January 14, 2026
  • January 14, 2026

COVID19; 24 മണിക്കൂറിനിടെ രാജ്യത്ത് 5 മരണം! കേരളത്തിൽ ഒരു മരണം, 80 വയസുള്ള ആൾ മരിച്ചു; രാജ്യത്ത് കൊവിഡ് കേസുകൾ 4000 കടന്നു

by on June 3, 2025 0 In Uncategorized

രാജ്യത്ത് കൊവിഡ് കേസുകൾ 4000 കടന്നു. രാജ്യത്ത് 4026 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തു. കേരളത്തിൽ കേസുകളുടെ എണ്ണത്തിൽ കുറവ്. 1416 പേർക്കാണ് കൊവിഡ് റിപ്പോർട്ട് ചെയ്‌തത്‌. 24 മണിക്കൂറുടെ കേരളത്തിൽ ഒരു മരണം റിപ്പോർട്ട് ചെയ്തു. 80 വയസ്സുള്ള ആളാണ് കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് 24 മണിക്കൂറിനിടെ 5 മരണം രേഖപ്പെടുത്തി. മഹാരാഷ്ട്രയിൽ രണ്ടു മരണവും പശ്ചിമബംഗാളിലും തമിഴ്നാട്ടിലും ഒരു മരണവും റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിനിടെ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്...

Read More

കൊവിഡ് വ്യാപനം: നിര്‍ദേശങ്ങള്‍ പുറത്തിറക്കി ആരോഗ്യവകുപ്പ്; മാസ്‌ക് ഉപയോഗം പ്രോത്സാഹിപ്പിക്കും; ലക്ഷണങ്ങളുള്ള എല്ലാവര്‍ക്കും പരിശോധന

by on June 3, 2025 0 In Uncategorized

രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ മാര്‍ഗനിര്‍ദേശങ്ങളുമായി സംസ്ഥാന ആരോഗ്യവകുപ്പ്. രോഗലക്ഷണമുള്ള എല്ലാവര്‍ക്കും കൊവിഡ് പരിശോധന നടത്തണം എന്നതുള്‍പ്പെടെയുള്ള മാര്‍ഗനിര്‍ദേശങ്ങളാണ് ആരോഗ്യവകുപ്പ് പുറത്തിറക്കിയിരിക്കുന്നത്. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ഉപയോഗം പ്രോത്സാഹിപ്പിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ഇന്നലെ ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന് പിന്നാലെയാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്. (health department guidelines amid covid spread) രോഗലക്ഷണങ്ങള്‍ ഉള്ളവരെ പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. ശ്വാസതടസ്സം, കടുത്ത നെഞ്ചുവേദന, രക്തസമ്മര്‍ദ്ദം കുറയല്‍, തലചുറ്റല്‍ മുതലായ ലക്ഷണങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം....

Read More

നറുക്കെടുപ്പ് തട്ടിപ്പ്; പാണ്ടിക്കാട് കുഞ്ഞാനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഡി.ജി.പി; ഇടപെട്ട് മുഖ്യമന്ത്രിയുടെ ഓഫീസും

by on June 2, 2025 0 In Uncategorized

തിരുവനന്തപുരം: പാണ്ടിക്കാട് കുഞ്ഞാന് കീഴില്‍ നടന്ന നറുക്കെടുപ്പ് തട്ടിപ്പില്‍ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന പൊലീസ് മേധാവി. തട്ടിപ്പിനെക്കുറിച്ച് അടിയന്തരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സംസ്ഥാന പൊലീസ് മേധാവി മലപ്പുറം ജില്ല പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. തട്ടിപ്പില്‍ മുഖ്യമന്ത്രിയുടെ ഓഫീസും ഇടപെട്ടിട്ടുണ്ട്. സമാനമായ എല്ലാ കൂപ്പണ്‍ തട്ടിപ്പുകളെക്കുറിച്ചും അന്വേഷിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയതായി സുപ്രീം കോടതി അഭിഭാഷകനായ ശ്രീജിത്ത് പെരുമന അദ്ദേഹത്തിന്റെ എഫ്.ബി പോസ്റ്റിലൂടെ അറിയിച്ചിട്ടുണ്ട്. കൂപ്പണ്‍ പ്രിന്റ്...

