April 28, 2026
  • April 28, 2026

അയ്യപ്പസംഗമം മത-സാമുദായിക സംഘടനകളെ ഒപ്പം നിര്‍ത്താനുള്ള കൈവിട്ട കളി; സര്‍ക്കാരിനെതിരെ സമസ്ത മുഖപത്രം

by on September 26, 2025 0 In Uncategorized

അയ്യപ്പസംഗമം മത-സാമുദായിക സംഘടനകളെ ഒപ്പം നിര്‍ത്താനുള്ള കൈവിട്ട കളി; സര്‍ക്കാരിനെതിരെ സമസ്ത മുഖപത്രം കോഴിക്കോട്: പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുഖപത്രം സുപ്രഭാതം. അയ്യപ്പസംഗമത്തെ മുന്‍നിര്‍ത്തിയാണ് സുപ്രഭാതം മുഖപ്രസംഗം. സര്‍ക്കാര്‍ വിലാസം ഭക്ത സംഘം എന്ന പേരിലാണ് സുപ്രഭാതം മുഖപ്രസംഗം. അയ്യപ്പ സംഗമം മത സാമുദായിക സംഘടനകളെ ഒപ്പം നിര്‍ത്താനുള്ള കൈവിട്ട കളിയാണ്. ഇടതു സര്‍ക്കാറിന്റേത് ഇരട്ടത്താപ്പാണെന്നും ആരോപിക്കുന്നു. വെള്ളാപ്പളി നടേശനുമായുള്ള മുഖ്യമന്ത്രിയുടെ യാത്രയ്ക്കും വിമര്‍ശനമുണ്ട് മുഖപ്രസംഗത്തില്‍. മതേതര...

Read More

തലശ്ശേരി : മാലിന്യ മുക്‌തം നവകേരളം രണ്ടാം ഘട്ട ശുചീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ മുഴുവൻ യൂണിററ് കളിലും ശുചീകരണം നടക്കുന്നതിൻ്റെ ഭാഗമായി കെ എസ് ആർ ടി സി തലശ്ശേരി ഡിപ്പോയിലും മാലിന്യ മുക്ത ദിനാചരണം നടന്നു. ധർമ്മടം ബ്രണ്ണൻ കോളേജിലെ എൻ എസ് എസ് വളണ്ടിയർമാരായ വിദ്യാർത്ഥികളും പങ്കാളികളായ പരിപാടി ഡിപ്പോ യിലെ എ ടി ഒ മുഹമ്മദ് ബഷീർ, ഉദ്ഘടനം ചെയ്തു. ജനറൽ കൺട്രോൾ ഇൻസ്പെക്ടർ കെ. പി സുബാഷ്, സ്റ്റേഷൻ മാസ്റ്റർ മാരായ കെ സുനോജ് , കെ ടി ദിപീഷ് . സീനിയർ സുപ്രണ്ട് രജനി , വെഹിക്കിൾ സൂപ്പർ വൈസർ പ്രദീഷ്, വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ ഹരീന്ദ്രൻ, ബിജു കെ പി, സോജേഷ് എന്നിവരും ജീവനക്കാരും പങ്കാളികളായി

by on September 26, 2025 0 In Uncategorized

തലശ്ശേരി : മാലിന്യ മുക്‌തം നവകേരളം രണ്ടാം ഘട്ട ശുചീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ മുഴുവൻ യൂണിററ് കളിലും ശുചീകരണം നടക്കുന്നതിൻ്റെ ഭാഗമായി കെ എസ് ആർ ടി സി തലശ്ശേരി ഡിപ്പോയിലും മാലിന്യ മുക്ത ദിനാചരണം നടന്നു. ധർമ്മടം ബ്രണ്ണൻ കോളേജിലെ എൻ എസ് എസ് വളണ്ടിയർമാരായ വിദ്യാർത്ഥികളും പങ്കാളികളായ പരിപാടി ഡിപ്പോ യിലെ എ ടി ഒ മുഹമ്മദ് ബഷീർ, ഉദ്ഘടനം ചെയ്തു. ജനറൽ കൺട്രോൾ ഇൻസ്പെക്ടർ കെ. പി സുബാഷ്, സ്റ്റേഷൻ...

