June 10, 2025
  • June 10, 2025
Breaking News

പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ പുതിയ വിസിയായി ഡോ. കെ. എസ് അനിലിനെ നിയമിച്ചു

by on March 27, 2024 0

പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ പുതിയ വിസിയായി ഡോ. കെ. എസ് അനിലിനെ നിയമിച്ചു. മണ്ണുത്തി വെറ്റിനറി കോളേജിലെ പ്രൊഫസറാണ് അനിൽ. ഗവർണറുടെ കടുത്ത അതൃപ്തിയെ തുടർന്ന് ഡോ.പി സി ശശീന്ദ്രൻ രാജി വെച്ച ഒഴിവിലാണ് പുതിയ നിയമനം. സിദ്ധാർത്ഥന്റെ മരണത്തിൽ 33 വിദ്യാർത്ഥികളുടെ സസ്പെൻഷൻ വിസി പിൻവലിച്ചതായിരുന്നു ഗവർണറുടെ അതൃപ്തിക്ക് കാരണം. സിദ്ധാർത്ഥന്റെ മരണത്തിലെ വീഴ്ചകളുടെ പേരിൽ മുൻ വി സി ഡോ. എം ആർ ശശീന്ദ്രനാഥിനെ നേരത്തെ ഗവർണ്ണർ സസ്പെൻഡ് ചെയ്തിരുന്നു. അതേസമയം പൂക്കോട്...

Read More

മാസപ്പടി: തുടർ നടപിടികളിലേക്ക് കടന്ന് ഇഡി; ECIR രജിസ്റ്റർ ചെയ്തു

by on March 27, 2024 0

  മസപ്പടി കേസിൽ തുടർനടപടികളുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കേസിൽ ഇസിഐആർ ഇഡി രജിസ്റ്റർ ചെയ്തു. പ്രാഥമിക പരിശോധനയ്ക്ക് ശേഷമാണ് നടപടി. കേസിൽ എസ്എഫ്‌ഐഒ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇഡി കൂടി നടപടികളിലേക്ക് കടക്കുന്നത്. പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതിന് തത്തുല്യമായ നടപടിയാണ് ഇസിഐആർ. ആദായ നികുതി നടത്തിയ പരിശോധനയുടെയും കണ്ടെത്തലുകളുടെയും വിവരങ്ങളും ഇഡി ശേഖരിച്ചിരുന്നു. കേസിൽ ഇഡിയുടെയോ സിബിഐയുടെയോ അന്വേഷണം വേണമെന്ന് പരാതിക്കാരനായ ഷോൺ ജോർജ് ആവശ്യപ്പെട്ടിരുന്നു. ഇത് ആവശ്യപ്പെട്ടുകൊണ്ട് ഹൈക്കോടതിയിൽ ഷോൺ ജോർജ് അധിക ഹർജി...

Read More

ബാള്‍ട്ടിമോർ തകരാനിടയായ അപകടം: ചരക്ക് കപ്പല്‍ ദാലിയിലെ 22 ജീവനക്കാരും ഇന്ത്യക്കാരെന്ന് സ്ഥിരീകരണം

by on March 27, 2024 0

ന്യൂയോർക്ക്: ബാള്‍ട്ടിമോർ പാലം തകരാൻ ഇടയാക്കിയ ചരക്ക് കപ്പലിലെ ജീവനക്കാരെല്ലാം ഇന്ത്യക്കാരാണെന്ന് കപ്പല്‍ കമ്ബനി. ചരക്കുകപ്പലായ ദാലിയിലെ 22 ജീവനക്കാരും ഇന്ത്യക്കാരെന്ന് കപ്പല്‍ കമ്ബനിയായ സിനെർജി സ്ഥിരീകരിച്ചു. അപകടത്തില്‍ ആർക്കും പരിക്കേറ്റതായി വിവരമില്ല. സിംഗപ്പുർ പതാകയുള്ള ദാലി, സിനെർജി മറൈൻ ഗ്രൂപ്പിന്റെ കപ്പലാണ്. ബാള്‍ട്ടിമോറില്‍ നിന്ന് ശ്രീലങ്കയിലെ കൊളംബോയിലേക്ക് പോകുകയായിരുന്നു കപ്പല്‍. ബാള്‍ട്ടിമോറില്‍നിന്ന് ശ്രീലങ്കയിലെ കൊളംബോയിലേക്ക് യാത്രതിരിച്ച്‌ മിനിറ്റുകള്‍ക്കുള്ളിലാണ് കപ്പല്‍ ഫ്രാൻസിസ് സ്കോട്ട് കീ പാലത്തില്‍ ഇടിച്ചത്. പാലത്തിന്റെ പ്രധാന തൂണില്‍ കപ്പല്‍ ഇടിച്ച്‌ പാലത്തിന്റെ...

