January 15, 2026
  • January 15, 2026

കപ്പല്‍ അപകടം: തീ നിയന്ത്രണവിധേയമായില്ല; കപ്പലിലുള്ളത് 2000 ടണ്‍ എണ്ണ; 240 ടണ്‍ ഡീസല്‍

by on June 10, 2025 0 In Uncategorized

സിങ്കപ്പൂര്‍ കപ്പലായ വാന്‍ ഹായ് 503 ല്‍ ഉണ്ടായ തീ നിയന്ത്രിക്കാനാവുന്നില്ല. ഇന്ത്യന്‍ നാവിക സേനയും കോസ്റ്റ് ഗാര്‍ഡും രക്ഷപ്രവര്‍ത്തനം തുടരുന്നു. കപ്പല്‍ ചരിഞ്ഞുതുടങ്ങിയതായും റിപ്പോര്‍ട്ടുണ്ട്. കപ്പലില്‍ നിന്ന് എണ്ണ പടരുന്നത് തടയാന്‍ ഡച്ച് കമ്പനി എത്തും. പൊള്ളലേറ്റ് ആശുപത്രിയില്‍ എത്തിച്ച നാവികരില്‍ ചിലരുടെ നില ഗുരുതരമായി തുടരുകയാണ്. കപ്പലില്‍ തീ പടര്‍ന്നിട്ട് 20 മണിക്കൂര്‍ പിന്നിട്ടുവെങ്കിലും തീ നിയന്ത്രണ വിധേയമായിട്ടില്ല. 4 കോസ്റ്റ് ഗാര്‍ഡ് കപ്പലുകള്‍ തടുര്‍ച്ചയായി ഫയര്‍ ഫൈറ്റ് നടത്തുന്നുണ്ടെങ്കിലും കപ്പലിലെ തീ...

Read More

ബെംഗളൂരു ദുരന്തം; സർക്കാരിനും പൊലീസിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി ആർസിബി സംഘാടകരും കർണാടക ഹൈക്കോടതിയിൽ

by on June 10, 2025 0 In Uncategorized

ബെംഗളൂരു: ബെംഗളൂരു ദുരന്തരത്തില്‍ സര്‍ക്കാരിനെതിരെയും പൊലീസിനെതിരെയും ഗുരുതര ആരോപണങ്ങളുമായി ആര്‍സിബിയും സംഘാടകരായ ഡിഎന്‍എയും കര്‍ണാടക ഹൈക്കോടതിയില്‍. ഗേറ്റുകള്‍ തുറക്കാന്‍ പൊലീസ് വൈകിയതാണ് അപകടം ഉണ്ടാക്കിയതെന്ന് ആര്‍സിബി ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടി. സ്‌റ്റേഡിയത്തിന്റെ ഗേറ്റുകള്‍ 1.45ന് തുറക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇത് തുറന്നപ്പോള്‍ വൈകി. ഗേറ്റുകള്‍ കൃത്യസമയത്ത് തുറന്നിരുന്നെല്ലെങ്കില്‍ ഇത്തരത്തില്‍ ദുരന്തം സംഭവിക്കില്ലായിരുന്നുവെന്നും ആര്‍സിബി ചൂണ്ടിക്കാട്ടി. സംഭവത്തില്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചതായും ആര്‍സിബി വാദിക്കുന്നു. സിറ്റി പൊലീസ് കമ്മീഷണര്‍ക്കെതിരെ ഡിഎന്‍എയും രംഗത്തെത്തി. ചിന്നസ്വാമി സ്റ്റേഡിയത്തിന്...

