‘പ്രിയദര്‍ശിനി’ മൂലം പ്രതിദിനം 3000 രൂപ നഷ്ടം’; വയനാട്ടില്‍ സ്വകാര്യ ബസുകളുടെ പണിമുടക്ക് പ്രതിഷേധം
കല്‍പ്പറ്റ: വയനാട്ടില്‍ സ്വകാര്യ ബസുകള്‍ പണിമുടക്കി പ്രതിഷേധം. ഏകദിന സൂചനാ പണിമുടക്ക് ആരംഭിച്ചു. പ്രിയദര്‍ശിനി സൗജന്യ യാത്രയില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. പ്രിയദര്‍ശിനി സൗജന്യ യാത്ര മൂലം തങ്ങള്‍ പ്രതിസന്ധിയിലാണെന്ന് സ്വകാര്യ ബസുടമകള്‍ പറയുന്നു. പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാവണമെന്ന് ആവശ്യപ്പെട്ട് കളക്ടറേറ്റിന് മുന്നില്‍ ധര്‍ണ്ണയും സംഘടിപ്പിച്ചു. പ്രിയദര്‍ശനി പദ്ധതി മൂലം പ്രതിദിനം 3000 രൂപ വരുമാനത്തില്‍ കുറവെന്നാണ് ബസുടമകള്‍ പറയുന്നത്. സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ ജൂലൈ ഒന്ന് മുതല്‍ അനിശ്ചിതകാലത്തേക്ക് സര്‍വീസ് നിര്‍ത്തിവെയ്ക്കാനും തീരുമാനമുണ്ട്....
Read More