June 12, 2025
  • June 12, 2025
Breaking News

ഇലക്ടറൽ ബോണ്ട്; പട്ടികയിൽ ഡൽഹി അഴിമതിക്കേസിൽ മാപ്പുസാക്ഷിയായ വ്യവസായിയുടെ കമ്പനിയും

by on March 22, 2024 0

  ഇലക്ട്രൽ ബോണ്ട് വാങ്ങിയവരിൽ ഡൽഹി മദ്യനയ അഴിമതിക്കേസിൽ മാപ്പുസാക്ഷിയായ വ്യവസായിയുടെ കമ്പനിയും. അറസ്റ്റിലായി അഞ്ച് ദിവസത്തിന് ശേഷം ഇയാളുടെ കമ്പനിയുടെ അഞ്ചു കോടി രൂപ ബിജെപിക്ക് ബോണ്ടായി ലഭിച്ചു. പി ശരത് ചന്ദ്ര റെഡ്ഡിയുടെ ഓറോബിന്ദോ ഫാർമ ലിമിറ്റഡിന്റെ ബോണ്ടുകളാണ് ബിജെപിക്ക് ലഭിച്ചത്. ഡൽഹി മദ്യനയ അഴിമതിക്കേസിൽ 2022 നവംബർ 10ന് ശരത് ചന്ദ്ര റെഡ്ഡി അറസ്റ്റിലായി. അറസ്റ്റിലായ ഇയാൾ പിന്നീട് മാപ്പു സാക്ഷിയായി മാറുകയും ചെയ്തു. നവംവർ 15ന് ഓറോബിന്ദോ ഫാർമ ലിമിറ്റഡ്...

Read More

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറസ്റ്റില്‍

by on March 21, 2024 0

ദില്ലി: വിവാദമായ മദ്യ നയ കേസില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തു. ഇദ്ദേഹത്തിന്റെ വസതിയിലെത്തി ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഒരു മണിക്കൂർ നേരം ഇഡി സംഘം ഇദ്ദേഹത്തിന്റെ വസതിയില്‍ വച്ച്‌ കെജ്രിവാളിനെ ചോദ്യം ചെയ്തു. പുറത്ത് എഎപി പ്രവര്‍ത്തകര്‍ വൻ പ്രതിഷേധം തുടരുന്നതിനിടെയായിരുന്നു ചോദ്യം ചെയ്യല്‍. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കാൻ ദില്ലി പൊലീസ് ശ്രമം തുടങ്ങി. ഇതിന് ശേഷം അരവിന്ദ് കെജ്രിവാളിനെ ഇഡി സംഘം കൊണ്ടുപോകും. അറസ്റ്റ്...

Read More

ലോക വനം ദിനത്തിൽ സാമൂഹ്യദ്രോഹികളാൽ മുറിച്ചു മാറ്റപ്പെട്ട വ്യക്ഷങ്ങൾക്ക് പുതുജീവൻ നൽകാനുള്ള പ്രവർത്തനങ്ങൾ ചൂടിക്കോട്ടയിൽ നടന്നു.*

by on March 21, 2024 0

*ലോക വനം ദിനത്തിൽ സാമൂഹ്യദ്രോഹികളാൽ മുറിച്ചു മാറ്റപ്പെട്ട വ്യക്ഷങ്ങൾക്ക് പുതുജീവൻ നൽകാനുള്ള പ്രവർത്തനങ്ങൾ ചൂടിക്കോട്ടയിൽ നടന്നു.* *മാഹി :ഇന്ന് ലോക വനം ദിനം, ആറ് വർഷങ്ങൾക്ക് മുൻപ് ചൂടിക്കോട്ടയിൽ വനം സംരക്ഷണത്തിന്റെ ഭാഗമായി എൻ എസ്സ് എസ്സി ന്റെ സഹകരണത്തോടെ അന്നത്തെ മാഹി അഡ്മിനിസ്ട്രേറ്റർ വെച്ചു പിടിപ്പിച്ച വ്യക്ഷ തൈകൾ പ്രകൃതി സ്നേഹിയായ പ്രേമൻ കല്ലാട്ടിന്റെ പരിപാലനത്തിൽ വ്യക്ഷങ്ങളായി മാറിയിരുന്നു. ഈ വൃക്ഷങ്ങൾ ഏതാനും ദിവസങ്ങൾക്ക് മുൻപ് ഒരു സ്വകാര്യ വ്യക്തിയുടെ വ്യാപാര സമുച്ചയത്തിന്റെ പണി...

