കനത്ത ചൂട്; ‘മൂന്നാറില്‍ സ്ഥിതി അപകടകരം; നേരിട്ട് വെയില്‍ കൊള്ളരുത്’; മുന്നറിയിപ്പുമായി ജില്ലാ കളക്ടര്‍
മൂന്നാര്‍: കനത്ത ചൂട് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി ഇടുക്കി ജില്ലാ കളക്ടര്‍. മൂന്നാറിലെ സ്ഥിതി അപകടകരമാണെന്ന് കളക്ടര്‍ ദിനേശന്‍ ചെറുവാട്ട് പറഞ്ഞു. യു വി ഇന്‍ഡക്‌സ് എട്ടില്‍ എത്തിയതായി കളക്ടര്‍ പറഞ്ഞു. ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണം. പുറത്തിറങ്ങുമ്പോള്‍ തലയും ശരീരവും മറയ്ക്കണം. നേരിട്ട് വെയില്‍ കൊള്ളരുത്. വിനോദസഞ്ചാരികള്‍ക്ക് ആവശ്യമായ മുന്നറിയിപ്പുകള്‍ നല്‍കാന്‍ ടൂറിസം വകുപ്പിനും ഡിറ്റിപിസിക്കും നിര്‍ദേശം നല്‍കിയെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. എന്താണ് യുവി ഇന്‍ഡക്‌സ് അന്തരീക്ഷത്തിലെ അള്‍ട്രാവയലറ്റ് രശ്മികളുടെ...
Read More