July 16, 2026
  • July 16, 2026

കോടാലിയിലെ അൽജോയുടെ വീട്ടിൽ നിന്നും ഇതുവരെ കിട്ടിയത് അഞ്ച് പാമ്പുകളെ; തറ പൊളിച്ച് പരിശോധന

by on April 24, 2026 0 In Uncategorized

  തൃശൂര്‍: കോടാലിയില്‍ ഉറങ്ങുന്നതിനിടെ പാമ്പുകടിയേറ്റ് എട്ടുവയസുകാരന്‍ മരിച്ച വീട്ടില്‍ പരിശോധന ശക്തമാക്കി. തുടര്‍ച്ചയായി പാമ്പുകളെ കണ്ടെത്തുന്ന സാഹചര്യത്തില്‍ തറയുടെ ഒരു ഭാഗം പൊളിച്ചാണ് പരിശോധന നടത്തുന്നത്. പാമ്പിനെ പിടികൂടുന്ന സര്‍പ്പ ടീമിലെ പരിചയസമ്പന്നരായ ആളുകളാണ് പരിശോധന നടത്തുന്നത്. ശുചിമുറിയുടെ പൈപ്പിനകത്ത് കൂടെ പാമ്പ് കടക്കുന്നതാണെന്നാണ് സംശയിക്കുന്നത്. ഇതിന് സമീപത്തെ തറയുടെ ഒരു ഭാഗം പൊളിച്ചു നീക്കി പരിശോധിക്കാനാണ് ശ്രമം.   ഇന്നലെ അര്‍ധരാത്രിയില്‍ നടത്തിയ പരിശോധനയില്‍ ശുചിമുറിയില്‍ നിന്നും പാമ്പിനെ കിട്ടിയത്. അതിന് മുമ്പായി...

Read More

പന്തീരാങ്കാവില്‍ ഇന്നലെ പിടികൂടിയ കോടികളുടെ ലഹരിവസ്തു എത്തിച്ചത് വിദേശത്തേക്ക് കടത്താന്‍; കൊണ്ടുവന്നത് അജ്മീറില്‍ നിന്ന്

by on April 24, 2026 0 In Uncategorized

ഇന്നലെ പിടികൂടിയ കോടികളുടെ ലഹരിവസ്തു കോഴിക്കോട് പന്തീരാങ്കാവില്‍ എത്തിച്ചത് വിദേശത്തേയ്ക്ക് കടത്താന്‍. പ്രതികളായ മുഹമ്മദ് ഷഫീഖ്, ഫാത്തിമ നസ്‌റിന്‍ എന്നിവരാണ് ചോദ്യം ചെയ്യലില്‍ ഇക്കാര്യം സമ്മതിച്ചത്. രാജസ്ഥാനിലെ അജ്മീറില്‍ നിന്നാണ് കോഴിക്കോടേക്ക് എംഡിഎംഎ എത്തിച്ചത്. വിപണിയില്‍ മൂന്ന് കോടിയിലധികം വിലമതിക്കുന്ന 3.300 കിലോ എംഡിഎംഎ ആണ് ഇന്നലെ എക്‌സൈസ് പിടികൂടിയത്. പ്രതികളെ പുലര്‍ച്ചെ വരെ ചോദ്യം ചെയ്തപ്പോഴാണ് വിദേശത്തേക്ക് കടത്തുന്ന വിവരം വെളിപ്പെടുത്തിയത്. കൊണ്ടോട്ടി കച്ചേരിക്കല്‍ സ്വദേശി മുഹമ്മദ് ഷഹീഖ്, അടിവാരം സ്വദേശിനിയും ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സറുമായ...

Read More

ഐ എ പി സംസ്ഥാനതല മാതൃക അംഗനവാടി പദ്ധതി പദ്ധതിക്ക് തുടക്കമായി*

by on April 23, 2026 0

*ഐ എ പി സംസ്ഥാനതല മാതൃക അംഗനവാടി പദ്ധതി പദ്ധതിക്ക് തുടക്കമായി*   കണ്ണൂർ: ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് (ഐ എ പി) സംസ്ഥാന സമിതിയുടെ മാതൃകാ അംഗൻവാടി പദ്ധതിയായ *സ്നേഹ വർണ്ണം* സംസ്ഥാന തല ഉദ്ഘാടനം കണ്ണൂർ മൈതാനപ്പള്ളി അംഗനവാടിയിൽ വെച്ച് നടന്നു. ഐ എ പി സംസ്ഥാന പ്രസിഡൻറ് ഡോ എം കെ നന്ദകുമാർ പദ്ധതി ഉദ്ഘാടനം ചെയ്തു. ഐ എ പി സംസ്ഥാന കോഡിനേറ്റർ ഡോ രഞ്ജിത്ത് കുമാർ അധ്യക്ഷനായി....