Read More

അമിത്തിന്‍റെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള യാത്ര;കോയമ്പത്തൂർ റാക്കറ്റുമായി ബന്ധമോ?;കസ്റ്റംസ് അന്വേഷണം

by on September 26, 2025 0 In Uncategorized

ഭൂട്ടാനില്‍ നിന്നുള്ള ആഢംബര വാഹനക്കടത്തുമായി ബന്ധപ്പെട്ട് സംശയനിഴലിലുള്ള നടന്‍ അമിത് ചക്കാലക്കല്‍ നടത്തിയ യാത്രകളില്‍ കസ്റ്റംസ് അന്വേഷണം. അമിത് പലതവണയായി വടക്കുകിഴക്കാന്‍ സംസ്ഥാനങ്ങളിലേക്ക് നടത്തിയ യാത്ര കോയമ്പത്തൂര്‍ റാക്കറ്റിലെ അംഗങ്ങളെ കാണാനായിരുന്നുവെന്ന നിഗമനത്തിലാണ് ഉദ്യോഗസ്ഥര്‍. അമിത് നടത്തിയ വിദേശയാത്രകളും നടന്റെ സാമ്പത്തിക ഇടപാടുകളും സംബന്ധിച്ച് നടത്തുന്ന അന്വേഷണം തുടരും. ഭൂട്ടാനിൽ നിന്നും വാഹനങ്ങള്‍ എത്തിക്കുന്നതിലെ മുഖ്യ ഇടനിലക്കാരനായി അമിത് കേരളത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടോയെന്നതില്‍ വ്യക്തത വരുത്തുകയാണ് ലക്ഷ്യം. ഭൂട്ടാനില്‍ നിന്ന് കടത്തിയെന്ന് സംശയിക്കുന്ന എട്ട് വാഹനങ്ങള്‍ കസ്റ്റംസ്...

Read More

മരുന്നുകള്‍ക്ക് 100 ശതമാനം തീരുവ പ്രഖ്യാപിച്ച് ട്രംപ്; ഇന്ത്യക്ക് കനത്ത തിരിച്ചടി

by on September 26, 2025 0 In Uncategorized

ഫാർമസ്യൂട്ടിക്കല്‍ ഉൽപന്നങ്ങൾക്ക് നൂറ് ശതമാനം തീരുവ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന മരുന്നുകൾക്കാണ് തീരുവ ഏർപ്പെടുത്തുന്നത്. എന്നാൽ അമേരിക്കയിൽ ഫാക്ടറി സ്ഥാപിച്ച് മരുന്ന് ഉൽപാദിപ്പിക്കുന്ന കമ്പനികൾക്ക് തീരുവ ബാധകമാകില്ല. ഇന്ത്യയുടെ ഏറ്റവും വലിയ മരുന്ന് വിപണിയാണ് യുഎസ്. അതിനാല്‍ തന്നെ യുഎസിന്‍റെ തീരുവ ഉയർത്തല്‍ കനത്ത ആഘാതം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ. ഇന്ത്യയെ കൂടാതെ യൂറോപ്യൻ യൂണിയൻ, കാനഡ എന്നിവിടങ്ങളെയും തീരുമാനം കാര്യമായി ബാധിക്കും. ഒക്ടോബർ ഒന്ന് മുതലാണ് പുതിയ തീരുവ...

Read More

തെരഞ്ഞെടുപ്പ് ലക്ഷ്യം? 75 ലക്ഷം സ്ത്രീകൾക്ക് 10,000 രൂപ വീതം നൽകാൻ ബിഹാർ സർക്കാർ, പ്രധാനമന്ത്രി പണം കൈമാറും

by on September 25, 2025 0 In Uncategorized

നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിഹാറില്‍ സ്ത്രീകള്‍ക്ക് വ്യാപാരം തുടങ്ങാന്‍ സാമ്പത്തിക സഹായവുമായി ബിഹാര്‍ സര്‍ക്കാര്‍. മുഖ്യമന്ത്രി മഹിളാ റോസ്ഗര്‍ യോജനയുടെ കീഴില്‍ 75 ലക്ഷം സ്ത്രീകള്‍ക്ക് ആദ്യ ഘട്ടമെന്ന നിലയില്‍ 7500 കോടി രൂപ പ്രധാനമന്ത്രി നരേന്ദ്ര മോദി കൈമാറും. നാളെ പാട്‌നയില്‍ നടക്കുന്ന പരിപാടിയില്‍ മോദി 75 ലക്ഷം അര്‍ഹരായ സ്ത്രീകള്‍ക്ക് 10000 രൂപ വീതം ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കുമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഓഫീസ് വ്യക്തമാക്കി. മോദി നാളെ വീഡിയോ കോണ്‍ഫറന്‍സ്...

