April 28, 2026
  • April 28, 2026

ഇന്ത്യയുമായുള്ള ബന്ധം നിർണായകമെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി; മാർക്കോ റൂബിയോയുമായി ചർച്ച നടത്തി എസ് ജയശങ്കർ

by on September 23, 2025 0 In Uncategorized

യുഎൻ ആസ്ഥാനത്ത് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ചർച്ച നടത്തി വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഇരുരാജ്യങ്ങൾക്കുമിടയിൽ നിലവിലുള്ള പ്രശ്നങ്ങൾ ചർച്ചയായെന്ന് എസ് ജയങ്കർ. ഇന്ത്യയുമായുള്ള ബന്ധം അമേരിക്കക്ക് നിർണായകമെന്ന് മാർക്കോ റൂബിയോ പ്രതികരിച്ചു. അധിക തീരുവയും എച്ച്1 ബി വിസയും ഉൾപ്പെടെയുളള വിഷയങ്ങളിൽ ആശങ്ക നിലനിൽക്കെയാണ് ഇരുനേതാക്കളുമായുള്ള കൂടിക്കാഴ്ച നടന്നത്. വ്യാപാരം, ഊർജം, മരുന്ന്, ധാതുക്കൾ തുടങ്ങിയ വിഷയങ്ങൾ ഇരു നേതാക്കളും ചർച്ച ചെയ്തു. ‘റൂബിയോയുമായി ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചും അന്താരാഷ്ട്ര വിഷയങ്ങളിലും ചർച്ച നടന്നതായി...

Read More

അള്‍ഷൈമേഴ്‌സ് ഉണ്ടോ എന്ന് ഇനി സാംസങ് ഫോണുകൾ പറയും ; പുതിയ കണ്ടെത്തലുമായി കമ്പനി

by on September 23, 2025 0 In Uncategorized

നിങ്ങൾക്ക് അള്‍ഷൈമേഴ്‌സ് രോഗം വരാനുള്ള സാധ്യത ഉണ്ടോ ഇല്ലയോ എന്ന് കണ്ടെത്താൻ ഇനി സാംസങ് ഫോണുകൾ സഹായിക്കും. സാംസങ് ഗ്യാലക്‌സി ഫോണുകളിലും വാച്ചുകളിലും ഈ പുത്തൻ ഫീച്ചർ കൊണ്ടുവരാൻ കമ്പനി തയ്യാറെടുക്കുന്നതായാണ് റിപ്പോർട്ടുകൾ. ആപ്പുകളുടെ ഉപയോഗം, ടൈപ്പിംഗ് സ്പീഡ് , കോൾ ഫ്രീക്വൻസി, ഉറക്കം, ശബ്ദം, മെസ്സേജിങ് പാറ്റേൺ എന്നിവയുടെ അടിസ്ഥാനത്തിലാകും വിശകലനം നടത്തുക. ഇത് ട്രാക്ക് ചെയ്യുന്നതിനായി ഗവേഷകർ ഡിജിറ്റൽ ബയോമാർക്കർ വികസിപ്പിച്ചെടുത്തതായി കമ്പനി അവരുടെ ബ്ലോഗ് പോസ്റ്റിലൂടെ വ്യക്തമാക്കി. സ്മാർട്ട് ഫോണുകളും വാച്ചും...

Read More

ഓപ്പറേഷന്‍ നുംഖോർ’; ഭൂട്ടാനിൽ നിന്നുള്ള വാഹനക്കടത്ത്, പൃഥ്വിരാജിന്റെയും ദുൽഖറിന്റെയും വീടുകളിൽ റെയ്ഡ്

by on September 23, 2025 0 In Uncategorized

ദുല്‍ഖര്‍, പൃഥ്വിരാജ് എന്നിവരുടെ വീട്ടിൽ കസ്റ്റംസ് പരിശോധന. രാജ്യാവ്യാപകമായി നടക്കുന്ന ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി നടൻമാരായ പൃഥ്വിരാജിന്റെയും ദുൽഖർ സൽമാന്റെയും വീടുകളിൽ റെയ്ഡ്. ഭൂട്ടാൻ വഴി വാഹനങ്ങൾ നികുതി വെട്ടിച്ച് ഇന്ത്യയിൽ എത്തിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന. കേരളത്തിലെ അഞ്ച് ജില്ലകളിലായി 30 ഇടങ്ങളിൽ പരിശോധന നടക്കുന്നു. കേരളത്തിൽ 30 ഇടങ്ങളിൽ പരിശോധന നടക്കുന്നുണ്ട്. തിരുവനന്തപുരം, എറണാകുളം, കോട്ടയം, കോഴിക്കോട്, മലപ്പുറം, ജില്ലകളിലെ 30 കേന്ദ്രങ്ങളിലാണ് പരിശോധന. നടന്മാരായ പൃഥ്വിരാജിന്‍റെയും ദുല്‍ഖറിന്‍റെയും വീട്ടില്‍ പരിശോധന നടക്കുന്നുണ്ട്....