Read More

സി.ഇ.ഭരതനെ അനുസ്മരിച്ചു

by on March 21, 2024 0

സി.ഇ.ഭരതനെ അനുസ്മരിച്ചു       മാഹി: സ്വാതന്ത്ര്യ സമര സേനാനിയും മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ സി.ഇ. ഭരതൻ്റെ 48ാം ചരമവാർഷികദിനം മാഹി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആചരിച്ചു. മാഹി സ്റ്റാച്യുകവലയിലെ പ്രതിമയിൽ പുഷ്പാർച്ചനയും തുടർന്ന് അനുസ്മരണ യോഗവും നടത്തി. പ്രസിഡൻ്റ് കെ.മോഹനൻ അധ്യക്ഷത വഹിച്ചു. പി.പി വിനോദൻ, ഐ. അരവിന്ദൻ, സത്യൻ കോളോത്ത്, കെ ഹരീന്ദ്രൻ, കെ.സുരേഷ്, പി.പി. ആശാലത, പി.ടി.സി. ശോഭ, നളിനി ചാത്തു, വി.ടി.ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു. സി.ഇ. ഭരതൻ്റെ...

Read More

സമസ്ത: മദ്രസ പൊതു പരീക്ഷ ഫലം പ്രഖ്യാപിച്ചു

by on March 21, 2024 0

കോഴിക്കോട്| സമസ്‌ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ് 2024 ഫെബ്രുവരി 17, 18 തിയ്യതികളില്‍ നടത്തിയ അഞ്ച്, ഏഴ്, പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ മദ്റസാ പൊതുപരീക്ഷാ ഫലം പ്രഖ്യാപിച്ചു.   www.samastha.in എന്ന വെബ്‌സൈറ്റില്‍ പരീക്ഷാഫലം ലഭ്യമാണ്. 6190 സെന്ററുകളിലായി 186300 വിദ്യാർത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 184201 പേർ ഉപരിപഠനത്തിന് അർഹമായി. 8240 സൂപ്പർവൈസർമാരും 145 സൂപ്രണ്ടുമാരുടെയും നേത്യത്വത്തിലാണ് പരീക്ഷകള്‍ നടത്തിയത്.   അഞ്ചാം തരത്തില്‍ 96.88 ശതമാനവും ഏഴാം തരത്തില്‍ 98.84 ശതമാനവും പത്താം...

Read More

ഐപിഎൽ ആരവത്തിനു നാളെ തുടക്കം; ഉദ്ഘാടന മത്സരം ചെന്നൈയും ബെംഗളൂരുവും തമ്മിൽ

by on March 21, 2024 0

  ഐപിഎലിൻ്റെ 17ആം എഡിഷന് നാളെ തുടക്കം. ചെന്നൈ സൂപ്പർ കിംഗ്സും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലാണ് ഉദ്ഘാടന മത്സരം. ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ ഹോം ഗ്രൗണ്ടായ എംഎ ചിദംബരം സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം രാത്രി 7.30ന് ആരംഭിക്കും. ചെന്നൈ സൂപ്പർ കിംഗ്സിനെ പരുക്കുകൾ വലയ്ക്കുകയാണ്. ഫൈനൽ ഇലവനിൽ കളിക്കുമെന്നുറപ്പുള്ള പ്രധാന താരങ്ങളിൽ പലർക്കും പരുക്കേൽക്കുന്നതാണ് മാനേജ്മെൻ്റിന് തലവേദനയായി മാറുന്നത്. ഡെവോൺ കോൺവെ, മതീഷ പതിരന, മുസ്തഫിസുർ റഹ്മാൻ എന്നിവർക്കാണ് നിലവിൽ പരുക്കേറ്റിരിക്കുന്നത്. ഇവർ ഐപിഎലിൽ...

Read More

മുൻ പാകിസ്താൻ വിവാദ ക്യാപ്റ്റൻ സയീദ് അഹമ്മദ് അന്തരിച്ചു

by on March 21, 2024 0

മുൻ പാകിസ്ഥാൻ വിവാദ ടെസ്റ്റ് ക്യാപ്റ്റൻ സയീദ് അഹമ്മദ് അന്തരിച്ചു. 86 വയസ്സായിരുന്നു. ലാഹോറിൽ വെച്ചായിരുന്നു അന്ത്യം. വിരമിച്ചതിന് ശേഷം ക്രിക്കറ്റിൽ നിന്ന് അകന്ന് ഏറെക്കുറെ ഏകാന്ത ജീവിതം നയിക്കുകയായിരുന്നു അദ്ദേഹം. 1958 ലെ ബ്രിഡ്ജ്ടൗൺ ടെസ്റ്റിൽ വെസ്റ്റ് ഇൻഡീസിനെതിരെയാണ് 20 ആം വയസിൽ അഹമ്മദ് അരങ്ങേറ്റം കുറിക്കുന്നത്. 1972-73 പര്യടനത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ മെൽബണിൽ അവസാന ടെസ്റ്റ് കളിച്ചു. 41 ടെസ്റ്റ് മത്സരങ്ങൾ കളിച്ച അദ്ദേഹം അഞ്ച് സെഞ്ചുറികളും 16 അർധസെഞ്ചുറികളും സഹിതം 2,991 റൺസ്...