Read More

‘നിർണായക വിധിയുമായി കേരള ഹൈക്കോടതി! ട്രാൻസ്ജെൻഡർ രക്ഷിതാക്കള്‍ക്ക് ജനിച്ച കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ നിന്ന് അച്ഛനും അമ്മയും ഒഴിവാക്കും, പകരം രക്ഷിതാക്കള്‍’

by on June 2, 2025 0 In Uncategorized

നിർണായക വിധി പുറപ്പെടുവിച്ച് കേരള ഹൈക്കോടതി. ട്രാൻസ്ജെൻഡർ രക്ഷിതാക്കള്‍ക്ക് ജനിച്ച കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ പരിഷ്‌കരണം. ജനന സര്‍ട്ടിഫിക്കറ്റില്‍ നിന്ന് അച്ഛനും അമ്മയും എന്നത് ഒഴിവാക്കണമെന്ന് ഹൈക്കോടതി അറിയിച്ചു. ജനന സർട്ടിഫിക്കറ്റിൽ അമ്മ”, “അച്ഛൻ എന്നീ ലിംഗപരമായ പദങ്ങൾക്ക് പകരം രക്ഷിതാക്കൾ എന്ന് മാത്രം രേഖപ്പെടുത്താൻ ഹൈക്കോടതി നിർദ്ദേശിച്ചു. കോഴിക്കോട് സ്വദേശികളായ ട്രാൻസ്ജെൻഡർ ദമ്പതികളുടെ ഹരജിയിലാണ് ഉത്തരവ്. അച്ഛനും അമ്മയ്ക്കും പകരം രക്ഷിതാക്കള്‍ എന്ന് രേഖപ്പെടുത്തണം. രക്ഷിതാക്കളുടെ ലിംഗസ്വത്വം രേഖപ്പെടുത്തരുതെന്നും ഹൈക്കോടതി ഉത്തരവ്. ജനന സര്‍ട്ടിഫിക്കറ്റ്...

Read More

സിക്കിമിൽ മണ്ണിടിച്ചിൽ മൂന്ന് പേർ മരിച്ചു ; കാണാതായ 9 പേർക്കായി തിരച്ചിൽ തുടരുന്നു

by on June 2, 2025 0 In Uncategorized

സിക്കിമിൽ മണ്ണിടിച്ചിൽ മൂന്ന് പേർ മരിച്ചു. കാണാതായ 9 പേർക്കായി തിരച്ചിൽ തുടരുന്നു. സൈനിക ക്യാമ്പിന് സമീപം ഇന്നലെയാണ് മണ്ണിടിച്ചിലുണ്ടായത്. ഇന്നലെ വൈകിട്ടാണ് മണ്ണിടിച്ചിൽ ഉണ്ടായത്. സൈനിക ക്യാമ്പിന് സമീപമാണ് അപകടം ഉണ്ടായത്. മരിച്ചവരുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സുരക്ഷാ ഉദ്യോ​ഗസ്ഥരടക്കം ഒമ്പത് പേരെ കാണാതായാണ് വിവരം. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. അതേസമയം വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിൽ മഴക്കെടുതിയിൽ 34 മരണം റിപ്പോർട്ട് ചെയ്തു. അസമിലും ത്രിപുരയിലും മേഘാലയിലും വെള്ളപ്പൊക്കം. മൂന്നുലക്ഷത്തോളം പേരെ മഴക്കെടുതി ബാധിച്ചു.അസമിൽ പതിനായിരത്തിധികം പേർ...

Read More

നിര്യാതനായി

by on June 2, 2025 0 In Uncategorized

വാസുദേവൻ. പി (റിട്ടയേർഡ് അസിസ്റ്റന്റ്) (80 വയസ്സ്) PWD, Mahe (2004) ഭാര്യ : ശ്രീമതി (Late) മക്കൾ ഷീജ, അസിസ്റ്റന്റ്, ഹെൽത്ത് ഡിപ്പാർട്മെന്റ്, മാഹി ബൈജു, ഒളവിലം ശവ സംസ്ക്കാരം : നാളെ (03.06.2025) രാവിലെ 9 മണിക്ക് മാഹി പൊതു ശ്മശാനത്തിൽ

