July 15, 2026
  • July 15, 2026

റിവേഴ്‌സ് റെമിറ്റൻസ്’ പരാമര്‍ശം; മുഖ്യമന്ത്രിക്കെതിരെ സുന്നി എപി വിഭാഗം, ‘മുഖ്യമന്ത്രിയുടേത് നാക്കുപിഴവല്ല, അതിഥി തൊഴിലാളി വിരുദ്ധത’

by on July 4, 2026 0

കോഴിക്കോട്: കേരളത്തില്‍ നിന്നുള്ള പണം പുറത്തേക്ക് പോകുന്നതിനെക്കുറിച്ചും (റിവേഴ്സ് റെമിറ്റൻസ്) തൊഴിലാളികളെക്കുറിച്ചും നിയമസഭയില്‍ മുഖ്യമന്ത്രി വിഡി സതീശൻ നിയമസഭയില്‍ നടത്തിയ പരാമർശത്തിനെതിരെ വിമർശനവുമായി സുന്നി എപി വിഭാഗം.   മുഖ്യമന്ത്രിയുടേത് നാക്കുപിഴവോ, കണക്കിലെ പിഴവോ അല്ല. പിന്നില്‍ കുടിയേറ്റ, അതിഥി തൊഴിലാളി വിരുദ്ധതയാണെന്നാണ് സുന്നി എപി വിഭാഗത്തിന്റെ വിമർശനം. കേരളത്തില്‍ വിദേശത്ത് നിന്ന് എത്തുന്നതിന്റെ പത്ത് ശതമാനം പോലും അതിഥി തൊഴിലാളികള്‍ കൊണ്ടുപോകുന്നില്ല. പിന്നെ എങ്ങനെ പണത്തിന്റെ സിംഹ ഭാഗം എന്ന് പറയും. ഇതിന് പിന്നില്‍...

Read More

നെടുമ്പാശേരി വിമാനത്താവളത്തിലിറങ്ങിയ പ്രവാസി യാത്രക്കാരൻ്റെ ബാഗ് കുത്തിത്തുറന്ന നിലയില്‍; 8000 റിയാല്‍ മോഷണം പോയെന്ന് പരാതി

by on July 4, 2026 0

കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയ പ്രവാസി യാത്രക്കാരന്റെ ബാഗില്‍ നിന്ന് വിദേശ കറൻസി മോഷണം പോയതായി പരാതി. റിയാദില്‍ നിന്നും കൊച്ചിയിലെത്തിയ ആലുവ മുപ്പത്തടം സ്വദേശി ഷഫീഖ് ഇസ്മായിലിന്റെ പണമാണ് നഷ്ടപ്പെട്ടത്. ബാഗിന്റെ നമ്പർ ലോക്ക് തകർത്ത് അകത്തുണ്ടായിരുന്ന 8000 സൗദി റിയാലാണ് (ഏകദേശം 1.75 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) കവർന്നത്. റിയാദില്‍ വച്ച്‌ പണം അടങ്ങിയ ബാഗ് ഉള്‍പ്പെടെ മൂന്ന് ചെക്ക്-ഇൻ ബാഗുകളാണ് ഷഫീഖ് വിമാനക്കമ്പനിയെ ഏല്‍പ്പിച്ചിരുന്നത്. കൊച്ചിയിലെത്തിയ ശേഷം ബാഗേജ് ബെല്‍റ്റില്‍...

Read More

ബെംഗളൂരു ഡേ കെയര്‍ സെന്റര്‍ ക്രൂരത: ഒരു ജീവനക്കാരി അറസ്റ്റില്‍; നാലുപേര്‍ക്കായി തെരച്ചില്‍ തുടരുന്നു

by on July 3, 2026 0

ബെംഗളൂരു: ബെംഗളൂരു ഡേ കെയർ സെന്ററില്‍ ആയമാ‍ർ പിഞ്ചുകുഞ്ഞുങ്ങളെ ക്രൂരമായി ഉപദ്രവിച്ച സംഭവത്തില്‍ ഒരു ജീവനക്കാരി അറസ്റ്റില്‍. വിജയലക്ഷ്മി എന്ന ആയയാണ് അറസ്റ്റിലായത്. ശേഷിച്ച നാലുപേർക്കായി തെരച്ചില്‍ തുടരുകയാണ്. ഇതിനിടയില്‍ സംസ്ഥാനത്തെ ഡേ കെയറുകളുടെ പ്രവർത്തനം നിരീക്ഷിക്കാൻ പ്രത്യേക സമിതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ചൈല്‍ഡ് പ്രൊട്ടക്ഷൻ കൗണ്‍സില്‍ സംസ്ഥാന അധ്യക്ഷൻ കർണാടക മുഖ്യമന്ത്രിക്ക് കത്തയച്ചു. വാശി പിടിച്ച്‌ കരയുന്ന കുഞ്ഞുങ്ങളെ വാഷിംഗ് മെഷിനകത്ത് ഇരുത്തുക, യൂറോപ്യൻ ക്ലോസ്റ്റില്‍ ഇരുത്തി വായ്ക്കകത്തേക്ക് ഹാൻഡ് ഷവർ കൊണ്ട് വെള്ളം...

