ഇക്കുറി പൊങ്കലില്‍ പുതുപുത്തൻ സാരിയും മുണ്ടും; മാസങ്ങള്‍ക്ക് മുൻപേ പണിതുടങ്ങി വിജയ് സര്‍ക്കാര്‍; 300 കോടി അനുവദിച്ചു
ചെന്നൈ: തമിഴ്നാട്ടിലെ അടുത്ത പൊങ്കല്‍ മഹോത്സവത്തിന് മുന്നോടിയായി ഒരുക്കങ്ങള്‍ ആരംഭിച്ച് ടിവികെ സർക്കാർ. സംസ്ഥാനത്തെ മുഴുവൻ റേഷൻ കാർഡ് ഉടമകള്‍ക്കും സാരിയും മുണ്ടും സൗജന്യമായി വിതരണം ചെയ്യുന്ന പദ്ധതി തുടരുന്നതിന് സർക്കാർ ഭരണാനുമതി നല്‍കി. വസ്ത്ര നിർമ്മാണത്തിനും സംഭരണത്തിനുമുള്ള ആദ്യ ഗഡുവായി 300 കോടി രൂപ സർക്കാർ അനുവദിച്ചു. ഇതുസംബന്ധിച്ചു കൈത്തറി കരകൗശല, വസ്ത്രവകുപ്പ് ഉത്തരവിറക്കി. സംസ്ഥാനത്തെ പരമ്പരാഗത കൈത്തറി മേഖലയ്ക്ക് താങ്ങാകാനായി സഹകരണ സംഘങ്ങളിലെ കൈത്തറി നെയ്ത്തുകാരില്‍ നിന്നാണ് മുണ്ടും സാരിയും സർക്കാർ...
Read More