Read More

ഡൽഹി കലാപക്കേസ്; ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യാപേക്ഷയിൽ നോട്ടീസ്

by on September 22, 2025 0 In Uncategorized

ഡൽഹി കലാപക്കേസിൽ ഉമർ ഖാലിദ്, ഷർജീൽ ഇമാം എന്നിവരുൾപ്പെടെ നാല് പ്രതികളുടെ ജാമ്യാപേക്ഷയിൽ സുപ്രീം കോടതി ഡൽഹി പൊലീസിനും കേന്ദ്ര സർക്കാരിനും നോട്ടീസ് അയച്ചു. 2020 മുതൽ വിചാരണ കൂടാതെ തടവിൽ കഴിയുന്ന ഈ പ്രതികളുടെ ഹർജിയിൽ രണ്ടാഴ്ചയ്ക്കുള്ളിൽ മറുപടി നൽകാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്. ഈ കേസ് ഒക്ടോബർ 7-ന് വീണ്ടും പരിഗണിക്കും. പൗരത്വ ഭേദഗതി നിയമത്തിനും (CAA) ദേശീയ പൗരത്വ രജിസ്റ്ററിനും (NRC) എതിരായ പ്രതിഷേധങ്ങളുടെ മറവിൽ ഡൽഹിയിൽ കലാപത്തിന് ഗൂഢാലോചന നടത്തിയെന്നാരോപിച്ചാണ് ഡൽഹി...

Read More

ഉണ്ണിമുകുന്ദന്റെ പിറന്നാൾ സ്‌പെഷ്യൽ ; നരേന്ദ്ര മോദിയുടെ ബയോപിക് ‘മാ വന്ദേ’ പുതിയ പോസ്റ്റർ പുറത്ത്

by on September 22, 2025 0 In Uncategorized

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന ‘മാ വന്ദേ’ ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ പുറത്ത്. ചിത്രത്തിൽ നരേന്ദ്ര മോദി ആയി എത്തുന്ന ഉണ്ണി മുകുന്ദൻ്റെ ജന്മദിനം പ്രമാണിച്ചാണ് പുതിയ പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്. പോസ്റ്ററിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. തന്റെ അഭിനയ വൈഭവത്തിലൂടെ, നരേന്ദ്ര മോദിയായി ഉണ്ണി മുകുന്ദൻ ശക്തവും സ്വാഭാവികവുമായ പ്രകടനം കാഴ്ചവയ്ക്കാൻ ഒരുങ്ങുകയാണ്. നരേന്ദ്രമോദിയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് സിൽവർ കാസ്റ്റ് ക്രിയേഷൻസ് ഈ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. മോദിയുടെ ജീവിത...

Read More

ചരമം

by on September 22, 2025 0 In Uncategorized

  തലശ്ശേരി പപ്പൻപീടിക :- ബാലുശ്ശേരിഹൗസ് മുഴിയിൽ നട കക്കടവത്ത് പി.ലക്ഷ്മി (83) അന്തരിച്ചു.ഭർത്താവ്: പരേതനായബി.നാരായണൻമക്കൾ : – ലക്ഷ്മണൻ (റിട്ട:ഉദ്യോഗസ്ഥൻ കാലാവസ്ഥ വകുപ്പ്,തിരുവനന്തപുരം) ഭാനുമതി (തിരുവങ്ങാട്), വസുമതി (KSEBതലശ്ശേരി സൗത്ത്), പ്രകാശൻ (SBI, പെരിങ്ങത്തൂർ), മുരളീധരൻ ( സ്പിന്നിങ് മിൽ മാനേജർ ബിൽവാര,രാജസ്ഥാൻ). മരുമക്കൾ :- സരള (റിട്ട: വൈസ് പ്രിൻസിപ്പൽ ഗവ: നഴ്സിംഗ് കോളേജ്, തിരുവനന്തപുരം), പടിക്ക ബാലൻ (സിപിഎം തിരുവങ്ങാട് വെസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം), പ്രഭാകരൻ ( സിപിഐ.എം ചിങ്ങംമുക്ക്...

Read More

‘വികസന സദസ്സിനോട് മുഖം തിരിച്ച് നിൽക്കുന്നത് ശരിയായ സമീപനം ആണോ? ഇതിന് വേറെ അജണ്ട ഇല്ല’; പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി

by on September 22, 2025 0 In Uncategorized

സംസ്ഥാന സർക്കാരിന്റെ വികസന സദസ് ബഹിഷ്കരിക്കുന്ന പ്രതിപക്ഷത്തിന് എതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. വികസനത്തെ സംബന്ധിച്ച് അഭിപ്രായവ്യത്യാസം ഉണ്ടെങ്കിൽ തുറന്ന മനസോടെ ചർച്ച നടത്താമല്ലോ. ചിലരിൽ ആ തുറന്ന മനസ്സ് കാണുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വികസ സദസ്സിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിലാണ് മുഖ്യമന്ത്രിയുടെ വിമർശനം. വികസന സദസ്സിനോട് മുഖം തിരിച്ച് നിൽക്കുന്നത് ശരിയായ സമീപനം ആണോയെന്ന് പ്രതിപക്ഷത്തിനോട് മുഖ്യമന്ത്രി ചോദിച്ചു. നാട്ടിൽ ഉണ്ടാകുന്ന എല്ലാ വികസനങ്ങളും സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും വികസനം ആണെന്ന് കാണണം. പ്രതിപക്ഷത്ത് ഇരിക്കുന്നവർക്കും പങ്കില്ലേ....