Read More

വീടിനുള്ളില്‍ രഹസ്യ അറ, കിടപ്പുമുറിക്ക് താഴെ അലമാര വെച്ച്‌ മറച്ച നിലയില്‍; കണ്ണ് തള്ളി പൊലീസ്, കണ്ടെത്തിയത് വൻ ലഹരി ശേഖരം

by on July 3, 2026 0

വയനാട്: വയനാട് ബത്തേരി ദൊട്ടപ്പകുളത്ത് വൻ ഹാൻസ് വേട്ട. വീടിനുള്ളിലെ രഹസ്യ അറയില്‍ സൂക്ഷിച്ച വൻ ലഹരി ശേഖരം പിടികൂടി. ബീനാച്ചി സ്വദേശി ഹാരിസാണ് പിടിയിലായത്. 6400 പാക്കറ്റ് ഹാൻസും പിടികൂടി. പത്തോളം ചാക്കുകളിലായാണ് ഇവ സൂക്ഷിച്ചിരുന്നത്. വീട്ടിലെ കിടപ്പുമുറിക്ക് താഴെ, അലമാര വെച്ച്‌ മറച്ച നിലയിലായിരുന്നു രഹസ്യ അറ നിർമ്മിച്ചിരുന്നത്. അടുത്ത കാലത്ത് വയനാട് ജില്ലയില്‍ പിടികൂടുന്ന ഏറ്റവും വലിയ ഹാൻസ് ശേഖരമാണിത്. രഹസ്യ വിവരത്തെ തുടർന്ന് ബത്തേരി പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതി...

Read More

കെഎസ്‌ആര്‍ടിസിയിലെ സ്ത്രീകളുടെ സൗജന്യയാത്രയ്ക്ക് പകരം അര്‍ഹരായ അഞ്ച് ലക്ഷം ബിപിഎല്‍ സ്ത്രീകള്‍ക്ക് പ്രതിമാസം 2,000 രൂപ നല്‍കാമായിരുന്നു’; സന്തോഷ് പണ്ഡിറ്റ്

by on July 3, 2026 0

കെഎസ്‌ആർടിസിയുടെ പ്രിയദർശിനി പദ്ധതിയില്‍ വീണ്ടും പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ് രംഗത്ത്. സർക്കാരിന് 100 കോടിയോളം രൂപ നഷ്ടം വന്നുവെന്ന് വാർത്ത കണ്ടുവെന്ന് സന്തോഷ് പറഞ്ഞു. സ്ത്രീകള്‍ക്ക് സൗജന്യ യാത്ര കൊടുക്കുന്ന പരിപാടി നല്ലതാണ്, പക്ഷെ ചെയ്യണ്ടത് അതല്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു. എല്ലാ സ്ത്രീകള്‍ക്കും ബസില്‍ സൗജന്യ യാത്ര നല്‍കുന്നതിന് പകരം നിർധനരായ ബിപിഎല്‍ സ്ത്രീകള്‍ക്ക് 2,000 വച്ച്‌ മാസം നല്‍കാമായിരുന്നെന്ന് സന്തോഷ് വ്യക്തമാക്കി.   “കെഎസ്‌ആർടിസി ഓർഡിനറി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര കൊടുക്കുന്ന പരിപാടി...

Read More

ഒറ്റ മനുഷ്യൻ കയറാനില്ല, നിര്‍ത്തിയിട്ട ബസിന് 7500 രൂപ പിഴ; എംവിഡിയുടേത് വല്ലാത്ത ചതിയെന്ന് സ്വകാര്യ ബസുടമ

by on July 3, 2026 0

ആലുവ: വരുമാനമില്ലാത്തതിനാല്‍ ഉച്ചസമയത്തെ സർവീസ് താല്‍ക്കാലികമായി നിർത്തിവെച്ച സ്വകാര്യ ബസിന് മോട്ടോർ വാഹന വകുപ്പിന്റെ വക ‘അയ്യായിരത്തി അഞ്ഞൂറിന്റെ’ പണി. പെർമിറ്റ് ലംഘനം ആരോപിച്ച്‌ എറണാകുളം മാഞ്ഞാലി – ആലുവ റൂട്ടിലോടുന്ന ‘ലിറ്റില്‍ ഫ്ലവർ’ എന്ന ബസിനാണ് എംവിഡി 7,500 രൂപ പിഴ ചുമത്തിയത്. സ്വകാര്യ ബസ് മേഖല നേരിടുന്ന കടുത്ത പ്രതിസന്ധി അറിഞ്ഞിട്ടും ഉദ്യോഗസ്ഥർ ദ്രോഹിക്കുകയാണെന്ന് ബസ് ഉടമയും ജീവനക്കാരും ഒരേസ്വരത്തില്‍ കുറ്റപ്പെടുത്തുന്നു. കെഎസ്‌ആർടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ച സർക്കാർ തീരുമാനത്തിനെതിരെ...

