധിപ്പിച്ച് ലോറി ഡ്രൈവറുടെ വെളിപ്പെടുത്തല്‍. കാര്‍ അമിത വേഗതയിലായിരുന്നുവെന്ന് ഡ്രൈവര്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. ലോറി പതുക്കെയാണ് പോയിരുന്നത്. കാര്‍ തെറ്റായ ദിശയില്‍ വന്ന് ലോറിയിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നുവെന്നും ഹരിയാന സ്വദേശിയായ റംസാന്‍ പറഞ്ഞു. ഇന്നലെ രാത്രി 11.30ഓടെയായിരുന്നു അപകടം. എം സി റോഡില്‍ പട്ടാഴിമുക്കിലാണ് അപകടമുണ്ടായത്. അപകടത്തില്‍ പൂര്‍ണമായും തകര്‍ന്ന കാര്‍ വെട്ടിപ്പൊളിച്ചാണ് രണ്ട് പേരെയും പുറത്തെടുത്തത്. രണ്ട് പേരും തല്‍ക്ഷണം മരിച്ചിരുന്നു. കാര്‍ യാത്രികരായ തുമ്പമണ്‍...

Read More

‘ഇന്ന് ദുഃഖ വെള്ളി യേശുക്രിസ്തുവിന്റെ സ്മരണ ഉൾക്കൊണ്ട് നല്ല നാളേക്കായി പോരാടാം’: മുഖ്യമന്ത്രി

by on March 29, 2024 0

ചൂഷണങ്ങളിൽ നിന്നും അടിച്ചമർത്തലുകളിൽ നിന്നും ലോകത്തെ മോചിപ്പിക്കാൻ സ്വന്തം ജീവൻ ബലിയർപ്പിച്ച യേശുക്രിസ്തുവിന്റെ ഓർമകൾ പുതുക്കുന്ന ദിവസമാണ് ദുഃഖ വെള്ളിയാഴ്ച എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വെല്ലുവിളികളെ സ്നേഹം കൊണ്ടും ഐക്യത്തോടെയും നേരിടാൻ ലോകമെമ്പാടുമുള്ളവർക്ക് ഓർമകൾ ഊർജമാകുന്നുവെന്ന് മുഖ്യമന്ത്രി പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു. ക്രിസ്തുവിന്റെ സ്മരണയെ ഉൾക്കൊണ്ട് സമത്വവും സഹോദര്യവും കളിയാടുന്ന ഒരു നല്ല നാളേക്കായി നമുക്കൊരുമിച്ചു പോരാടാം എന്നും അദ്ദേഹം കുറിച്ചു

Read More

‘AI സാധാരണക്കാർക്ക് കൂടി ലഭ്യമാകണം’; ബിൽ​ഗേറ്റ്സുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

by on March 29, 2024 0

  മൈക്രോസോഫ്റ്റ് സഹ സ്ഥാപകൻ ബിൽ​ഗേറ്റ്സുമായി കൂടിക്കാഴച് നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. നിർമ്മിത ബുദ്ധി, പരിസ്ഥിതി സംരക്ഷണം, സ്ത്രീശാക്തീകരണം, സാങ്കേതിക വിദ്യ, ആരോഗ്യ മേഖല എന്നീ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായി. ഇന്ത്യയുടെ സാങ്കേതിക വളർച്ചയെ ബിൽഗേറ്റ്‌സ് അഭിനന്ദിച്ചു. നിർമ്മിത ബുദ്ധി സാധാരണക്കാർക്ക് കൂടിലഭ്യമാകുന്ന തരത്തിലേക്ക് മാറേണ്ടതുണ്ടെന്ന് ഭാഷയുടെ പരിമിതിയെ നിർമിത ബുദ്ധികൊണ്ട് മറികടക്കാൻ കഴിയുമെന്നും പ്രധാനമന്ത്രി മോദി കൂടിക്കാഴ്ചയിൽ പറഞ്ഞു. ചർച്ചയ്ക്കിടെ പുതിയ സാങ്കേതികവിദ്യ സ്വീകരിക്കാനും ലോകത്തിന് വഴികാട്ടാനുമുള്ള ഇന്ത്യക്കാരുടെ കഴിവിനെ ബിൽ ഗേറ്റ്സ്...

Read More

ഇന്ത്യയിലെ ഏറ്റവും ധനികയായ വനിത സാവിത്രി ജിൻഡാൽ കോണ്‍ഗ്രസ് വിട്ടു; ഇനി ബിജെപിയില്‍

by on March 28, 2024 0

      ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും ധനികയായ വനിതയും മുൻ ഹരിയാന മന്ത്രിയുമായ സാവിത്രി ജിന്‍ഡാല്‍ കോണ്‍ഗ്രസ് അംഗത്വം രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നു. സാവിത്രി ജിന്‍ഡാലിനൊപ്പം മകള്‍ സീമ ജിന്‍ഡാലും പാര്‍ട്ടിയില്‍ ചേര്‍ന്നു. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ്, കോൺഗ്രസ് വിടുകയാണെന്ന പ്രഖ്യാപനം സാവിത്രി ജിന്‍ഡാല്‍ നടത്തിയത്. എംപിയായിരുന്ന മകൻ നവീൻ ജിൻഡാല്‍ കോൺഗ്രസ് വിട്ട് ബിജെപിയില്‍ ചേർന്നതിന് തൊട്ടുപിന്നാലെയാണ് അവരുടെ തീരുമാനം. ‘ഹിസാറിലെ ജനങ്ങളെ പ്രതിനിധീകരിച്ച് 10 വർഷം എംഎൽഎയായി, മന്ത്രിയെന്ന നിലയിൽ നിസ്വാർത്ഥമായി...

