April 22, 2026
  • April 22, 2026

തലശ്ശേരി പ്രസ് ഫോറത്തിൽ മീഡിയാ റൂം ഉദ്ഘാടനം ചെയ്തു

by on January 28, 2026 0 In Uncategorized

തലശ്ശേരി : മാധ്യമ പ്രവർത്തകർക്ക് ജോലി സംബന്ധമായി കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി പ്രസ് ഫോറത്തിൽ സജ്ജീകരിച്ച മീഡിയാറൂം ഉദ്ഘാടനം ചെയ്തു. റബ്കോ, കതിരൂർ സർവ്വീസ് സഹകരണ ബാങ്ക്, നിഷാൻ ഇലക്ട്രോണിക്സ് എന്നിവയുടെ സഹകരണത്തോടെ ഏർപ്പെടുത്തിയ സംവിധാനം റബ്കോ ചെയർമാൻ കാരായി രാജൻ ഉദ്ഘാടനം ചെയ്തു. പ്രസ് ഫോറം പ്രസിഡൻ്റ് നവാസ് മേത്തർ അധ്യക്ഷത വഹിച്ചു. കെ പി സി സി അംഗം സജീവ് മാറോളി, കതിരൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് ശ്രീജിത്ത് ചോയൻ,...

Read More

‘ ഹരിത പൈതൃകം തലശ്ശേരി ‘ തലശ്ശേരി ടൗൺ ബേങ്ക് ഓഡിറ്റോറി യത്തിൽ മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുള്ള ഉദ്ഘാടനം ചെയ്തു

by on January 28, 2026 0 In Uncategorized

തലശ്ശേരി മണ്ഡലം മുസ്ലീം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച തലശ്ശേരി നിയോജക മണ്ഡലത്തിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് ജനപ്രതിനിധികളായി തെരഞ്ഞെടുക്ക പ്പെട്ടവർക്കുള്ള സ്വീകരണം’ ഹരിത പൈതൃകം തലശ്ശേരി ‘ തലശ്ശേരി ടൗൺ ബേങ്ക് ഓഡിറ്റോറി യത്തിൽ മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുള്ള ഉദ്ഘാടനം ചെയ്തു.എ. കെ.ആബൂട്ടി ഹാജി അധ്യക്ഷത വഹിച്ചു.മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം മുഖ്യ പ്രഭാഷണം നടത്തി.മുസ്ലീം ലീഗ് ജില്ലാ പ്രസിഡണ്ട് അബ്ദുൽ കരീം ചേലേരി, റുമൈസ റഫീഖ്,...

Read More

വിമുക്തി – നോ ടു ഡ്രഗ്സ് ക്യാമ്പയിൻ അഞ്ചാം ഘട്ട പ്രവർത്തനങ്ങൾ –

by on January 28, 2026 0 In Uncategorized

നോ ടു ഡ്രഗ്സ് കാമ്പയിനിന്റെ അഞ്ചാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി നിയോജകമണ്ഡലം തലങ്ങളിൽ എംഎൽഎമാരുടെ നേതൃത്വത്തിൽ മണ്ഡലം കേന്ദ്രീകരിച്ച് നടക്കുന്ന കമ്മ്യൂണിറ്റി ഔട്ട് റീച്ച് പ്രോഗ്രാം ധർമ്മടം മണ്ഡലം തല ഉദ്ഘാടനം പിണറായി എ.കെ.ജി. സ്മാരക ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ വച്ച് ബഹു. മുഖ്യമന്ത്രിക്കുവേണ്ടി പിണറായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഷേർലി ഉദ്ഘാടനം നിർവഹിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പർ കുമാരി അനുശ്രീ കെ അധ്യക്ഷത വഹിച്ചു. തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി...

Read More

ഒവിസിസി കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ തറവാട് ഫിസിയോ ന്യൂറോറിഹാബ് സെന്ററും ചേര്‍ന്ന് സ്ട്രോക്ക് ബോധവല്‍ക്കരണം സംഘടിപ്പിച്ചു. തലശ്ശേരി നഗരസഭാ ചെയര്‍പേര്‍സണ്‍ കാരായി ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു.

by on January 27, 2026 0 In Uncategorized

ഒ വി സി സി കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് സിയാദ് Ceeco അധ്യക്ഷനായി. തലശ്ശേരി നഗരസഭാ ചെയര്‍പേഴ്‌സണ്‍ കാരായി ചന്ദ്രശേഖരനെയും വാര്‍ഡ് കൗണ്‍സിലര്‍ ഷാലിമ ടീച്ചറെയും ചടങ്ങില്‍ ആദരിച്ചു. ഒവിസിസി കള്‍ച്ചറല്‍ സെന്ററിന്റെ നേതൃത്വത്തില്‍ തെറാപ്പി സെന്ററിന്റെ വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്ത അസ്ലം മെഡിനോവ , മുഹമ്മദ് ഷാനിദ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. അംഗങ്ങളുടെ മക്കളില്‍ സ്റ്റേറ്റ് കലോത്സവത്തിലെ വിവിധ മത്സരങ്ങളില്‍ വിജയികളായവരെയും ആദരിച്ചു. തലശ്ശേരിയിലെ സീനിയര്‍ ന്യൂറോളജി സ്റ്റ് ആയ ഡോ രാജീവ്...

