January 15, 2026
  • January 15, 2026

ശാസ്ത്രീയ പഠനം നടത്താത്തത് തിരിച്ചടിയായി; കൂരിയാട് തകർന്ന ദേശീയപാത സന്ദർശിച്ച് രമേശ് ചെന്നിത്തല

by on June 9, 2025 0 In Uncategorized

മലപ്പുറം കൂരിയാട് തകർന്ന ദേശീയപാത സന്ദർശിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ദേശീയപാതയുടെ ശാസ്ത്രീയപഠനം നടത്താത്തത് വലിയ തിരിച്ചടിയായി. ഇതിലൂടെ അദാനിയാണ് ലാഭമുണ്ടാക്കിയിരിക്കുന്നത് കോൺട്രാക്ടർമാർക്കെതിരെ നടപടി ഉണ്ടാകണം. ഇവിടെ വന്നപ്പോഴാണ് ഭീകരാവസ്ഥ മനസ്സിലായതെന്നും ചെന്നിത്തല വ്യക്തമാക്കി. അഴിമതിയെക്കുറിച്ച് ഗഡ്കരിയോട് മുഖ്യമന്ത്രി ഒന്നും പറഞ്ഞില്ല. ഹൈവേ തകരുന്നത് കണ്ട് ഞങ്ങൾ തുള്ളിച്ചാടുന്നില്ല. ഞങ്ങൾ പാത കുത്തിപ്പൊളിച്ച പോലെയാണ് ഗോവിന്ദൻ മാസ്റ്റർ പറയുന്നത്. അഴിമതി ചെയ്ത കരാറുകാരെ ഗോവിന്ദൻ മാസ്റ്റർ എന്തിന് സംരക്ഷിക്കുന്നു. സായിപ്പിനെ കണ്ടപ്പോൾ കവാത്ത് മറന്നുപോലെയാണ്...

Read More

കൊച്ചി തീരത്തെ കപ്പൽ അപകടം; കമ്പനിക്കെതിരെ ഉടൻ ക്രിമിനൽ കേസ് എടുക്കേണ്ടതില്ലെന്ന് തീരുമാനം

by on June 9, 2025 0 In Uncategorized

കൊച്ചി തീരത്ത് കപ്പൽ മുങ്ങിയ സംഭവത്തിൽ, കമ്പനിക്കെതിരെ ഉടൻ ക്രിമിനൽ കേസ് എടുക്കേണ്ടതില്ലെന്ന് തീരുമാനം. നാശനഷ്ടങ്ങളുടെ തെളിവുകൾ ശേഖരിക്കുന്നതിന് ആയിരിക്കണം നിലവിൽ പ്രാധാന്യം നൽകേണ്ടതെന്നും സർക്കാർ തീരുമാനം. ഇത് ഇൻഷുറൻസ് ക്ലെയ്മിന് സഹായകരമാകും. കഴിഞ്ഞമാസം 29ന് മുഖ്യമന്ത്രിയും ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിംഗും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. യോഗവുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി തയ്യാറാക്കിയ റിപ്പോർട്ടിലാണ് പരാമർശം. MSC എൽസ കപ്പൽ കമ്പനി വിഴിഞ്ഞം തുറമുഖത്തിന്റെ പ്രധാന ഇടപാടുകാരനെന്നും റിപ്പോർട്ടിൽ പറയുന്നു. ഇൻഷുറൻസ് ഏജൻസി വഴി...