Read More

കൗമാരക്കാരനെ പീഡിപ്പിച്ച 36കാരിക്കെതിരെ കേസ്

by on April 23, 2026 0

കാഞ്ഞങ്ങാട്. കൗമാരക്കാരനെ രണ്ട് വർഷക്കാലത്തോളമായി ലൈംഗീകചൂഷണത്തിനിരയാക്കിയ 36 കാരിക്കെതിരെ പോക്സോ കേസ്. രാജപുരം സ്റ്റേഷൻ പരിധിയിലെ ഭർത്താവ് ഉപേക്ഷിച്ച മൂന്നു മക്കളുടെ മാതാവായ 36 കാരിക്കെതിരെയാണ് പോക്സോ നിയമപ്രകാരം ഹൊസ്ദുർഗ് പോലീസ് കേസെടുത്തത്. 17 കാരനെയാണ് യുവതി 15 വയസു മുതൽ ലൈംഗീകചൂഷണത്തിനിരയാക്കിയത്. നാല് ദിവസം മുമ്പ് കാഞ്ഞങ്ങാട് ജില്ലാശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ പോക്സോ കേസിൽ ഹൊസ്ദുർഗ് പോലീസിൻ്റെ പിടിയിലായതിനെ തുടർന്ന് 17കാരനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് രണ്ടു വർഷത്തോ ളമായി...

Read More

കിണര്‍പണിക്കിടെ സൂര്യാഘാതം; കണ്ണൂരില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ യുവാവ് മരിച്ചു; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്:

by on April 23, 2026 0

കണ്ണൂര്‍: ജില്ലയില്‍ കിണര്‍ പണിക്കിടെ സൂര്യാഘാതമേറ്റ് യുവാവ് മരിച്ചു. പള്ളിപ്പൊയില്‍ സ്വദേശി സനല്‍കുമാര്‍ (37) ആണ് മരിച്ചത്. ബുധനാഴ്ച കിണര്‍ നിര്‍മാണത്തിനിടെ ശാരീരിക അവശത അനുഭവപ്പെടുകയായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ, വ്യാഴാഴ്ച പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. വീടിന് പരിസരത്തെ കിണര്‍ നിര്‍മാണത്തില്‍ സഹായിച്ചുകൊണ്ടിരിക്കെയാണ് സൂര്യാഘാതമേറ്റത്. തുടര്‍ന്ന് ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും വ്യാഴാഴ്ച പുലര്‍ച്ചെയോടെ മരണപ്പെടുകയായിരുന്നു.     അതിനിടെ സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗമുന്നറിയിപ്പ് നല്‍കി. പാലക്കാട്, കൊല്ലം, തൃശ്ശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്....

Read More

വെടിക്കെട്ട് ഒഴിവാക്കി ആഘോഷങ്ങള്‍ കുറച്ച് തൃശൂര്‍ പൂരം നടത്താന്‍ തീരുമാനം: കുടമാറ്റം പേരിന് മാത്രം.

by on April 23, 2026 0

തൃശൂര്‍: തൃശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്താന്‍ തീരുമാനം. ആചാരപരമായ ആഘോഷങ്ങള്‍ മാത്രമായിരിക്കും ഉണ്ടാവുക. ലളിതമായ രീതിയില്‍ കുടമാറ്റം നടത്തുമെന്നും മേളങ്ങള്‍ പതിവുപോലെ നടക്കുമെന്നും ഉന്നതതല യോഗത്തില്‍ തീരുമാനമായി. മുണ്ടത്തിക്കോട്ടെ വെടിക്കെട്ട് അപകടത്തിന് പിന്നാലെ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തീരുമാനിക്കുന്നതിനായി സര്‍ക്കാര്‍, ദേവസ്വങ്ങളുമായി നടത്തിയ യോഗത്തിലാണ് നിര്‍ണായക തീരുമാനം. പൂരത്തില്‍ നിന്ന് പൂര്‍ണമായും വെടിക്കെട്ട് ഒഴിവാക്കാനാണ് തീരുമാനം. പകരം കതിന പൊട്ടിക്കും. കുടമാറ്റത്തിന് കുടകളുടെ സെറ്റിന്റെ എണ്ണം കുറയ്ക്കും. കുടമാറ്റം പ്രതീകാത്മകമായും ലളിതമായ രീതിയില്‍ നടത്തുമെന്നും...

Read More

രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് റെയ്ഡ്; അത്താഴക്കുന്നിലെ ക്വാർട്ടേഴ്സിൽ നിന്ന് മാരക ലഹരിമരുന്നുകളും കഞ്ചാവുമായി യുവാവ് പിടിയിൽ

by on April 23, 2026 0

കണ്ണൂർ: അത്താഴക്കുന്നിലെ ക്വാർട്ടേഴ്‌സിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച മാരക ലഹരിമരുന്നുകളുമായി യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയിലായി. വളപട്ടണം കീച്ചേരി പാലോട്ടു വയൽ സ്വദേശി പള്ളി വളപ്പിൽ ഹൗസിൽ പി.വി. മുബഷീറിനെയാണ് (35) കണ്ണൂർ എക്‌സൈസ് റേഞ്ച് സംഘം പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ക്വാർട്ടേഴ്സിൽ നടത്തിയ അപ്രതീക്ഷിത റെയ്ഡിലാണ് പ്രതി വലയിലായത്.   വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 7.779 ഗ്രാം മെത്താംഫിറ്റമിനും 7.573 ഗ്രാം കഞ്ചാവും ഇയാളിൽ നിന്നും പിടിച്ചെടുത്തു. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അക്ഷയ്‌യുടെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ്...