Read More

യുഡിഎഫ് ഭരിക്കുന്ന ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ സമ്മാനമായി നൽകിയ പ്രഷർകുക്കർ പൊട്ടിത്തെറിച്ചു

by on March 21, 2024 0

ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ സമ്മാനമായി നൽകിയ പ്രഷർകുക്കർ പൊട്ടിത്തെറിച്ചു. ബജറ്റ് അവതരണത്തിനു ശേഷമായിരുന്നു സർക്കാർ ജീവനക്കാർക്കും ജനപ്രതിനിധികൾക്കും കുക്കർ സമാനമായി ലഭിച്ചത്. യുഡിഎഫ് ആണ് ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഭരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്തിലെ അസിസ്റ്റൻ്റ് എഞ്ചിനീയറുടെ വീട്ടിലാണ് കുക്കർ പൊട്ടിത്തെറിച്ചത്. സർക്കാർ ജീവനക്കാർക്ക് സമ്മാനം നൽകുന്നത് തെറ്റാണോ എന്നറിയില്ല എന്ന് പ്രസിഡൻ്റ് പറഞ്ഞു. മുൻപും ഇതേ കീഴ്വഴക്കം ഉണ്ടായിരുന്നു എന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പ്രതികരിച്ചു.

Read More

‘മണി നേരിട്ടത്തിലും വലിയ ജാതിയധിക്ഷേപമാണ് താൻ നേരിടുന്നത്’; കലാമണ്ഡലം സത്യഭാമയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ആർഎൽവി രാമകൃഷ്ണൻ Bureau report 1 hour ago

by on March 21, 2024 0

മണി നേരിട്ടത്തിലും വലിയ ജാതിയധിക്ഷേപമാണ് താൻ നേരിടുന്നതെന്ന് ആർഎൽവി രാമകൃഷ്ണൻ. നിരന്തരം ജാതി അധിക്ഷേപം നേരിടുകയാണ്. സത്യഭാമയുടെ പരാമർശം പട്ടികജാതി സമൂഹത്തെ ലക്ഷ്യമിട്ടുള്ളതാണ്. പരാമർശത്തിനെതിരെ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പ്രതികരിച്ചു. കാക്കയുടെ നിറമായതുകൊണ്ട് മോഹിനിയാട്ടം ആർഎൽവി രാമകൃഷ്ണന് ചേരുന്നതല്ല എന്നായിരുന്നു കലാമണ്ഡലം സത്യഭാമയുടെ അധിക്ഷേപം. മോഹിനിയാട്ടം സ്ത്രീകൾക്കുള്ളതാണ് എന്നും സത്യഭാമ അധിക്ഷേപിച്ചു. മോഹിനിയാട്ടം സ്ത്രീകൾക്കുള്ളതാണ്. സൗന്ദര്യമുള്ള പുരുഷന്മാർക്ക് മാത്രമേ മോഹിനിയാട്ടം ഭംഗിയിൽ ചെയ്യാൻ കഴിയൂ. നിറമുള്ള ശരീരവും ഭംഗിയുള്ളവരും മാത്രമേ മോഹിനിയാട്ടം കളിക്കാവുയെന്നും സത്യഭാമ...

Read More

പിന്നാമ്പുറത്ത് അധികാരം നിയന്ത്രിക്കുന്നവർ മയ്യഴി വാഴുന്നു – ഇരുട്ടിൻ്റെ മറവിൽ മരം മുറിച്ചു മാറ്റിയവർക്കെതിരെ നടപടിയെടുക്കാൻ അധികൃതർക്ക് ഭയമോ?- മയ്യഴിപ്പുഴ സംരക്ഷണ സമിതി

by on March 20, 2024 0

പിന്നാമ്പുറത്ത് അധികാരം നിയന്ത്രിക്കുന്നവർ മയ്യഴി വാഴുന്നു – ഇരുട്ടിൻ്റെ മറവിൽ മരം മുറിച്ചു മാറ്റിയവർക്കെതിരെ നടപടിയെടുക്കാൻ അധികൃതർക്ക് ഭയമോ?- മയ്യഴിപ്പുഴ സംരക്ഷണ സമിതി   മാഹി : ഇരുട്ടിൻ്റെ മറവിൽ മരം മുറി മയ്യഴിയിൽ വീണ്ടും. സർക്കാർ സംവിധാനത്തേക്കാൾ അധികാരമുള്ളവർ വാഴുന്നിടമാണ് മയ്യഴി എന്ന് തെളിയിക്കുന്നതാണ് എന്ന് ജനം വിശ്വസിക്കണം എന്നാണ് ഐ.കെ.കുമാരൻ മാസ്റ്റർ റോഡിൽ രാത്രി നടന്ന മരം മുറിയെ വിശേഷിപ്പിക്കേണ്ടത്.തണൽ മരങ്ങൾ ആവുന്നത്രയിടങ്ങളിൽ വളർത്തുക എന്നത് സമൂഹവും സർക്കാരും സ്വീകരിച്ച പൊതു നയമാണ്.നല്ല...

Read More