Read More

അറബിക്കടലില്‍ ന്യൂനമര്‍ദ്ദ പാത്തി, ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദവും; അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും മഴയും ശക്തമായ കാറ്റും

by on July 3, 2026 0

തിരുവനന്തപുരം: ബംഗാള്‍, പസഫിക് ഉള്‍ക്കടലുകളില്‍ ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ടെന്നും ഇന്നും നാളെയും സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അറബിക്കടലില്‍ ന്യൂന മർദ്ദ പാത്തിയും സ്ഥിതി ചെയ്യുന്നുണ്ട്. അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്കൻ ജില്ലകളില്‍ കൂടുതല്‍ മഴ ലഭിച്ചേക്കുമെന്നാണ് പ്രവചനം.   സംസ്ഥാനത്ത് നാളെ വരെ ഇടിമിന്നലോട്...

Read More

അധ്യാപകന്‍റെ കണ്ണില്‍ പെട്ടു, പണി കിട്ടി, വിദ്യാര്‍ത്ഥിക്കെതിരെ കേസെടുത്ത് പൊലീസ്, മട്ടന്നൂര്‍ പോളിടെക്നിക്കില്‍ പരീക്ഷക്കിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച്‌ കോപ്പിയടി

by on July 3, 2026 0

കണ്ണൂർ: കണ്ണൂർ മട്ടന്നൂർ പോളിടെക്നിക്കില്‍ പരീക്ഷക്കിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച്‌ കോപ്പിയടി. കോപ്പിയടിച്ച വിദ്യാർത്ഥിക്ക് എതിരെ പോലീസ് കേസ് എടുത്തു. ബുധനാഴ്ച നടന്ന കെജിസിഇ പരീക്ഷക്കിടയിലാണ് സംഭവം. വിദ്യാർത്ഥി മൊബൈല്‍ ഫോണില്‍ നോക്കി പരീക്ഷ എഴുതുന്നത് അധ്യാപകന്‍റെ ശ്രദ്ധയില്‍ പെടുകുയായിരുന്നു. ടെക് നിക്കല്‍ എക്സാമിനേഷൻ ജോയിന്‍റെ കണ്‍ട്രോളർ കമ്മീഷണർക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്.

Read More

പത്തനംതിട്ടയിലും ഷിഗെല്ല; എഴിക്കാട് ഉന്നതിയിലെ പത്തുവയസുകാരിക്ക് രോഗബാധ

by on July 3, 2026 0

പത്തനംതിട്ട ജില്ലയിലും ഷിഗെല്ല രോഗബാധ. എഴിക്കാട് ഉന്നതിയിലെ പത്തു വയസുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി നിലവില്‍ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ജില്ലയിലെ ആദ്യത്തെ ഷിഗെല്ല കേസാണിത്. സംസ്ഥാനത്ത് ആറ് പേർക്ക് കൂടി കഴിഞ്ഞ ദിവസം ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചിരുന്നു. കോഴിക്കോട് ജില്ലയില്‍ നാല് പേർക്കും പാലക്കാട്, പത്തനംതിട്ട ജില്ലകളില്‍ ഒരാള്‍ക്ക് വീതവുമാണ് പുതുതായി രോഗബാധ റിപ്പോർട്ട് ചെയ്തത്. ജൂണ്‍ മാസം മുതല്‍ മാത്രം സംസ്ഥാനത്ത് 216 പേർക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. ആറ് മരണങ്ങളും റിപ്പോർട്ട്...

Read More

പത്തനംതിട്ടയിലും ഷിഗെല്ല; എഴിക്കാട് ഉന്നതിയിലെ പത്തുവയസുകാരിക്ക് രോഗബാധ

by on July 3, 2026 0 In Uncategorized

പത്തനംതിട്ട ജില്ലയിലും ഷിഗെല്ല രോഗബാധ. എഴിക്കാട് ഉന്നതിയിലെ പത്തു വയസുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി നിലവില്‍ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ജില്ലയിലെ ആദ്യത്തെ ഷിഗെല്ല കേസാണിത്.   സംസ്ഥാനത്ത് ആറ് പേർക്ക് കൂടി കഴിഞ്ഞ ദിവസം ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചിരുന്നു. കോഴിക്കോട് ജില്ലയില്‍ നാല് പേർക്കും പാലക്കാട്, പത്തനംതിട്ട ജില്ലകളില്‍ ഒരാള്‍ക്ക് വീതവുമാണ് പുതുതായി രോഗബാധ റിപ്പോർട്ട് ചെയ്തത്. ജൂണ്‍ മാസം മുതല്‍ മാത്രം സംസ്ഥാനത്ത് 216 പേർക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. ആറ് മരണങ്ങളും...

Read More