January 15, 2026
  • January 15, 2026

കൊട്ടിയൂരിലെ മൂന്ന് വയസുകാരന്റെ മരണം; ‘നേരത്തെ എത്തിച്ചിരുന്നെങ്കിൽ കുട്ടിയെ രക്ഷപ്പെടുത്താമായിരുന്നു; പിതാവ്

by on June 16, 2025 0 In Uncategorized

ആംബുലൻസ് ഗതാഗതകുരുക്കിൽപ്പെട്ട് ആശുപത്രിയിൽ എത്താൻ വൈകിയത് കൊണ്ടാണ് കുട്ടി മരിച്ചതെന്ന് കൊട്ടിയൂരിൽ മരിച്ച മൂന്ന് വയസുകാരന്റെ പിതാവ് പ്രദോഷ് . നേരത്തെ എത്തിച്ചിരുന്നെങ്കിൽ കുട്ടിയെ രക്ഷപ്പെടുത്താമായിരുന്നു എന്ന് ഡോക്ടർ പറഞ്ഞെന്നും പിതാവ് പറഞ്ഞു. ആശുപത്രിയിൽ പോകാൻ വാഹനങ്ങൾക്ക് പരമാവധി ശ്രമിച്ചു. എന്നാൽ ഗതാഗത കുരുക്ക് കാരണം ഏറെ വൈകിയാണ് ആംബുലൻസ് എത്തിയത്. പരാതി നൽകിയാലും മരിച്ച കുട്ടിയെ തിരിച്ച് കിട്ടില്ലലോ എന്ന് പിതാവ് ചോദിച്ചു. കൊട്ടിയൂരിൽ ഗതാഗത കുരുക്കിൽ കുടുങ്ങിയത് കൊണ്ടാണ് കുട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ...

Read More

അഹമ്മദാബാദ് വിമാന അപകടം; വിദഗ്ധ സംഘം സ്ഥലത്തെത്തി

by on June 16, 2025 0 In Uncategorized

അഹമ്മദാബാദ് വിമാന അപകടത്തിൽ യൂഎസ് യുകെ വിദഗ്ധ സംഘവും അഹമ്മദാബാദിൽ എത്തി. എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യുറോ സംഘവുമായി സഹകരിച്ചുകൊണ്ടായിരിക്കും വിദഗ്ധ സംഘം പ്രവർത്തിക്കുക. വിമാനാപകടത്തെ കുറിച്ച് പഠിക്കാൻ പാർലമെന്റ് കമ്മിറ്റിയെ കൂടി ചുമതലപ്പെടുത്തിയിട്ടുണ്ട്. ജെഡിയു എംപി സഞ്ജയ്‌ ഝായുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയായിരിക്കും അന്വേഷണം നടത്തുക. യാത്രക്കാരുടെ സുരക്ഷ സംബന്ധിച്ച് വിശദമായ റിപ്പോർട്ട് തയ്യാറാക്കും. ദുരന്തത്തെ കുറിച്ചന്വേഷിക്കാന്‍ രൂപീകരിച്ച ഉന്നത തല സമിതിയുടെ ആദ്യ യോഗം നടക്കുക ഇന്നാണ്. ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച സമിതി...

Read More

സങ്കര വൈദ്യം ചികിത്സാ രംഗം അവതാളത്തിലാകും: ഐഎംഎ

by on June 16, 2025 0 In Uncategorized

കണ്ണൂർ: ഇന്ത്യയിലെ വൈദ്യശാസ്ത്ര രംഗത്തെ മികവിന്റെ കേന്ദ്രങ്ങളായ ദേശീയ ഇൻസ്റ്റിറ്റ്യൂട്ടു കളിൽ സങ്കര വൈദ്യം നടപ്പാക്കാനുള്ള തീരുമാനം കേന്ദ്ര സർക്കാർ പിൻവലിക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) കണ്ണൂർ ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. നിരന്തരമായ പരീക്ഷണ- നിരീക്ഷണ- ഗവേഷണങ്ങളിലൂടെ ലോകത്തെ എല്ലാ രാജ്യങ്ങളിലും വളരുകയും മുഴുവൻ രോഗാവസ്ഥകളെയും ചികിത്സിക്കാൻ സജ്ജമായ ആധുനിക വൈദ്യശാസ്ത്ര തോടൊപ്പം മറ്റു ചികിത്സാ ശാഖകൾ സംയോജിപ്പിക്കുന്നത് ഗുണനിലവാരം കുറയാനും ചികിത്സാരംഗം അവതാളത്തിലാകാനും കാരണമാകുമെന്ന് ഐഎംഎ വിലയിരുത്തി. മറ്റു ചികിത്സാ രംഗങ്ങളെ അതതു...