Read More

ഷെെൻ ടോം ചാക്കോയുടെ പിതാവിൻ്റെ സംസ്‌കാരം ഇന്ന്

by on June 9, 2025 0 In Uncategorized

തൃശ്ശൂര്‍: ഷൈന്‍ ടോം ചാക്കോയുടെ പിതാവ് ചാക്കോയുടെ സംസ്‌കാരം ഇന്ന് നടക്കും. രാവിലെ പത്തരയോടെ മുണ്ടൂര്‍ കര്‍മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. തമിഴ്‌നാട്ടിലെ ധര്‍മപുരിയിലുണ്ടായ വാഹനാപകടത്തിലാണ് ചാക്കോയുടെ മരണം. ചാക്കോയുടെ മൃതദേഹം തൃശ്ശൂരിലെ ജൂബിലി മിഷന്‍ ആശുപത്രിയില്‍ നിന്ന് ഇന്നലെ വൈകിട്ട് മുണ്ടൂരിലെ വീട്ടിലെത്തിച്ച് പൊതുദര്‍ശനത്തിന് വെച്ചിരുന്നു. ഷൈനിന്റെ സഹോദരിമാര്‍ വിദേശത്ത് നിന്നും എത്തിയിട്ടുണ്ട്. പരിക്കേറ്റ് ചികിത്സയിലുള്ള ഷൈനിനേയും മാതാവിനേയും രാവിലെ വീട്ടിലെത്തിക്കും. ഇരുവരുടെയും ശസ്ത്രക്രിയ ഇന്നോ നാളെയോ നടക്കും. ഇരുവരുടെയും ആരോഗ്യ...

Read More

50000 സർക്കാർ ഉദ്യോഗസ്ഥർ ആറ് മാസമായി ശമ്പളം കൈപ്പറ്റിയില്ല! മധ്യപ്രദേശിൽ 230 കോടി രൂപയുടെ അഴിമതിയെന്ന് സംശയം

by on June 6, 2025 0 In Uncategorized

ഭോപ്പാൽ: മധ്യപ്രദേശ് സർക്കാരിനെ വെട്ടിലാക്കി 230 കോടി രൂപയുടെ ശമ്പള അഴിമതി. 50000 സർക്കാർ ഉദ്യോഗസ്ഥർ കഴിഞ്ഞ ആറ് മാസമായി ശമ്പളം കൈപറ്റിയിട്ടില്ല എന്ന കണ്ടെത്തലാണ് അഴിമതി സംബന്ധിച്ച സംശയം ബലപ്പെടുത്തിയിരിക്കുന്നത്. ഈ ഉദ്യോഗസ്ഥരുടെ കോഡ് നമ്പർ ഇപ്പോഴും സജീവമാണ്. എന്നിട്ടും ശമ്പളം കൈപ്പറ്റിയിട്ടില്ല എന്നാണ് കണ്ടെത്തൽ. 40000 സ്ഥിര ഉദ്യോഗസ്ഥരും 10000 താത്കാലിക ഉദ്യോഗസ്ഥരുമാണ് ശമ്പളം കൈപ്പറ്റാത്തത് എന്നാണ് കണ്ടെത്തൽ. ഇവരുടെയെല്ലാം ഇതുവരെയുള്ള ശമ്പളത്തുക 230 കോടി രൂപ വരും. ജീവനക്കാരുടെ കോഡ് നമ്പർ...

Read More

ഐഫൽ ടവറിനേക്കാൾ ഉയരം, ചെനാബ് റെയില്‍പ്പാലം രാജ്യത്തിന് സമർപ്പിച്ചു; ഓപ്പറേഷൻ സിന്ദൂർ എന്ന് കേൾക്കുമ്പോൾ ഇനി പാകിസ്താൻ ഞെട്ടി വിറക്കുമെന്ന് പ്രധാനമന്ത്രി

by on June 6, 2025 0 In Uncategorized

കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ റെയില്‍പ്പാത യാഥാര്‍ഥ്യമായെന്ന് പ്രധാനമന്ത്രി. 46,000 കോടി രൂപയുടെ വികസന പദ്ധതികൾ ജമ്മു കശ്മീരിന്റെ വികസനം ത്വരിതപ്പെടുത്തും. ഐഫല്‍ ടവര്‍ കാണാന്‍ ആളുകള്‍ പാരിസിലേക്ക് യാത്ര ചെയ്യുന്നു,എന്നാല്‍ ചെനാബ് റെയില്‍പ്പാലം ഐഫല്‍ ടവറിനേക്കാള്‍ ഉയരമുള്ളതാണ്. രാജ്യത്തിന്റെ ഐക്യത്തിന്റെയും ഇച്ഛാശക്തിയുടെയും വലിയ ആഘോഷമാണിതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റെയിൽവേ പാലമായ ചെനാബ് പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്‌ട്രത്തിന് സമർപ്പിച്ചു. ത്രിവർണ്ണ പതാക വീശിക്കൊണ്ടായിരുന്നു ​അദ്ദേഹം ഉദ്ഘാടനം ചെയ്തത്. പഹൽഗാമിൽ നിരപരാധികളെ പാകിസ്താൻ വധിച്ചു....