Read More

കെജ്‌രിവാളിന് പകരം സുനിത കെജ്‌രിവാൾ? ചർച്ചകൾ സജീവം

by on March 28, 2024 0

സുനിത കെജ്രിവാൾ ഇന്ന് ഇന്ത്യക്കാർക്ക് അപരിചിതയല്ല. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഇഡി കസ്റ്റഡിയിലായതിനു ശേഷം രണ്ടുതവണയാണ് സുനിത മാധ്യമങ്ങളെ അഭിസംബോധന ചെയ്തത്. ഒട്ടും പതാറാതെ സമചിത്തതയോടെ കെജ്രവാളിൻ്റെ സന്ദേശം രാജ്യത്തോട് പങ്കുവെച്ചു അവർ. മദ്യനയ അഴിമതിക്കേസിൽ ഇന്ന് വിചാരണക്കോടതിയിൽ പുതിയ വെളിപ്പെടുത്തലുണ്ടാകുമെന്ന് സുനിതയ്ക്ക് നൽകിയ സന്ദേശത്തിലൂടെ കെജ്രിവാള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഡൽഹിയിൽ ഒരു അധികാരക്കൈമാറ്റത്തിന് സാധ്യതകളേറെയാണ്. അരവിന്ദ് കെജ്രിവാളിന് പിൻഗാമി ആര് എന്ന ചോദ്യത്തിന് ആംആദ്‌മി പാർട്ടി കണ്ടുവെച്ചിരിക്കുന്നത് ഭാര്യ സുനിത കെജ്രിവാളിനെ ആണെന്നാണ് അഭ്യൂഹങ്ങൾ....

Read More

‘മീനാക്ഷി ഗുരുക്കളുടെ അനുഗ്രഹം തേടി’; മീനാക്ഷിയമ്മയ്‌ക്കൊപ്പം കളരി അഭ്യസിച്ച് ഷാഫി പറമ്പിൽ

by on March 28, 2024 0

പത്മശ്രീ മീനാക്ഷി അമ്മയ്‌ക്കൊപ്പം കളരി അഭ്യസിച്ച് വടകര യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ. വടകരയിലെ മണ്ഡല പര്യടനവുമായി ബന്ധപ്പെട്ട് പത്മശ്രീ മീനാക്ഷിയമ്മയെ സന്ദർശിക്കാനെത്തിയതായിരുന്നു ഷാഫി പറമ്പിൽ. എട്ടാം വയസ്സിൽ കളരി അഭ്യസിക്കുവാൻ തുടങ്ങി ഇപ്പോ 80 വയസ്സായി, കരുത്തിനിപ്പോഴും ഒരു കുറവുമില്ലെന്നും ഷാഫി പറഞ്ഞു. കടത്തനാടിൻ്റെ കളരി പാരമ്പര്യത്തിന് കടല് കടന്നും പേരുണ്ട്. അത് സംരക്ഷിക്കാനും വളർത്താനും വടകരയുടെ കൂടെയുണ്ടാവും. മീനാക്ഷി ഗുരുക്കളുടെ കളരി സന്ദർശിച്ച് അനുഗ്രഹം തേടിയെന്നും ഷാഫി ഫേസ്ബുക്കിൽ കുറിച്ചു.   പത്താം...

Read More

‘ഇഡി കൂലിപ്പണിക്കാര്‍, അവരെ വെച്ച്‌ ബിജെപി ഗുണ്ടാ പിരിവ് നടത്തുന്നു’, രൂക്ഷ വിമര്‍ശനവുമായി എംവി ഗോവിന്ദൻ

by on March 28, 2024 0

തിരുവനന്തപുരം: എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മുഖ്യമന്ത്രിയുടെ മകള്‍ ഉള്‍പ്പെട്ട മാസപ്പടിക്കേസില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും കേസെടുത്ത് അന്വേഷണം ആരംഭിച്ചുവെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു എംവി ഗോവിന്ദൻ . ഇഡി അടക്കമുള്ള കേന്ദ്ര ഏജൻസികളെ മറ്റുള്ളവരെ ഭീഷണിപ്പെടുത്താനും അഴിമതി നടത്താനുമുള്ള ആയുധമാക്കുകയാണ് ബിജെപിയെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. കേരളത്തില്‍ ഇടത് സര്‍ക്കാരിനെതിരെ നടപടി എടുക്കാത്തത് എന്ത് കൊണ്ടാണെന്നാണ് ഇത്രയായിട്ടും കോണ്‍ഗ്രസ് ചോദിക്കുന്നത്. ഇഡി കൂലിപ്പണിക്കാരാണെന്നും അവർ രാഷ്ട്രീയമായി ആരെയും ലക്ഷ്യം വെക്കുമെന്നും...