Read More

അമിത ഉപയോഗം വേണ്ട ;15 വയസിൽ താഴെയുള്ളവർക്ക് സമൂഹ മാധ്യമങ്ങൾ നിരോധിക്കാൻ ഫ്രാൻസ്

by on January 27, 2026 0 In Uncategorized

15 വയസിൽ താഴെയുള്ള കുട്ടികളിൽ സമൂഹ മാധ്യമങ്ങൾ നിരോധിക്കാനൊരുങ്ങി ഫ്രാൻസ്. കുട്ടികളിലെ അമിത സോഷ്യൽ മീഡിയ ഉപയോഗവും ,മോശം മാനസികാരോഗ്യവും കണക്കിലെടുത്താണ് പുതിയ തീരുമാനം. ബിൽ സെനറ്റിൻ്റെ അംഗീകാരത്തിനായി അയച്ചിരിക്കുകയാണ്. സെപ്റ്റംബർ ഒന്ന് മുതൽ നിയമം പ്രാബല്യത്തിൽ കൊണ്ടുവരാനാണ് നീക്കം. കുട്ടികൾക്കിടയിൽ വർധിച്ചു വരുന്ന കുറ്റകൃത്യങ്ങൾക്ക് കാരണം സോഷ്യൽ മീഡിയ ആണെന് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ചൂണ്ടിക്കാട്ടി. ഫേസ്ബുക്ക്, സ്നാപ്ചാറ്റ്, ടിക് ടോക്ക്, യൂട്യൂബ് തുടങ്ങിയ എല്ലാ പ്ലാറ്റ്‌ഫോമുകൾക്കും വിലക്ക് ബാധകമായിരിക്കും. ലോകത്ത് ആദ്യമായി കുട്ടികളിൽ...

Read More

വരപ്രത്ത് കാവിലമ്മയ്ക്ക് പൊങ്കാല സമർപ്പണം

by on January 27, 2026 0 In Uncategorized

ന്യൂമാഹി: ചാലക്കര വരപ്രത്ത് കാവ് ഭദ്രകാളി ക്ഷേത്രത്തിൽ ഫിബ്രവരി 7 ന് രാവിലെ എട്ടിന് കാവിലമ്മയക്ക് പൊങ്കാല സമർപ്പണം നടത്തും. ക്ഷേത്രം തന്ത്രി തെക്കിനിയേടത്ത് തരണനെല്ലൂർ പത്മനാഭനുണ്ണി നമ്പൂതിരിപ്പാടിൻ്റ മുഖ്യകാർമ്മികത്വത്തിലാണ് പൊങ്കാല സമർപ്പണം നടക്കുക. പൊങ്കാല അർപ്പിക്കുന്ന ഭക്തകൾ ഫിബ്രവരി 1 ന് മുമ്പ് പേര് റജിസ്റ്റർ ചെയ്യണം. ഫോൺ: 9447683046, 9539931478.

Read More

ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ കോഴിക്കോട് സോൺ കായിക മേള: കണ്ണൂരിന് ഹാട്രിക് കിരീടം; നീലേശ്വരത്ത് ആവേശപ്പോരാട്ടം

by on January 27, 2026 0 In Uncategorized

നീലേശ്വരം: ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ (AMAI) കോഴിക്കോട് സോൺ സംഘടിപ്പിച്ച കായിക മേള ‘ആയുർ അത്‌ലണിൽ’ കണ്ണൂർ ജില്ലയ്ക്ക് ചരിത്ര വിജയം. നീലേശ്വരം ഇ.എം.എസ് സ്റ്റേഡിയത്തിൽ നടന്ന വാശിയേറിയ മത്സരത്തിനൊടുവിൽ 280 പോയിന്റുകൾ നേടി പൂർണ്ണ ആധിപത്യം സ്ഥാപിച്ചാണ് കണ്ണൂർ ടീം ഹാട്രിക് കിരീടം ചൂടിയത്. കോഴിക്കോട് സോണിന് കീഴിലുള്ള കണ്ണൂർ, വയനാട്, കോഴിക്കോട്, ആതിഥേയരായ കാസർഗോഡ് എന്നീ നാല് ജില്ലകളിൽ നിന്നുള്ള ടീമുകളാണ് കായിക മേളയിൽ മാറ്റുരച്ചത്. വിവിധ അത്‌ലറ്റിക് ഇനങ്ങളിലും...

