June 10, 2025
  • June 10, 2025
Breaking News

ജയിലിൽനിന്ന് പ്രിന്റിങ് പരിശീലനം നേടി; പുറത്തിറങ്ങി കള്ളനോട്ടടി; യുവാവ് പിടിയിൽ

by on March 25, 2024 0

  ജയിലിൽനിന്ന് പ്രിന്റിങ് പരിശീലനം നേടി പുറത്തിറങ്ങിയ ശേഷം കള്ള നോട്ടടിച്ച് യുവാവ് പിടിയിൽ. മധ്യപ്രദേശിലെ വിദിശ സ്വദേശിയായ ഭൂപേന്ദ്ര സിങ് ധഖത്(35) ആണ് അറസ്റ്റിലായത്. 200 രൂപയുടെ 95 കള്ളനോട്ടുകളാണ് ഇയാളിൽ നിന്ന് പൊലീസ് പിടിച്ചെടുത്തത്. കൊലപാതകം ഉൾപ്പെടെ 11 ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്നു ഭൂപേന്ദ്ര സിങ് ധഖത്. അടുത്തിടെയാണ് ഇയാൾ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. ജയിലിൽ തടവുകാർക്കുള്ള വൊക്കേഷണൽ ട്രെയിനിങ്ങിന്റെ ഭാഗമായി ഇയാൾ പ്രിന്റിങ്ങിൽ പരിശീലനം നേടിയിരുന്നു. ഇതാണ് ജയിലിൽ നിന്ന് പുറത്തിറങ്ങിയ...

Read More

സിദ്ധാർത്ഥൻ്റെ ദുരൂഹമരണം: വിദ്യാർത്ഥികൾക്കെതിരായ നടപടി പിൻവലിച്ച വി സിയോട് വിശദീകരണം തേടി ഗവർണർ

by on March 25, 2024 0

  തിരുവനന്തപുരം: സിദ്ധാർത്ഥൻ്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായിരുന്ന വിദ്യാർത്ഥികൾക്കെതിരായ നടപടി പിൻവലിച്ച വൈസ് ചാൻസലറുടെ നടപടിയിൽ വിശദീകരണം തേടി ഗവർണർ. വെറ്ററിനറി സർവകലാശാല വി സിയോടാണ് ഗവർണർ വിശദീകരണം തേടിയത്. വിദ്യാർത്ഥികൾക്കെതിരായ നടപടി പിൻവലിച്ചതിൽ വിശദീകരണം നൽകാനാണ് ആവശ്യം. വി സിയുടെ നടപടിക്കെതിരെ സിദ്ധാർത്ഥൻ്റെ അച്ഛൻ ജയപ്രകാശ് രംഗത്ത് വന്നിരുന്നു. പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥൻ്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസിൽ തെളിവ് നശിപ്പിക്കാൻ ശ്രമം നടക്കുന്നുവെന്ന ആരോപണമാണ് സിദ്ധാർത്ഥൻ്റെ അച്ഛൻ ജയപ്രകാശ് ഉന്നയിച്ചത്. സസ്‌പെൻഡ്...

Read More

ചന്ദ്രനിലെ ‘ശിവശക്തി’ പോയിന്‍റിന് അന്താരാഷ്‌ട്ര അംഗീകാരം

by on March 25, 2024 0

  ചന്ദ്രയാൻ 3 ചന്ദ്രോപരിതലത്തിൽ ഇറങ്ങിയ സ്ഥാനത്തിന് ഇന്ത്യ നൽകിയ ശിവശക്തി പോയിന്‍റ് എന്ന പേരിന് അന്താരാഷ്‌ട്ര അംഗീകാരം. ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ-3 ചന്ദ്രനിൽ ഇറങ്ങിയസ്ഥലത്തിന് രാജ്യം നൽകിയ ‘ശിവശക്തി പോയിന്റ്’ എന്നപേര് ഇന്റർനാഷണൽ അസ്‌ട്രൊണമിക്കൽ യൂണിയൻ (ഐ.എ.യു.) അംഗീകരിച്ചു. ഓഗസ്റ്റ് 23നാണ് ചന്ദ്രയാൻ 3 ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിൽ സോഫ്റ്റ്‌ ലാൻഡിങ് നടത്തിയത്. 26ന് മോദി പേര് പ്രഖ്യാപിച്ചു. ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്. ഈമാസം 19-നാണ് ഐ.എ.യു....