Read More

ഓൺലൈൻ വാതുവെപ്പ്: ഭർത്താവിന് 1.5 കോടിയുടെ നഷ്ടം, കടക്കാരുടെ ഭീഷണിയെ തുടർന്ന് ഭാര്യ ജീവനൊടുക്കി

by on March 26, 2024 0

ഭർത്താവ് വരുത്തിവെച്ച കടബാധ്യത മൂലം ഭാര്യ ജീവനൊടുക്കി. ബെംഗളൂരുവിലാണ് സംഭവം. ഹോളൽകെരെ സ്വദേശി രഞ്ജിത വി (24) ആണ് മരിച്ചത്. ഓൺലൈൻ ക്രിക്കറ്റ് വാതുവെപ്പിലൂടെ ഒന്നരക്കോടി രൂപയുടെ കടബാധ്യതയാണ് സംസ്ഥാന ജലസേചന വകുപ്പിലെ അസിസ്റ്റൻ്റ് എഞ്ചിനീയറായ യുവതിയുടെ ഭർത്താവ് വരുത്തിവെച്ചത്. മാർച്ച് 19 നാണ് രഞ്ജിതയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്ത് നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ഭർത്താവ് ദർശൻ ബാലു ഓൺലൈൻ ക്രിക്കറ്റ് വാതുവെപ്പ് നടത്തിയിരുന്നു. ഇതോടെ കോടികളുടെ കടബാധ്യതയുണ്ടായി....

Read More

ഗസ്സയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് യുഎൻ രക്ഷാസമിതി; വിട്ടുനിന്ന് അമേരിക്ക

by on March 26, 2024 0

ഗസ്സയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് യുഎൻ രക്ഷാസമിതി. വിശുദ്ധമാസമായ റംസാനിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് അവതരിപ്പിച്ച പ്രമേയത്തെ യുഎസ് ഒഴികെയുള്ള 14 രാജ്യങ്ങൾ അനുകൂലിച്ചു. ഇസ്രയേൽ സഖ്യകക്ഷിയായ അമേരിക്ക പ്രമേയത്തിൽ ഇന്ന് വിട്ടുനിന്നു. ഇസ്രയേൽ അധിനിവേശം ആരംഭിച്ചതിനു ശേഷം ഇത് ആദ്യമായാണ് ഗാസയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് പ്രമേയം പാസാക്കപ്പെടുന്നത്. അൾജീരിയയാണ് പ്രമേയം അവതരിപ്പിച്ചത്. ബന്ദികളെ വിട്ടയക്കാൻ ഹമാസ് തയ്യാറാവണമെന്ന് പ്രമേയത്തിലുണ്ട്. ശാശ്വതവും സുസ്ഥിരവുമായ വെടിനിര്‍ത്തല്‍ വേണമെന്ന് പ്രമേയത്തിൽ പറഞ്ഞിരുന്നു. സുസ്ഥിരമായ എന്ന വാക്ക് നീക്കം ചെയ്യണമെന്ന് റഷ്യ ആവശ്യപ്പെട്ടെങ്കിലും...

Read More

ജസ്ന മരിയ തിരോധാന കേസ്; സിബിഐയുടെ റിപ്പോർട്ട് തള്ളണമെന്ന പിതാവിന്റെ ഹർജി കോടതിയിൽ

by on March 26, 2024 0

ജസ്ന മരിയ തിരോധാന കേസ് ഇന്ന് വീണ്ടും കോടതിയിൽ. അന്വേഷണം അവസാനിപ്പിക്കുന്നുവെന്ന സിബിഐ തീരുമാനത്തിനെതിരെ ജെസ്നയുടെ പിതാവ് സമർപ്പിച്ച ഹർജിയാണ് ഇന്ന് പരിഗണിക്കുക. തിരുവനന്തപുരം ചീഫ് മജിസ്ട്രേറ്റ് കോടതി ഹർജി പരിഗണിക്കും. ഹർജിയിൽ സിബിഐ ഇന്ന് കോടതിയിൽ വിശദീകരണം നൽകും. ആറുവർഷം അന്വേഷിച്ചിട്ടും ജസ്നയെ കുറിച്ച് ഒരു വിവരവും ലഭിക്കാത്ത പശ്ചാത്തലത്തിലാണ് കേസ് അന്വേഷണം അവസാനിപ്പിക്കാൻ സിബിഐ തീരുമാനിച്ചത്. കേസിൽ സിബിഐ സമർപ്പിച്ച അന്തിമ റിപ്പോർട്ട് തള്ളി തുടരന്വേഷണം നടത്തണമെന്നാണ് ജസ്നയുടെ അച്ഛന്റെ ആവശ്യം. 2018...