Read More

ദിയയുടെ സ്ഥാപനത്തിൽ നിന്ന് പണം സ്വന്തം അക്കൗണ്ടുകളിലേയ്ക്ക് മാറ്റി; ജീവനക്കാർക്ക് എതിരെ തെളിവ്

by on June 10, 2025 0 In Uncategorized

തിരുവനന്തപുരം: നടന്‍ കൃഷ്ണകുമാറിനും മകള്‍ ദിയയ്ക്കും എതിരെ ജീവനക്കാർ നൽകിയ പരാതി കൗണ്ടർ കേസായി മാത്രം പരിഗണിക്കാനൊരുങ്ങി പൊലീസ്. ദിയയുടെ ‘ഒ ബൈ ഒസി’ എന്ന സ്ഥാപനത്തിൽ നിന്ന് മുൻ ജീവനക്കാര്‍ പണം മാറ്റിയെന്നതിന് പൊലീസിന് തെളിവ് ലഭിച്ചതിന് പിന്നാലെയാണ് തീരുമാനം. ബാങ്ക് അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റ്‌ പരശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. ഡിജിറ്റൽ തെളിവുകളും ജീവനക്കാർക്ക് എതിരാണെന്നാണ് കണ്ടെത്തൽ. ജീവനക്കാര്‍ പണം എങ്ങനെ ചിലവഴിച്ചുവെന്ന് പൊലീസ് പരിശോധിച്ച് വരികയാണ്. ജീവനക്കാരുടെ അക്കൗണ്ടിൽ വന്ന പണം മറ്റ് അക്കൗണ്ടുകളിലേക്ക്...

Read More

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് നിക്കോളാസ് പുരാൻ

by on June 10, 2025 0 In Uncategorized

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് വെസ്റ്റ് ഇൻഡീസ് താരം നിക്കോളാസ് പുരാൻ. 29-ാം വയസിലാണ് പുരാന്റെ അപ്രതീക്ഷിത വിരമിക്കൽ. 2016ൽ വെസ്റ്റ് ഇൻഡീസ് കുപ്പായത്തിൽ അരങ്ങേറിയ പുരാൻ ടീമിനായി 61 ഏകദിനങ്ങളും 106 ട്വന്റി20യിലും കളിച്ചു. 2275 റൺസ് നേടിയ പുരാനാണ് വിൻഡീസിനായി ട്വന്റി 20യിൽ ഏറ്റവും കൂടുതൽ റൺസ് നേടിയത്. ഫ്രാഞ്ചൈസി ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പുരാന്റെ 29-ാം വയസിലെ പുരാന്റെ തിടുക്കപ്പെട്ടുള്ള വിരമിക്കലെന്നാണ് വിവരം. ഇപ്പോൾ അവസാനിച്ച ഐപിഎല്ലിൽ, ഒരു സീസണിൽ...

Read More

കൊല്ലത്ത് ഓട്ടിസം ബാധിതയായ ആറ് വയസുകാരിയുടെ മരണം; കുട്ടി ലൈംഗിക അതിക്രമം നേരിട്ടതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

by on June 10, 2025 0 In Uncategorized

കൊല്ലത്ത് ഭിന്നശേഷിക്കാരിയായ ആറ് വയസുകാരിയുടെ മരണത്തില്‍ ദുരൂഹത. പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ തെളിഞ്ഞതാണ് അന്വേഷണത്തില്‍ വഴിത്തിരിവായിരിക്കുന്നത്. കുട്ടിയുടെ ബന്ധുവും അയല്‍വാസിയുമായ 14 വയസുകാരന്‍ കുട്ടിയെ ദുരുപയോഗം ചെയ്തെന്നാണ് പൊലീസ് സംശയിക്കുന്നത്. കുട്ടി ക്രൂരമായ പീഡനത്തിന് ഇരയായെന്ന് തെളിയിക്കുന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്  ലഭിച്ചു. ബന്ധുവായ 14 വയസുകാരന്‍ ചൈല്‍ഡ് ലൈന്‍ നിരീക്ഷണത്തിലാണ്. (Postmortem report says 6 year old girl was sexually abused) ഏപ്രില്‍ 19നായിരുന്നു ഭിന്നശേഷിക്കാരിയായ ആറ് വയസുകാരിയുടെ മരണം....