Read More

സാന്ദ്ര തോമസിനെതിരായ വധഭീഷണി; പ്രൊഡക്ഷന്‍ കണ്‍ട്രോളറെ സസ്‌പെന്‍ഡ് ചെയ്തു

by on June 6, 2025 0 In Uncategorized

കൊച്ചി: പ്രൊഡ്യൂസര്‍ സാന്ദ്ര തോമസിനെതിരായ വധഭീഷണി സന്ദേശത്തില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റെനി ജോസഫിനെ സസ്‌പെന്‍ഡ് ചെയ്തു. ഫെഫ്ക പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് യൂണിയന്റേതാണ് നടപടി. പ്രാഥമിക അംഗത്വത്തില്‍ നിന്നും അന്വേഷണ വിധേയമായാണ് സസ്‌പെന്‍ഡ് ചെയ്തത്. ഓഡിയോ സന്ദേശം പുറത്തുവന്നിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ലെന്ന് സാന്ദ്ര റിപ്പോർട്ടറിനോട് പ്രതികരിച്ചിരുന്നു.   ഫെഫ്കയുടെ നേതൃത്വത്തിലുള്ള പലരേയും അസമയത്ത് താങ്കള്‍ വിളിക്കുകയും അധിക്ഷേപിക്കുകയും ചെയ്തിട്ടുണ്ട്. ഇനിയും ഇത്തരം നിലപാടുകള്‍ ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് റെന്നി ജോസഫിനെ അറിയിച്ചിരുന്നതായും ഫെഫ്ക...

Read More

ചിന്നസ്വാമി സ്റ്റേഡിയത്തിലെ അപകടം ; ആര്‍സിബി മാര്‍ക്കറ്റിങ് മേധാവിയടക്കം 4 പേര്‍ അറസ്റ്റില്‍

by on June 6, 2025 0 In Uncategorized

ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലെ അപകടത്തില്‍ നാല് പേര്‍ അറസ്റ്റില്‍. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗ്ലൂര്‍ മാര്‍ക്കറ്റിംഗ് വിഭാഗം മേധാവിയും, ഇവന്റ് മാനേജ്‌മെന്റ് കമ്പനി പ്രതിനിധികളും ആണ് അറസ്റ്റിലായത്. കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ ഒളിവില്‍ ആണെന്ന് പൊലീസ് അറിയിച്ചു. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മാര്‍ക്കറ്റിംഗ് വിഭാഗം മേധാവി നിഖില്‍ സോസലേ, ഇവന്റ് മാനേജ്‌മെന്റ് കമ്പനിയായ ഡിഎന്‍എയുടെ വൈസ് പ്രസിഡന്റ് സുനില്‍ മാത്യു, കിരണ്‍ സുമന്ത് എന്നിവരാണ് അറസ്റ്റില്‍ ആയത്. രാവിലെ ബംഗളൂരു എയര്‍പോര്‍ട്ടില്‍ നിന്നും മുംബൈയിലേക്ക് കടക്കാന്‍...

Read More

ഡിജിറ്റലിലേക്ക് ചുവടുവെക്കാന്‍ തപാല്‍ വകുപ്പും; പിന്‍കോഡുകള്‍ക്ക് പകരം ഇനി ഡിജിപിന്‍