Read More

‘കുട്ടികളുടെ ചിന്താ ശേഷി വർധിക്കണം; എല്ലാ കാര്യങ്ങൾക്കും സർക്കാർ ഒപ്പമുണ്ട്; സ്കൂൾ സംവിധാനങ്ങളെ ഒരു കുടക്കീഴിൽ കൊണ്ടുവരും’; മുഖ്യമന്ത്രി

by on June 2, 2025 0 In Uncategorized

സ്കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രവേശനോത്സവം അക്ഷരാർത്ഥത്തിൽ ഉത്സവമായി മാറിയെന്ന് ചടങ്ങിൽ സംസാരിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. ആലപ്പുഴ കലവൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംസ്ഥാനതല പ്രവേശനോത്സവ ചടങ്ങ് നടന്നത്. മതനിരപേക്ഷത, ജനാധിപത്യ ബോധം എന്നിവ വിദ്യാർത്ഥികളിൽ വളർത്തിയെടുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിദ്യാലയ ജീവിതം അറിവ് ലഭിക്കുന്നതിനായി മാത്രം ചുരുങ്ങരുത്. ജീവിതം കെട്ടിപ്പടുക്കുക എന്നതാണ് പഠനത്തിന്റെ ലക്ഷ്യം. അറിവ് മാത്രം പോരാ, വിവേകവും വിവേചന ബുദ്ധിയും വേണം. കുട്ടികൾ വിമർശനാത്മക...

Read More

ഓപ്പറേഷൻ സിന്ദൂറിനുശേഷം, ഇന്ത്യ രണ്ടായിരത്തിലധികം അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ മടക്കി അയച്ചു

by on June 2, 2025 0 In Uncategorized

ഓപ്പറേഷൻ സിന്ദൂറിനുശേഷം, 2,000-ത്തിലധികം അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ ഇന്ത്യ മടക്കി അയച്ചു. 2000ത്തോളം പേർ സ്വമേധയ മടങ്ങി പോകാൻ തയ്യാറായതായും റിപ്പോർട്ട്. ത്രിപുര, മേഘാലയ, അസം എന്നിവിടങ്ങളിലെ അതിർത്തി വഴിയാണ് മടക്കി അയച്ചത്.ഗുജറാത്ത്, ഡൽഹി, ഹരിയാന,അസം, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനകളിൽ ആണ് ഇവരെ കണ്ടെത്തിയത്. അനധികൃത ബംഗ്ലാദേശി കുടുയേറ്റ ക്കാർക്കെതിരെ കർശന നടപടി തുടരാൻ കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു. പിടികൂടുന്നവരെ വ്യോമ സേന വിമാനങ്ങളിൽ അതിർത്തിയിൽ എത്തിച്ചു BSF ന് കൈമാറും.ഭക്ഷണവും ബംഗ്ലാദേശി...

Read More

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരണം 34 ആയി; അസമിൽ 19 ജില്ലകൾ ദുരിതത്തിൽ

by on June 2, 2025 0 In Uncategorized

ഗുവാഹാത്തി: വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ 34 പേർ മരിച്ചു. അസം, മണിപ്പൂർ, ത്രിപുര, സിക്കിം, അരുണാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമായി 34 പേർ മരിച്ചത്. വടക്കൻ സിക്കിമിൽ 1,200-ലധികം വിനോദസഞ്ചാരികൾ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുകളുണ്ട്. മേഘാലയയിലെ 10 ജില്ലകളെ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ബാധിച്ചു. ത്രിപുരയിൽ പതിനായിരത്തിലധികം ആളുകളെ വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ട്.അസമിലെ 19 ജില്ലകളിലായി 764 ഗ്രാമങ്ങളിൽ വെള്ളപ്പൊക്കം നാശം വിതച്ചതായും ഇത് 3.6 ലക്ഷം ആളുകളെ ബാധിച്ചു. ഇന്ന് രണ്ട് പേർ കൂടി...

Read More

ലോക പുകയില വിരുദ്ധ ദിനം ആചരിച്ചു

by on June 2, 2025 0 In Uncategorized

മലബാർ കാൻസർ സെന്റർ, കണ്ണൂർ ഡിസ്ട്രിക്ട് കാൻസർ കൺട്രോൾ കൺസോർഷ്യം, തലശ്ശേരി ഗ്രാന്റ് തേജസ് ടെക്സ്റ്റൈൽസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ലോക പുകയില വിരുദ്ധ ദിനം ആചരിച്ചു. മെയ് 31 ന് രാവിലെ 9.00 മണിക്ക് ഗ്രാന്റ് തേജസ്സിൽ അസംബിൾ ചെയ്ത ജീവനക്കാർക്ക് മലബാർ കാൻസർ സെന്റർ കമ്യൂണിറ്റി ഓങ്കോളജി വിഭാഗം ഡോക്ടർമാരായ എ പി നീതു, ഫിൻസ് എം ഫിലിപ്പ് എന്നിവർ ബോധവൽക്കരണ ക്ലാസ് നടത്തി. കെ സി സി സി പ്രസിഡണ്ട് മേജർ പി...

Read More