Read More

ശ്രീചിത്രയിൽ പ്രതിസന്ധിയുണ്ടെന്ന് അറിയിച്ചിട്ടും കേന്ദ്രം നടപടി എടുത്തില്ല, സ്ഥാപനത്തെ ആസൂത്രിതമായി ഇല്ലായ്മ ചെയ്യാൻ ശ്രമം; എ എ റഹിം എം പി

by on June 9, 2025 0 In Uncategorized

തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ സയന്‍സിന് കേന്ദ്രസര്‍ക്കാര്‍ ദയാവധം വിധിച്ചിരിക്കുകയാണെന്നും വളരെ ആസൂത്രിതമായി സ്ഥാപനത്തെ കേന്ദ്രം ഇല്ലായ്മ ചെയ്യുകയാണെന്നും എഎ റഹീം എം പി മാധ്യമങ്ങളോട് പറഞ്ഞു.റേഡിയോളജി വിഭാഗത്തിലെ പ്രതിസന്ധിയാണ് ഇപ്പോൾ പ്രധാന ചർച്ച. ഇത് ഗൗരവകരമായ പ്രശ്നമാണ്. പ്രതിസന്ധിയുണ്ടെന്ന് ബന്ധപ്പെട്ടവർ അറിയിച്ചിട്ടും കേന്ദ്രം നടപടിയെടുത്തില്ല. ഡോക്ടർമാരുടെ ഉൾപ്പെടെ നിയമനങ്ങൾ നടത്തുന്നില്ല. ഹൃദ്യം പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരുമായി കരാർ ഒപ്പുവെക്കാൻ ശ്രീചിത്ര അധികൃതർ തയ്യാറാകുന്നില്ല. ഇത് കൃത്യമായ കേന്ദ്രസർക്കാറിന്റെ രാഷ്ട്രീയ തീരുമാനത്തിലെ ഭാഗമാണ്. ഡിവൈഎഫ്ഐ ഇതിനെതിരെ...

Read More

മുംബൈയിൽ തിരക്കേറിയ ലോക്കൽ ട്രെയിനിൽ നിന്ന് ട്രാക്കിലേക്ക് വീണ് അപകടം; ആറ് പേർക്ക് ദാരുണാന്ത്യം

by on June 9, 2025 0 In Uncategorized

മുംബൈ: മുംബൈയിൽ തിരക്കേറിയ ലോക്കൽ ട്രെയിനിൽ നിന്ന് വീണ് ആറ് പേർ മരിച്ചതായി റെയിൽവേ അധികൃതർ അറിയിച്ചു. പുഷ്പക് എക്സ്പ്രസും കസാര ലോക്കലും പരസ്പരം മുറിച്ചുകടക്കുമ്പോഴാണ് സംഭവം. പ്ലാറ്റഫോമില്‍ നിന്ന് നീങ്ങിയ ട്രെയിനില്‍ നിന്നാണ് യാത്രക്കാര്‍ വീണത്. അമിതമായ തിരക്ക് മൂലമാണ് അപകമുണ്ടായതെന്നാണ് നിഗമനം. ഡോറിലടക്കം തൂങ്ങി നിന്നാണ് ആളുകള്‍ യാത്ര ചെയ്തത്. മുംബൈ ഛത്രപതി ടെര്‍മിനന്‍സില്‍ നിന്ന് താനെയിലെ കസറയിലേക്ക് പോകുന്ന ട്രെയിനില്‍ ആണ് അപകടം. മുംബ്ര, ദിവ റെയിൽവേ സ്റ്റേഷനുകൾക്കിടയിലാണ് അപകടമുണ്ടായതെന്നാണ് വിവരം.