Read More

കോഴിക്കോട് വൻ ലഹരി വേട്ട യുവതി അടക്കം മൂന്നുപേർ പിടിയിൽ.

by on April 23, 2026 0

  കോഴിക്കോട് :വൻ ലഹരി വേട്ട   യുവതി അടക്കം മൂന്നുപേർ പിടിയിൽ. കോഴിക്കോട് ഇരിങ്ങാടം പള്ളിയിലേ സ്വകാര്യ ലോഡ്ജിൽ നിന്നാണ് ബേപ്പൂർ സ്വദേശി അമൽ കുമാർ (30), പയ്യാനക്കൽ സ്വദേശി ഷാഹുൽ ഹമീദ് (25), പേരാമ്പ്ര സ്വദേശി കാമ്യക റീജു (21) എന്നിവരെ നാർക്കോട്ടിക് സെൽ അസിസ്റ്റൻറ് കമ്മീഷണർ ജോൺസൺ എ ജെയുടെ നേതൃത്വത്തിലുള്ള ഡാൻസാഫും ചേവായൂർ പോലീസും ചേർന്ന് പിടികൂടിയത് . വിൽപ്പനയ്ക്കായി കരുതിയ 108.28 ഗ്രാം എം. ഡി എം എ...

Read More

ഇന്ത്യയും ലോകവും സ്തംഭിക്കും, സമ്ബദ് വ്യവസ്ഥ തകരും’; ഇന്‍റര്‍നെറ്റ് ശൃംഖല നിശ്ചലമാകുമെന്ന് ഇറാന്റെ മുന്നറിയിപ്പ്

by on April 23, 2026 0

ദില്ലി :ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കടലിനടിയിലെ ഡാറ്റാ കേബിളുകള്‍ ആകസ്മികമോ മനഃപൂർവമോ തകരാറിലാകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി ഇറാന്റെ റെവല്യൂഷണറി ഗാർഡ് (ഐആർജിസി). ഇറാനിയൻ വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. നിരവധി പ്രധാന കേബിളുകള്‍ക്ക് ഒരേസമയം കേടുപാടുകള്‍ സംഭവിക്കുന്നത് പേർഷ്യൻ ഗള്‍ഫിലുടനീളം തടസ്സങ്ങള്‍ക്ക് കാരണമായേക്കാമെന്ന് തസ്നിം വാർത്താ ഏജൻസി ബുധനാഴ്ച പ്രസിദ്ധീകരിച്ച റിപ്പോർട്ടില്‍ പറയുന്നു.   ആഗോള ആശയവിനിമയത്തിനുള്ള നട്ടെല്ലായി വർത്തിക്കുന്ന ഫൈബർ-ഒപ്റ്റിക് കേബിളുകളുടെ വലിയൊരു ഭാഗം ഹോർമൂസ് കടലില്‍ ഉള്ളതിനാല്‍ സുപ്രധാന ഡിജിറ്റല്‍...

Read More

അടുത്ത അധ്യയന വര്‍ഷം മുതല്‍ കര്‍ശന നിയന്ത്രണം; പതിനെട്ട് വയസുവരെ പ്രായമുള്ള കുട്ടികളുടെ സ്ക്രീൻ ഉപയോഗം കുറയ്ക്കാൻ നിയമം വേണമെന്ന് ബാലാവകാശ കമ്മീഷൻ

by on April 22, 2026 0

  തിരുവന്തപുരം: പതിനെട്ട് വയസ്സുവരെയുള്ള കുട്ടികളിലെ സ്ക്രീൻ ഉപയോഗം നിയന്ത്രിക്കുന്നതിന് നിയമം കൊണ്ടുവരണമെന്ന് ബാലാവകാശ കമ്മിഷൻ ഉത്തരവായി. നിയമം നിർമ്മിക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഉന്നതതല സമിതി രൂപീകരിച്ച്‌ തുടർനടപടി സ്വീകരിക്കണമെന്ന് ബാലാവകാശ കമ്മിഷൻ ചെയർപേഴ്സണ്‍ കെ.വി. മനോജ്‌ കുമാർ, അംഗം ഷാജേഷ് ഭാസ്‌കർ എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. വനിതാ-ശിശു വികസന വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറിയും ആരോഗ്യം, നിയമം, ഇലക്‌ട്രോണിക്സ് ഇൻഫർമേഷൻ ടെക്നോളജി എന്നീ വകുപ്പ് സെക്രട്ടറിമാരും, സംസ്ഥാന പോലീസ്...

Read More