പ്രതിഷേധ ധർണ്ണ നടത്തി
തലശ്ശേരി തിരുവങ്ങാട് വാർഡ് കൗൺസിലർ എ ഷർമിളയെ വാർഡിൽ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് നഗരസഭ ചേമ്പറിൽ വെച്ച് ചെയർമാൻ കാരായി ചന്ദ്രശേഖരൻ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നഗരസഭ കാര്യാലയത്തിൽ മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. ഡിസിസി ജനറൽ സെക്രട്ടറി ടി ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് എംപി അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു. പി വി രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു.
Read More