Read More

മുരിങ്ങൂരിലെ സർവീസ് റോഡ് തകർച്ച; പാലിയേക്കരയിൽ ടോൾ വിലക്ക് തുടരും

by on September 22, 2025 0 In Uncategorized

തൃശൂർ പാലിയേക്കരയിൽ ടോൾ വിലക്ക് തുടരും. മുരിങ്ങൂരിലെ സർവീസ് റോഡ് തകർച്ചയുടെ പശ്ചാത്തലത്തിലാണ് വിലക്ക് നീട്ടിയത്. കളക്ടറുടെ റിപ്പോർട്ട്‌ ലഭിച്ച ശേഷം മറ്റന്നാൾ വിഷയം പരിഗണിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ടോൾ വിലക്ക് നീക്കിയുള്ള ഉത്തരവ് പുറപ്പെടുവിക്കാനാണ് ഇരുന്നതെന്ന് കോടതി പറഞ്ഞു. എന്നാൽ‌ റോഡ് തകർച്ചയുടെ പശ്ചാത്തലത്തിൽ നിലവിൽ ഉത്തരവ് ഇടുന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കുകയായിരുന്നു. ഹർജി പരി​ഗണിച്ച കോടതി മുരിങ്ങൂർ സർവീസ് റോഡ് തകർന്നിട്ടുണ്ടോ എന്ന് ചോദിച്ചു. ഇന്നലെയാണ് തകർന്നതെന്നും താൽകാലിക നടപടികൾ സ്വീകരിച്ചിട്ടുണ്ട് എന്ന് കളക്ടർ...

Read More

കണ്ണൂർ സമാധാനത്തിൻ്റെ തലസ്ഥാനമാകണം :

by on September 22, 2025 0 In Uncategorized

കണ്ണൂർ സമാധാനത്തിൻ്റെ തലസ്ഥാനമാകണം : ഡോ. അലക്സ് വടക്കും തല :- കണ്ണൂർ :- രാഷ്ട്രീയ അക്രമങ്ങളുടെയും, അസമാധാനത്തിൻ്റെയും ഇരുണ്ട നാളുകളിൽ നിന്നും കണ്ണൂർ സാവധാനം സമാധാന പാതയിലേക്ക് വന്നുകൊണ്ടിരിക്കുകയാണന്നും ഇത് സമാധാന കാംഷികൾക്ക് പ്രത്യാശ നൽകുന്നതാണെന്നും കാലക്രമേണ കണ്ണൂർ സമാധാനത്തിൻ്റെ തലസ്ഥാനമായി മാറണമെന്നും ആയതിനു വേണ്ടി എല്ലാവരും ഒറ്റക്കെട്ടായി യത്നിക്കണമെന്നും കണ്ണൂർ ബിഷപ്പ് ഡോ. അലക്സ് വടക്കുംതല പറഞ്ഞു. കണ്ണൂരിൽ ശാശ്വത ശാന്തിക്കായി മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടേയും പീപ്പിൾസ് മൂവ്മെൻ്റ് ഫോർ പീസ് അടക്കമുള്ള...

Read More

കൺസ്ട്രക്ഷൻ കമ്പനിയുടെ മോട്ടോർ ചെയിൻ മോഷ്ടിച്ച പെരുവണ്ണാമുഴി സ്വദേശി പോലീസ് പിടിയിൽ

by on September 22, 2025 0 In Uncategorized

പെരുവണ്ണാമൂഴി ജലസേചന വകുപ്പിന്റെ കോൺട്രാക്ട് വർക്ക് നടത്തുന്ന മിഡ്ലാൻഡ് പ്രൈവറ്റ് കമ്പനിയുടെ മോട്ടോർ ചെയിൻ മോഷ്ടിച്ച പ്രതി പിടിയിൽ. പെരുവണ്ണാമൂഴി പൊൻമലപ്പാറ നടേമ്മൽ മൊബിൻ ആണ് പെരുവണ്ണാമൂഴി പോലീസിന്റെ പിടിയിലായത്. സെപ്റ്റംബർ 27 ന് പെരുവണ്ണാമൂഴി ഡാം സൈറ്റിലായിരുന്നു സംഭവം. ജലസേചന വകുപ്പിന്റെ ജോലിക്കായി കമ്പനി എത്തിച്ച മോട്ടോറിന്റെ 6 ക്യാരി ചെയിനുകളായിരുന്നു മോഷണം പോയത്. ഏകദേശം ആറ് ലക്ഷം രൂപ വിലവരുന്ന ചെയിനുകളാണ് ഇവ. കമ്പനി മാനേജരുടെ പരാതി പ്രകാരം പെരുവണ്ണാമൂഴി പോലീസ് സ്റ്റേഷനിൽ...

Read More