Read More

കൊറ്റംകുളങ്ങര ചമയവിളക്കിൽ വണ്ടിക്കുതിര വലിക്കുന്നതിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് അഞ്ചുവയസുകാരിക്ക് ദാരുണാന്ത്യം

by on March 25, 2024 0

ചവറ കൊറ്റംകുളങ്ങര ക്ഷേത്രത്തിലെ ചമയവിളക്കിനോട് അനുബന്ധിച്ച് വണ്ടിക്കുതിര വലിക്കുന്നതിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് അഞ്ചുവയസുകാരി മരിച്ചു. ചവറ വടക്കുംഭാഗം പാറശേരി തെക്കതിൽ വീട്ടിൽ രമേശന്റെയും ജിജിയുടെയും മകൾ ക്ഷേത്രയാണ് മരിച്ചത്. ( 5 year old died during kottamkulangara temple fest ) പുലർച്ചെ 12ഓടെയായിരുന്നു അപകടം. കടത്താറ്റുവയലിൽ നടന്ന കെട്ടുകാഴ്ചയ്ക്കിടെ നാല് ചക്രങ്ങളുള്ള വണ്ടിക്കുതിര നിയന്ത്രണം തെറ്റിയെത്തുകയും ഇതിനിടെയുണ്ടായ തിരക്കിൽ അച്ഛന്റെ കൈയിലിരുന്ന കുഞ്ഞ് അപകടത്തിൽപെടുകയുമായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Read More

വയനാട്ടില്‍ കെ. സുരേന്ദ്രൻ, എറണാകുളത്ത് കെ.എസ്. രാധാകൃഷ്ണൻ; അഞ്ചാം സ്ഥാനാര്‍ഥിപ്പട്ടിക പുറത്തുവിട്ട് BJP

by on March 24, 2024 0

ന്യൂഡല്‍ഹി: വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അഞ്ചാം സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച്‌ ബിജെപി. 111 പേരടങ്ങുന്ന സ്ഥാനാർഥി പട്ടികയാണ് പ്രഖ്യാപിച്ചത്. വയനാട്ടില്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ മത്സരിക്കും. എറണാകുളത്ത് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ.എസ് രാധാകൃഷ്ണനും കൊല്ലത്ത് നടൻ ജി. കൃഷ്ണകുമാറും മത്സരിക്കും. ഗവ. വിക്ടോറിയ കോളേജ് മുൻ പ്രിൻസിപ്പല്‍ ഡോ. ടി.എൻ. സരസു ആലത്തൂരില്‍ എൻഡിഎ സ്ഥാനാർഥിയാകും.   നേരത്തെ മത്സരിക്കാനില്ലെന്നായിരുന്നു കെ.സുരേന്ദ്രൻ നിലപാടെടുത്തിരുന്നത്. എന്നാല്‍, കോണ്‍ഗ്രസ് നേതാവ്...

Read More

രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയായി ഇലക്ടറല്‍ ബോണ്ട് മാറിയിരിക്കുന്നു എന്ന് മുഖ്യമന്ത്രി: പിണറായി വിജയൻ.

by on March 24, 2024 0

രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയായി ഇലക്ടറല്‍ ബോണ്ട് മാറിയിരിക്കുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരില്‍ സിഎഎക്കെതിരായ റാലി ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം… ആ അഴിമതിയുടെ ഭാഗമാകാൻ തങ്ങളില്ലെന്ന് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടികള്‍ പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ സമ്ബന്നരെ അതിസമ്ബന്നരാക്കി മാറ്റാനുള്ള ഭരണാധികാരികളുടെ ശ്രമത്തിന്റെ ഭാഗമായാണ് രാജ്യം ദരിദ്രമായി മാറിയത്. സുപ്രീംകോടതിയുടെ മുൻപില്‍ ഇലക്ടറല്‍ ബോണ്ടിന്റെ ഭരണഘടനാ വിരുദ്ധത ചൂണ്ടിക്കാട്ടി ഹർജി നല്‍കിയത് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയാണ്. അതിന്റെ ഹാഗാമായാണ് ഇതിനെതിരെ ഒരു ഇടപെടല്‍...