Read More

കൊല്ലം മേയർക്കെതിരെ വധഭീഷണി മുഴക്കിയ സംഭവം; പ്രതി പിടിയിൽ

by on June 16, 2025 0 In Uncategorized

കൊല്ലം മേയർ ഹണി ബെഞ്ചമിനെതിരെ വധഭീഷണി മുഴക്കിയ ആൾ പിടിയിൽ. തിരുവനന്തപുരം സ്വദേശി അനിൽ കുമാറാ(52)ണ് പിടിയിലായത്. അനിൽകുമാറിന്റെ പേരിൽ പല സ്റ്റേഷനുകളിലായി നിരവധി കേസുകൾ ഉണ്ടെന്ന് പോലീസ് അറിയിച്ചു. കൊല്ലം ഈസ്റ്റ് പോലീസാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്. കത്തിയുമായെത്തിയാണ് ഭീഷണി മുഴക്കിയത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്നാണ് കൊല്ലം മേയർ‌ പൊലീസിൽ പരാതി നൽകിയത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അനിൽ കുമാർ പിടിയിലാകുന്നത്. എന്തിനാണ് കൊല്ലം മേയർക്കെതിരെ വധഭീഷണി...

Read More

ഇന്ത്യ-പാക് ഫൈനലിനെയും വീഴ്ത്തി; ടിവിയിൽ മത്സരം കണ്ടവരുടെ എണ്ണത്തിൽ ചരിത്രനേട്ടവുമായി ഐപിഎൽ ഫൈനൽ

by on June 14, 2025 0 In Uncategorized

ഇന്ത്യൻ പ്രീമിയർ ലീ​ഗ് ക്രിക്കറ്റ് ടൂർണമെന്റ് 2025 ഫൈനൽ കണ്ടവരുടെ എണ്ണം ടെലിവിഷന്‍ ചരിത്രത്തില്‍ പുതിയ റെക്കോര്‍ഡ് എഴുതി. 169 മില്യൺ ടെലിവിഷൻ വ്യൂവ്സാണ് മത്സരത്തിന് ലഭിച്ചത്. ഇന്ത്യയിൽ ക്രിക്കറ്റ് മത്സരം നടന്നതിൽ ഏറ്റവും കൂടുതൽ ടെലിവിഷൻ വ്യൂവ്സ് ലഭിച്ച മത്സരമാണിത്. ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസേർച്ച് കൗൺസിൽ (ബാർക്) ‍പുറത്തുവിട്ട കണക്കുകളാണിത്. 2021ലെ ട്വന്റി 20 ലോകകപ്പിലെ ഇന്ത്യ-പാകിസ്താൻ പോരാട്ടത്തിനായിരുന്നു ഇതിന് മുമ്പ് ഏറ്റവും കൂടുതൽ ഇന്ത്യയിൽ നിന്ന് ടെലിവിഷൻ വ്യൂവ്സ് ലഭിച്ച മത്സരം. 166...

Read More

‘സ്‌കൂള്‍ സമയമാറ്റം: മാന്യസമീപനം അവഗണിക്കരുത്’; വിമര്‍ശനവുമായി സമസ്ത മുഖപത്രം

by on June 14, 2025 0 In Uncategorized

സ്‌കൂള്‍ സമയമാറ്റത്തില്‍ വിമര്‍ശനവുമായി സമസ്ത മുഖപത്രം സുപ്രഭാതം. കൂടിയാലോചനകള്‍ ഇല്ലാതെയാണ് സര്‍ക്കാര്‍ തീരുമാനമെടുത്തതെന്നാണ് വിമര്‍ശനം. സംസ്ഥാനത്തെ സ്‌കൂള്‍ പഠന സാഹചര്യം സര്‍ക്കാറിന് കോടതിയെ ബോധ്യപ്പെടുത്താന്‍ ആകണമെന്നും മുഖപത്രത്തില്‍ വ്യക്തമാക്കുന്നു. പ്രതിപക്ഷത്തിന് ശക്തമായ നിലപാട് ഇല്ലാത്തത് എന്ത് കൊണ്ടെന്ന ചോദ്യവും ഉന്നയിക്കുന്നുണ്ട്. സ്‌കൂള്‍ സമയമാറ്റത്തിനെതിരെ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരെ വേദിയിലിരുത്തി സമസ്ത അധ്യക്ഷന്‍ വിമര്‍ശനം നടത്തിയതിന് പിന്നാലെയാണ് മുഖപത്രത്തില്‍ നിലപാട് വ്യക്തമാക്കിയത്. സമയമാറ്റം മദ്രസ പഠനത്തെ മാത്രമല്ല സ്വകാര്യ ട്യൂഷന്‍ ,പൊതുഗതാഗതം ഉള്‍പ്പെടെയുള്ളവയെ ഈ മാറ്റം ബാധിക്കും. വിദ്യാര്‍ഥികള്‍ക്ക്...