Read More

കണ്ടോത്ത് പൊയിൽ കുടുംബാംഗങ്ങൾ സംഗമിച്ചു.

by on January 27, 2026 0 In Uncategorized

മാഹി. മാഹിയിലെ പ്രമുഖ തറവാടായ കണ്ടോത്ത് പൊയിൽ കുടുംബാംഗങ്ങളുടെ സംഗമം നടന്നു. കെ.പി. സജീവന്റെ അദ്ധ്യക്ഷതയിൽ ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്തു. മാഹി പൊലീസ് സർക്കിൾ ഇൻസ്പക്ടർ പി.എ. അനിൽകുമാർ മുഖ്യഭാഷണം നടത്തി.എഴുപത്തിയേഴാം പിറന്നാൾആഘോഷിക്കുന്ന തറവാട്ട് കാരണവർ കെ.പി.ശ്രീധരനെ കെ.പി.ലക്ഷ്മണൻ പൊന്നാടയും ഉപഹാരവും നൽകി ആദരിച്ചു. കമലേഷ് ,കെ.പി.രമേശൻ, ടി. ശശികുമാർ , ലിജി,കെ.ബീന, അനന്തൻ മാസ്റ്റർ . കൃഷ്ണദാസ്, ഷെറിൻ , ഷീന, ഗോകുൽ, നന്ദിത സംസാരിച്ചു .അഞ്ച് തലമുറയിലെ കുടുംബാംഗങ്ങളാണ് സംഗമിച്ചത്. കെ.പി.ശ്രീധരന്...

Read More

‘ശബരിമല സ്വർണക്കൊള്ളയിൽ അന്വേഷണം ഇഴഞ്ഞു നീങ്ങുന്നു; SITയെ നിയന്ത്രിക്കുന്നത് പിണറായി വിജയൻ’; സണ്ണി ജോസഫ്

by on January 27, 2026 0 In Uncategorized

ശബരിമല സ്വർണക്കൊള്ളയിൽ എസ്ഐടി അന്വേഷണം ഇഴഞ്ഞു നീങ്ങുന്നെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ശബരിമലയിലെ നഷ്ടപ്പെട്ട സ്വർണം എത്ര കിലോയാണെന്ന് കണ്ടെത്തി വീണ്ടെടുക്കണമെന്ന് സണ്ണി ജോസഫ് പറഞ്ഞു. എസ്ഐടിയെ നിയന്ത്രിക്കുന്നത് പിണറായി വിജയനാണ്. ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ കൊള്ളയാണ് ശബരിമലയിലെ സ്വർണ കൊള്ള. എസ്ഐടി അന്വേഷണത്തിൻ്റെ ചുമതല ഏറ്റെടുത്ത് മാസങ്ങൾ കഴിഞ്ഞിരിക്കുന്നുവെന്ന് അദേഹം പറഞ്ഞു.   കടകംപള്ളി സുരേന്ദ്രനെ രഹസ്യമായി ചോദ്യം ചെയ്തു. കടകംപള്ളിയുടെ അഭിമുഖം രേഖപ്പെടുത്താനാണോ അന്വേഷണസംഘം പോയതെന്ന് സണ്ണി ജോസഫ് ചോദിച്ചു....

Read More

ചൂരൽമല ദുരന്തത്തിൽ കോൺഗ്രസും ലീഗും പിരിച്ച തുക സംബന്ധിച്ച വിശദാംശങ്ങൾ സർക്കാരിന് ലഭിച്ചിട്ടില്ല; മുഖ്യമന്ത്രി

by on January 27, 2026 0 In Uncategorized

ചൂരൽമല ദുരന്തത്തിൽ കോൺഗ്രസും ലീഗും പിരിച്ച തുക സംബന്ധിച്ച വിശദാംശങ്ങൾ സർക്കാരിന് ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ വീടുകൾ നിർമ്മിക്കുക എന്നതായിരുന്നു ആദ്യത്തെ ധാരണ. അതിൽനിന്ന് മാറിയാണ് ഈ രണ്ടു കൂട്ടരും സ്വന്തം നിലയ്ക്ക് പ്രഖ്യാപിച്ചത്. അതൊന്നും നേരത്തെ ഉണ്ടായിരുന്ന ധാരണയല്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 2016-21 ൽ 5715.92 കോടി രൂപയും 2021-26 ൽ 2569.15 കോടി രൂപയും അനുവദിച്ചു. 2011 16 കാലയളവിൽ ധനസഹായം ഉത്തരവായെങ്കിലും...

Read More