Read More

വരപ്രത്ത് കാവ് ദേവീക്ഷേത്രത്തിൽ തിറയുത്സവം 24 മുതൽ

by on March 24, 2024 0

  വരപ്രത്ത് കാവ് ദേവീക്ഷേത്രത്തിൽ തിറയുത്സവം 24 മുതൽ   ന്യൂമാഹി :ചാലക്കര വരപ്രത്ത് കാവ് ദേവീക്ഷേത്രത്തിൽ 24, 25, 26 തീയ്യതികളിൽ തിറയുത്സവം നടക്കും. 24ന് വൈകുന്നേരം 6.30ന് വിശേഷാൽ ദീപാരാധന, കലാവിരുന്ന്, നൃത്തനൃത്യങ്ങൾ, പ്രഭാഷണം, കരോക്കെ ഗാനമേള, 25 ന് രാവിലെ 11ന് വെറ്റില കൈ നീട്ടം, ദൈവത്തെ കാണൽ, മുത്തപ്പനെ മലയിറക്കൽ, വൈകിട്ട് ആറിന് ശാസ്തപ്പൻ വെള്ളാട്ടം, തുടർന്ന് കുന്നോത്ത് തറവാട്ടിൽ നിന്ന് അടിയറ വരവ്, പോന്തയാട്ട് ആരൂഢ സ്ഥാനമായ വേട്ടക്കൊരുമകൻ...

Read More

കേരളത്തിൽ 9 ജില്ലകളില്‍ താപനില ഉയരാന്‍ സാധ്യത

by on March 24, 2024 0

സംസ്ഥാനത്ത് 9 ജില്ലകളില്‍ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കൊല്ലം, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 39°C വരെയും, കോട്ടയം, തൃശൂര്‍ ജില്ലകളില്‍ കൂടിയ താപനില 38°C വരെയും, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ 37°C വരെയും, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെയും വര്‍ധിക്കാന്‍ സാധ്യതയുണ്ട്.   സാധാരണയേക്കാള്‍ രണ്ട് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഉയര്‍ന്ന ചൂട് സൂര്യാഘാതം,...

Read More

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി.

by on March 23, 2024 0

  കണ്ണൂർ: പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. കുട്ടിച്ചാത്തൻ കണ്ടിയിലെ മുണ്ടക്കൽ ലില്ലിക്കുട്ടിയെയാണ് (60) ഭർത്താവ് ജോൺ വെട്ടിക്കൊലപ്പെടുത്തിയത്. ഇവരുടെ മകൻ ദിവിഷിന്റെ ഭാര്യാ സഹോദരനും വെട്ടേറ്റിട്ടുണ്ട്.   ജോൺ മാനസിക അസ്വാസ്ഥ്യമുള്ളയാളാണെന്ന് സംശയിക്കുന്നുണ്ട്. ഇവരുടെ വീട്ടിൽ കുടുംബ പ്രശ്‌നങ്ങളുണ്ടാകാറുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ഇന്ന് വഴക്കുണ്ടായപ്പോൾ ജോൺ കത്തിയെടുത്ത് ഭാര്യയുടെ കഴുത്തിന് വെട്ടുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ചപ്പോഴാണ് ബന്ധുവിന് വെട്ടേറ്റത്. തുടർന്ന് നാട്ടുകാർ ജോണിനെ പിടിച്ചുവെക്കുകയും പേരാവൂർ പൊലീസെത്തി കസ്റ്റഡിയിലെടുക്കുകയും ചെയ്തു.  

Read More

എറണാകുളത്ത് ഹോട്ടലിൽ മുട്ടക്കറിക്കൊപ്പം ‘ജീവനുള്ള പുഴു’; ഭക്ഷ്യ സുരക്ഷാ വിഭാഗത്തിൽ പരാതി നൽകി

by on March 23, 2024 0

എറണാകുളത്ത് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ജീവനുള്ള പുഴുവിനെ ലഭിച്ചെന്ന് പരാതി. പത്തടിപ്പാലം സെയിൻ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് ജീവനുള്ള പുഴുവിനെ ലഭിച്ചത്. ഇന്നലെ രാത്രിയിൽ ഭക്ഷണം കഴിക്കാൻ എത്തിയവർക്കാണ് ദുരനുഭവം ഉണ്ടായത്. സംഭവത്തിൽ പുഴുവിനെ ലഭിച്ചവർ ഭക്ഷ്യ സുരക്ഷാ വിഭാഗത്തിൽ പരാതി നൽകി. ഭക്ഷണത്തിൽ പുഴു ഇഴയുന്നതിന്റെ വീഡിയോ ഭക്ഷണം കഴിച്ചവർ പകർത്തി. തുടർന്ന് ഭക്ഷണം ഹോട്ടൽ ജീവനക്കാർ എടുത്തുകൊണ്ടുപോയി. മുട്ടക്കറിയിൽ നിന്നാണ് പുഴുവിനെ ലഭിച്ചത്. സംഭവത്തിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിനും കളമശേരി...

Read More