Read More

പാപുവ ന്യൂ ഗിനിയയില്‍ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം: 5 മരണം, 1,000 വീടുകള്‍ തകര്‍ന്നു

by on March 25, 2024 0

പ്രളയബാധിതമായ വടക്കൻ പാപുവ ന്യൂ ഗിനിയയില്‍   ഭൂചലനം. റിക്ടർ സ്കെയിലില്‍ 6.9 തീവ്രത രേഖപ്പെടുത്തി. ഭൂചലനത്തില്‍ അഞ്ച് പേർ മരിക്കുകയും 1,000 വീടുകള്‍ നശിക്കുകയും ചെയ്തു. ഇതുവരെ, ഏകദേശം 1,000 വീടുകള്‍ നഷ്ടപ്പെട്ടുവെന്ന് ഈസ്റ്റ് സെപിക് ഗവർണർ അലൻ ബേർഡ് പറഞ്ഞു. പ്രവിശ്യയുടെ മിക്ക ഭാഗങ്ങളിലും കേടുപാടുകള്‍ വരുത്തിയ ഭൂചലനത്തിന്റെ ആഘാതത്തിലാണ് ജനങ്ങള്‍ ഇപ്പോഴും. ഞായറാഴ്ച പുലർച്ചെയാണ് ഭൂകമ്ബം ഉണ്ടായത്. രാജ്യത്തെ സെപിക് നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഡസൻ കണക്കിന് ഗ്രാമങ്ങള്‍ ഇതിനകം തന്നെ...

Read More

പി.സി.ജോർജിനെ അറസ്റ്റ് ചെയ്ത് ജയിലിലടക്കണം -മാഹി ജുമാ മസ്ജിദ് കമ്മിറ്റി, മഞ്ചക്കൽ

by on March 25, 2024 0

മാഹി : മയ്യഴിയിലെ സ്ത്രീ സമൂഹത്തെയും പൊതു സമൂഹത്തെയും അപമാനിക്കുകയും ആക്ഷേപിക്കുകയും ചെയ്ത ബി.ജെ.പി. നേതാവ് പി.സി. ജോർജിൻ്റെ പ്രസ്താവനയിൽ മഞ്ചക്കലിലെ മാഹി ജുമാ മസ്ജിദ് കമ്മിറ്റി പ്രസിഡൻ്റും മാഹി റീജ്യണൽ മസ്ജിദ് ആൻ്റ് മദ്രസ കോർഡിനേഷൻ കമ്മിറ്റി പ്രസിഡൻ്റുമായ കെ.ഇ.മമ്മു ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. മയ്യഴിയെ പുറം ലോകത്തിന് മുമ്പിൽ കളങ്കപ്പെടുത്തിയ പി.സി.ജോർജിനെ അറസ്റ്റ് ചെയ്ത് ജയിലിലടക്കാനുള്ള നിയമ നടപടികൾ അധികൃതർ ഉടനെ കൈക്കൊള്ളണമെന്നും കെ.ഇ.മമ്മു ആവശ്യപ്പെട്ടു.

Read More

സിദ്ധാർത്ഥന്റെ മരണം; രണ്ട് വിദ്യാർഥികളുടെ സസ്പെൻഷൻ ഹൈക്കോടതി സ്റ്റേ ചെയ്തു

by on March 25, 2024 0

  വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ ജെഎസ് സിദ്ധാർത്ഥന്റെ മരണത്തിന് പിന്നാലെ റാഗിങിന്റെ പേരിൽ സസ്പെന്റ് ചെയ്യപ്പെട്ട രണ്ട് വിദ്യാർഥികളുടെ സസ്പെൻഷൻ ഹൈക്കോടതി സ്റ്റേ ചെയ്തു. കോളജിലെ മറ്റൊരു റാ​ഗിങ് പരാതിയിലായിരുന്നു ഇരുവർക്കുമെതിരെ നടപടിയെടുത്തിരുന്നത്. നാലാംവർഷ വിദ്യാർത്ഥികളായ അമരേഷ് ബാലി, അജിത് അരവിന്ദാക്ഷൻ എന്നിവരുടെ സസ്പെൻഷൻ ആണ് സ്റ്റേ ചെയ്തത്. സസ്പെൻഷൻ പിൻവലിക്കണമെന്നാണ് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. കഴിഞ്ഞ വർഷം ഈ വിദ്യാർത്ഥികൾ 2021 ബാച്ചിലെ വിദ്യാർത്ഥിയെ റാഗ് ചെയ്തതായി ആരോപണം ഉയർന്നിരുന്നു....

Read More