Read More

ബിനോയ് വിശ്വത്തിനെതിരായ സംഭാഷണം: ഖേദപ്രകടനവുമായി സിപിഐ നേതാക്കള്‍; സ്വീകരിക്കാതെ ബിനോയ് വിശ്വം

by on June 14, 2025 0 In Uncategorized

സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരായ സംഭാഷണം പുറത്തുവന്ന സംഭവത്തില്‍ ഖേദ പ്രകടനവുമായി നേതാക്കള്‍. സംഭാഷണത്തില്‍ ഏര്‍പ്പെട്ട കമലാ സദാനന്ദനും കെ.എം. ദിനകരനുമാണ് ഖേദം അറിയിച്ചത്. സംസ്ഥാന സെക്രട്ടറിയെ ഫോണില്‍ വിളിച്ച് നേതാക്കള്‍ ഖേദം അറിയിച്ചു. നാണംകെട്ടിറങ്ങി പോകേണ്ടി വരുമെന്ന പരാമര്‍ശം ബിനോയ് വിശ്വത്തെ കുറിച്ചല്ലെന്ന് കെ.എം. ദിനകരന്‍ പറഞ്ഞു. നടപടി നേരിടുന്ന മറ്റൊരു നേതാവിനെ കുറിച്ചാണ് പരാമര്‍ശമെന്നാണ് നേതാക്കളുടെ വിശദീകരണം. എന്നാല്‍ നേതാക്കളുടെ ഈ ഖേദ പ്രകടനം ബിനോയ് വിശ്വം സ്വീകരിച്ചിട്ടില്ലെന്നാണ് സൂചന. ബിനോയ്...

Read More

ദിനോസറിനും കാന്‍സര്‍! ഫോസില്‍ കണ്ടെത്തി; കാന്‍സര്‍ ചികിത്സയില്‍ വിപ്ലവം സൃഷ്ടിച്ചേക്കാനാവുമെന്ന് ശാസ്ത്രജ്ഞര്‍

by on June 14, 2025 0 In Uncategorized

70 ദശലക്ഷം വർഷം പഴക്കമുള്ള ദിനോസർ ഫോസിലിൽ കാൻസറിന്റെ തെളിവുകൾ കണ്ടെത്തി യുകെയിലെയും റൊമാനിയയിലെയും ശാസ്ത്രജ്ഞർ. ഇപ്പോഴത്തെ റൊമാനിയയിൽ ജീവിച്ചിരുന്ന പശുവിന്റെ വലിപ്പമുള്ള സസ്യഭുക്കായ ഈ ദിനോസറിന്റെ ഫോസിലിലെ താടിയെല്ലിന്‍റെ ഭാഗം ട്യൂമറിന്റെ ലക്ഷണങ്ങൾ കാണിച്ചെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഉയർന്ന പവർ മൈക്രോസ്‌കോപ്പ് ഉപയോഗിച്ച് തിരിച്ചറിഞ്ഞ ട്യൂമറിന് സമീപം സോഫ്റ്റ് ടിഷ്യു അവശിഷ്ടങ്ങളും കണ്ടെത്തിയിരുന്നു. ഇത്തരത്തിലുള്ള സോഫ്റ്റ് ടിഷ്യു വളരെ അപൂർവമായേ കണ്ടെത്താറുള്ളൂ. പ്രോട്ടീനുകൾ അടങ്ങിയ ആ ടിഷ്യു കാൻസർ പോലുള്ള അസുഖങ്ങളെ കുറിച്ച് കൂടുതൽ...

Read More

ദുരന്തത്തിന്റെ ഓർമകൾ വേണ്ട; എയർ ഇന്ത്യ 171 വിമാന നമ്പർ ഉപേക്ഷിക്കുന്നു

by on June 14, 2025 0 In Uncategorized

അഹമ്മദാബാദ് വിമാന അപകടത്തിന് ശേഷം എയർ ഇന്ത്യ 171 നമ്പർ ഉപേക്ഷിക്കുന്നു. യാത്രക്കാരെ വേട്ടയാടാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും ദുരന്തത്തിന്റെ ഓർമകൾ ഒഴിവാക്കാനുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. പഴയത് മാറ്റി വിമാനത്തിന് പുതിയ നമ്പർ നൽകാനാണ് എയർ ലൈനിന്റെ തീരുമാനം.അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്കുള്ള (ഗാറ്റ്‌വിക്ക്) വിമാനത്തിന്റെ നമ്പർ AI 159 എന്നാകും. ലണ്ടനിൽ നിന്ന് മടങ്ങി വരുന്ന വിമാനത്തിന്റെ നമ്പർ AI 160 എന്നും നൽകും. ഈ മാറ്റം ഉടൻ തന്നെ പ്രവർത്തികമാകുമെന്നാണ് റിപ്പോർട്ടുകൾ എങ്കിലും വിമാനത്തിന്റെ...

Read More

കനത്ത മഴ കണ്ണൂർ ജില്ലയിൽ റെഡ് അലർട്ട്

by on June 14, 2025 0 In Uncategorized

കണ്ണൂർ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാലും കനത്ത മഴ തുടരുന്ന സാഹചര്യത്തിലും ജില്ലയിലെ വിദ്യാലയങ്ങൾ അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ, സ്പെഷ്യൽ ക്ലാസുകൾ,എന്നിവ നാളെയും (14/06/2025), മറ്റന്നാളും (15/06/2025) പ്രവർത്തിക്കരുത്.

Read More