by on June 6, 2025 0 In Uncategorized

പിന്‍കോഡുകള്‍ക്ക് പകരം ഡിജിറ്റല്‍ പിന്നുകള്‍ അവതരിപ്പിച്ച് തപാല്‍ വകുപ്പ്. ഡിജിപിന്‍ സംവിധാനം ഉപയോഗിച്ച് ഇനി മുതല്‍ വിലാസങ്ങള്‍ കൃത്യമായി കണ്ടെത്താന്‍ സാധിക്കും. മുന്‍പ് പിന്‍കോഡുകള്‍ ഒരു സ്ഥലത്തെ മുഴുവന്‍ സൂചിപ്പിക്കുന്നതായിരുന്നെങ്കില്‍ ഡിജിപിന്‍ സൂചിപ്പിക്കുക ഒരു നിശ്ചിത പ്രദേശത്തെ ആയിരിക്കും. തപാല്‍ വകുപ്പ് പൂര്‍ണമായും ഡിജിറ്റലായി മാറുന്നതിന്റെ മുന്നോടിയാണ് പുതിയ തീരുമാനം. പത്ത് ഡിജിറ്റുള്ള ആല്‍ഫന്യുമറിക് കോഡാണ് ഡിജിപിന്‍ ആയി ഉപയോഗിക്കുന്നത്. വ്യക്തികള്‍ക്ക് അവരുടെ ഭവനങ്ങളുടേയും വസ്തുവിന്റേയും കൃത്യമായ ലൊക്കേഷന്‍ എടുത്ത് ഡിജിപിന്‍ കോഡ് ജനറേറ്റ് ചെയ്യാം....

Read More

ലഹരി മാഫിയകളുടെ വിളയാട്ടം കുറയുന്നു.

by on June 6, 2025 0 In Uncategorized

തലശ്ശേരി: തലശ്ശേരി കടപ്പുറത്തും മറ്റും അഴിഞ്ഞാടുന്ന ലഹരി മാഫിയകളുടെ വിളയാട്ടങ്ങൾ എക്സൈസിൻ്റെയും പോലീസിൻ്റെയും അശ്രാന്ത പരിശ്രമങ്ങൾ മൂലം കുറഞ്ഞു വന്നതായി സാമൂഹ്യ- ജീവകാരുണ്യ പ്രവർത്തകൻ മൻസൂർ മട്ടാമ്പ്രം പറയുന്നു. ഇപ്പോൾ സഞ്ചാരികൾക്ക് കടൽപ്പാലത്തിൻ്റെയും മറ്റിടങ്ങളിലെയും പരിസരങ്ങളിൽ നിർഭയം വന്നു ചേരാൻ കഴിയുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എക്സൈസ് ഇൻസ്പെക്ടർ സുബിൻ രാജിനോടും പോലീസ് ഉദ്യോഗസ്ഥരോടും നന്ദിയും കടപ്പാടുമുണ്ട്. ഇത്തരം പ്രവർത്തനങ്ങൾ തുടർന്നും അധികൃതരിൽ നിന്നും ഉണ്ടാവണം. സ്കൂൾ കോളേജ് വിദ്യാർത്ഥികളിൽ കണ്ടുവരുന്ന ലഹരി ഉപയോഗത്തിനെതിരെയും പ്രവർത്തനങ്ങളിൽ അധികൃതരോടൊപ്പം...

Read More

പെരുന്നാള്‍ അവധി പ്രഖ്യാപിക്കാന്‍ സര്‍ക്കാരിന് വിമുഖതയില്ല, വിവാദത്തിന് പിന്നില്‍ രാഷ്ട്രീയ മുതലെടുപ്പിനുള്ള നീക്കം: മന്ത്രി വി ശിവന്‍കുട്ടി

by on June 6, 2025 0 In Uncategorized

ബലിപെരുന്നാള്‍ അവധി വിവാദത്തില്‍ പ്രതികരണവുമായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. അവധി പ്രഖ്യാപിക്കാന്‍ സര്‍ക്കാരിന് ഒരു മടിയുമില്ലെന്നും രാഷ്ട്രീയ മുതലെടുപ്പിനാണ് ശ്രമങ്ങള്‍ നടക്കുന്നതെന്നും വി ശിവന്‍കുട്ടി പറഞ്ഞു.പെരുന്നാളിന് വെള്ളിയാഴ്ച ആദ്യം അവധി റദ്ദാക്കിയെന്നും പിന്നീട് രാത്രിയോടെയാണ് അവധി നല്‍കിയതെന്നും ചൂണ്ടിക്കാട്ടി പ്രതിപക്ഷം ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി വി ശിവന്‍കുട്ടി.. (v sivankutty on Eid al-Adha bakrid holiday controversy) അവധി വിഷയത്തിലൂന്നി നിലമ്പൂരില്‍ പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നാണ് മന്ത്രിയുടെ വിമര്‍ശനം. നിലമ്പൂര്‍...

Read More