Read More

വാഹനങ്ങൾ കൊണ്ടുവന്നത് അറ്റകുറ്റപ്പണികൾക്ക്, കോയമ്പത്തൂരിൽ നിന്നും പാർട്സ് വാങ്ങി; ദുൽഖർ ഒരിക്കലും ഇതിൽപ്പെടുന്ന ആളല്ല; അമിത് ചക്കാലയ്ക്കൽ 24നോട്

by on September 25, 2025 0 In Uncategorized

ഓപ്പറേഷൻ നംഖോറില്‍ പ്രതികരണവുമായി അമിത് ചക്കാലക്കല്‍. കഴിഞ്ഞ ദിവസം കസ്റ്റംസ് വീട്ടില്‍ എത്തി ഗരേജില്‍ പരിശോധന നടത്തിയിരുന്നെന്നും തന്‍റെ ഒരു വാഹനം കൊണ്ടുപോയി. കസ്റ്റംസ് പിടിച്ചെടുത്ത തന്റെ ലാന്‍ഡ് ക്രൂയിസര്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി ഉപയോഗിക്കുന്ന വാഹനമാണ്. ഏഴ് വാഹനങ്ങളാണ് ഗ്യാരേജിൽ ഉണ്ടായിരുന്നത്. എന്റെ ഒരു വാഹനമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. അത് ഗോവയിൽ നിന്നുമാണ് വാങ്ങിയത്. പിടിച്ചെടുത്ത ആറ് വാഹനങ്ങള്‍ എന്റേതാണെന്ന തരത്തിലാണ് പ്രചരണങ്ങള്‍ നടക്കുന്നത്. ഇത് തികച്ചും വസ്തുത വിരുദ്ധമാണ്. സെലിബ്രിറ്റികൾക്ക് വാഹനം എത്തിച്ച്...

Read More

CPI സംസ്ഥാന എക്സിക്യൂട്ടീവിനെ ഒക്ടോബർ 1 ന് തിരഞ്ഞെടുക്കും

by on September 25, 2025 0 In Uncategorized

സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിനെ അടുത്തമാസം ഒന്നിന് തിരഞ്ഞെടുക്കും. തിരഞ്ഞെടുപ്പുകൾക്കായി അടുത്ത ബുധനാഴ്ച സംസ്ഥാന കൗൺസിൽ വിളിച്ചു. രണ്ട് അസിസ്റ്റൻ്റ് സെക്രട്ടറിമാരിൽ ഒരാളായ പി.പി. സുനീർ തുടർന്നേക്കും. രണ്ടാമത്തെ ഒഴിവിലേക്ക് കൊല്ലത്ത് നിന്നുള്ള ആർ.രാജേന്ദ്രൻ, മുൻ മന്ത്രി വി.എസ്.സുനിൽ കുമാർ എന്നിവർ എത്തുമെന്നും സൂചനയുണ്ട്. ആലപ്പുഴയിൽ വെച്ചുനടന്ന സിപിഐയുടെ സംസ്ഥാന സമ്മേളനത്തിൽ സെക്രട്ടറിയേയും സംസ്ഥാന കൗൺസിലിനെയുമായിരുന്നു തിരഞ്ഞെടുത്തിരുന്നത്.