Read More

കാപ്പ ചുമത്തി നാടുകടത്തി.

by on March 27, 2024 0

തൃശൂർ സിറ്റി ജില്ലാ പോലീസ് പരിധിയിൽ നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടുവന്നിരുന്ന കുപ്രസിദ്ധഗുണ്ടകളായ 13 പേരെ തൃശൂർ സിറ്റി ജില്ലാ പോലീസ് മേധാവി ശ്രീ. അങ്കിത് അശോകൻ നൽകിയ ശുപാർശയിൽ തൃശൂർ റേഞ്ച് ഡി.െഎ.ജി അജിത ബീഗം ആറുമാസത്തേക്ക് തൃശൂർ റവന്യൂ ജില്ലയിൽ നിന്നും നാടുകടത്തി ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതാണ്. 1) ഒല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ പനയംപാടം ദേശംകല്ലൂത്തര ജിഷ്ണു @ ഉണ്ടുണി (27) 2) ഒല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ പനയംപാടം ദേശം പെരിഞ്ചേരി വീട്ടിൽ...

Read More

ഷിയാസ് കരീമിന് സ്വർണക്കടത്തോ? ആരാണ് അനസ് പെരുമ്പാവൂർ, എല്ലാം വിശദീകരിച്ച് താരം

by on March 27, 2024 0

  നടന്‍ ഷിയാസ് കരീമിന് ഗുണ്ടാ നേതാവായ അനസ് പെരുമ്പാവൂരുമായി ബന്ധമുണ്ടെന്ന ആരോപണവുമായി ഔറംഗസേബ് എന്നയാള്‍ രംഗത്ത് എത്തുന്നത് കഴിഞ്ഞ ദിവസമായിരുന്നു. നിരവധി ക്രിമിനൽ കേസിൽപ്പെട്ട് കേരളത്തിൽ നിന്ന് മുങ്ങിയ അനസിന് ദുബായിൽ നിന്ന് സ്വർണ്ണക്കടത്തിന് ലക്ഷ്യമിടുന്നതായും സൂചനയുണ്ടെന്നും വെളിപ്പെടുത്തലുണ്ടായിരുന്നു. ന്യൂസ് 18 ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഔറംഗസേബിന്റെ വെളിപ്പെടുത്തല്‍. അനസിന്റെ മുന്‍ സംഘാംഗം കൂടിയായിരുന്നു ഔറംഗസേബ്. അനസ് ഗൾഫിലേയ്ക്ക് കടന്നത് വ്യാജ പാസ്പോർട്ടിലാണെന്നും സൂചനയുണ്ട്. ഗൾഫിലേയ്ക്ക് കടന്ന അനസ് അവിടെ ബിസിനസ് ശ്യംഖല കെട്ടിപ്പടുക്കാൻ...

Read More

പാഠപുസ്തകങ്ങൾക്ക് പണം മുടക്കേണ്ട; ‘ബുക്സ്വാപ് 2024’ന് ഖത്തറിൽ തുടക്കമായി

by on March 27, 2024 0

ദോഹ:ഖത്തറിലെ ഇന്ത്യൻ സ്കൂളുകളിൽ പുതിയ അധ്യയന വർഷം ആരംഭിക്കുന്നതോടു കൂടി വിദ്യാർത്ഥികൾക്ക് പാഠപുസ്തകങ്ങൾ സൗജന്യമായി കൈമാറ്റം ചെയ്യുന്ന ‘ബുക്സ്വാപ് 2024’ പദ്ധതിക്ക് തുടക്കമായി. മാർച്ച് 25 തിങ്കളാഴ്ച മുതൽ 29 വരെയുള്ള ദിവസങ്ങളിൽ വിവിധ സ്കൂളുകൾക്ക് വ്യത്യസ്ത ദിവസങ്ങളിലാണ് പുസ്തകങ്ങൾ കൈമാറാനുള്ള സമയം നിശ്ചയിച്ചിട്ടുള്ളത്. നുഐജയിലെ പ്രവാസി വെൽഫെയർ ആൻഡ് കൾച്ചറൽ ഫോറം ഓഫീസിൽ വെച്ചാണ് ബുക്സ്വാപ് നടക്കുക. റമദാൻ പ്രമാണിച്ച് വൈകിട്ട് ഏഴുമണി മുതൽ പതിനൊന്ന് മണി വരെയാണ് ബുക്സ്വാപിന് സമയം ക്രമീകരിച്ചിരിക്കുന്നത്. സ്കൂളുകളിൽ...

Read More