Read More

‘മൂണ്‍വാക്കി’നെക്കുറിച്ചുള്ള റിവ്യു; 14കാരിക്കെതിരായ അധിക്ഷേപ വീഡിയോകള്‍ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി

by on June 9, 2025 0 In Uncategorized

കൊച്ചി: ‘മൂണ്‍വാക്ക്’ സിനിമയെക്കുറിച്ചുള്ള നിരൂപണം നടത്തിയതിന് പിന്നാലെ 14കാരിക്കെതിരായുണ്ടായ അധിക്ഷേപ വീഡിയോകള്‍ ഉടന്‍ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, യൂട്യൂബ് എന്നിവയിലെ ഉള്ളടക്കങ്ങള്‍ നീക്ക് ചെയ്യണമെന്നാണ് കോടതിയുടെ നിർദേശം. സിനിമയെക്കുറിച്ച് നിരൂപണ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പെണ്‍കുട്ടി പങ്കുവച്ചിരുന്നു. ഇത് ചിലര്‍ അശ്ലീലവും അപകീര്‍ത്തികരവുമായ ഉള്ളടക്കങ്ങളാക്കി മാറ്റുകയായിരുന്നു. പരിഹാസ വാക്കുകള്‍, അശ്ലീല അടിക്കുറിപ്പുകള്‍, ലൈംഗികച്ചുവയുള്ള പരാമര്‍ശങ്ങള്‍ എന്നിവയടങ്ങിയ ഉള്ളടക്കങ്ങളായിരുന്നു പലരും പങ്കുവെച്ചത്. ഇതിനെ തുടർന്ന് 14കാരി കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായെന്ന് കാണിച്ച് മാതാവ് ഹൈക്കോടതിയെ സമീപിച്ചു....

Read More

പ്രൊഡക്ഷൻ കൺട്രോളറുടെ വധഭീഷണിയിൽ പൊലിസ് നടപടി സ്വീകരിച്ചില്ല; മുഖ്യമന്ത്രിക്ക് സാന്ദ്ര തോമസിന്റെ കത്ത്

by on June 9, 2025 0 In Uncategorized

മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി നിർമാതാവ് സാന്ദ്ര തോമസ്. ഫെഫ്ക അംഗമായ റെനി ജോസഫ് വധഭീഷണി മുഴക്കിയെന്ന പരാതിയിൽ പോലിസ് നടപടി സ്വീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സാന്ദ്ര തോമസ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. പരാതി നൽകിയത് രണ്ടു മാസങ്ങൾക്ക് മുൻപായിരുന്നെങ്കിലും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് സാന്ദ്ര ആരോപിക്കുന്നു. പ്രതികൾക്ക് തെളിവുകൾ നശിപ്പിക്കാനുള്ള സാഹചര്യം പാലാരിവട്ടം എസ്‌എച്ച്‌ഒ ഒരുക്കികൊടുത്തുവെന്നും, എസ്‌എച്ച്‌ഒ അടക്കമുള്ള ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും സാന്ദ്ര ആവശ്യപ്പെട്ടു.ബി. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ ഫെഫ്കയിലെ ചില അംഗങ്ങൾ ഗുണ്ടകളെ...

Read More

കാട്ടുപന്നികളെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കില്ല; കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം

by on June 9, 2025 0 In Uncategorized

കാട്ടുപന്നികളെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം. കടുവയെയും ആനയെയും അതീവ സംരക്ഷിത പട്ടികയിൽ നിന്നും മാറ്റണമെന്ന ആവശ്യവും തള്ളി. മനുഷ്യന് ഭീഷണിയായ മൃഗങ്ങളെ കൊല്ലാൻ വനം മേധാവിക്ക് അധികാരം ഉണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. കാട്ടുപന്നിയുടെ എണ്ണത്തിൽ അനിയന്ത്രിതമായ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്നും, കർഷകരുടെ ജീവനോപാധിക്ക് പോലും തടസമാകും വിധം കാർഷിക വിളകളെ കാട്ടുപന്നികൾ വ്യാപകമായി നശിപ്പിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി കാട്ടുപന്നികളെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കേരളം കത്തയച്ചിരുന്നു. അതേസമയം മനുഷ്യ ജീവന് അപകടകാരിയായ...

Read More