Read More

ടോൾ വിലക്ക് നീക്കുമോ? പാലിയേക്കര ടോൾ പിരിവിൽ ഹൈക്കോടതി ഉത്തരവ് ഇന്ന്

by on September 25, 2025 0 In Uncategorized

തൃശൂർ പാലിയേക്കരയിൽ ടോൾ വിലക്ക് നീക്കാനുള്ള ഉത്തരവ് ഇന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പുറപ്പെടുവിച്ചേക്കും. കർശന ഉപാധികളോടെ ആയിരിക്കും ടോൾ പിരിവ് പുനരാരംഭിക്കാനുള്ള ഉത്തരവുണ്ടാവുക എന്ന് കോടതി അറിയിച്ചിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച ഉത്തരവ് പുറപ്പെടുവിക്കുമെന്ന് കോടതി അറിയിച്ചിരുന്നെങ്കിലും മുരിങ്ങൂർ ഭാഗത്തെ മണ്ണിടിച്ചിലിനെ തുടർന്ന് നീട്ടിവെക്കുകയായിരുന്നു. മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികൾ ജില്ലാ കളക്ടർ ഇന്ന് ഹൈക്കോടതിയെ അറിയിക്കും. നടപടികൾ തൃപ്തികരമാണെങ്കിൽ ടോൾ വിലക്ക് നീക്കും. കഴിഞ്ഞ 51 ദിവസമായി പാലിയേക്കരയിൽ ടോൾ വിലക്ക് ഏർപ്പെടുത്തിയിട്ട്. അതേസമയം,...

Read More

ശബരിമല സംരക്ഷണ സംഗമത്തിലെ വിദ്വേഷ പ്രസംഗം; ശ്രീരാമ മിഷൻ അധ്യക്ഷനെതിരെ പരാതിയുമായി പന്തളം രാജകുടുംബാംഗം

by on September 23, 2025 0 In Uncategorized

പന്തളത്തെ ശബരിമല സംരക്ഷണ സംഗമത്തിൽ വിദ്വേഷ പ്രസംഗം നടത്തിയെന്ന് ആരോപിച്ച് ശ്രീരാമ മിഷൻ അധ്യക്ഷനെതിരെ പരാതിയുമായി പന്തളം രാജകുടുംബാംഗം. പന്തളം കൊട്ടാരം കുടുംബാംഗം പ്രദീപ് വർമ്മയാണ് പൊലീസിൽ പരാതി നൽകിയത്. വിശ്വാസം വ്രണപ്പെടുത്തി, മതസ്പർദയുണ്ടാക്കി തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് പരാതി. പന്തളം പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. മതസ്പർദ്ധയുണ്ടാക്കാൻ മനഃപ്പൂർവം ശ്രമിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. വാവർ മുസ്ലിം തീവ്രവാദിയാണെന്ന് എന്നായിരുന്ന് ശാന്താനന്ദ മഹർഷി നടത്തിയ വിവാദ പരാമർശം. മത വിദ്വേഷ പ്രസംഗത്തിനെതിരെ കോൺഗ്രസ് നേതാവ് അനൂപ് വി...

Read More

കഴിച്ചവര്‍ക്ക് ശാരീരിക അസ്വസ്ഥത; ക്ലാപ്പന പഞ്ചായത്തില്‍ രക്ത സമ്മര്‍ദത്തിനുള്ള ഗുളികകളുടെ വിതരണം മരവിപ്പിച്ചു

by on September 23, 2025 0 In Uncategorized

കൊല്ലം ക്ലാപ്പന പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രം വഴി വിതരണം ചെയ്ത രക്ത സമ്മര്‍ദത്തിനുള്ള ഗുളികകളുടെ വിതരണം മരവിപ്പിച്ചു. കെഎംഎസ്‌സിഎല്ലിന്റെ നിര്‍ദേശ പ്രകാരമാണ് നടപടി. മരുന്ന് കഴിച്ചവര്‍ക്ക് ശാരീരിക അസ്വസ്തതകള്‍ ഉണ്ടായി. ഈ സാഹചര്യത്തിലാണ് നടപടി. ഗുളികയുമായി ബന്ധപ്പെട്ട പരാതി ഉയര്‍ന്നതോടെ വിതരണം ക്ലാപ്പനയില്‍ പ്രാഥമികമായി തന്നെ നിര്‍ത്തി വച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജില്ലാ കേന്ദ്രങ്ങളിലടക്കം പരിശോധന നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദേശം. രക്തസമ്മര്‍ദ്ധo കുറയ്ക്കാനുള്ള മെറ്റോപ്രൊലലോള്‍ സക്‌സിനേറ്റെന്ന ഗുളിക സംബന്ധിച്ചാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. സംസ്ഥാനത്ത് മറ്റ്...

Read More